പോസ്റ്റുകള്‍

നാടൻ കളികൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളത്തിലെ നാടൻ കളികൾ

  കേരളത്തിലെ നാടൻ കളികൾ കേരളത്തിലെ നാടൻ കളികൾ വളരെയധികം ഉണ്ട്. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടൻ കളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്‌. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ". എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് . പഴയ ആ നല്ല നാളുകളിലെ ചില നാടൻ കളികളെ പരിചയപ്പെടാം.

1. അണ്ടർ ഓവർ

ഇമേജ്
1. അണ്ടർ ഓവർ   കളിക്കളം ഒരു വട്ടവും അതിനു മുമ്പിൽ കുറച്ച് അകലത്തിൽ ഒരു വരയും വരച്ചാൽ 'അണ്ടർ ഓവർ' കളിക്കാനുള്ള സ്ഥലം തയ്യാറായി.(ചിത്രം നോക്കുക) കളി ഈ വട്ടത്തിൽ പുറതിരിഞ്ഞ് നിന്ന് ഒരാൾ ഒരു ചെറിയ കമ്പ് പുറകോട്ട് എറിയുകയും ആ കമ്പ് ഒറ്റക്കാലിൽ ചാടി ചെന്ന് തട്ടി തട്ടി തിരിച്ച് വട്ടത്തിൽ എത്തിക്കുകയും ചെയ്യുന്നതാണ് 'അണ്ടർ ഓവർ'  കളിയ്ക്കുന്നരീതി കളിക്കുന്നവർ ആദ്യം കമ്പ് എറിയാനുള്ള ക്രമം നിശ്ചയിക്കുന്നു. കമ്പ് എറിയുന്ന ആൾ കമ്പുമായി വട്ടത്തിൽ മറ്റുള്ളവർക്ക് പുറം തിരിഞ്ഞ് നിൽക്കുന്നു. മറ്റുള്ളവർ വര്യ്ക്ക് പുറകിലായി നിൽക്കുന്നു. വട്ടത്തിൽ നിൽക്കുന്ന ആൾ "അണ്ടർ" എന്ന് പറയുമ്പോൾ മറ്റുള്ളവർ "ഓവർ"എന്ന് പറയും.ഇത് പറഞ്ഞ് കഴിയുമ്പോൾ വട്ടത്തിൽ നിൽക്കുന്ന ആൾ തന്റെ കൈയ്യിലെ ചെറിയ കമ്പ് പുറകോട്ട് പൊക്കി എറിയുന്നു. എറിയുന്ന കമ്പ് വരയ്ക്ക് അപ്പുറം പോകണം. അപ്പുറം പോയില്ലങ്കിൽ എറിയുന്ന ആൾ ഔവ്ട്ടാവുകയും അടുത്ത ആൾക്ക് എറിയാനുള്ള അവസരം കിട്ടുകയും ചെയ്യും. വട്ടത്തിൽ നിൽക്കുന്ന ആൾ കമ്പ് പുറകോട്ട് എറിയുമ്പോൾ വരയ്ക്ക് പിന്നിൽ നിൽക്കുന്നവർക്ക് ആ കമ്പ് പിടിക്കാം. ഇങ്ങനെ കമ്പ്

2.തൊട്ടുകളി

2.തൊട്ടുകളി പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളിൽ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാൾ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യിൽ കുത്തു കിട്ടിയാൽ ആ കൈ പിൻവലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിൻവലിക്കുന്ന ആൾ കളിയിൽ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആൾ 'കാക്ക'ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവർ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം. 'കാക്ക' എന്ന പേര് തെക്കൻ കേരളത്തിലെ തൊട്ടുകളിയിലില്ല. വായ്ത്താരി പറഞ്ഞോ, ഒന്നേ രണ്ടേ എന്ന് എണ്ണിയോ ഓരോരുത്തരെയായി പുറത്താക്കിയശേഷം പുറത്താകാതെ നില്ക്കുന്ന ആൾ മറ്റുള്ളവരെ തൊടാൻവേണ്ടി ശ്രമിക്കുക എന്നതാണ് അവിടത്തെ രീതി. ഒരു കാൽ മടക്കിവച്ചു ചാടിക്കൊണ്ട് മറ്റുള്ളവരെ തൊടാനായി ശ്രമിക്കുന്ന തരം തൊട്ടുകളിയും തെക്കൻ കേരളത്തില

