പോസ്റ്റുകള്‍

അധ്യാപനരീതികൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

19.ക്രിയാനിരതപഠനം

19.ക്രിയാനിരതപഠനം വ്യവഹാരമനഃശാസ്ത്രത്തിന്റെ അടിത്തറയിൽ പ്രമുഖ വിദ്യാഭ്യാസ ചിന്തകനായ ഡോ. ബഞ്ചിൻ ബ്ലൂമിന്റെ സിദ്ധാന്തങ്ങളനുസരിച്ചുളള ബോധനസമ്പ്രദായമാണ് നമ്മുടെ വിദ്യാലയങ്ങളിൽ സമീപകാലം വരെ നടന്നു വന്നിരുന്നത്. എന്നാൽ മനഃശാസ്ത്രത്തിൽ പിൽക്കാലത്തുണ്ടായ ഗവേഷണങ്ങൾ മനുഷ്യന്റെ ബുദ്ധിമണ്ഡലത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് കണ്ടെത്തി. പ്രമുഖ വിദ്യാഭ്യാസ മനഃശാസ്ത്രചിന്തകനായ ഹോവാർഡ് ഗാർഡ്നർ ഈ രംഗത്ത് വളരെയധികം പഠനങ്ങൾ നടത്തിയിട്ടുണ്ട്. മനുഷ്യന്റെ ബുദ്ധിയുടെ ബഹുതല(Multiple intelligence)ത്തിന്റെ സവിശേഷതകളെ അദ്ദേഹം വിവേചിച്ചുകാട്ടിയിട്ടുണ്ട്. അറിവ് മനുഷ്യൻ സ്വയം നിർമ്മിക്കുന്നു എന്ന വാദഗതി ആധുനിക കാലഘട്ടത്തിൽ പ്രബലപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത സിദ്ധാന്തമാണ് ജ്ഞാനനിർമിതിവാദം (cognitive constructivism).[43] മേൽപ്പറഞ്ഞ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനസമ്പ്രദായമാണ് ക്രിയാനിരതപഠനം. ഇതനുസരിച്ച് കുട്ടികൾ തങ്ങൾക്കു ലഭിക്കുന്ന പഠനസന്ദർഭങ്ങളിൽ സ്വയം നിരീക്ഷിച്ചും അന്വേഷിച്ചും ചർച്ച ചെയ്തും താരതമ്യം ചെയ്തും അപഗ്രഥിച്ചും നിഗമനങ്ങളിലെത്തുന്നു. പഠനത്തിന് സാമൂഹികമായ കൂട്ടായ്മയു

18.കാര്യക്രമബദ്ധ-അധ്യാപനം (Programmed Instruction)

18.കാര്യക്രമബദ്ധ-അധ്യാപനം - (Programmed Instruction) മനഃശാസ്ത്രതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ശാസ്ത്രീയമായി തയ്യാറാക്കിയിട്ടുള്ളതും വിദ്യാഭ്യാസരംഗത്ത് വ്യാവസായിക വിപ്ലവത്തിന്റെ നാന്ദികുറിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ളതുമായ ഒരു അധ്യയനരീതിയാണ് കാര്യക്രമബദ്ധ-അധ്യാപനം. ബുദ്ധിയും സിദ്ധിയും സ്വയം അളക്കുന്നതിന് 1920-ൽ സിഡ്നി എൽ.പ്രെസി (Sydney L.Pressey) കണ്ടുപിടിച്ച യന്ത്രമാണ് ഇതിന് ആരംഭമിട്ടത്. പിൽക്കാലത്ത് സ്കിന്നർ (B.F.Skinner),[42] ക്രൌഡർ (Crowder) തുടങ്ങിയവരുടെ ശ്രമഫലമായാണ് ഇത് ഒരു അംഗീകൃത സ്വാധ്യയനരീതിയായി വികസിച്ചത്. പാഠവസ്തുവിനെ അപഗ്രഥിച്ച് പല ചെറിയ യൂണിറ്റുകളായി തിരിക്കുന്നു. ഒരു ബോധന ബിന്ദുവിന്റെ സുവ്യക്തമായ വിശദീകരണം അടങ്ങിയതാണ് ഓരോ യൂണിറ്റും. പാഠഭാഗം മനസ്സിലാക്കി ഉത്തരം കണ്ടുപിടിക്കേണ്ട ഒരു ചോദ്യവും കൊടുത്തിരിക്കും. ഇത്രയും കാര്യങ്ങളടങ്ങിയ യൂണിറ്റിനെ ചട്ടം (Frame) അഥവാ പുരോധാനം (presentation) എന്നു പറയുന്നു. അനേകം ചട്ടങ്ങളുടെ ശ്രേണിയാണ് പാഠവസ്തുകാര്യക്രമം. കാര്യക്രമങ്ങൾ രണ്ടുവിധമുണ്ട്: രേഖീയവും (Linear) ശാഖീയവും (Branching). സ്കിന്നറുടെ രേഖീയ കാര്യക്രമത്തിൽ ഉത്തരങ്ങൾ സ്വയ

