പോസ്റ്റുകള്‍

ഫെബ്രുവരി, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുരിങ്ങയില -ഔഷധ ഗുണങ്ങൾ

ഇമേജ്
മുരിങ്ങയില -ഔഷധ ഗുണങ്ങൾ ഇല കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്. ഇതിന്റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു. അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ. മുരിങ്ങയുടെ വേരില്‍നിന്നും തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്,

സബോള-സവാള -വലിയ ഉളളി) ഔഷധ ഗുണങ്ങൾ

ഇമേജ്
സബോള-സവാള -വലിയ ഉളളി) ഔഷധ ഗുണങ്ങൾ  ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളിയെ ഇംഗ്ലീഷില്‍ ഒണിയന്‍ (Onion)എന്നും സംസ്കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു.  ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്.  ആറു ഭൂതം എന്നാല്‍ പ്രമേഹം, പ്ലേഗ്,അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.     ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു.   തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും.  ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്.   കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്.  ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്.  ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.  ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.  ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത്

കറിവേപ്പില

ഇമേജ്
കറിവേപ്പില കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം നല്‍കുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാല്‍ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായുംകറികള്‍ക്ക് സ്വാദും മണവും നല്‍കാനാണ്‌ കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി തലയില്‍ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന വൃണങ്ങള്‍ക്കും, വയറുസംബന്ധിയായ അസുഖങ്ങള്‍ക്കും കറിവേപ്പില ഉപയോഗിക്കുന്നു. ▪പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും. ▪കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും. ▪കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിനു ശേഷം സ്‌നാനം ചെയ്യുക. പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും. ▪തലമുടി കൊഴിച്ചില്‍ തടയാന്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയില്‍  തേക്കുക. ▪കഴിക്കുന്ന ഭക്ഷണത്തില്‍ പതിവായി കറിവേപ്പില ഉള്‍പെടു

പല്ലുവേദനയ്ക്ക് ശമനമേകാന്‍ ചില നാട്ടുവിദ്യകളിതാ

പല്ലുവേദനയ്ക്ക് ശമനമേകാന്‍ ചില നാട്ടുവിദ്യകളിതാ കുട്ടികളിലും മുതിര്‍ന്നവരിലും മുന്നറിയിപ്പൊന്നും കൂടാതെ കടന്നുവരുന്ന പല്ലുവേദന പലപ്പോഴും വില്ലനാകാറുണ്ട് . കടുത്ത പല്ലുവേദനയില്‍ നിന്ന് രക്ഷ നേടാന്‍ പെയിന്‍കില്ലറുകളെയാണ് പൊതുവെ ഏവരും ആശ്രയിക്കുന്നത്. കടുത്ത പല്ലുവേദനയ്ക്ക് ശമനമേകാന്‍ സഹായിക്കുന്ന ചില നാട്ടുവിദ്യകളിതാ. * ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക. * പല്ലുവേദനയുള്ള ഭാഗത്ത് ഐസുകട്ട വെയ്ക്കുക. * ഇഞ്ചിനീരും തേനും സമം ചേര്‍ത്ത് കവിള്‍ കൊള്ളുക. * പേരയില ഇട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍ കൊള്ളുക. * പേരയില ചവയ്ക്കുന്നതും പല്ലുവേദന ഒരു പരിധി വരെ ശമിപ്പിക്കും. * ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ചെടുത്ത മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക. * കടുകെണ്ണയില്‍ ഒരു നുള്ളു ഉപ്പും ചേര്‍ത്ത ശേഷം പല്ലുവേദനയുള്ള ഭാഗത്ത് പുരട്ടുക. * കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത ശേഷം വേദനയുള്ള ഭാഗത്ത് പുരട്ടുന്നത് വേദനയ്ക്ക് ശമനമേകും. * ഗ്രാമ്പു, കുരുമുളക് ,അല്പം ഉപ്പ് എന്നിവ വേദനയുള്ള ഭാഗത്ത് കടിച്ചു പിടിക്കുക. * ഗ്രാമ്പുവെണ്ണ ഒരു നുള്ള് കുരുമുളക് പൊടിയുമായി ചേര

