പോസ്റ്റുകള്‍

ഏപ്രിൽ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനസ്സ്

ഇമേജ്
  മനസ്സ് മനുഷ്യന്റെ ചിന്തകളേയോ, വീക്ഷണങ്ങളേയോ, ഓർമ്മകളേയോ, വികാരങ്ങളേയോ, ഭാവനകളേയോ ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് മനസ്സ് എന്ന പറയുന്നത്. മസ്തിഷ്കത്തിലെ ദശലക്ഷക്കണക്കിനുള്ളനാഡീയബന്ധങ്ങളുടേയും അവയിലൂടെ സംക്രമണം ചെയ്യപ്പെടുന്ന നാഡീയപ്രേക്ഷകങ്ങളുടേയും ആകെത്തുകയാണ് മനസ്സ്. ചിന്ത, വികാരം, ഭയം, ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്. അതിനാൽ ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ മനസ്സിനേയും ബാധിക്കാം. പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധവും പ്രതികരണശേഷിയും ചിന്തിക്കാനും അനുഭവിക്കാനുമുള്ള ബോധവും നൽകുന്നത് മനസാണ്.   മനസ്സിന്റെ ധർമ്മങ്ങൾ മനസ്സിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മസ്തിഷ്കത്തിന്റേയും ശരീരഭാഗങ്ങളുടേയും ഏകോപിതനിയന്ത്രണത്തിലാണ് നടക്കുന്നത്. മസ്തിഷ്കത്തിനും മനസ്സിനും വെവ്വേറെ നിലനിൽപ്പില്ലാത്തതിനാൽ മാനസികവ്യാപാരം എന്നത് മസ്തിഷ്കത്തിന്റെ ധർമ്മമാണ്. പ്രധാന മാനസികവ്യാപാരങ്ങൾ ഇവയാണ്. ചിന്ത കേവലദത്തങ്ങളിൽ നിന്ന് ആശയങ്ങളും നിഗമനങ്ങളും രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ചിന്ത. അതുവഴി ദൈനംദിനജീവിതക്രമങ്ങളിലെ പ്രശ്നപരിഹരണത്തിന് ഫലപ്രദമായി ഇടപെടൽ നട

ചക്രം

ഇമേജ്
   ചക്രം ഒരു അക്ഷത്തിൽ കറങ്ങാൻ കഴിയുന്ന ഉപാധിയെയാണ് ചക്രം എന്ന് പറയുന്നത്. കറങ്ങുന്നതു വഴി ഭാരം വഹിച്ചുള്ള സ്ഥാനചലനം സാധ്യമാക്കുവാനോ, യന്ത്രഭാഗങ്ങളിൽ പ്രവർത്തിക്കുവാനോ, ഇവ സഹായിക്കുന്നു. അക്ഷത്തിൽ ഘടിപ്പിക്കപ്പെട്ടാ അച്ചുതണ്ടിന്റെ സഹായത്തോടെ ഉരുളുന്നത് വഴിയോ ഘർഷണത്തെ മറികടക്കുവാൻ കഴിയുന്നു. ചക്രത്തെ കറക്കുവാൻ ഒരു ബലം ആവശ്യമാണ്‌, ഗുരുത്വാകർഷണം വഴിയോ അല്ലെങ്കിൽ പുറമേ നിന്നുള്ള ബലപ്രയോഗത്തിലൂടെയോ ഇത് സാധ്യമാക്കുന്നു. ഇവയുടെ പ്രധാനം ഉപയോഗം വാഹനങ്ങളിലും യന്ത്രങ്ങളിലുമാണ്‌.   ചരിത്രം ബി.സി. 4000 ത്തിലേ ചക്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നു എന്ന് മധ്യ യൂറോപ്പ്, മെസപ്പൊട്ടോമിയ എന്നീ സ്ഥലങ്ങളിലെ ചരിത്ര അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. പല സംസ്കാരങ്ങളിലും ചക്രത്തെപ്പറ്റി പരാമർശിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ചക്രം ആദ്യമായി ഉപയോഗിച്ചത് ഏത് സംസ്കാരത്തിലെ ജനതയാണെന്ന് വ്യക്തമല്ല.ബി.സി. 3000ത്തോടുകൂടി സിന്ധു നദീതട വാസികളും ചക്രം ഉപയോഗിക്കാൻ തുടങ്ങി. 1500 ബി.സി കാലഘട്ടത്തിൽ ഈജിപ്ഷ്യൻ ജനത കുട്ടികൾക്ക് വേണ്ടി നിർമ്മിച്ച കളിപ്പാട്ടങ്ങളിൽ ചക്രങ്ങളുണ്ടായിരുന്നു. പിന്നീട് കുതിരവണ്ടികളിൽ ചക്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പ