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം (Objective Based Teaching)

17.ഉദ്ദേശ്യാധിഷ്ഠിത ബോധനം - (Objective Based Teaching) വ്യവഹാര മനഃശാസ്ത്ര(Objective Based Teaching)ത്തിനു വർധമാനമായ അംഗീകാരം ലഭിച്ചതോടുകൂടി അതു വിദ്യാഭ്യാസത്തിലും സ്വാധീനം ചെലുത്തിത്തുടങ്ങി. തത്ഫലമായി നിരീക്ഷണവിധേയമായ വ്യവഹാരങ്ങളായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ എന്ന ചിന്താഗതി പ്രബലപ്പെട്ടു വന്നു. അസ്പഷ്ടവും അപ്രായോഗികവുമായ ലക്ഷ്യങ്ങൾക്ക് പിമ്പേ പോകുന്നതിനു പകരം പ്രായോഗികവും പ്രാപ്യവും വസ്തുനിഷ്ഠവുമായ ലക്ഷ്യങ്ങളെ മുൻനിറുത്തിയാവണം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംവിധാനം ചെയ്യുക. വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം, അഭിലഷണീയമായ ചില വ്യവഹാരപരിവർത്തനങ്ങൾ വിദ്യാർഥികളിൽ വരുത്തുകയായിരിക്കണം. ഈ ഉദ്ദേശ്യങ്ങളെ മുൻ നിർത്തി പഠനാനുഭവങ്ങൾ ആസൂത്രണം ചെയ്യുന്നു. ഉദ്ദിഷ്ടപഠനം (വ്യവഹാരപരിവർത്തനം) നടന്നോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു. അമേരിക്കൻ മനഃശാസ്ത്രജ്ഞനായ ബഞ്ചമിൻ ബ്ലൂമും (Benjamin Bloom) സഹപ്രവർത്തകരും കൂടി അനേകവർഷങ്ങളായി നടത്തിയ പഠനങ്ങളിലൂടെ വിദ്യാഭ്യാസോദ്ദേശ്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂമിന്റെ ടാക്സോണമി ഒഫ് എഡ്യൂക്കേഷണൽ ഓബ്ജകറ്റീവ്സ് (Taxonomy of Educ

16.ഏകക രീതി (Unit Method)