3.ഈർക്കിൽ കളി

ഇമേജ്
3.ഈർക്കിൽ കളി തെങ്ങിന്റെ ഈര്‍ക്കിലുകള്‍ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്ന ഒരു നാടൻകളിയാണ് ഈർക്കിൽ കളി. നൂറാംകോൽ, റാണിയും മക്കളും എന്നീ പേരുകളിലും ചില പ്രദേശങ്ങളിൽ ഈ കളി അറിയപ്പെടുന്നു. രണ്ടോ അതിലധികമോ പേർ തറയിൽ ഇരുന്നാണ് കളിക്കുക.വളരെ സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക. കളിക്കുന്ന രീതി വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈർക്കിലുകളാണ് ഈ കളിയിൽ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തിൽ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീർക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈർക്കിലിനും വ്യത്യസ്ത വിലയാണുള്ളത്. ചെറിയ ഈർക്കലിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈർക്കലിനു 100-ഉം ആണ് വില. ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റു ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കലുകൾ ഓരോന്നായി

4.തലപ്പന്തു കളി

ഇമേജ്
4.തലപ്പന്തു കളി തെങ്ങോല ഉപയോഗിച്ചുള്ള പന്തുകൊണ്ടുണ്ടാക്കിയ ഒരു കളിയാണു തലപ്പന്തുകളി. തലമപ്പന്തുകളി എന്ന പേരിലും അറിയപ്പെടുന്നു. ഓണക്കാലത്താണ് പൊതുവെ തലപ്പന്തുകളി നടത്തുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്തമായ കളിനിയമങ്ങളാണ് നിലവിലുള്ളത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നില്ക്കും. അതിനെ 'കാക്കുക' എന്നാണ് പറയുന്നത്. ഒരു കല്ല് ( സ്റ്റമ്പ്) നിലത്ത് കുത്തി നിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ "ചൊട്ട" എന്നു ചിലയിടങ്ങളിൽ പറയും. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോൾ മറു ഭാഗക്കാർ പിടിച്ചെടുക്കുകയാണെങ്കിൽ കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും. കളിക്കാരൻ പല രീതിയിൽ പന്തെറിഞ്ഞ് ഒരു 'ചുറ്റു' പൂർത്തിയാക്കണം. നാടു നീങ്ങിക്കൊണ്ടിരിക്കുന്ന ഇത്തരം വിനോദങ്ങൾ അപൂർവ്വമായെങ്കിലും ഇപ്പോഴും നാട്ടിൻ പുറങ്ങളിൽ കളിക്കാറുണ്ട്. കളിയുടെ രീതി അഞ്ചോ ആറോ ആളുകൾക്ക് കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതു കൊണ്ട് ആളുകളുടെ എണ്ണം പ്രശ്നമില്ല. ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ചൊട്ടക്ക് മുന്നിൽ

5.ചെമ്പഴുക്കാക്കളി

5.ചെമ്പഴുക്കാക്കളി ''ആര്‍ കൈയിലാര്‍ക്കൈയിലോ മാണിക്യ ചെമ്പഴുക്കാ ഓടുന്നുണ്ടോടുന്നുണ്ടേ ആ മാണിക്യചെമ്പഴുക്ക''എന്ന് തുടങ്ങുന്ന പാട്ട് ഈ കളിയുടേതാണ്. കളിക്കാര്‍ വട്ടത്തിലിരിക്കുന്നു. ഒരു കുട്ടിയെ കണ്ണുകെട്ടി വട്ടത്തിനു നടുവില്‍ നിര്‍ത്തും. ഒരു അടയ്ക്കയോ അല്ലെങ്കില്‍ നിറമുള്ള മറ്റെന്തെങ്കിലും സാധനമോ കണ്ണുകെട്ടിയ കുട്ടി കാണാതെ മറ്റു കുട്ടികള്‍ കൈമാറും. സാധനം ആരുടെ കൈയിലാണെന്ന് കണ്ണുകെട്ടിയ കുട്ടി കണ്ടെത്തണം. കണ്ടെത്തിയാല്‍ പഴുക്ക കൈയിലുള്ള കുട്ടിയാണ് പിന്നീട് നടുവില്‍ നില്‍ക്കേണ്ടത്.

