പോസ്റ്റുകള്‍

ഭക്ഷണം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവിയല്‍

ഇമേജ്
  അവിയല് ‍ നേന്ത്രക്കായ് – 1 എണ്ണം ചേന – 200 gm മുരിങ്ങക്കായ് – 1 എണ്ണം കുമ്പളങ്ങ – 150 gm ഉരുളകിഴങ്ങ് – 1 എണ്ണം ബീന്‍സ്‌ – 4 എണ്ണം പടവലങ്ങ – 100 gm കാരറ്റ് – 1 എണ്ണം (ചെറുത്) പച്ചമുളക് – 4 എണ്ണം മഞ്ഞള്‍പൊടി – 1 നുള്ള് തേങ്ങ ചിരണ്ടിയത് – 1 കപ്പ്‌ ജീരകം – ½ ടീസ്പൂണ്‍ തൈര് – ½ കപ്പ്‌ കറിവേപ്പില – 2 ഇതള്‍ ചെറിയ ഉള്ളി – 5 എണ്ണം വെളിച്ചെണ്ണ – 1½ ടേബിള്‍സ്പൂണ്‍ വെള്ളം – 1½ കപ്പ്‌ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചക്കറികള്‍ കഴുകി 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക. അരിഞ്ഞ പച്ചക്കറികള്‍, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1½ കപ്പ്‌ വെള്ളം ഒഴിച്ച് അടച്ചു വച്ച് ചെറിയ തീയില്‍ വേവിക്കുക. (അധികം വെന്ത് പോകാതെയും കരിയാതെയും സൂക്ഷിക്കുക) തേങ്ങയും ജീരകവും അല്പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. (അധികം അരയ്ക്കേണ്ട ആവശ്യമില്ല) ചെറിയ ഉള്ളി ചതച്ച് അതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കുക. അരച്ച തേങ്ങയും കറിവേപ്പിലയും വേവിച്ച പച്ചക്കറിയില്‍ ചേര്‍ത്തിളക്കി 2-3 മിനിറ്റ് ചൂടാക്കുക. പിന്നീട് തൈര് ചേര്‍ത്തിളക്കി തീയണയ്ക്കുക. അതിനുശേഷം ചെറിയ ഉള്ളി-എണ്ണ മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക.

ഗോവൻ ഫിഷ്കറി

ഇമേജ്
ഗോവൻ ഫിഷ്കറി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ 1.ദശക്ട്ടിയുള്ള മീൻ 300 g 2 .തേങ്ങ ചുരണ്ടിയത് 2 ടേമ്പിൾ സ്പൂൺ 3. സവാള അരിഞ്ഞത് 1 എണ്ണം 4. പച്ചമുളക് അരിഞ്ഞ് 4 എണ്ണം 5. ഇഞ്ചി 1 ചെറിയ കഷ്ണം 6. വെളുത്തുള്ളി 5 അല്ലി 7. മല്ലി 1 ടി സ്പൂൺ 8. നല്ല ജീരകം 1/4 ടി സ്പൂൺ 9. കുരുമുളക് 8 - 10 നണികൾ 10. വിനീഗർ 2 ടേബിൾ സ്പൂൺ ' 11. തക്കാളി 1 എണ്ണം സീഡ് കളഞ്ഞ് ചെറുതായി അരിഞ്ഞത് 12.പുളി 1 ചെറുനാരങ്ങ വലിപ്പത്തിൽ ഉള്ളത് അല്പം വെള്ളത്തിൽ കുതിർത്ത് ജ്യൂസ് എടുക്കുക (ഓപ്ഷണൽ ) 13 . മുളക് പൊടി 2 ടി സ്പൂൺ 14. മഞ്ഞൾപ്പൊടി 1 ടി സ്പൂൺ 15. കട്ടി തേങ്ങാപ്പാൽ 1/2 കപ്പ് 16. എണ്ണ 2 ടേബിൾ സ്പൂൺ 17. ഉപ്പ് ആവശ്യത്തിന് 18. കറിവേപ്പില ആവശ്യത്തിന് 19. വെള്ളം ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ....................................... 2- 9 വരെയുള്ള ചേരുവകൾ മിക്സിയിലിട്ട് വിനിഗർ ഒഴിച്ച് നല്ല പോലെ അരച്ചെടുക്കുക ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തക്കാളിയും, കറിവേപ്പിലയും ഇട്ട് വഴറ്റുക .വഴന്ന് വരുമ്പോൾ അരച്ച് വച്ചിരിക്കുന്ന മസാല ചേർത്തിളക്കി 4,5 മിനിറ്റ് അരപ്പ് ഒന്ന് വേകാൻ തീ കുറച്ച് വയ്ക്കുക. ശേഷം മുളക് പൊടി,