16.ഏകക രീതി - (Unit Method) അധ്യാപനത്തിന്റെ സംഘാടനം രണ്ടു വിധമാകാം. പാഠനിർദ്ദേശ-പഠന-കഥന-ശോധനരീതി ഏകകരീതി. ഏകകം (യൂണിറ്റ്) എന്ന പദത്തിൽ ഏകത്വം, ഐക്യം, സാകല്യം എന്നീ ആശയങ്ങൾ ഉൾപ്പെടുന്നു. ഏകകപ്രരൂപങ്ങൾ മുഖ്യമായി രണ്ടാണ്-പാഠവസ്തു ഏകകങ്ങളും (subject-matter unit) അനുഭവ ഏകകങ്ങളും (experience unit). പാഠവസ്തു ഏകകങ്ങൾ രണ്ടുവിധമാകാം-പ്രകരണം-ഏകകവും (ഉദാ. ഗതാഗതമാർഗങ്ങൾ) പ്രശ്ന-ഏകകവും (ഉദാ. പഠനാനന്തരം തൊഴിൽ സമ്പാദിക്കാൻ എന്തു ചെയ്യണം). അനുഭവ-ഏകകം കുട്ടികളുടെ സ്വന്തം പ്രശ്നത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനാനുഭവങ്ങളാണ് (ഉദാ. വിദ്യാലയത്തിൽ ഒരു വർത്തമാനപത്രം എങ്ങനെ ആരംഭിക്കാം?). മേല്പറഞ്ഞ രണ്ടു ഏകക പ്രരൂപങ്ങളും തമ്മിലുള്ള വ്യത്യാസം, ഒന്ന് സംഘടിത പാഠവസ്തുവിനെയും മറ്റേത് വിദ്യാർഥിയുടെ സമഗ്രാനുഭവത്തേയും ഊന്നുന്നു എന്നതാണ്. ഒന്നിൽ മറ്റേതിന്റെ അംശങ്ങൾ കലർന്നിരിക്കും. അധ്യാപനത്തിൽ രണ്ടിനും സ്ഥാനവുമുണ്ട്. കൊച്ചുകുട്ടികൾ, വിദ്യാഭ്യാസം ആരംഭിക്കുന്നവർ എന്നിവർക്ക് സാമാന്യവിദ്യാഭ്യാസത്തിൽ അനുഭവ-ഏകകകങ്ങളാണ് കൂടുതൽ അനുയോജ്യം. പക്വത സിദ്ധിച്ചവർക്കും വിദഗ്ദ്ധപഠനത്തിന് പ്രാപ്തിയുള്ളവർക്കും നിർദ്ദേശ-പഠന-കഥന-ശോധനരീ

15.നിഗമനവികാസ രീതി (Deductive Development )

15.നിഗമനവികാസ രീതി - (Deductive Development ) പൊതുതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക വസ്തുതകളെ വിശദീകരിക്കുകയും പൊതുതത്ത്വങ്ങളിൽ നിന്നുള്ളഅനുമാനങ്ങൾ വഴി അനുഭവങ്ങളെ മുൻകൂട്ടി കാണുകയുമാണ് നിഗമനത്തിന്റെ ധർമം. ആഗമരീതിയിൽതന്നെ നിഗമനവും ഉൾപ്പെടുന്നുണ്ട്. ഒരു പ്രശ്നം പരിഹരിക്കേണ്ടിവരുമ്പോൾ അതിനാവശ്യമുള്ള സാമാന്യതത്ത്വം അന്വേഷിക്കേണ്ടതാണ്. വിശേഷവസ്തുതയെ സാമാന്യതത്ത്വവുമായി ബന്ധിപ്പിച്ചുകഴിഞ്ഞാൽ അത് അനുമാനത്തിലേക്ക് നയിക്കുന്നു. അറിവിൽപെട്ട മറ്റു വസ്തുക്കളുമായി ഒത്തുനോക്കി അനുമാനത്തിന്റെ സാധുത പരീക്ഷിക്കുകയെന്നതാണ് അടുത്തപടി. അങ്ങനെ പ്രശ്നം, സാമാന്യതത്ത്വം, അനുമാനം, സത്യാപനം എന്നീ പടികളിൽകൂടിയാണ് നിഗമനപാഠം കടന്നു പോകുന്നത്. പഠനപ്രക്രിയയിലെ മാനസികപ്രവർത്തനങ്ങളിൽ മുഖ്യം, വിശ്ളേഷണസംശ്ളേഷണങ്ങളാണ്. ആഗമ-നിഗമനരീതിയിലും ഇതുതന്നെയാണ് കാണുന്നത്. അതിനാൽ ഈ രീതിയെ വിശ്ളേഷണ-സംശ്ളേഷണ (analytic-synthetic) രീതിയെന്നോ മനഃശാസ്ത്ര രീതിയെന്നോ (psychological) പറയാം.

