പോസ്റ്റുകള്‍

ആരോഗ്യം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇഞ്ചിയിട്ട ചായ

ഇമേജ്
ഇഞ്ചിയിട്ട ചായ പതിവാക്കിയാല്‍ ഈ രോഗങ്ങള്‍ ഓടിയൊളിക്കും ഇന്ന് പലയിടത്തും സാധാരണമായ ഒന്നാണ് ഇഞ്ചിയിട്ട ചായ. ആരോഗ്യത്തിനും ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ മരുന്നു കൂടിയാണ് ഇത്. ദിവസവും ഇഞ്ചി കഴിയ്‌ക്കുന്നത്‌ മനംപിരട്ടല്‍, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്‌. ഭക്ഷണത്തിലെ വിഷാംശം, ഗര്‍ഭകാലം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുള്ള ഛര്‍ദി ഒഴിവാക്കാം. എന്നാല്‍ ഇഞ്ചി ചായയുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ ആരും ശ്രമിക്കാറില്ല. ആമാശയത്തിനുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അകറ്റി ദഹന പ്രക്രീയ വേഗത്തിലാക്കാനും വിശപ്പില്ലായ്മ പരിഹരിക്കാനും ഇഞ്ചി ചായ കേമനാണ്. മടുപ്പും ക്ഷീണവും അകറ്റാനും ശരീര വണ്ണം കുറയ്ക്കുന്നതിനും ഇഞ്ചിചായ ഉത്തമാണെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന പലതരത്തിലുള്ള ബാക്‍ടീരിയകളില്‍ നിന്നും രക്ഷ നേടുന്നതിനും ഈ ശീലം സഹായിക്കും.

തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

ഇമേജ്
തേന്‍ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ് ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കൌടെ ഗുണങ്ങള്‍ ആലോചിച്ച്‌ നൊക്കൂ. തേന്‍ നെല്ലിക്ക എന്ന് കേള്‍ക്കുമ്ബോഴെ വായിലൂടെ വെളളമൂറുന്നുണ്ടോ? ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഒന്നാണ് തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും ഇവ സഹായിക്കും. ബൈല്‍ പിഗ്മെന്‍റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. അതുപോലെതന്നെ ചെറുപ്പം നില നിര്‍ത്താന്‍ ഏറെ നല്ലതാണ് തേന്‍ നെല്ലിക്ക. മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്‍റെിഓക്‌സിഡന്‍റുകള്‍ അടങ്ങിയതു തന്നെയാണ് ഇതിനു കാരണം. ഇത് ലംഗ്‌സില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേനിലിട്ട നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്‌

പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങളെ തടയും

ഇമേജ്
പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങളെ തടയും ധാന്യങ്ങള്‍ മുളപ്പിച്ച്‌ കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച്‌ കഴിക്കുന്നത് പോഷകഗുണം ഇരട്ടിയിലധികമാണന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ ഉണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്. സ്ഥിരമായുണ്ടാകുന്ന ദഹനക്കേടും വായൂ കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നതിനും ഇത്തരത്തില്‍ പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതിലൂടെ സാധിക്കുന്നു. അര്‍ബുദ കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ 10 മുതല്‍ 100 ഇരട്ടിവരെ ഉണ്ട്. പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം ചെറുപയര്‍ മുളപ്പിച്ചു കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീര പോഷണത്തിനുള്ള വിറ്റമിനുകളുടെ ഒരു കലവറ തന്നെ ആണ് പ്രകൃതി അതില്‍ ഒരുക്കി വച്ചിരിക്കുനത്. സ്റ്റര്‍ചു ,അല്‍ബുമിനൊയ് എന്നിവ യഥാക്രമം 54,22 % വീതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ദ

ഇന്സുലിന്റെ ചരിത്രം

ഇമേജ്
ഇന്സുലിന്റെ ചരിത്രം കാര്‍ഷികവൃത്തിയില്‍ തല്പരന്‍, വായന കമ്മി, അക്ഷരത്തെറ്റുകളില്ലാതെ എഴുതാനറിയില്ല, വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മെത്ഥേഡിസ്റ്റ് പള്ളിയില്‍ വികാരിയാവാന്‍ വിക്ടോറിയ കോളെജില്‍ പോയി ഒടുവില്‍ ദൈവശാസ്ത്രപേപ്പറുകള്‍ മുഴുവനും തോറ്റു - 1912ല്‍ ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ സര്‍ജ്ജനാവാനുള്ള ആഗ്രഹവുമായി വൈദ്യം പഠിക്കാന്‍ ചേരുമ്പോള്‍ ഫ്രെഡറിക് ഗ്രാന്റ് ബാന്റിങ് എന്ന ഇരുപത്തൊന്നുകാരനായ ഫ്രെഡ്ഡിന്റെ 'യോഗ്യതകള്‍ ' ഇതൊക്കെയായിരുന്നു. 1914ല്‍ ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പട്ടാളത്തില്‍ ചേരാനായി ചാടിയിറങ്ങിയ ഫ്രെഡ് കാഴ്ചക്കുറവിന്റെ പേരില്‍ തിരസ്കൃതനായി.എന്നാല്‍ യുദ്ധം കൊടുമ്പിരികൊള്ളവെ ടൊറന്റോ യൂണിവേഴ്സിറ്റി ആ ബാച്ച് വിദ്യാര്‍ത്ഥികളുടെ വൈദ്യപഠനം 4 വര്‍ഷത്തേക്ക് ചുരുക്കി പട്ടാളത്തെ സഹായിച്ചു. അങ്ങനെ 1916 ഡിസംബറില്‍ ഫ്രെഡിന്റെ ബാച്ച് MB പാസായി പുറത്തിറങ്ങി. ഇത്തവണ കനേഡിയന്‍ ആര്‍മിയുടെ വൈദ്യവിഭാഗത്തില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ഉദ്യോഗം ലഭിച്ച ഫ്രെഡ്ഡിനു ഫ്രാന്‍സിലെ പടക്കളത്തില്‍ ആംബുലന്‍സ് യൂണിറ്റില്‍ സേവനമനുഷ്ഠിക്കാനായിരുന്നു നിയോഗം. 1918 സെപ്റ്റംബറില്‍ യുദ്ധത്തിലേറ്റ