അവതാർ (2009 ചലച്ചിത്രം)

അവതാർ (2009 ചലച്ചിത്രം)

2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണാണ് അവതാറിന്റെ സംവിധായകൻ. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സിനാണ് ചലച്ചിത്രത്തിൻറെ വിതരണവകാശം. വിദൂര ഗ്രഹമായ പണ്ടോറയിലാണ് കഥ നടക്കുന്നത്. ത്രീഡി ചിത്രമാണ് അവതാർ. എന്നാൽ ടു-ഡി ഫോർമാറ്റിലും ഐമാക്‌സ് 3ഡി ഫോർമാറ്റിലും ചിത്രം നിർമ്മിയ്ക്കുന്നുണ്ട്. എല്ലാത്തരം തിയറ്ററുകൾക്കും അനുയോജ്യമാകുന്നതിന് വേണ്ടിയാണ് ഈ സാങ്കേതിക ഭാഷ്യങ്ങൾ ചമയ്ക്കുന്നത്. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന അവതാർ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.‍

  കഥാസംഗ്രഹം

അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പണ്ടോറയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്. പണ്ടോരയിലെ കൊടുംവനങ്ങളിൽ അവ മറഞ്ഞുകിടക്കുന്നു. എന്നാൽ ധാതുസമ്പത്ത് മാത്രമല്ല, അത്ഭുത ജീവികളും ഭയാനക ജന്തുക്കളും അവിടെ വസിയ്ക്കുന്നുണ്ട്.

ഇതിനെല്ലാം ഉപരിയായി പണ്ടോറ നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദ്യശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം ജീവിയ്ക്കുന്നു. പണ്ടോറയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു.

പണ്ടോറയിലെ അന്തരീക്ഷവായു മനുഷ്യന് ശ്വസിയ്ക്കാൻ കഴിയില്ല. അതിനാൽ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനസൃഷ്ടിച്ച അവതാർ ആയി പണ്ടോറയിലെത്തിയ്ക്കുകയാണ് മനുഷ്യർ. യുദ്ധത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു മറീനായ ജാക്ക് സള്ളിയാണ് കഥാനായകൻ. പണ്ടോറയിലേക്ക് അവതാർ ആയി പോയാൽ അയാൾക്ക് ചലനശേഷി വീണ്ടുകിട്ടും. ഇതിൽ ആകൃഷ്ടനായ ജാക്ക് പണ്ടോരയിലെ നാവിയായി അവതരിയ്ക്കാൻ തയാറാവുന്നു. അയാളെ പോലുള്ള അവതാറുകൾക്ക് പിന്നാലെ പട്ടാളക്കാരും ഈ ഗ്രഹത്തിലിറങ്ങും.

ഇതോടെ സ്വന്തം അസ്തിത്വത്തിനും പണ്ടോരയുടെ നിലനിൽപ്പിനും വേണ്ടി നാവികൾ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പണ്ടോരയിലെത്തിയ നായകൻ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയ്‌ത്തിരിയെ കണ്ടെത്തുന്നതോടെ കഥാഗതി മാറുന്നു. തന്നെ സൃഷ്ടിച്ച മനുഷ്യർക്കൊപ്പമോ അതോ നാവികളുടെ നിലനിൽപ്പിന് വേണ്ടി യുദ്ധം ചെയ്യണമോ എന്ന് മനുഷ്യന്റെ 'നാവി അവതാർ' തീരുമാനിയ്‌ക്കേണ്ടി വരുന്നതോടെ അവതാർ ക്ലൈമാക്‌സിലേക്ക് പോവുകയാണ്. സാം വർതിങ്ടൺ എന്ന ആസ്‌ട്രേലിയൻ നടനാണ് കഥാനായകനായ ജാക്ക് സള്ളിയെ അവതരിപ്പിയ്ക്കുന്നത്.