14.ആഗമവികാസ രീതി (Inductive Development)

14.ആഗമവികാസ രീതി (Inductive Development) ഇത് ഹെർബാർട്ടും (Herbart) അനുയായികളും കൂടി ആവിഷ്കരിച്ചിട്ടുള്ളതാണ്.ചില നിശ്ചിത യൌക്തികഘട്ടങ്ങൾ (formal stage) അടങ്ങിയ ഒരു ഏകകമാണ് ആഗമവികാസപാഠം. ഇതിന്റെ നാലു ഘട്ടങ്ങളെ സ്പഷ്ടത (clearness), സാഹചര്യം (association), വ്യവസ്ഥ (system), സമ്പ്രദായം (method) എന്നിങ്ങനെ വിഭജിച്ചിരുന്നു. സില്ലർ (Ziller) സ്പഷ്ടതയെ പ്രാരംഭം, അവതരണം എന്നു രണ്ടായി തിരിച്ചു. റൈൻ (Rein), ഉദ്ദേശ്യപ്രസ്താവന എന്നൊരു ഉപഘട്ടം കൂട്ടിച്ചേർത്തു. ഇപ്പറഞ്ഞ ഭേദഗതികളോടെ ഹെർബാർട്ടിയൻ വികാസപാഠത്തിൽ താഴെപറയുന്ന ഘട്ടങ്ങൾ രൂപംകൊണ്ടു.   പ്രാരംഭം പഠിക്കുവാൻ പോകുന്ന പ്രകരണത്തെ സംബന്ധിച്ചു വിദ്യാർഥിയുടെ മനസ്സിലുള്ള ആശയങ്ങളെ വെളിയിൽ കൊണ്ടുവരികയെന്നതാണ് ഈ ഘട്ടത്തിന്റെ മുഖ്യോദ്ദേശ്യം. പുതിയ പഠനാനുഭവത്തെ ഉൾക്കൊള്ളുന്നതിനു സഹായകമായ പൂർവബോധസമുച്ചയത്തെ (Apperceptive mass) സജ്ജമാക്കുന്നു. ചോദ്യങ്ങൾ മുഖേന കുട്ടികളുടെ പൂർവാനുഭവങ്ങളെ തട്ടിയുണർത്തുന്നു.   ഉദ്ദേശ്യ പ്രസ്താവന പൂർവജ്ഞാനവും പുതിയ പാഠവും തമ്മിൽ ബന്ധിപ്പിച്ച് പുതിയ പാഠവസ്തുവിനെപ്പറ്റി ആവശ്യബോധം കുട്ടികളിലുളവാക്കുകയാണ് ഈ ഉപഘട്ടത്തിന്റെ ഉദ്ദേശ്യം

13.വികസന രീതി (Development Method)

13.വികസന രീതി - (Development Method) ഈ രീതിയുടെ ധർമം പ്രത്യക്ഷമാർഗ്ഗത്തിൽക്കൂടി സംപ്രത്യയങ്ങളും (concept) വിധികളും രൂപവത്കരിക്കുന്നതിന് കുട്ടികളെ സഹായിക്കുകയാണ്. ഇതിന് രണ്ടു രൂപങ്ങളുണ്ട്, ആഗമ(inductive)രീതിയും നിഗമന(deductive)രീതിയും. വിശേഷാനുഭവങ്ങളിൽ (particular) നിന്ന് സാമാന്യവിധികൾ (generalisations) രൂപവത്കരിക്കുന്ന പ്രക്രിയയാണ് ആഗമം. നിഗമനരീതിയിലാവട്ടെ സാമാന്യവിധികളിൽനിന്നു വിശേഷവിധികളിൽ എത്തിച്ചേരുന്നു.

