പോസ്റ്റുകള്‍

സൈക്കോളജി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഓജോ ബോർഡ്

ഇമേജ്
ഓജോ ബോർഡ് അഥവാ സംസാരിക്കുന്ന ബോർഡ്‌ അഥവാ ആത്മാവ് ബോർഡ്. അക്ഷരങ്ങളും അക്കങ്ങളും യെസ്(yes), നോ(no), ഹലോ(hello)(ചില ബോർഡുകളിൽ മാത്രം), ഗുഡ് ബൈ (good bye) എന്നീ വാക്കുകളും ചില ചിത്രപണികളും ചിന്ഹ്ങ്ങളും വരച്ചു ചേർത്ത ഒരു ബോർഡ്‌ ആണ് ഓജോ ബോർഡ് അഥവാ സംസാരിക്കുന്ന ബോർഡ്‌ അഥവാ ആത്മാവ് ബോർഡ്. ആത്മാവുമായുള്ള സംവേദനം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മരത്തിലോ പ്ലാസ്റ്റിക്കിലോ ഉണ്ടാക്കിയ ഒരു നാണയവും ഇതിനോടൊപ്പം ഉപയോഗിക്കുന്നു. ആത്മാവിനോട് സംവദിക്കുന്ന സമയം ഓജോ ചെയ്യാൻ തയ്യാറെടുക്കുന്നവർ നേരത്തെ പറഞ്ഞ നാണയത്തിൽ വിരൽ വയ്ക്കുകയും ആത്മാവ് പറയുന്ന വാക്കുകൾക്ക് അനുസരിച്ച് അത് വിരലോട് കൂടി ചലിക്കുകയും ചെയ്യുന്നു. അമാനുഷികതയിലും അസാധാരണയിലും ബന്ധപെട്ട്കിടക്കുന്ന ഓജോ ബോർഡിനെ ശാസ്തസമൂഹം ശാസ്ത്രീയത്യ്ക്ക് നേരെ വിപരീതം എന്ന് അർഥമുള്ള ശാസ്ത്രാഭാസം എന്നാണ് വിളിക്കുന്നത്. ഓജോ ബോർഡിൽ നാണയത്തിന് മുകളിൽ കൈ വിരൽ ചലിക്കുന്നതിനെ അതിൽ വിശ്വസിക്കുന്നവർ ആത്മാവുമായി ബന്ധപെടുത്തുമ്പോൾ ശാസ്ത്രസമൂഹം അതിനെ ഇഡിയോ മോട്ടോർ റെസ്പോൻസ്‌ എന്നാണ് വിളിക്കുന്നത്. ഇഡിയോ മോട്ടോർ റെസ്പോൻസ്‌ പ്രകാരം ഉപബോധമനസാണ് നമ്മളറിയാതെ ഓജോ ചെയ്യുന്ന സമയത്ത