  വാർത്തകളിൽ

പ്രദർശനമാരംഭിച്ചതിനുശേഷം അവതാർ എല്ലായ്പ്പോഴും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്. ഏറ്റവും അവസാനമായി അവതാർ വാർത്ത സൃഷ്ടിച്ചത് ചൈനയിലാണ്. 47 മില്ല്യൺ ഡോളറിന്റെ റെക്കോർഡ് കളക്ഷൻ നേടി ചൈനയിലെ എക്കാലത്തെയും മികച്ച വിജയം നേടിയ ഈ ചിത്രം പക്ഷേ വാർത്തകളിൽ നിറഞ്ഞത് ചൈനയിൽ ഇപ്പോൾ ഈ സിനിമ നേരിട്ട നിരോധനം മൂലമാണ്. ചൈനയിലെ ആഭ്യന്തര രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ സിനിമ കാരണമായേക്കാം എന്ന ഭീതിയാണ് ചൈനീസ് അധികൃതരെ ഇത്തരം ഒരു നീക്കത്തിലേക്ക് നയിച്ചത്. ഗവണ്മെന്റിന്റെ അധീനതയിലുള്ള 'ദി ചൈന ഫിലിം ഗ്രൂപ്പ്' ന്റെ വിലയിരുത്തൽ പ്രകാരം അന്യഗ്രഹ ഗ്രാമത്തിൽ കോളനിവൽക്കരണം നടത്തുക എന്ന സിനിമയുടെ കഥാതന്തു ചൈനയിൽ ഇന്ന് ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നുമായി സാമ്യമുള്ളതാണ് എന്നാണ്. ഒപ്പം സിനിമക്ക് ചൈനയിൽ ലഭിച്ച പ്രസിദ്ധി അഭ്യന്തര സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം 237 ദശലക്ഷം ഡോളറാണ് ചിത്രത്തിന്റെ നിർമ്മാണ ചിലവ്. മറ്റു കണക്കുകൾ പ്രകാരം 280 ദശലക്ഷം അല്ലെങ്കിൽ 310 ദശലക്ഷം ഡോളറാണ് ചിലവ്, 150 ദശലക്ഷം ഡോളർ പരസ്യപ്രചരണനത്തിനു ചെലവാക്കി. ചിത്രം സ്വതവേ ലഭ്യമായ ത്രിമാന രൂപത്തിനു പുറമേ, സാധാരണ ടാക്കീസുകൾക്കായി ദ്വിമാനമായും, വേണമെങ്കിൽ ചതുർമാനവുമായ പ്രദർശനത്തിനു സജ്ജമായും ചലച്ചിത്രം ഒരുക്കിയിരുന്നു. ചിത്രത്തിലുപയോഗിച്ച സ്റ്റീരിയോസ്കോപിക് ആയ ചലച്ചിത്ര ഛായാഗ്രഹണ രീതി ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ സ്വഭാവം മാറ്റാൻ പോന്നതാണ്. അന്യഗ്രഹജീവികളായ നാവികളുടെ ഭാഷയായ നാവി ഭാഷ യൂണിവേഴ‌്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ ഭാഷാശാസ്ത്രജ്ഞനായ പോൾ ഫ്രോമർ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒന്നാണ്. നാവി ഭാഷയിൽ ആയിരത്തോളം വാക്കുകളുണ്ട്. അതിൽ മുപ്പതോളമെണ്ണം കാമറൂൺ സംഭാവന ചെയ്തതാണ്.

  കഥാപാത്രങ്ങൾ

മനുഷ്യർ

സാം വർതിങ്ടൺ - ജാക്ക് സള്ളി, യുദ്ധത്തിൽ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഒരു മറീൻ.
സിഗേർണ്ണി വീവർ - ഡോ. ഗ്രേസ് അഗസ്റ്റീൻ,

  പുരസ്കാരങ്ങൾ

മികച്ച ചിത്രത്തിനും, മികച്ച സംവിധായകനും ഉള്ള 2010 - ലെ ഗോൾഡൻ ഗ്ലോബ് അവാർഡ്‌ ഈ ചിത്രത്തിന് ലഭിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)