പോസ്റ്റുകള്‍

തച്ചു ശാസ്ത്രം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആധുനിക വാസ്തുവിദ്യ

ഇമേജ്
  ആധുനിക വാസ്തുവിദ്യ കെട്ടിടങ്ങളുടെ ആകൃതിയിലെ ലാളിത്യവും ഘടനയെ അടിസ്ഥാനമാക്കിയുള്ള നിർമ്മാണരീതിയുമാണ് ആധുനിക വാസ്തുവിദ്യ (Modern architecture) എന്ന വാസ്തുകലാപ്രസ്ഥാനത്തിന്റെ മുഖമുദ്ര. എല്ലാറ്റിനും ഉപരിയായ വാസ്തുവിദ്യാ പ്രസ്ഥാനമായും ആധുനിക വാസ്തുവിദ്യയെ കണക്കാക്കുന്നു. ആധുനിക വാസ്തുവിദ്യയുടെ നിർവചനവും വ്യാപ്തിയും ദേശംതോറും വ്യത്യാസപ്പെടുന്ന ഒന്നാണ്.'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വാസ്തുവിദ്യാ സിദ്ധാന്തങ്ങളും ശാസ്ത്രസാങ്കേതികവിദ്യയും ഇടകലർന്നപ്പോഴാണ് ആധുനിക വാസ്തുവിദ്യ രൂപംകൊള്ളുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ആധുനിക വാസ്തുവിദ്യയ്ക്ക് കൂടുതൽ പ്രചാരം സിദ്ധിച്ചത്. തുടർന്ന് 21ആം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട വ്യാപാര, സഹകരണ ആവശ്യങ്ങൾക്കായുള്ള പല മന്ദിരങ്ങളുടെയും നിർമ്മാണശൈലി ആധുനികരീതിയിലായിരുന്നു. ആധുനികത ഒരൊറ്റ ശാഖയായി അല്ല നിലനിന്നത്, അതിനോടനുബന്ധിച്ച് അനവധി പ്രസ്ഥാനങ്ങളും ആശയങ്ങളും ജന്മംകൊണ്ടു. ആധുനികാനതര വാസ്തുവിദ്യ(Postmodern Architecture) അവയിൽ ഒന്നാണ്. ആധുനികതയുടെ ആവിർഭാവത്തോടെ പ്രാധാന്യം നഷ്ടപ്പെട്ട നിർമ്മാണശൈലികളെ പുനഃരുദ്ധരിക്കുക എന്ന ആവശ്യം മുന്നിർത്തിയാണ് ഈ പ്രസ്

വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ ഇതാ പത്ത് വഴികൾ

ഇമേജ്
വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ ഇതാ പത്ത് വഴികൾ വീടിനുള്ളില്‍ എപ്പോഴും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ ? ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പൊസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സാധിക്കും. ഈ പറയുന്നവ ശ്രദ്ധിക്കുക 1.പൊട്ടിയകണ്ണാടി, ഫ്യൂസ്‌ആയ ബള്‍ബ്, കേടായ ഇലക്‌ട്രിക്ക് ഉപകരണങ്ങള്‍, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടില്‍ നിന്ന് ഒഴിവാക്കുക. 2.മുറികള്‍ വൃത്തിയാക്കുന്ന ചൂല് ഭിത്തിയില്‍ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയില്‍ തറയില്‍ വയ്ക്കുക. .3 എട്ടുകാലിവല, ചിതല്‍ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കില്‍ ഉടന്‍ തന്നെ കളയുക. ഇവ വീട്ടില്‍ കാണുന്നത് ദൗര്‍ഭാഗ്യത്തിന് കാരണമാവും. 4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക. 5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങള്‍, ഫോട്ടോകള്‍ എന്നിവ ഉടന്‍ മാറ്റുക. 6.മേശപ്പുറത്തു സാധനങ്ങള്‍ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ എപ്പോഴും അടുക്കിവയ്ക്കാന്‍ ശ്രമിക്കുക. 7. തലമുടി, നഖം എന്നിവ തറയില്‍ ഇടുക, ചീപ്പില്‍ മുടി ക

