പോസ്റ്റുകള്‍

മാർച്ച്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുട്ടികളുടെ മൂക്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബറു കൊണ്ടുള്ള ഒരു ചെറിയ ഉപകരണം

ഇമേജ്
ഈ ചിത്രത്തിൽ കാണുന്ന ചെറിയ ഉപകരണം ഇവിടെ പലർക്കും പരിചയം ഉള്ളതാവും. എന്നാലും അറിയില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി മാത്രം ഒന്നു പരിചയപ്പെടുത്തുന്നു. ഇതു കുഞ്ഞു കുട്ടികളുടെ മൂക്ക് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബറു കൊണ്ടുള്ള ഒരു ചെറിയ ഉപകരണം ആണ്. വില ചിലപ്പോൾ കൊച്ചു കുഞ്ഞുങ്ങളുടെ ജീവന് തുല്യം വരും. ലുലു ഹൈപ്പർമാർക്റ്റിൽ 0.500 bza ആണ് വില.കുട്ടികൾക്ക് പനിയും ജലദോഷം വന്നാൽ മുക്ക്‌ അടഞ്ഞിരിക്കുകയും അതു തുറക്കാൻ അമ്മമാർ പ്രയാസ പെടുകയും ചെയ്യുമ്പോൾ ഇതൊരെണ്ണം ഉണ്ടെങ്കിൽ അതിനുള്ളിലെ വായു ഞക്കി കളഞ്ഞ ശേഷം മൂക്കിൽ വച്ചു കൈ അയച്ചാൽ മൂക്കിൽ ആടഞ്ഞിരിക്കുന്നവ അതിന്റെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും മൂക്കിന്റെ ദ്വാരം തുറക്കുകയും കുട്ടികൾക്ക് ശ്വാസം വലിക്കുന്നതിനുള്ള തടസം മാറുകയും ചെയ്യും.

പാടലീപുത്രം - പുരാതന ഭാരതത്തിന്റെ മഹാനഗരം

ഇമേജ്
പാടലീപുത്രം -- പുരാതന ഭാരതത്തിന്റെ മഹാനഗരം ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധവും പുരാതനവുമായ( historic city ) നഗരമാണ് പാടലീപുത്രം ..ഹസ്തിനപുരം ,ഇന്ദ്രപ്രസ്ഥം തുടങ്ങിയ പുരാതന നഗരങ്ങളെപ്പറ്റിയുള്ള ചരിത്രരേഖകൾ അപൂര്ണമായതിനാൽ അവ ഇപ്പോഴും ഐതിഹാസിക നഗരങ്ങളായി( legendary cities) തുടരുന്നു . ബുദ്ധന്റെയും മഹാവീരന്റെയും സമകാലീകനായ ഹരിയാങ്ക രാജവംശത്തിലെ അജാത ശത്രുവാണ് പാടലീപുത്ര( പാടലീ ഗ്രാമം ) ഗ്രാമത്തെ നഗരമായി വികസിപ്പിച്ചത് എന്നതാണ് ലഭ്യമായ ചരിത രേഖകൾ നൽകുന്ന വിവരം ഇന്നെന്ന് 2500വര്ഷം മുൻപായിയുന്നു അത് .പിന്നീട് വന്ന നന്ദ രാജവംശ സ്ഥാപകനായ മഹാപത്മാനന്ദന്റെ കാലത്താണ് പാടലീപുത്രം മഹാനഗരമായി തീർന്നത് . ഗ്രീക്ക് ചക്രവർത്തിയായ അലക്സാണ്ടർ ഇന്ത്യ ആക്രമിക്കുന്ന കാലമായപ്പോഴേക്കും പാടലീപുത്രം ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലുതും സുശക്തവുമായ നഗരമായിരുന്നു .അലക്സാണ്ടറുടെ ചാരന്മാർ 30000 ആനകളും 30000കുതിരപ്പടയാളികളും .2 ലക്ഷം സൈനികരുമടങ്ങുന്ന സുശക്തമായ മഗധ സൈന്യത്തെപ്പറ്റിയും ,മഹാനഗരമായ പാടലീപുത്രത്തെപ്പറ്റിയും അലക്സാണ്ടറെ അറിയിച്ചതിനു ശേഷമാണു ഗ്രീക്ക് സൈന്യം കലാപക്കൊടി ഉയർത്തിയതും സി