Parapsychology

എന്താണ് അതീത മനഃശാസ്ത്രം ( Parapsychology ) ? അഗോചര സംവേദനം (clairvoyance), ഇന്ദ്രിയാതീത വിചാരവിനിമയം (telepathy), ഭാവികാലജ്ഞാനം (precognition), പ്രാകാമ്യചലനം (psychokinesis/Telekinesis ), മരണാനന്തരജീവിതം (survival after death) തുടങ്ങി ശാസ്ത്രീയവീക്ഷണത്തിന് അതീതമെന്ന് തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്ര പഠന ശാഖയാണ്  അതീതമനഃശാസ്ത്രം അഥവാ പാരാ  സൈക്കോളജി ഇതിനെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ ഇതിനെ ഒരു സ്യൂഡോ സയൻസായാണ് വിലയിരുത്തുന്നത് അഥവാ ചില ശാസ്ത്രജ്ഞർ യോജിക്കുന്നു ചിലർ യോജിക്കുന്നില്ല. കേംബ്രിഡ്ജ് സർവകലാശാലയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 1882-ൽ ലണ്ടനിൽ സൊസൈറ്റി ഒഫ് സൈക്കിക്കൽ റിസർച്ച് സ്ഥാപിച്ചതോടുകൂടി അതീതമനഃശാസ്ത്രപഠനം ഊർജസ്വലമായിത്തീർന്നു. 1885-ലാണ് അമേരിക്കൻ സൊസൈറ്റി ഒഫ് സൈക്കിക്കൽ റിസർച്ച് സ്ഥാപിതമായത്. ഒലിവർ ലോഡ്ജ്, ചാൾസ് റിഷേ, എഫ്.ഡബ്ള്യു.എച്ച്. മയേഴ്സ്, വില്യം ക്രൂക്സ് തുടങ്ങിയവർ ആദ്യകാലത്തെ പ്രമുഖ ഗവേഷകരായിരുന്നു. അതീതമനഃശാസ്ത്രപ്രതിഭാസങ്ങൾ വാസ്തവമാണെന്ന് കരുതുകയും അവയെപ്പറ്റി പഠനം നടത്തുകയും ചെയ്ത പ്രമുഖ മനഃശാസ്ത്രജ്ഞൻമാരിൽ വില്യം ജെയിംസ്, വില

അതിന്ത്രിയ മനശാസ്ത്രവുമായി ബന്ധപ്പെട്ട ചില നിഗമനങ്ങൾ

നിത്യജീവിതത്തിലെ പല അവസരങ്ങളിലും നാം അഭിമുഘീകരിക്കുന്ന ചില സംഭവങ്ങള്‍, സാഹചര്യങ്ങള്‍, വ്യക്തികള്‍ എന്നിവയെ അതേപടി തന്നെ മുന്‍പ് എന്നോ,എവിടെയോ കണ്ടതുപോലെയുള്ള അനുഭവങ്ങള്‍ നമ്മളില്‍ ചിലര്‍ക്ക് എങ്കിലും ഉണ്ടായിട്ടുണ്ടാകും. എന്താണ് അതിലെ വാസ്തവം എന്ന് ആലോചിച്ചു ഉത്തരം കിട്ടാത്ത ഒരു സമസ്യയായി മനസിന്റെ അകത്തളങ്ങളില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും.ഈ വിഷയത്തില്‍ പഠനങ്ങളിലൂടെയും, അനുഭവങ്ങളിലൂടെയും ആര്‍ജ്ജിച്ച ചില നിഗമനങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്. യുക്തിപൂര്‍വ്വം വിശകലനങ്ങള്‍ക്ക് വിധേയമാക്കി ഉചിതമെന്ന് തോന്നുന്ന പക്ഷം സ്വീകരിക്കുകയോ, തിരസ്കരിക്കുകയോ ആവാം. ഈ പ്രപഞ്ചത്തില്‍ ഇന്നലെ കഴിഞ്ഞു പോയതും, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും, ഇനി നടക്കാനിരിക്കുന്നതുമായ എല്ലാ സംഭവങ്ങളും, അറിവുകളും എഴുതപ്പെട്ട ഒരു തിരക്കഥയിലെന്നപോലെ പ്രപഞ്ചത്തില്‍ തന്നെനിക്ഷിപ്തമാണ്. ഈ പ്രപഞ്ചവുമായി, താദാത്മ്യം പ്രാപിക്കുന്നതിലൂടെ അവയെ തിരിച്ചറിയുവാനും മനസിലാക്കുവാനും കഴിയുന്നു. അതായത് നിങ്ങള്‍ ഇത് വായിക്കുന്ന ഈ അവസരത്തില്‍ തന്നെ നിങ്ങള്ക്ക് ചുറ്റും, റേഡിയോ തരംഗങ്ങള്‍,വയര്‍ലെസ്സ് തരംഗങ്ങള്‍, ടെലിവിഷന്‍ തരംഗങ്ങള്‍ തുടങ്