6.അമ്മാനക്കളി

6.അമ്മാനക്കളി സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കളിയാണിത്. അമ്മാനക്കുരുവാണ് ഇതിന് ഉപയോഗിക്കുക. അത് കിട്ടിയില്ലെങ്കില്‍ മരംകൊണ്ടോ ലോഹംകൊണ്ടോ അമ്മാനം ഉണ്ടാക്കും. ഇത് മേലോട്ട് എറിഞ്ഞുകൊണ്ടേയിരിക്കുന്നതാണ് കളി. കൂടുതല്‍ സമയം കൈയില്‍വെച്ചുപോവുകയോ താഴെ വീണുപോവുകയോ ചെയ്താല്‍ കളിയില്‍നിന്ന് പുറത്താകും, അമ്മാനമാടുമ്പോള്‍ പാടുന്ന പാട്ടാണ് അമ്മാനപ്പാട്ട്. സ്വാധീനമാക്കി ഇഷ്ടംപോലെ പെരുമാറുക എന്ന അര്‍ഥത്തില്‍ 'അമ്മാനമാടുക' എന്നത് ഒരു ശൈലിയുമാണ്.

7.കണ്ണാംപൊത്തിക്കളി

ഇമേജ്
7.കണ്ണാംപൊത്തിക്കളി ശ്രദ്ധയും അന്വേഷണബുദ്ധിയും വേണ്ട ഒരു കളിയാണിത്. ചെറിയ ഒരു ഇലക്കീറെടുത്ത് ഒരു കുട്ടിയുടെ കൈക്കുള്ളില്‍ വച്ച് മണ്ണുകൊണ്ടു മൂടും. പിന്നീട് ആ കുട്ടിയുടെ കണ്ണുകള്‍ പൊത്തിപ്പിടിച്ച് തിരിച്ചും മറിച്ചും പല ഭാഗത്തേക്കായി നടത്തിക്കും. ''കണ്ണാംപൊത്തീലേ കാട്ടിക്കുറിഞ്ചിലേ ഞാന്‍ വിട്ട കള്ളനെ ഓടിച്ചാടി പിടിച്ചോണ്ടുവാ'' എന്നു പാടിക്കൊണ്ടാണ് കുട്ടിയെ നടത്തിക്കുക. ഇതിനിടയില്‍ കൈയിലെ മണ്ണും ഇലയും എവിടെയെങ്കിലും ഉപേക്ഷിപ്പിക്കും. പിന്നീട് കുട്ടിയെ കളി തുടങ്ങിയ സ്ഥലത്തുതന്നെ എത്തിച്ച് കണ്ണു തുറക്കാന്‍ അനുവദിക്കും. കുട്ടി ഈ ഇല കണ്ടെത്തുന്നതാണ് കളി.

8.ഒളിച്ചുകളി

ഇമേജ്
8.ഒളിച്ചുകളി ലോകമാകമാനം കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് ഒളിച്ചുകളി കളിക്കുന്ന രീതി ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് എത്തി തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു.