ഒറിഗാമി

ഇമേജ്
     ഒറിഗാമി കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന ഒരു ജപ്പാനീസ് കലയാണ്‌ ഒറിഗാമി. മടക്കൽ എന്നർത്ഥമുള്ള ഒരു, കടലാസ് എന്നർത്ഥമുള്ള കാമി എന്നീ രണ്ടു ജപ്പാനീസ് വാക്കുകളിൽ നിന്നാണ്‌ ഒറിഗാമി എന്ന പദം സൃഷ്ടിച്ചത്. ഒരു കടലാസ് മുറിക്കാതെയോ, ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങൾ വിവിധ ജ്യാമിതീയ രീതികളിൽ മടക്കി മാത്രം സൃഷ്ടിക്കുക എന്നതാണ്‌ ഈ കലാരൂപത്തിന്റെ അടിസ്ഥാനം. സാധാരണ ഒറിഗാമിയിൽ മടക്കുകൾ എണ്ണത്തിൽ കുറവായിരിക്കും. പക്ഷേ ഈ മടക്കുകളെ വിവിധങ്ങളായ രീതിയിൽ സംജോജിപ്പിച്ച് സങ്കീർണ്ണമായ രൂപങ്ങൾ സൃഷ്ടിക്കുന്നു. ഇതിനു ഏറ്റവും നല്ലൊരുദാഹരണം ജപ്പാനീസ് പേപ്പർ ക്രെയിൻ ആണ്‌. സാധാരണയായി ഒറിഗാമിയിൽ ഉപയോഗിക്കുന്ന കടലാസിനു സമചതുരത്തിലുള്ളതും വശങ്ങൾ വിവിധങ്ങളായ വർണ്ണങ്ങളോടു കൂടിയവയുമായിരിക്കും. എഡോ യുഗം മുതൽ നില നിന്നിരുന്ന ജപ്പാനീസ് ഒറിഗാമിയിൽ കടലാസിന്റെയും, മടക്കുകളുടെയും കാര്യത്തിലുള്ള നിബന്ധനകളൊന്നും കൃത്യമായി പാലിക്കാറില്ലെന്ന് പലരും കരുതുന്നുണ്ട്. ചില അവസരങ്ങളിൽ ഒറിഗാമിയിൽ ഉപയോഗിക്കുന്ന കടലാസു് മുറിച്ച് പോലും വ്യത്യസ്ത രൂപങ്ങൾ സൃഷ്ടിക്കാറുണ്ടു്. ഈ രീതിയെ കിറിഗാമി എന്നു വിളിക്കുന്നു.   ചരിത്രം