വട

ഇമേജ്
മിച്ചം വരുന്ന ചോറ് ഇനി ആരും കളയണ്ട.... ഇതു പോലെ പുറം crispy യും അകം Soft ഉം ആയ വട നമ്മുക്ക് ഉണ്ടാക്കാo... അപ്പോൾ എല്ലാവരും Ready യല്ലേ..... ചോറ് - 2 cup അരിപ്പൊടി - 4 tab Spoon പുളി കുറഞ്ഞ തൈര് - 2 tab Spoon പച്ചമുളക്, ഇഞ്ചി,പൊടിയായി അരിഞ്ഞത് - നിങ്ങളുടെ എരിവിന് അനുസരിച്ച് കുരുമുളക് - പൊട്ടിച്ച് എടുത്തത്- 1/4 T. Sp പെരുംജീരകം - 1/4 T. S കായപ്പൊടി - ഒരു നുള്ള്.. പാചകം ചെയ്യുന്ന വിധം ചോറ്, തെെത് 4table Spoon വെള്ളം ഇവ ചേർത്ത് അരയ്ക്കുക. ഇതിലേയ്ക്ക് മല്ലിയില ചെറുതായി അരിഞ്ഞത്, പച്ചമുളക്, സവാള അം കുറച്ചരിഞ്ഞത്, ഉപ്പ്, ഇഞ്ചി, പെരുംജീരകം, കായപ്പൊടി, കുരുമുളക് ചതച്ചത് എന്നിവ ചേർത്ത് നന്നായി Mix ചെയ്യുക മിനിമം 2 hrs വയ്ക്കുക.. ശേഷം തിളച്ച എണ്ണയിലേയ്ക്ക് വടയുടെ ആകൃതിയിലാക്കി ഇടുക. golden നിറമാകുമ്പോൾ കോരുക. ശ്രദ്ധിക്കുക.ഈ കൂട്ട് ഇത്തിരി അയഞ്ഞതായിരിക്കും. വറുക്കാൻ കയ്യിലെടു ക്കുമ്പോൾത്തന്നെ കൈ നന്നായി നനയ്ക്കണം.

വാട്ടർ മെലൻ ഐസ്ക്രീം

ഇമേജ്
വാട്ടർ മെലൻ ഐസ്ക്രീം വിപ്പിംഗ് ക്രീം -ഒരു കപ്പ്‌ തണ്ണിമത്തൻ ജ്യൂസ് - രണ്ടു കപ്പ്‌ മിൽക്ക്മേഡ് -ഒരു ടിൻ റെഡ് ഫുഡ്‌ കളർ -2 തുള്ളി(ആവശ്യമെങ്കിൽ) ഉണ്ടാക്കുന്ന വിധം :- നന്നായി ബീറ്റ് ചെയ്ത് തിക്ക് ആയ വിപ്പിംഗ് ക്രീമിലേക്ക് കുരു കളഞ്ഞു വെള്ളം ചേർക്കാതെ അടിച്ചെടുത്ത തണ്ണിമത്തനും മിൽക്ക്മേടും വാനില എസ്സെന്സും ചേർത്ത് വീണ്ടും ബീറ്റ് ചെയ്ത് പത്രത്തിൽ ആക്കി അടച്ച് 8,10hrs (നന്നായി ഉറക്കുന്നത് വരെ ) ഫ്രീസ് ചെയ്തെടുക്കുക. NB:റെഡ് കളർ കുറച്ചധികം ചേർത്താൽ വാട്ടർ മിലൻറെ same കളർ കിട്ടും.