നല്ല വീട് ആഗ്രഹിക്കുന്നവർ ഉറപ്പായും ഇത് വായിക്കണം

ഇമേജ്
  നല്ല വീട് ആഗ്രഹിക്കുന്നവർ ഉറപ്പായും ഇത് വായിക്കണം വീടിന്റെ കാര്യത്തിൽ ആകപ്പാടെ ആശയക്കുഴപ്പത്തിലാണ് മലയാളി. പുതിയൊരു വീടുപണിയുമ്പോൾ അതിന്റെ രൂപമെന്തായിരിക്കണം, എന്തെല്ലാം സൗകര്യങ്ങൾ വേണം, ഏതു നിർമാണ സാമഗ്രി ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംശയം തോന്നാം. കേരളത്തിലാണ് വീട് വയ്ക്കുന്നത് എന്ന ബോധം വേണം.. ബാക്ഗ്രൗണ്ട് മാറ്റിയാൽ ഇത് ഏതു രാജ്യത്തെ വീടാണെന്ന് ഒരാൾക്കും പറയാനാകാത്തതരം നിർമിതികളാണ് ഇപ്പോഴുണ്ടാകുന്നതിൽ കൂടുതലും. ഓർക്കുക; കാലാവസ്ഥ, വീടിരിക്കുന്ന സ്ഥലം എന്നിവയെ അറിഞ്ഞും ആവാഹിച്ചും വേണം വീടിന്റെ ഡിസൈൻ. വർഷത്തിൽ ആറുമാസത്തോളം മഴ ലഭിക്കുന്ന, അത്യാവശ്യം ചൂടും ഈർപ്പവുമുള്ള ട്രോപ്പിക്കൽ ക്ലൈമറ്റ് ആണ് കേരളത്തിലേത്. തീരദേശം, ഇടനാട്, മലനാട് എന്നിങ്ങനെ മൂന്നുതരം ഭൂപ്രകൃതിയാണിവിടെയുള്ളത്. ഇതുരണ്ടും പരിഗണിച്ചായിരിക്കണം വീടിന്റെ ഡിസൈൻ. അതല്ലാതെ സ്വിറ്റ്സർലൻഡിലെയോ ജപ്പാനിലെയോ വീട് അതുപോലെ പകർത്തുകയല്ല ചെയ്യേണ്ടത്. പുറമേ നിന്ന് കാണാൻ ഭംഗിയുള്ള വീട് മതി എന്നത് മണ്ടത്തരമാണ്... വഴിയേ പോകുന്നവരെ കാണിച്ച് അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാവരുത് വീടുപണിയുന്നത്. വീടിനു കാണാൻ ഭംഗിയുള്ള രൂപം വേണ

വീട്

ഇമേജ്
  വീട് മനുഷ്യർ സ്ഥിരമായി താമസിക്കാനായി ഉണ്ടാക്കിയെടുക്കുന്ന നിർമ്മിതിയാണു വീട്. മഴയിൽനിന്നും വെയിലിൽനിന്നും ദ്രോഹകാരികളായ വിവിധതരം ജീവികളിൽ നിന്നും ഒരളവോളം അവന്റെ തന്നെ ഗണത്തില്പെട്ട ശത്രുക്കളിൽ നിന്നും ഇത് അവനു പരിരക്ഷ നൽകുന്നു. മെച്ചപ്പെട്ട ആരോഗ്യപരിപാലനവും തന്റെ ഭാവി തലമുറകളെ ചിട്ടയിൽ വളർത്തിയെടുക്കാനുള്ള സൗകര്യവും കൂടി ഇത് അവനു നൽകുന്നു. സാധാരണയായി ഇത് ഒരു കുടുംബത്തിനു താമസിക്കാനുതകുന്ന വിവിധസൗകര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടായിരിക്കും. വീടിന് മനുഷ്യന്റെ സാമൂഹ്യചരിത്രത്തിൽ വളരെ വലിയ സ്ഥാനമുണ്ട് ആദിമകാലത്ത് ഗുഹകളിലായിരുന്നു പ്രകൃതിശക്തികളിൽനിന്ന് രക്ഷനേടാനായി മനുഷ്യർ താവളമുറപ്പിച്ചിരുന്നത്.. പിന്നീട് മനുഷ്യരാശിയുടെ പുരോഗമന പാതയിൽ വീടിനും മാറ്റം വരുന്നു എന്നു പറയാം.[1] മനുഷ്യൻ തന്റെ സുരക്ഷയ്ക്കും താമസത്തിനുമാണ് ആദ്യ കാലങ്ങളിൽ വീട് നിർമിച്ചിരുന്നത് ,മനുഷ്യൻ നദീ തടങ്ങളിൽ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ആണ് വീടുകൾ നിർമ്മിക്കാൻ തുടങ്ങിയത് .ആദ്യകാലങ്ങളിൽ മരത്തിന്റെ മുകളിൽ വീട് വച്ചിരുന്നു . ഇത്തരം വീടുകളെ ഏറുമാടങ്ങൾ എന്ന് വിളിക്കുന്നു. വെള്ളപ്പൊക്കത്തിൽ നിന്നും, വന്യ മൃഗങ്ങളിൽ നിന്നും രക്ഷനേടാനും