9.ലഹോറി

ഇമേജ്
9.ലഹോറി ചെറിയ റബ്ബർ പന്തുപയോഗിച്ച്‌ കുട്ടികൾ കളിക്കുന്ന ഒരു തരം കളിയാണ്‌ ലഹോറി. ഡപ്പാൻ അല്ലെങ്കിൽ ടപ്പാൻ എന്ന പേരിലും ഇതറിയപ്പെടുന്നു. കളിക്കുന്ന കുട്ടികൾ രണ്ടു വിഭാഗങ്ങളായി തിരിയുന്നു. കളിസ്ഥലത്ത്‌ ഏഴു ചില്ലുകൾ (ഓട്ടിൻ കഷണങ്ങളും ഇതിനായി ഉപയോഗിക്കാറുണ്ട്‌) ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെയ്ക്കുന്നു. പന്തുമായി ഒരു വിഭാഗത്തിലെ ഏതെങ്കിലും ഒരാൾ അടുക്കിവെച്ചിരിക്കുന്ന ചില്ലുകൾക്ക്‌ അൽപം അകലെയായി ഒരു നിർദ്ദിഷ്ട ദൂരത്തു നിൽക്കുന്നു. മറുവിഭാഗത്തിലെ ഒരാൾ അതിനു നേർവിപരീതമായി ചില്ലുകൾക്കപ്പുറം നിലയുറപ്പിക്കുന്നു. ക്രിക്കറ്റുകളിയിലെ വിക്കറ്റ്‌ കീപ്പർ നിൽക്കുന്നതുപോലെയാണിത്‌. ഇരു വിഭാഗങ്ങളിലേയും മറ്റു കളിക്കാർ കളിസ്ഥലത്ത്‌ പല ഭാഗങ്ങളിലായി നിലയുറപ്പിക്കുന്നു. പന്തിനെ അടുക്കിവെച്ചിരിക്കുന്ന ചില്ലിൽ എറിഞ്ഞു കൊള്ളിക്കുന്നതാണ്‌ കളിയുടെ തുടക്കം. ഒരാൾക്ക്‌ മൂന്ന്‌ തവണ എറിയാൻ സാധിക്കും. എറിഞ്ഞ പന്തു കുത്തിപൊന്തുമ്പോൾ പിടിക്കാനായി എതിർവിഭാഗത്തിലെ കളിക്കാരൻ ശ്രമിക്കുന്നു. കുത്തിപൊന്തുന്ന പന്ത്‌ പിടിച്ചെടുക്കുകയാണെങ്കിൽ എറിഞ്ഞയാളുടെ അവസരം അവസാനിക്കുന്നു. പന്ത്‌ ചില്ലിൽ കൊള്ളുന്നപക്ഷം ചിതറിത്തെറിച്ചു പോകുന

10.കുഴിത്തപ്പി

ഇമേജ്
10.കുഴിത്തപ്പി കേരളത്തിൽ ഗോലി ഉപയോഗിച്ച് കളിക്കുന്ന ഒരു നാടൻ കളിയാണ്‌ കുഴിത്തപ്പി. പ്രത്യേക രീതിയിൽ ഗോലിയെറിഞ്ഞ് കുഴികളിൽ വീഴ്ത്തി പോയിന്റ് നേടുക എന്നതാണ്‌ ഈ കളിയുടെ ലക്ഷ്യം. വിനോദത്തിനു വേണ്ടി മാത്രമാണ്‌ കുഴിത്തപ്പി കളിക്കാറുള്ളത്. വിജയിക്കുന്നയാൾ മറ്റുള്ളവർക്ക് അവർക്ക് ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിൽ ശിക്ഷ നൽകുകയാണ്‌ പതിവ്. കുഴികൾ തറയിൽ 4/5 സെന്റീമീറ്റർ വ്യാസവും രണ്ടോ മൂന്നോ സെന്റീമീറ്റർ ആഴവുമുള്ള മൂന്നു കുഴികൾ ഒരേ നിരയിലായി കുഴിച്ചാണ്‌ കുഴിത്തപ്പിക്കുള്ള കുഴികൾ തയ്യാറാക്കുന്നത്. കുഴികൾ തമ്മിൽ ഏകദേശം 60 മുതൽ 70 സെന്റീമീറ്റർ വരെ അകലമുണ്ടാകും. കളിക്കുന്ന രീതി രണ്ടോ അതിലധികമോ കളിക്കാർക്ക് ഒരേ സമയം ഈ കളിയിൽ പങ്കെടുക്കാനാവും. മൂന്നാമത്തെ കുഴിക്കരികിൽ നിന്നു ഒന്നാമത്തെ കുഴിയിലേക്ക് ഗോലി എറിഞ്ഞാണ് ആദ്യം കളിക്കുന്ന ആളെ തിരെഞ്ഞെടുക്കുന്നത്.ഇങ്ങനെ എറിയുമ്പോൾ ഒന്നാമത്തെ കുഴിയോടു അടുത്ത് കിടക്കുന്ന ആൾ കളി തുടങ്ങണം.ഒരു കൈയിലെ തള്ള വിരൽ നിലത്തു കുത്തി നടു വിരലിലോ ചൂണ്ടു വിരലിലോ ഗോലി വച്ച് മറ്റേ കൈ കൊണ്ട് കവണ കൊണ്ട് എറിയുന്ന രീതിയിൽ ഗോലി വലിച്ച് വിടുന്നു.ഒന്നാമത്തെ കുഴിയിൽ നിന്നും മ