കുങ്കുമം

           കുങ്കുമം കുങ്കുമത്തെ കുറിച്ച് നമ്മൾ കേട്ടതാണെങ്കിലും അതിനെ കുറിച്ച് അൽപ്പം കൂടി വെക്തമായി പഠിച്ചാലോ ??.. കുങ്കുമച്ചെടിയുടെ പൂവിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു സുഗന്ധ വ്യജനമാണ് കുങ്കുമം എന്ന് നമുക്കറിയാം എന്നാൽ ഇതിന്റെ ശാസ്ത്രീയ നാമം Crocus sativus എന്നാണെന്നു നമ്മൾ അറിഞ്ഞെന്നു വരില്ല .കൂടാതെ കുങ്കുമ പൂവിന്റെ പരാഗണ സ്ഥലത്തെ മൂന്ന് നാരുകൾ ആണ് നമ്മൾ സുഗന്ധ വ്യജനമായി ഉപയോഗിക്കുന്നത് .ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഈ സുഗന്ധ വ്യഞ്ജനത്തിന്റെ നാടു തെക്കു പടിഞ്ഞാറൻ ഏഷ്യ ആണ് നമ്മൾ മറക്കേണ്ട .അൽപ്പം ചവർപ്പ് ചുവയുള്ള ഇതിനു വൈക്കോലിന്റെയോ എഡോഫോമിന്റെയോ വാസനയാണ് എന്നറിയാമോ നിങ്ങള്ക്ക് .പിക്രൊക്രൊസിൻ, സഫ്രണാൽ എന്നീ രാസവസ്തുക്കൾ അടങ്ങിയതിനാലാണ്‌ കുങ്കുമത്തിന്‌ ഈ മണം കിട്ടുന്നത്രെ .ഭക്ഷണ വിഭവങ്ങൾക്കും തുണി ത്തരങ്ങൾക്കും മഞ്ഞ കലർന്ന നിറം നല്കാനും കുങ്കുമം ഉപയോഗിച്ച് വരുന്നുണ്ട് കേട്ടോ .   ഏകദേശം 3,500 വർഷങ്ങൾക്കു മുൻപാണ് മനുഷ്യർ കുങ്കുമം കൃഷി ചെയ്യാൻ തുടങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം കുങ്കുമമാണ് പോലും .നൂറ്റാണ്ടുകൾ മുൻപുതന്നെ കുങ്കുമം സുഗന്ധദ്രവ്യങ്ങളിലും, ചാ

പൂക്കളിൽനിന്ന് അത്തർ ഉത്പാതിക്കുന്നവിധം

ഇമേജ്
പൂക്കളിൽനിന്ന് അത്തർ ഉത്പാതിക്കുന്നവിധം പൂക്കളിൽനിന്ന് അത്തർ ഉത്പാദിപ്പിക്കുന്നതിന് 4 മാർഗങ്ങളാണ് സ്വീകരിച്ചുവരുന്നത്: 1.വാറ്റുക (സ്വേദനം) 2.ചൂടുള്ള കൊഴുപ്പുപയോഗിച്ച് തൈലം വേർതിരിച്ചെടുക്കുക 3.ബാഷ്പനസ്വഭാവമുള്ള ലായകങ്ങൾ ഉപയോഗിച്ച് നിഷ്കർണം ചെയ്യുക 4.മണമില്ലാത്ത എണ്ണയിലോ കൊഴുപ്പിലോ പൂക്കളിൽനിന്നും തൈലം പിടിപ്പിക്കുക. സ്വേദനമാണ് ഏറ്റവും പ്രചാരമുള്ള രീതി. ജലം ഉപയോഗിച്ച്, ജലവും നീരാവിയുമുപയോഗിച്ച്, നീരാവി ഉപയോഗിച്ച്- എന്നിങ്ങനെ മൂന്നു വിധത്തിലാണ് സ്വേദനം നടത്തുന്നത്. 1.സ്വേദനം പൂവിതളുകൾ (മുല്ല, പിച്ചി മുതലായവയുടെ അത്തർ എടുക്കേണ്ടിവരുമ്പോൾ പൂക്കൾ മുഴുവനും ഉപയോഗിക്കാം) വാറ്റു പാത്രത്തിൽ സംഭരിച്ച് വേണ്ടിടത്തോളം വെള്ളം ഒഴിച്ച് തിളപ്പിക്കുന്നു. ജലാംശവും തൈലവും കലർന്നുള്ള ബാഷ്പമിശ്രിതം ഒരു കുഴലിൽക്കൂടി ശക്തിയായി പ്രവഹിപ്പിച്ച് കണ്ടൻസറിൽ എത്തിച്ച് തണുപ്പിച്ചശേഷം തൈലം ഉപരിതലത്തിൽനിന്നും വേർതിരിച്ചെടുക്കുന്നു. തൈലം മുഴുവൻ ലഭ്യമാകുന്നതുവരെ വാറ്റു പാത്രത്തിൽ വീണ്ടും വെള്ളം ഒഴിച്ച് സ്വേദനപ്രക്രിയ ആവർത്തിക്കണം. കണ്ടൻസറിൽ അവശേഷിച്ച പനിനീരിൽ (rosewater) അത്തർ കുറെ അലിഞ്ഞുചേർന്നിരിക്കും. ഇത് വീണ്