പല്ല് വെളുക്കാന്‍ ഒറ്റമൂലികള്‍

പല്ല് വെളുക്കാന്‍ ഒറ്റമൂലികള്‍ 1. ഓറഞ്ച് തൊലി ഉറങ്ങുന്നതിനു മുമ്പ് ഓറഞ്ച് തൊലി കൊണ്ട് പല്ല് തുടച്ച്‌ ഉണര്‍ന്നയുടനെ വെള്ളം കൊണ്ട് കഴുകിക്കളയുക. ഓറഞ്ചിന്‍റെ തോലിലുള്ള കാത്സ്യവും വിറ്റാമിന്‍ സിയും പല്ലിലെ സൂക്ഷ്മജീവികളെ ഇല്ലാതാക്കും. ഇത് പല്ലിന് ശക്തിയും വെണ്മയും കൂട്ടും. 2. തുളസി തുളസിയില പറിച്ചെടുത്ത് വെയിലത്തിട്ട് ഉണക്കുക. ശേഷം ഇതു പൊടിച്ചെടുക്കുക. ഈ പൊടിയുപയോഗിച്ച്‌ പല്ലു തേക്കുക. ഈ പൊടിയില്‍ കടുകെണ്ണ ചേര്‍ത്ത് പേസ്റ്റായും ഉപയോഗിക്കാവുന്നതാണ്. 3. ചെറുനാരങ്ങ ചെറുനാരങ്ങയുടെ ഗുണത്തെപ്പറ്റി അധികം പറയേണ്ട ആവശ്യമില്ലല്ലോ. ചെറുനാരങ്ങ ഒരു ടീസ്പൂണ്‍ ഉപ്പിട്ട് ജ്യൂസടിച്ച്‌ വായിലിട്ട് ഇളക്കുക. ഇത് പല്ലിന്റെ മഞ്ഞനിറം പോയിക്കിട്ടാന്‍ ഉപകരിക്കും. കൂടാതെ ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച്‌ പല്ല് തേക്കുന്നതും പല്ല് വെളുക്കാന്‍ ഉപകരിക്കും. 4. സ്‌ട്രോബറി പല്ലിന്‍റെ വെണ്മ നിലനിര്‍ത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് സ്‌ട്രോബറി. കുറച്ചു സ്‌ട്രോബറി പൊടിച്ച്‌ പേസ്റ്റ് രൂപത്തിലാക്കുക. ഇതുപയോഗിച്ച്‌ ദിവസവും രണ്ടു തവണ പല്ലു തേക്കുക. ഇതു രണ്ടാഴ്ച ആവര്‍ത്തിച്ചാല്‍ പല്ലിന്റെ വെണ്മ തിരിച്ചു കിട

തൊട്ടാവാടി

ഇമേജ്
തൊട്ടാവാടി പല രോഗങ്ങള്‍ക്കും ഈ സസ്യം പരിഹാരം തരുന്നു. ഭാവപ്രകാശത്തില്‍ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:'ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്രക്തപിത്തമതിസാരം യോനിരോഗാൽ വിനാശയേതു.' കുട്ടികളുടെ കളിക്കൂട്ടുകാരിയായ ഇവളെ മുതിര്‍ന്നവരും ഇഷ്ടപ്പെടാന്‍ മാത്രം എത്രയെത്ര ഔഷധ ഗുണങ്ങളാ അവള്‍ക്കുള്ളതെന്നോ? ഒരു നല്ല കാമോദ്ധാരിണി കൂടിയായ ഇവ മറ്റനവധി ഔഷധഗുണങ്ങള്‍ കൂടിയുള്ളതാണ്.ഇതിന്റെ എല്ലാ ഭാഗങ്ങളും പൂവും, ഇലകളും,വേരുമെല്ലാം ഉപയോഗയോഗ്യമാണ് എന്ന് പറയപ്പെടുന്നു. അലര്‍ജി മുതല്‍ കാന്‍സര്‍ വരെയുള്ള ചികില്‍സയില്‍ ഇവ ഉപയൊഗിക്കപ്പെടുന്നു. പറയപ്പെടുന്ന മറ്റു ഔഷധഗുണങ്ങള്‍ ഇവയൊക്കെ.അലര്‍ജി,ആസ്മ, ടെന്‍ഷന്‍, കൊളസ്റ്റ്രോള്‍, ഹെമറോയ്ഡ്, ഹൈപ്പര്‍ ടെന്‍ഷന്‍, രക്ത സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭ സംബന്ധിയായ പ്രശ്നങ്ങള്‍,മറ്റു സ്ത്രീ രോഗങ്ങള്‍, അപസ്മാരം, ബ്രോങ്കൈറ്റീസ്,ഇമ്പൊട്ടന്‍സ്, ശീഖ്രസ്കലനം, പാമ്പിന്‍ വിഷം, വിഷാദ രോഗങ്ങള്‍ ഇവയുടേയും പിന്നെ വായിലേയും ശ്വാസകോശ കാന്‍സര്‍ ചികില്‍സകളിലും ഇതിനു വലിയ സ്ഥാനമുണ്ട് എന്ന് കേള്‍ക്കുന്നു. ആയുര്‍വേദം നല്ല കയ്പ്പു രസമുള്ള ഇതിനെ നല്ല ഒരു ശീതകാരിയായി കണക്ക