തച്ചുശാസ്ത്രത്തിന്റെ വിവിധ ശൈലികൾ

  തച്ചുശാസ്ത്രത്തിന്റെ വിവിധ ശൈലികൾ   ബുദ്ധ ശൈലി തച്ചുശാസ്ത്രത്തിന്റെ വികാസദശയിൽ അതതു കാലത്തെ മതങ്ങൾ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബുദ്ധമതത്തിന്റെ സംഭാവന ഇതിൽ നിസ്തുലമാണ്. ബി.സി. 500 മുതൽ 250 വരെ ബുദ്ധശൈലിയുടെ സുവർണ കാലമായിരുന്നു. സ്തംഭങ്ങൾ, പാറയിൽ കൊത്തിയുണ്ടാക്കിയ ഗുഹകൾ, ചൈത്യശാലകൾ, വിഹാരങ്ങൾ എന്നിവ ഇവരുടെ സംഭാവനയാണ്. സാഞ്ചിയിലെ സ്തൂപവും സാരനാഥിലെ സ്തംഭവും ഇവയിൽ ശ്രദ്ധേയങ്ങളാണ്.   ഹൈന്ദവ ശൈലി എ.ഡി. 4-ാം ശ.-ത്തിനുശേഷം ഹിന്ദുമതം വീണ്ടും ശക്തിയാർജിച്ചു. യവനശില്പികളുമായുള്ള സമ്പർക്കവും ശിലാശില്പത്തിൽ കൈവരിച്ച വൈദഗ്ദ്ധ്യവും ക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിൽ പുതിയൊരു ശൈലിക്കു കാരണമായി. സഹസ്രാബ്ദങ്ങളോളം ഈ ശൈലി നിലനിന്നു. ഉത്തരേന്ത്യയിൽ ഗുപ്ത കാലഘട്ടത്തിന്റേയും ദക്ഷിണേന്ത്യയിൽ ചാലൂക്യന്മാരുടേയും പല്ലവന്മാരുടേയും കാലഘട്ടമായിരുന്നു ഇത്. കൊട്ടാരങ്ങളും പുരങ്ങളും ക്ഷേത്രങ്ങളും ഇക്കാലത്ത് ധാരാളമായി നിർമിതമായി.   ജൈന ശൈലി എ.ഡി. 1000 മുതൽ 1300 വരെ ജൈന ശൈലിക്ക് വികാസം ലഭിച്ചു. ജൈനാരാധനാകേന്ദ്രങ്ങളെല്ലാം ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകലെയാണ് കാണുന്നത്. തീർഥങ്കരന്മാരുടെ വിഗ്രഹങ്ങൾ ഇവരുടെ സവിശേ

തച്ചുശാസ്ത്രത്തിന്റെ സംക്ഷിപ്ത ചരിത്രം

  തച്ചുശാസ്ത്രത്തിന്റെ സംക്ഷിപ്ത ചരിത്രം മനുഷ്യാലയങ്ങളും ദേവാലയങ്ങളും നിർമ്മിക്കുന്നതിനുള്ള വിധികൾ ഉപദേശിക്കുന്ന തച്ചുശാസ്ത്രം കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിൽ ഒരിക്കലും വിമുഖത പ്രകടിപ്പിച്ചിട്ടില്ല. ഭാരതത്തിലെ എല്ലാ പ്രാദേശികരീതികളും ഉൾക്കൊള്ളുവാൻ തച്ചുശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ധാരാളം വിദേശികൾ ഇവിടെ വന്ന് താവളമടിച്ച് തിരിച്ചു പോയിട്ടുണ്ട്. അവരുടെ ശൈലിയും ഉൾക്കൊള്ളുവാൻ തച്ചുശാസ്ത്രത്തിനായിട്ടുണ്ട്. ഭാരതത്തിന്റെ ആദിമകാല അറിവുകൾ വേദങ്ങൾ എന്നു വിളിക്കപ്പെട്ടു. വേദങ്ങൾ വിഷയക്രമമനുസരിച്ച് പലതവണ വിഭജിക്കപ്പെടുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന ക്രോഡീകരണത്തിൽ, ഋഗ്വേദത്തിന് ആയുർവേദവും യജുർവേദത്തിന് ധനുർവേദവും, സാമവേദത്തിന് ഗാന്ധർവവേദവും, അഥർവവേദത്തിന് സ്ഥാപത്യവേദവും ഉപവേദങ്ങളായി. സ്ഥാപത്യവേദമാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം. വാസ്തുശില്പം, ചിത്രം എന്നിവയാണ് സ്ഥാപത്യവേദത്തിന്റെ മൂന്ന് ശാഖകൾ. ബി.സി. രണ്ടായിരത്തോടുകൂടി മധ്യേഷ്യയിൽ നിന്നുവന്ന ആര്യവംശജരാണ് വേദകാലത്തെ വാസ്തുവിദ്യയുടെ പ്രണേതാക്കൾ. വാസ്തുവിദ്യയുടെ പ്രണേതാക്കളായ 18 ശില്പശാസ്ത്രോപദേശകരെക്