അമ്പലപ്പുഴ പാൽപ്പായസം

ഇമേജ്
അമ്പലപ്പുഴ പാൽപ്പായസം പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച് രണ്ട് ഐതിഹ്യ കഥകൾ നിലവിൽ ഉണ്ട് .ആദ്യത്തേത് ഇതാണ് ..ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു .അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണന്‍.ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്. ഒരിക്കല്‍ മത്സരത്തിനായി അദ്ദേഹം ഒരു വെല്ലുവിളി നടത്തി.ആരും അത് ഏറ്റെടുത്തില്ല .അപ്പോൾ ഒരുസാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു.രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി ,രണ്ടാമത്തേതില്‍ രണ്ട് ,മൂന്നാമത്തേതില്‍ നാല് ,നാലാമത്തേതില്‍ എട്ട്,ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു.കളിയില്‍ രാജാവ് തോറ്റു.രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല.അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു .രാജാവ് ക്ഷമ ചോദിക്കുകയും ..ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്ന് ഒരു കഥ . ഇനി രണ്ടാമത് മറ്റൊരു കഥ ക

Spinach&Mint Pancakes

ഇമേജ്
Spinach&Mint Pancakes These Irresistible Darlings are best suitable for any time snack or main coarse....with mind hit of chili these green beauties are drooling Ingredients: Pancake mix-2 cups Spinach and mint - chopped half cup each Green chili paste-1 tsp spoon Salt- to taste Buttermilk-1 cup Mix all the above mentioned ingredients to make a semi thick batter and let sit for 2 hrs Then make pancakes the usual way Serve with Maple syrup

വിഷു കട്ട

ഇമേജ്
  വിഷു കട്ട ചേരുവകള്‍ :- ഉണക്കലരി - ഒരു കപ്പ് തേങ്ങാപാല്‍ - ആവശ്യത്തിന് ജീരകം - അര ടീസ്പൂണ്‍ ഇഞ്ചി പൊടിച്ചത് - അര ടീസ്പൂണ്‍ ഉപ്പ് - ആവശ്യത്തിന് അരമണിക്കൂര്‍ അരി കുതിര്‍ക്കാന്‍ വയ്ക്കണം. തേങ്ങാപാല്‍ ഒന്നാം പാല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിങ്ങനെ വേര്‍തിരിച്ച് വയ്ക്കണം. @foodbus ഉരുളിയോ, വലിയ പാത്രമോ ഉണ്ടാക്കാന്‍ ആദ്യം എടുക്കുക. ഇതിലേക്ക് മൂന്ന് കപ്പ് മൂന്നാം പാല്‍ ഒഴിക്കുക. ചെറുതായി ഇത് ചൂടാക്കാം. ഇതിലേക്ക് കുതിര്‍ത്ത് വച്ച ഉണക്കലരി ചേര്‍ക്കാം. എന്നിട്ട് ചെറിയ തീയില്‍ ആക്കി പാത്രം മൂടി വയ്ക്കുക. അരി അല്‍പം വെന്തുകഴിഞ്ഞാല്‍ രണ്ടാം പാല്‍ ചേര്‍ക്കുക. ഇതിന്റെ കൂടെ ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ചെറിയ ചൂടില്‍ തന്നെ പാകം ആകാന്‍ വെയ്ക്കുക. മൂക്കാല്‍ ഭാഗം വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ഒന്നാം പാലും ചേര്‍ക്കുക. അതൊടൊപ്പം ജീരക പൗഡറും ഇഞ്ചി പൗഡറും ചേര്‍ക്കാം. വിഷുകട്ട ചെറുതായി കട്ടിയാകുന്നവരെ മൂടിവയ്ക്കുക. അതില്‍ നിന്നും ഓയില്‍ വേറിട്ട് കണ്ടാല്‍ കട്ട കട്ടിയായി എന്നര്‍ത്ഥം.   ചെറുതായി കട്ടിയായി കഴിഞ്ഞാല്‍ വാഴ ഇല വെച്ച പാത്രത്തിലേക്ക് മാറ്റാം. സ്പൂണ്‍ കൊണ്ട് നന്നായി പരത്തിയെടുക്കുക. ഒരു

