അവതാർ (2009 ചലച്ചിത്രം)
അവതാർ (2009 ചലച്ചിത്രം) 2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണാണ് അവതാറിന്റെ സംവിധായകൻ. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സിനാണ് ചലച്ചിത്രത്തിൻറെ വിതരണവകാശം. വിദൂര ഗ്രഹമായ പണ്ടോറയിലാണ് കഥ നടക്കുന്നത്. ത്രീഡി ചിത്രമാണ് അവതാർ. എന്നാൽ ടു-ഡി ഫോർമാറ്റിലും ഐമാക്‌സ് 3ഡി ഫോർമാറ്റിലും ചിത്രം നിർമ്മിയ്ക്കുന്നുണ്ട്. എല്ലാത്തരം തിയറ്ററുകൾക്കും അനുയോജ്യമാകുന്നതിന് വേണ്ടിയാണ് ഈ സാങ്കേതിക ഭാഷ്യങ്ങൾ ചമയ്ക്കുന്നത്. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന അവതാർ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്. കഥാസംഗ്രഹം അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പണ്ടോറയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്. പണ്ടോരയിലെ കൊടുംവ