11.തലയിൽ തൊടീൽ

11.തലയിൽ തൊടീൽ വെള്ളത്തിൽ കളിക്കുന്ന ഒരു കളിയാണിത്. നീന്തൽ വശമുള്ളവർക്ക് കുളത്തിലോ പുഴയിലോ വച്ച് കളിയ്ക്കാൻ പറ്റിയ കളിയാണിത്. കളിക്കുന്നവർ ചേർന്ന് ഒരാളെ തെരഞ്ഞെടുക്കുക. അയാൾ നീന്തി ചെന്ന് വേറൊരാളുടെ തലയിൽ തൊടണം. പിന്നീടു അയാൾ വേറൊരാളുടെ തലയിൽ തൊടുക. ഇങ്ങനെ കളി തുടരാവുന്നതാണ്. തലയിൽ തൊടാൻ വരുന്ന ആളിനെ തൊടാൻ അനുവദിക്കാതെ നീന്തിയും മുങ്ങാംകുഴിയിട്ടും മാറുന്നതിലാണ് കളിയുടെ രസം.

12.ഡപ്പോകളി/ കട്ടപ്പന്തുകളി

12.ഡപ്പോകളി/ കട്ടപ്പന്തുകളി ഒരുതരം പന്തെറിഞ്ഞു കളിയാണ്‌ ഡപ്പോകളി. തെക്കൻ കേരളത്തിൽ ചില ഭാഗത്ത് കട്ടപ്പന്തുകളിയെന്നും ഈ പന്തുകളി അറിയപ്പെടുന്നു.കുട്ടികൾ രണ്ടു ടീമുകളായി തിരിഞ്ഞാണ് കളിക്കുന്നത് .കളിക്കളത്തിൽ എട്ടോ പത്തോ ഇഷ്ടികക്കഷണങ്ങൾ മേല്ക്കുമേൽ വയ്ക്കും .'ഡപ്പോ'എന്നാണിത്തിനു പറയുക .ഒരു ടീമിലെ കുട്ടി കുറച്ചകലെ നിന്ന് ഡപ്പോയ്ക്ക് നേരെ പന്തെറിയും .ആ എരിൽ ഡപ്പൊ വീണില്ലെങ്കിൽ അതെ ടീമിലെ മറ്റൊരു കുട്ടിയെറിയണം .ഡപ്പോ വീഴ്ത്തിയ ടീമിലെ കുട്ടികളെ മറുപക്ഷത്തുള്ളവർ പന്തുകൊണ്ട് ഏറിയും .മുട്ടിനുതഴേയൊ കഴുത്തിനു മുകളിലോ എരിയരുത് എന്നാണ് നിയമം .പുറംഭാഗത്താണ് എറിയേണ്ടത്ത് .ഡപ്പോ വീഴ്ത്തിയവർ ഏറു കൊള്ളാതെ ഡപ്പോ നേരെ വയ്ക്കാൻ നോക്കണം .മറുപക്ഷക്കാർ എറിയുന്ന പന്ത് അവർ ചിലപ്പോൾ തട്ടി അകലേക്ക്‌ കൊണ്ടുപോകും അപ്പോൾ ആ ടീമിലെ ഒരു കുട്ടിക്ക് ചെന്ന് ഡപ്പോ നേരെ വയ്ക്കാവുന്നതാണ് .ഇങ്ങനെ ഏറു കൊള്ളാതെ ഡപ്പോ വച്ചുകഴിഞ്ഞാൽ അവർ 'ഡപ്പോ' എന്ന് വിളിച്ച്‌ പറയും .അപ്പോൾ ആ വിഭാഗക്കാർക്ക് ഒരു 'ഡപ്പോ' ആയി .അടുത്ത തവണ, മറ്റേ ടീമംഗങ്ങൾ ഡപ്പോ വീഴ്ത്തും .കളി തീരുമ്പോൾ കൂടുതൽ ഡപ്പോ വച്ചവർക്കാണ് വിജയം .