ബ്രെഡ്‌ കുൾഫി

ഇമേജ്
ബ്രെഡ്‌ കുൾഫി പരമ്പരാഗത ഇന്ത്യൻ ഐസ്ക്രീം ആണ് കുൾഫി. ബ്രെഡ്‌ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു കുൾഫി തയ്യാറാക്കാം. ഫുൾ ക്രീം മിൽക്ക് - 2 കപ്പ്‌ വെളുത്ത ബ്രെഡ്‌ - 2 സ്ലൈസ് പാൽപ്പൊടി -1/2 കപ്പ്‌ അല്ലെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് -1/2 കപ്പ്‌ പഞ്ചസ്സാര - 3 - 4 ടേബിൾ സ്പൂണ്‍ (രുചിച്ചു നോക്കിയിട്ട് ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം ) ഏലക്ക പൊടി - ഒരു നുള്ള് പിസ്ത - ഒരു സ്പൂണ്‍ ബ്രെഡിന്റെ വശങ്ങളിലെ മൊരിഞ്ഞ ഭാഗം മുറിച്ചു കളയുക . വെളുത്ത ഭാഗം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക പാൽപ്പൊടി അല്പം വെള്ളത്തിലോ തണുത്ത പാലിലോ കലക്കി വയ്ക്കുക പാൽ അടി കട്ടിയുള്ള പാത്രത്തിൽ തിളപ്പിക്കുക അതിലേക്കു പൊടിച്ച ബ്രെഡ്‌ ചേർക്കുക പാൽപ്പൊടി കലക്കി വച്ചത് ചേർക്കുക ഇനി പഞ്ചസ്സാരയും ഇടുക ( കണ്ടൻസ്ഡ് മിൽക്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ പാകം നോക്കി മാത്രം വീണ്ടും പഞ്ചസ്സാര ചേർത്താൽ മതിയാകും ) എല്ലാം ചേർത്താൽ ചെറുതായി കുറുകുന്നത് വരെ , ചെറുതീയിൽ 7-8 മിനിട്ട് ഇളക്കിക്കൊണ്ടു പാകം ചെയ്യുക കുറുകിയാൽ തീ കെടുത്തി ഏലക്കായും പിസ്തയും ചേർത്ത് തണുക്കാൻ വയ്ക്കുക തണുത്ത പാൽക്കൂട്ട് കുല്ഫി മോൾഡുകളിൽ ഒഴിച്ച് 8-10 മണിക്കൂർ

ഇഡ്ഡലി സോഫ്റ്റാവും

ഇമേജ്
അല്‍പം നല്ലെണ്ണ ഇഡ്ഡലി മാവില്‍, ഇഡ്ഡലി സോഫ്റ്റാവും വീട്ടില്‍ തന്നെ നമുക്ക് ചില പൊടിക്കൈകള്‍ ഉപയോഗിച്ച് സോഫറ്റ് ഇഡ്ഡലി ഉണ്ടാക്കാവുന്നതാണ് എല്ലാ വീട്ടമ്മമാരുടേയും തലവേദനയാണ് പലപ്പോഴും കല്ലു പോലുള്ള ഇഡ്ഡലി. എത്രയൊക്കെ ശ്രമിച്ചിട്ടും ഇതിന് പരിഹാരം കാണുന്നതിനും സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കുന്നതിനും കഴിഞ്ഞില്ലേ? എന്നാല്‍ ഇനി പ്രയാസപ്പെടേണ്ട. കാരണം ഇനി നല്ല സോഫ്റ്റ് ആയ പൂ പോലുള്ള ഇഡ്ഡലി നമുക്ക് തയ്യാറാക്കാം. അതിനായി ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. എപ്പോഴും നല്ല സോഫ്റ്റ് ആയ ഇഡ്ഡലി ലഭിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. ചില സൂത്രപ്പണികളിലൂടെ നമുക്ക് സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ചില കാര്യങ്ങള്‍മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇതി നല്ല പൂപോലുള്ള ഇഡ്ഡലി ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. എന്നും ഇഡ്ഡലി തന്നെ കഴിക്കാന്‍ തോന്നുന്ന വിധത്തില്‍ കാര്യങ്ങള്‍ മാറി മറിയും. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് എന്ന് നോക്കാം. ഐസ് വെള്ളം ഉപയോഗിക്കാം ഇഡ്ഡലിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാം. ഇത് ഇഡ്