മുറികൂടി

ഇമേജ്
മുറികൂടി ശരീരത്തിലുണ്ടാവുന്ന മിറിവുകളെ കൂട്ടുന്നത് ആയതിനാൽ മുറികൂട്ടി എന്ന പേര് വന്നു. മുറിയൂട്ടി, മുറിവൂട്ടി, മുറികൂടി, മുക്കുറ്റി എന്ന പേരുകളിലെല്ലാം അറിയപ്പെടുന്നുണ്ട്. ഇലകൾ കൈയിൽ വെച്ച് തിരുമ്മി പിഴിഞ്ഞ നീര് മുറിവിൽ പുരട്ടിയാൽ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങും. ചൊറി, ചിരങ്ങ് എന്നിവ മാറാനും ഈ ചെടിയുടെ നീര് ഉപയോഗിക്കുന്നു. നിലത്ത് പറ്റി ശാഖകളായി പടർന്ന് വളരുന്ന ചെടിയുടെ ഇലയുടെ മുകൾവശം പച്ച കലർന്ന ചാരനിറവും അടിവശം ചുവപ്പ് കലർന്ന വയലറ്റ് നിറമാണ്.  അലങ്കാരചെടിയായും വളർത്തുന്ന ഈ സസ്യത്തിന് ചില കാലങ്ങളിൽ വെള്ള നിറമുള്ള കൊച്ചു പൂക്കൾ കാണാം.

ഉഴിഞ്ഞ-ഔഷധ സസ്യം

ഇമേജ്
ഉഴിഞ്ഞ-ഔഷധ സസ്യം വള്ളിഉഴിഞ്ഞ എന്ന പേരിലറിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രനാമം കാര്‍ഡിയോസ്പെര്‍മംഹലികാകാബം (Cardiosperumum halicacabum Linn) എന്നാണ്. ഇംഗ്ലീഷില്‍‍‍ ഇതിനെ ബലൂണ്‍‍‍‍‍‍വൈന്‍‍ (Baloon vine) എന്നുപറയുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധയോഗ്യമാണ്. ആയുര്‍വേദ പ്രകാരം ഉഷ്ണവീര്യവും വാതഹരവും സ്നിഗ്ദ്ധഗുണവുമുള്ളതാണ് ഉഴിഞ്ഞ. ഇതിനെ താളിയായി ഉപയോഗിച്ചാല്‍ മുടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും നല്ലതാണ്. ഉഴിഞ്ഞയുടെ ഇല ഇടിച്ചു ചേര്‍ത്ത് എണ്ണ കാച്ചി മുടിയില്‍ തേച്ചാല്‍‍‍ മുടി സമൃദ്ധമായി വളരും. ഉഴിഞ്ഞയുടെ ഇല വെള്ളത്തിലിട്ട് ഞരടി ആ വെള്ളംകൊണ്ട് കഴുകിയാല്‍ തലമുടി വളരെയധികംശുദ്ധമാകും. ഇല സേവിക്കുന്നതുകൊണ്ട് മലശോധന ഉണ്ടാക്കുകയും പനി ശമിപ്പിക്കുകയും ചെയ്യും. ഇല അരച്ച് ലേപനം ചെയ്യുന്നത് ശരീരത്തിലെ നീര്‍വീഴ്ചയും വൃഷണവീക്കവും ഇല്ലാതാക്കും. വേരരച്ച് നാഭിയില്‍ തേച്ചാല്‍ മൂത്രതടസ്സം മാറും. ഇതിന്റെ വിത്തില്‍ ഒരുതരം എണ്ണ അടങ്ങിയിട്ടുണ്ട്. ഉഴിഞ്ഞ സമൂലമെടുത്ത്കഷായം വെച്ച് 30.മി.ലി. വീതം രണ്ടു നേരം രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വയറു വേദന, മലബന്ധംഎന്നിവ മാറിക്കിട്ടും. ആര്‍ത്തവ