ലെഡ്

ഇമേജ്
കത്തിപ്പോയ പത്ര-മാസികകളിൽ അക്ഷരങ്ങൾ തെളിഞ്ഞുനിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? പത്രവും മാസികകളും മറ്റും കത്തിയാലും അതിലുള്ള അക്ഷരങ്ങൾ തെളിഞ്ഞു കാണാം. മഷിയിലുള്ള ലോഹാംശം കാരണമാണിത്. ലെഡ് എന്ന കറുത്തീയമാണ് മഷിയിൽ ഉപയോഗിക്കാറ്. കറുത്തീയം വിഷാംശമുള്ളതുമാണ്. എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിഞ്ഞ് ഉപയോഗിക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്. ഇന്ന് ലെഡ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ബാറ്ററികളുടെ ഉപയോഗത്തിലാണ്. കൂടാതെ മുറികൾ സൗണ്ട് പ്രൂഫ് ആക്കാനും ആശുപത്രികളിൽ x-ray വികിരണങ്ങൾ തടയാനും മറ്റും ലെഡ് ഉപയോഗിക്കുന്നു. ആണവ റിയാക്ടറുകളിൽ മാലിന്യം അടക്കം ചെയ്യുന്നത് ലെഡ് പെട്ടികളിലാണ്. ആദ്യകാലത്ത് വാഹനങ്ങളുടെ എഞ്ചിൻ പ്രവർത്തനം സുഖമമാക്കുന്നതിന് പെട്രോളിൽ ലെഡ് ചേർക്കുമായിരുന്നു. ഇത്തരം വാഹനങ്ങളിൽ നിന്നുള്ള പുക അത്യന്തം അപകടകാരിയാണ്. ഇത് മനസിലാക്കിയപ്പോൾ സാധാരണ വാഹനങ്ങൾക്കുള്ള പെട്രോളിൽ ലെഡ് ചേർക്കുന്നത് നിർത്തി. പമ്പുകളിൽ അൺലെഡഡ് പെട്രോൾ എന്ന് എഴുതിയിരിക്കും. എങ്കിലും വിമാനങ്ങളിലും കൃഷി യന്ത്രങ്ങളിലും റേസിങ് കാറുകളിലും മറ്റും ലെഡഡ് പെട്രോൾ ഉപയോഗിക്കാറുണ്ട്. ഏകദേശം അയ്യായിരം വർഷമായി മനുഷ്യൻ ഈ ലോഹം ഉപയോഗിച്ചു

കെ.ബി ഹെഡ്ഗേവാർ

ഇമേജ്
കെ.ബി ഹെഡ്ഗേവാർ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെട്ടിരുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ (ഏപ്രിൽ 1, 1889 – ജൂൺ 21, 1940)‍. ഭാരതീയ ദർശനങ്ങളിലും, ജീവിതമൂല്യങ്ങളിലുമൂന്നി ഭാരതത്തെ പരം വൈഭവം അഥവാ ഉന്നതമായ അവസ്ഥയിൽ എത്തിക്കുക എന്ന ആശയത്തിനു പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ 1925-ലെ വിജയദശമി ദിവസം മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ്‌ ഡോ.ഹെഡ്ഗേവാർ ആർ.എസ്.എസ്. സ്ഥാപിച്ചത്. ഹെഡ്ഗേവാറിന്റെ ചിന്താധാരകളെ സാമൂഹ്യ പരിഷ്കർത്താക്കളായ സ്വാമി വിവേകാനന്ദ, വിനായക് ദാമോദർ സവർക്കർ, അരബിന്ദോ എന്നിവരുടെ തത്ത്വങ്ങളും ആശയങ്ങളും സ്വാധീനിച്ചിരുന്നു.   ബാല്യം ഡോക്ടർ ഹെഡ്ഗെവാർ 1889 ലെ ഗുടീപദ്വ ദിനത്തിൽ(മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌, കർണാടക എന്നീ പ്രദേശങ്ങളിലെ പുതുവത്സര ദിനം) ജനിച്ചു. നിസാമാബാദ്‌ ജില്ലയിലെ ബോധൻ താലൂകിലെ കുന്തകുർതി എന്ന വില്ലേജിലെ ഒരു മാഹാരാഷ്ട്രിയൻ ദേശസ്ഥബ്രാഹ്മണ വിഭാഗത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ഗോദാവരി,വഞ്റാ,ഹരിദ്ര എന്നീ മൂന്നു നദികൾ കൂടിച്ചേരുന്ന ത്രിവേണി സംഗമപ്രദേശം എന്ന വൈശിഷ്ട്യം കൂടി ഈ ഗ്രാമത്തിനുണ്ട്.. ചെറുപ്പത്തിൽ തന്നെ കടുത്ത ദേശഭക്തിയും ബ്

മിലാൻ കുന്ദേര

ഇമേജ്
മിലാൻ കുന്ദേര ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ. 1975 മുതൽ ഫ്രാൻസിൽ വസിക്കുന്നു. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇദ്ദേഹത്തിന്റെ സൃഷ്ടികൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1981-ൽ ഫ്രഞ്ച് പൗരത്വം ലഭിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്. ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.

സാലിം അലി

ഇമേജ്
  സാലിം അലി വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനിരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി (സാലിം മുഇസുദ്ദീൻ അബ്ദുൾ അലി, നവംബർ 12, 1896 - ജൂലൈ 27, 1987) അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു. പക്ഷിമനുഷ്യൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു   പശ്ചാത്തലം 1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌. അക്കാ