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

12.പ്രശ്നപരിഹരണ രീതി - (Problem-Solving Method) കുട്ടികൾ അഹംബദ്ധരായി അവരുടെ ധിഷണാശക്തിയെ ഊർജ്ജിതമായി പ്രവർത്തിപ്പിച്ച് വിജ്ഞാനവും നൈപുണ്യങ്ങളും വർധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഒരു മാർഗ്ഗമാണ് ഈ രീതി. ഒരു ലക്ഷ്യമുണ്ടായിരിക്കുകയും അതു പ്രാപിക്കുവാൻ പ്രേരിതനായിരിക്കുകയും ചെയ്യുക, ലക്ഷ്യപ്രാപ്തിക്കു പ്രതിബന്ധമുണ്ടാകുക, പ്രതിബന്ധം തരണം ചെയ്തു ലക്ഷ്യത്തെ പ്രാപിക്കുന്നതിന് ലഭ്യമായ ഉപാധികൾ അപര്യാപ്തമായിരിക്കുക-എന്നീ കാര്യങ്ങൾ ചേർന്നുവരുമ്പോഴാണ് ഒരു പ്രശ്നാവസ്ഥ സംജാതമാകുന്നത്. പ്രശ്നങ്ങൾ രണ്ടുതരമുണ്ട്. പ്രായോഗികവും ബുദ്ധിപരവും. ആദ്യത്തേത് എന്തെങ്കിലും ചെയ്യുന്നതിനും രണ്ടാമത്തേത് എന്തെങ്കിലും അറിയുന്നതിനുമുള്ള യത്നവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജോൺ ഡ്യൂയി (John Dewey) പ്രശ്ന പരിഹരണ പ്രക്രിയയെ അഞ്ചു ഘടകങ്ങളായി അപഗ്രഥിക്കുന്നു. 🔹പ്രശ്ന ബോധം ഒരു ലക്ഷ്യത്തിലേക്കുള്ള ഗതി തടയപ്പെടുകയും സാധാരണ പരിഹാരമാർഗങ്ങൾ പരാജയപ്പെടുകയും ചെയ്യുമ്പോൾ പ്രശ്നസ്ഥിതി അനുഭവപ്പെടുന്നു. 🔹പ്രശ്ന വിശദീകരണം ലഭ്യമായ ദത്ത(data)ങ്ങളും പ്രാപിക്കേണ്ട ലക്ഷ്യവും വ്യക്തമാകേണ്ടിയിരിക്കുന്നു. ഉള്ളതും (ദത്തങ്ങൾ) വേണ്ടതും

11.ചർച്ചാ രീതി (Discussion Method)

11.ചർച്ചാ രീതി (Discussion Method) ക്ലാസ്സ്-സമൂഹത്തെ ആകെക്കൂടി സജീവമായി പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധനരീതികളിൽ ചർച്ചയ്ക്കു വളരെ പ്രധാനമായ സ്ഥാനമുണ്ട്. ഒരു പ്രശ്നത്തെ സംബന്ധിച്ച് എല്ലാവരുംകൂടി പര്യാലോചിച്ച് അഭിപ്രായങ്ങൾ കൈമാറ്റം ചെയ്ത് നിഗമനങ്ങളിലോ തീരുമാനങ്ങളിലോ എത്തുകയാണ് ചർച്ചയുടെ ഉദ്ദേശ്യം ചർച്ചകൾ ഔപചാരികമാകാം, അനൌപചാരികമാകാം. ചർച്ചയുടെ നേതൃത്വം വഹിക്കുന്നത് അധ്യാപകനോ വിദ്യാർഥിയോ ആകാം. ഔപചാരിക ചർച്ചകളുടെ പ്രധാന രൂപങ്ങൾ സെമിനാർ, സിംപോസിയം, പാനൽ ചർച്ച എന്നിവയാണ്. ഇവ ഉയർന്ന ക്ളാസ്സുകളിൽ നടപ്പിലാക്കാവുന്നതാണ്.