പാവയ്ക്ക മാങ്ങാക്കറി

ഇമേജ്
പാവയ്ക്ക മാങ്ങാക്കറി ചേരുവകൾ പാവയ്ക്ക -1ഇടത്തരം പച്ചമാങ്ങ -ഒന്നിന്റെ പകുതി മഞ്ഞൾപ്പൊടി -1/2tspn പച്ചമുളക് -2എണ്ണം കടുക് -1tspn വറ്റൽമുളക് -2എണ്ണം കറിവേപ്പില -ആവശ്യത്തിന് വെളിച്ചെണ്ണ -കുറച്ചു ഉപ്പ് -പാകത്തിന് വെള്ളം -ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം ഒരു കുക്കറിലേക്ക് പാവയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചതും മാങ്ങ തൊലി കളഞ്ഞു ചെറുതാക്കി മുറിച്ചതും പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മൂടിവെച്ചു മൂന്ന് വിസിൽ വരുന്നതു വരെ വേവിക്കുക .ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക .അതിലേക്ക് കടുകിട്ട് പൊട്ടി വരുമ്പോൾ വറ്റൽമുളക് രണ്ടായി മുറിച്ചതും കറിവേപ്പിലയും ചേർത്തിളക്കുക .അതിലേക്ക് വേവിച്ച പാവയ്ക്ക ചേർത്തു നന്നായി ഉടച്ചെടുക്കുക .തിളച്ചു കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക .ചൂടോടെ ചോറിനൊപ്പം വിളമ്പാം

ഗുജറാത്തി വിഭവങ്ങൾ

  എരിവും പുളിയും അല്‍പം മധുരവും ചേര്‍ന്ന ഗുജറാത്തി വിഭവങ്ങൾ മധുരവും എരിവും പുളിയും നിറഞ്ഞ ഏതാനും ഗുജറാത്തി വിഭവങ്ങളാണ് മസാല ചപ്പാത്തി, ദാല്‍ മഖ്‌നി , കാജു കത്രി, ഗുജറാത്തി ബേഗണ്‍, മധുരസേവ, ഫാഫ്ഡ, ദോഖ്‌ല, സേമിയ കേസരി തുടങ്ങിയവ.     മസാല ചപ്പാത്തി ഗോതമ്പ് മാവ് രണ്ട് കപ്പ്കടലമാവ് കാല്‍ കപ്പ്മുളകുപൊടി ഒരു ടീസ്പൂണ്‍മല്ലിപ്പൊടി ഒരു ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍ജീരകം കാല്‍ ടീസ്പൂണ്‍കായപ്പൊടി കാല്‍ ടീസ്പൂണ്‍എണ്ണ ഒരു ടേബിള്‍ സ്പൂണ്‍ഉപ്പ് ആവശ്യത്തിന്ഉലുവച്ചീര അരിഞ്ഞത് കാല്‍ കപ്പ്നെയ്യ് ആവശ്യത്തിന് നെയ്യ് ഒഴികെയുള്ള ചേരുവകള്‍ നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി പരത്തി ചപ്പാത്തിപോലെ ചുട്ടെടുക്കുക. മേലെ നെയ്യ് ചേര്‍ത്ത് ഉപയോഗിക്കാം.     ദാല്‍മഖ്‌നി കാലാദാല്‍ ഒരു കപ്പ്രാജ്മ ഒരു കപ്പ്ചനാദാല്‍ കാല്‍കപ്പ്ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍സവാള അരിഞ്ഞത് രണ്ട് ടേബിള്‍സ്പൂണ്‍മുളക്‌പൊടി ഒരു ടീസ്പൂണ്‍ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍തക്കാളി അരച്ചത് രണ്ട് ടേബിള്‍സ്പൂണ്‍ക്രീം ഒരു ടേബിള്‍സ്പൂണ്‍ബട്ടര്‍ രണ്ട് ടേബിള്‍സ്പൂണ്‍ഉപ്