ദ അഡ്വഞ്ചേർസ് ഓഫ് ടിൻടിൻ

ഇമേജ്
ദ അഡ്വഞ്ചേർസ് ഓഫ് ടിൻടിൻ ദ അഡ്വഞ്ചേർസ് ഓഫ് ടിൻടിൻ 24 കോമിക് പുസ്തകങ്ങളുടെ പരമ്പരയാണ്. ബെൽജിയൻ കാർട്ടൂണിസ്റ്റായ ജോർജെസ് റെമിയാണ് ഈ പുസ്തകങ്ങളുടെ സ്രഷ്ടാവ്. ഹെർജ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം എഴുതിയിരുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ യൂറോപ്യൻ കോമിക് സീരിസുകളായി ഇത് വാഴ്ത്ത്പ്പെടുന്നു. 2007 ൽ ഹെർജിൻറെ ജനനത്തിന് (1907) ഒരു നൂറ്റാണ്ടു പൂർത്തിയാകുമ്പോഴേയ്ക്കും ഈ കോമിക് പുസ്തപരമ്പര 70 ഭാഷകളിലായി ഏകദേശം 200 മില്ല്യണ് കോപ്പികൾ വിറ്റഴിക്കപ്പെട്ടിരുന്നു. 1929 ജനുവരി 10 ന് ഫ്രഞ്ച് ഭാഷയിൽ Le Vingtième Siècle (The Twentieth Century). എന്ന ബൽജിയൻ പത്രത്തിൻറെ യുവജന സപ്ലിമെൻറായ Le Petit Vingtième (The Little Twentieth) യിലാണ് ഈ കോമിക പരമ്പര ആദ്യം പ്രത്യക്ഷപ്പെടുന്നത്. ഈ സീരീസുകളുടെ വിജയം ബൽജിയത്തിലെ മുൻനിര പത്രമായ Le Soir (The Evening) ൽ തുണ്ടുകളായി പ്രസിദ്ധീകരിക്കുന്നതിനു കളമൊരുക്കുകയും ഒരു ടിൻടിൻ മാഗസിൻതന്നെ ഉടലെടുക്കുകയും ചെയ്തു. 1950 ൽ ഹെർജ് “Studios Hergé” എന്ന സ്ഥാപനം രൂപീകരിക്കുകയും ഇതിനുകീഴിൽ 10 ടിൻടിൻ ആൽബങ്ങളുടെ കനോനിക്കൽ പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തു. ദ അഡ്വഞ്ചേർസ് ഓഫ് ട