10.വസ്തുമൂലക രീതി (Object Method)

10.വസ്തുമൂലക രീതി (Object Method) വാക്കുകൾക്കു മുൻപേ വസ്തുക്കൾ എന്നാണ് പെസ്തലോത്സി പറഞ്ഞിട്ടുള്ളത്. മൂർത്ത(concrete)ത്തിൽ നിന്ന് അമൂർത്ത(abstract) ത്തിലേക്ക് എന്ന ബോധനതത്ത്വമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഒരു വസ്തുവിനെപ്പറ്റി പഠിപ്പിക്കുന്നതിന് ആ വസ്തുതന്നെ അവതരിപ്പിക്കുകയാണ് വെറും വാചികവിവരണത്തേക്കാൾ ഫലപ്രദം. അതേ വസ്തു അവതരിപ്പിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ അതിനെ പ്രതിനിധാനം ചെയ്യുന്ന മോഡലുകൾ, ചിത്രങ്ങൾ എന്നിവയെങ്കിലും ഉപയോഗിക്കണം. ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ബോധനത്തെ വസ്തുമൂലകരീതി എന്നു പറയുന്നു. വസ്തുക്കൾ ക്ളാസ്സിൽ കൊണ്ടുവരുവാൻ പ്രയാസമുണ്ടെങ്കിൽ കുട്ടികളെ വസ്തുക്കളുടെ അടുത്തേക്ക് കൊണ്ടുപോവുകയാണ് വേണ്ടത്. പഠനയാത്രകളുടെ പ്രാധാന്യം ഇക്കാര്യത്തിൽ തെളിഞ്ഞുകാണാം.

9.കളി രീതി (play way)

9.കളി രീതി - (play way ) കളിരീതി എന്ന പ്രയോഗം കാൾഡ്വെൽ കുക്ക് (Caldwell Cook) ആണ് ആദ്യമായി പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. കളിരീതി സക്രിയമായ പഠനരീതിയാണ്. കളിക്കല്ല, രീതിക്കാണ് ഇവിടെ പ്രാധാന്യം. ഗൌരവമുള്ള പ്രവർത്തനങ്ങളെ വെറും വിനോദങ്ങളായി തരംതാഴ്ത്തുകയല്ല, കഠിനമായ ജോലിയിൽ ആഹ്ലാദത്തിന്റെ അംശം കൂട്ടിച്ചേർക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ശിശുവിദ്യാഭ്യാസത്തിൽ കളിക്കുള്ള സ്ഥാനം നേരത്തെ അംഗീകൃതമായിട്ടുണ്ട്. കിന്റർഗാർട്ടനിലും മോണ്ടിസോറി സ്കൂളിലും നഴ്സറി സ്കൂളിലും കളിരീതിയിലാണ് അധ്യയനം സംവിധാനം ചെയ്തിട്ടുള്ളത്. കുട്ടികൾ പ്രവർത്തിച്ചുകൊണ്ടു പഠിക്കുന്നതിനും കളിരീതി അനുയോജ്യമാണ്. ക്രിയാപ്രധാനരീതികളിലെല്ലാം കളിയുടെ അംശം കാണാം. ഇതിന് ഉത്തമോദാഹരണങ്ങളാണ് പ്രോജക്റ്റ്, സ്കൌട്ടിങ് മുതലായവ.