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ അറിയൂ

വൃക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ അറിയൂ ആരംഭത്തിലേ കണ്ടെത്തിയാല്‍ വൃക്ക രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം മൂത്രം ഒഴിക്കുന്നതിന്റെ അളവിലും ആവര്‍ത്തിയിലും ഉണ്ടാകുന്ന മാറ്റമാണ്‌. അളവിലും ആവര്‍ത്തിയലും കൂടുതലോ കുറവോ ഉണ്ടാകും, പ്രത്യേകിച്ച്‌ രാത്രിയില്‍. മൂത്രത്തിന്‌ ഇരുണ്ട നിറമാകും. മൂത്രം ഒഴിക്കാനുള്ള തോന്നലുണ്ടാകും എന്നാല്‍ ശ്രമിക്കുമ്പോള്‍ അതി്‌ന്‌ കഴിയാതെ വരും. മൂത്രമൊഴിക്കാന്‍ പ്രയാസം തോന്നുകയോ വേദന അനുഭവപ്പെടുകയോ ചെയ്യും. മൂത്രനാളിയില്‍ അണുബാധ ഉണ്ടാകുമ്പോഴും മൂത്രമൊഴിക്കുമ്പോള്‍ എരിച്ചിലും വേദനയും ഉണ്ടാകാറുണ്ട്‌. ഈ അണുബാധ വൃക്കയിലേക്കും ബാധിച്ചാല്‍ പനിയും പുറം വേദനയും ഉണ്ടാകാം. വൃക്ക രോഗത്തിന്റെ ഏറെ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്നാണിത്‌. മറ്റ്‌ കാരണങ്ങള്‍ ഉണ്ടായേക്കാം എന്നാലും മൂത്രത്തില്‍ രക്തം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണണം. വൃക്ക ശരീരത്തിലെ മാലിന്യങ്ങളും അധിക ദ്രവങ്ങളും നീക്കം ചെയ്യും . എന്നാലിങ്ങനെ ചെയ്യാന്‍ കഴിയാതെ വന്നാല്‍ ഈ അധിക ദ്രവം ശരീരത്തിലടിയുകയും കൈ, കാല്‍, കണങ്കാല്‍, മുഖം എന്നിവിടങ്ങളില്‍ നീര

ഈത്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ

ഈത്തപ്പഴം കഴിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ റമളാനിലെ ഒരു പ്രധാന വിഭവമാണ് ഈത്തപ്പഴം. ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുന്നത് പ്രവാചക ചര്യ. അറേബ്യൻ നാടുകൾ ഏറ്റവും കൂടുതൽ വിളയിക്കുന്ന ഈത്തപ്പഴത്തിന്റെ  വ്യത്യസ്ത ഇനങ്ങൾ ഇന്ന് മാർക്കറ്റിൽ സുലഭമാണ്. അനേകം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഈത്തപ്പഴം പുരാതന കാലം മുതൽ പല അസുഖങ്ങൾക്കും ഔഷധമായി ഉപയോഗിച്ചിരുന്നു. ശാസ്ത്രീയമായ പഠനങ്ങളിലും  ഏറ്റവും മുന്തിയ പഴങ്ങളിലാണ് ഈത്തപ്പഴത്തിന്റെ സ്ഥാനം. അജ്‌വ, അഫ്നദി, അൻബറ, ബയ്ള്, ഹൽവ, റബീഅ, സ്വഫാവി, തുടങ്ങി മുപ്പതിലധികം ഇനങ്ങൾ ലോകത്ത് നിലവിലുണ്ട്. അജ്‌വ ഈത്തപ്പഴം പല അസുഖങ്ങൾക്കും ഔഷധമായി തിരുനബി(സ) നിർദ്ദേശിച്ചിരുന്നു. _ഔഷധ ഗുണങ്ങൾ ~~~~~ 1. കൊളസ്‌ട്രോൾ അടങ്ങിയിട്ടില്ലാത്ത 4% മാത്രം കൊഴുപ്പ് അടങ്ങിയ പഴമാണ് ഈത്തപ്പഴം. അതോടൊപ്പം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ചു നിർത്തുന്നു. 2. പ്രോട്ടീൻ ഏറ്റവും കൂടുതൽ ഉള്ള പഴമാണ് ഈത്തപ്പഴം , നല്ല ബലമുള്ള പേശികൾക്കും ഫിറ്റ്നസ് വർധിക്കുന്നതിനും ഈത്തപ്പഴം ദിനേന കഴിക്കണം. 3.വിറ്റാമിൻ A,B1,B2,B3,B5 വിറ്റാമിൻ C തുടങ്ങി അനേകം ജീവകങ്ങളും കാൽസ്യം പൊട്ടാസ്യം അയൺ മെഗ്നീഷ്യം കോപ്പർ