ഞണ്ട്

ഇമേജ്
   ഞണ്ട് ചെമ്മീനും കൊഞ്ചും ഉൾപ്പെടുന്ന ഡെക്കാപോഡ കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് ഞണ്ട്. ഏറിയപങ്കും ജലത്തിൽ വസിക്കുന്നവയാണ് ഞണ്ടുകൾ. ലോകത്താകമാനം ഇവയുടെ വിവിധ ജാതികൾ കാണപ്പെടുന്നു. ഏകദേശം 850 ഓളം ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ശരീരത്തിന്റെ ബാഹ്യഭാഗം കട്ടിയേറിയ പുറന്തോടിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൈകളുടെ അഗ്രത്തിലായി ഒറ്റനഖം ഉണ്ട്. ആൺഞണ്ടുകളിൽ കാലുകൾക്ക് പെൺഞണ്ടുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു. ഇവയിൽ തീരെ ചെറിയ ഇനവും വലിപ്പമേറിയ ഇനവും ഉണ്ട്. ജാപ്പനീസ് ചിലന്തി ഞണ്ടുകളിൽ കാലുകളുടെ അഗ്രങ്ങൾ തമ്മിൽ നാലു മീറ്റർ വരെ അകലം കാണപ്പെടുന്നു.   ഔഷധഗുണം കിവ ഹിർസുത എന്ന രോമാവരണമുള്ള ഞണ്ടിൽ നിന്നും അർബുദരോഗത്തെ പ്രതിരോധത്തിനു സഹായിക്കുന്ന രാസവസ്തു ഉത്പാദിക്കുന്നു.

മൺപാത്ര നിർമ്മാണം

ഇമേജ്
  മൺപാത്ര നിർമ്മാണം നവീന ശിലായുഘം മുതലാണ് മനുഷ്യൻ ആദ്യമായി മൺപാത്രം ഉപയോഗിച്ച് തുടങ്ങിയത്. കുലാലയ ചക്രങ്ങളുടെ കണ്ടുപിടുത്തമാണ് മൺപാത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മനുഷ്യരെ നയിച്ചത്. ചരിത്ര കാലഘണനയെ പറ്റി വ്യക്തമായ വിവരങ്ങൾ തരുന്നതിനാൽ മൺപാത്ര അവശിഷ്ടങ്ങളെ കാലഘണനാ ശാസ്ത്രത്തിന്റെ അക്ഷരമാല എന്നാണ് ചരിത്ര കാരന്മാർ വിളിക്കുന്നത്. മൺപാത്രങ്ങളോ, അവയുടെ അവശിഷ്ടങ്ങളോ ഒരിക്കലും നശിച്ചു പോകാറില്ല. തർമോ ലൂമിനൈസസ്‍ എന്ന കാലഘണനാ രീതി ഉപയോഗിച്ചാണ് മൺപാത്രവശിഷ്ടങ്ങളുടെ കാലപ്പഴക്കം നിർണയിക്കുന്നത്. വ്യത്യസ്ത നിറത്തിലും, തരത്തിലുമുള്ള മണ്പാത്രങ്ങൾ പ്രാചീന ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു എന്നതിനും വ്യക്ത്തമായ തെളിവുകൾ പുരാവസ്തു സൈറ്റുകളിൽ നിന്നും ചരിത്രകാരൻമാർ കണ്ടെത്തിയിട്ടുണ്ട്. ചുവപ്പ് നിറമുള്ള മൺപാത്രങ്ങൾ, ചാര നിറത്തിലുള്ള മൺപാത്രങ്ങൾ, കറുത്തതും തിളക്കമാർന്നതുമായ മൺപാത്രങ്ങൾ എന്നിവയാണ് അവയിൽ ചിലത്. സമൂഹത്തിലെ ഉയർന്ന സാമ്പത്തിക ശേഷിയുള്ളവരാണ് കറുത്തതും തിളക്കമാർന്നതുമായ മണ്പാത്രങ്ങൾ ഉപയോഗിച്ചിരുന്നതെന്നാണ്ചരിത്രകാരന്മാർ പറയുന്നത്.   മൺപാത്രനിർമ്മാണം കേരളത്തിൽ കേരളത്തിൽ കുശവൻ, കുലാല, കുംഭാരൻ, ഓടൻ,