8.അന്വേഷണ രീതി (Heuristic Method)

8.അന്വേഷണ രീതി (Heuristic Method) കുട്ടിക്ക് ഒന്നും പറഞ്ഞുകൊടുക്കരുത്, എല്ലാം അവൻ തന്നെ കണ്ടുപിടിക്കണം' എന്നാണ് അന്വേഷണരീതിയുടെ ജനയിതാവായ ആംസ്റ്റ്രോങ് (Armstrong) പറയുന്നത്. കണ്ടുപിടിക്കുകഎന്നർഥമുള്ള വലൌൃശസെലശി എന്ന ഗ്രീക് പദത്തിൽ നിന്നാണ് heuristic എന്ന പദം ഉദ്ഭവിച്ചത്. അന്വേഷകന്റെ സ്ഥാനത്ത് കുട്ടിയെ അവരോധിച്ച് സ്വന്തം യത്നംകൊണ്ട് ആവശ്യമുള്ള അറിവ് കണ്ടുപിടിക്കുന്നതിന് അവനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ രീതി. കുട്ടി അന്വേഷകനായി പ്രവർത്തിച്ച് പ്രശ്നപരിഹാരത്തിലെത്തിച്ചേരുന്നു. ഈ രീതിയിൽക്കൂടി നിരീക്ഷണ പരീക്ഷണങ്ങൾ, യുക്തി, ചിന്ത, അന്വേഷണ-ഗവേഷണ മനഃസ്ഥിതി എന്നിവ പരിപോഷിപ്പിക്കുന്നതിന് സാധിക്കും. ശാസ്ത്രീയ ഗവേഷണപരവും സത്യാന്വേഷണപരവുമായ പ്രവർത്തനങ്ങൾ ആവശ്യമായ എല്ലാ വിഷയങ്ങളിലും അന്വേഷണ രീതിയിലുള്ള പഠനം സ്വീകാര്യമാണ്.

7.പ്രായോജനാ രീതി (project method)

7.പ്രായോജനാ രീതി (project method) ജെ.എ. സ്റ്റീവൻസന്റെ (J.A.Stevenson) അഭിപ്രായത്തിൽ പ്രശ്നബദ്ധമായ ഒരു കൃത്യം യഥാർഥ പരിതഃസ്ഥിതിയിൽ പൂർണമാക്കുക എന്നതത്രെ പ്രായോജനാരീതി. കിൽപാട്രിക് (kilpatrick) ആകട്ടെ, ഇതിനെ സാമൂഹിക പരിസരത്തിൽ ശ്രദ്ധാപൂർവം നടത്തുന്ന സോദ്ദേശ്യപ്രവർത്തനം എന്നു നിർവചിക്കുന്നു. സ്കൂളിൽവച്ച് തത്ത്വങ്ങളും സിദ്ധാന്തങ്ങളും പഠിച്ചിട്ട് അവയെ പുതിയ സംസ്ഥിതികളിൽ പ്രയോഗിക്കുകയല്ല ചെയ്യുന്നത്. പുതിയ പ്രശ്നപരമായ സംസ്ഥിതികളെ കൈകാര്യം ചെയ്തു ക്രിയാത്മകമായ പ്രവർത്തനങ്ങളിൽക്കൂടി തത്ത്വങ്ങളിൽ എത്തിച്ചേരുകയാണ്. അങ്ങനെയുള്ള പഠനം അർഥവത്തും പ്രയോഗക്ഷമവും ചിരസ്ഥായിയുമായിരിക്കും. പ്രശ്നങ്ങൾ തിരഞ്ഞെടുക്കുക, ലക്ഷ്യങ്ങൾ സ്പഷ്ടമാക്കുക, പ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യുക, അതു നടപ്പിലാക്കുക എന്നിവയെല്ലാം കുട്ടികൾ തന്നെ ചെയ്യുന്നു. അധ്യാപകൻ ഉപദേശകനും മാർഗദർശകനുമായി വർത്തിക്കുന്നു. കിൽപാട്രിക്, പ്രോജക്റ്റുകളെ നാലായി തരംതിരിക്കുന്നു: ഉത്പാദന (production) പ്രോജക്റ്റ്, പഠന (study) പ്രോജക്റ്റ്, ഉപഭോക്തൃ (consumer) പ്രോജക്റ്റ്, പ്രശ്ന (problem) പ്രോജക്റ്റ്. എന്നാൽ കോളിങ്സിന്റെ വിഭജനം കഥാപ്രോജക്റ്റ്, ഹസ്തപ്ര