പോസ്റ്റുകള്‍

ചലച്ചിത്രം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

അവതാർ (2009 ചലച്ചിത്രം)

അവതാർ (2009 ചലച്ചിത്രം) 2009 ഡിസംബർ 19-ന് റിലീസ് ചെയ്ത 3-ഡി സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് അവതാർ . ഹോളിവുഡിൽ ഹിറ്റുകളുടെ രാജാവായി അറിയപ്പെടുന്ന ജെയിംസ് കാമറൂണാണ് അവതാറിന്റെ സംവിധായകൻ. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സിനാണ് ചലച്ചിത്രത്തിൻറെ വിതരണവകാശം. വിദൂര ഗ്രഹമായ പണ്ടോറയിലാണ് കഥ നടക്കുന്നത്. ത്രീഡി ചിത്രമാണ് അവതാർ. എന്നാൽ ടു-ഡി ഫോർമാറ്റിലും ഐമാക്‌സ് 3ഡി ഫോർമാറ്റിലും ചിത്രം നിർമ്മിയ്ക്കുന്നുണ്ട്. എല്ലാത്തരം തിയറ്ററുകൾക്കും അനുയോജ്യമാകുന്നതിന് വേണ്ടിയാണ് ഈ സാങ്കേതിക ഭാഷ്യങ്ങൾ ചമയ്ക്കുന്നത്. 1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കുന്ന അവതാർ സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥയാണ് പറയുന്നത്.‍   കഥാസംഗ്രഹം അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പണ്ടോറയിലെത്തുന്നത്. സസ്യനിബിഡമായ ഈ ചെറുഗ്രഹം ധാതുസമ്പത്തിനാൽ സമ്പന്നമാണ്. പണ്ടോരയിലെ കൊടുംവ

ബാലൻ

ഇമേജ്
  ബാലൻ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമാണ് ബാലൻ. 1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പട്ടതാണ്. കൂടാതെ തന്നെ മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം കൂടിയാണ് ബാലൻ. 1938-ജനുവരി 19 ന് കൊച്ചിയിലെ സെലക്ട് തിയേറ്ററിൽ ഈ ചലച്ചിത്രം അദ്യമായി പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന്റെ സംവിധായകൻ പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് നൊട്ടാണി  എന്ന എസ്. നെട്ടാണി ആണ്. നാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായ എ. സുന്ദരൻ പിള്ളയാണ് ഇതിന് തുടക്കമിട്ടത്.എ. സുന്ദരത്തിന്റെ "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥ രചിച്ചത്.ഛായാഗ്രഹണം ജർമ്മൻകാരനായ ബോഡോ ഗുഷ്കറും ചിത്ര സന്നിവേശം വർഗ്ഗീസ്, കെ. സി. ജോർജ് എന്നിവരും നിർവ്വഹിച്ചു.   അഭിനേതാക്കൾ കെ.കെ. അരൂർ – ബാലൻ എം.കെ. കമലം – സരസ്സ മാസ്റ്റർ മദനഗോപാൽ – ബാലന്റെ ചെറുപ്പം എം.വി. ശങ്കു – ഡോ. ഗോവിന്ദൻ നായർ കെ. ഗോപിനാഥ് – കിട്ടുപ്പണിക്കർ ആലപ്പി വിൻസന്റ് – ശങ്കു സി.ഒ.എൻ. നമ്പ്യാർ – പ്രഭാകരമേനോൻ കെ.എൻ. ലക്ഷ്മിക്കുട്ടി – മീനാക്ഷി ബേബി മാലതി – സരസ്സയുടെ ചെറുപ്പം എ.ബി. പയസ് സുഭദ്ര ശിവാനന്ദൻ

സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഹാച്ചി

ഇമേജ്
സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഹാച്ചി . ഈ ലോകത്തില്‍ സ്നേഹം, പോലുള്ള വികാരങ്ങള്‍ ഇല്ലെന്നും അത് മനുഷ്യന്റെ വെറും കല്‍പ്പനകള്‍ മാത്രമാണെന്നും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ഹാച്ചിക്കോ എന്ന സിനിമ കാണേണ്ടതു തന്നെയാണ്. ഹാച്ചിക്കോ ഒരു നായ്ക്കുട്ടിയാണ്. ഹാച്ചിക്കോയുടെ കഥ പറഞ്ഞ രണ്ട് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് 1987 ല്‍ ഇറങ്ങിയ ഹാച്ചിക്കോ എന്ന ചലച്ചിത്രം. രണ്ടാമത് അത് പുനര്‍ നിര്‍മ്മിച്ച് ലാസ്സി ഹാള്‍സ്റോമിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ഹാച്ചി: എ ഡോഗ്സ് ടെയില്‍ എന്ന ചിത്രവും. എന്താണ് ഹാച്ചിക്കോയ്ക്ക് മാത്രം ഒരു പ്രത്യേകതയെന്ന് ചോദിച്ചാല്‍ അത് മനുഷ്യ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു എന്ന് നമുക്ക് മറുപടി പറയാന്‍ കഴിയും. അസ്വാഭാവികവും, അനതിസാധാരണവുമായ സ്വഭാവ സവിശേഷതകള്‍ ഒന്നും തന്നെ ഹാച്ചിക്കോയ്ക്ക് ഇല്ല. പക്ഷേ അതിന് പാര്‍ക്കര്‍ വില്‍സണ്‍ എന്ന യജമാനനോട് പിരിയാന്‍ കഴിയാത്ത സ്നെഹബന്ധമാണുള്ളത്. ഈ സ്നേഹോഷ്മളമായ ബന്ധമാണ് സിനിമ വരച്ചുകാട്ടാന്‍ ശ്രമിക്കുന്നത്. പാര്‍ക്കര്‍ വില്‍സന്റെ കൊച്ചുമകന്‍ ക്ളാസ്സില്‍ അവരവരുടെ ഹീറോകളെപ്പറ്റി സംസാരിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെടുമ്പോഴാണ് ഈ നായ്ക്കുട്ട

ദി മമ്മി

ഇമേജ്
  ദി മമ്മി ദി മമ്മി 1999-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ്. ബ്രണ്ടൻ ഫ്രേസർ, റേച്ചൽ വെയ്സ് തുടങ്ങിയവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റീഫൻ സമ്മേഴ്സ് ആണ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഈജിപ്ഷ്യൻ ഭാഷയിലുള്ള സംഭാഷണങ്ങൾ ചലച്ചിത്രത്തിലുണ്ട്. 1932-പുറത്തിറങ്ങിയ ദ് മമ്മി ചലച്ചിത്രത്തിൻറെ പുനരാവിഷ്കാരമാണ് ഈ ചലച്ചിത്രം. 1999, മേയ് ഏഴിന് ചിത്രം തിയറ്ററുകളിലെത്തി. 451 ദശലക്ഷം ഡോളർ ദ് മമ്മി നേടുകയുണ്ടായി.    കഥാസാരം 1290 ബി.സി. ഈജിപ്ഷ്യൻ കാലഘട്ടം മുതൽക്കാണ് ചലച്ചിത്രം ആരംഭിക്കുന്നത്. പുരോഹിതനായ ഇംഹോതെപ്, ഫറവോ സെത്തി ഒന്നാമന്റെ വെപ്പാട്ടി അനക്ക്-സു-നാമുനുമായി ഇഷ്ടത്തിലായി. ഇവരുടെ ബന്ധം ഫറവോ കണ്ടു പിടിച്ചപ്പോൾ ക്ഷേത്രത്തിൽവച്ചു ഇംഹോതെപ് ഫറവോനെ വധിക്കുന്നു. അനക്ക്-സു-നാമുൻ ആത്മഹത്യ ചെയ്യുന്നു. അനക്ക്-സു-നാമുന്റെ അടക്കം കഴിഞ്ഞപ്പോൾ ഇംഹോതെപ് ശരീരവും മോഷ്ടിച്ചുകൊണ്ട് മരണത്തിന്റെ താഴ്വര എന്നറിയപ്പെട്ടിരുന്ന ഹമുനപുത്രയിലേക്ക് പോയി. പുനരുദ്ധാന ചടങ്ങിലൂടെ അനക്ക്-സു-നാമുന്റെ ശരീരത്തിലേക്ക് ആത്മാവിനെ മടക്കികൊണ്ടുവരാനാണ് ഇംഹോതെപിന്റെ ശ്രമം. എന്നാൽ പുനരുദ്ധാന ചടങ്ങ് മുഴുവന

മാളൂട്ടി (ചലച്ചിത്രം)

ഇമേജ്
മാളൂട്ടി(ചലച്ചിത്രം) ഭരതന്റെ സംവിധാനത്തിൽ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളൂട്ടി. സുപ്രിയ ഇന്റർനാഷണലിന്റെ ബാനറിൽ അജിത ഹരി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗാന്ധിമതി ആണ്. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജോൺപോൾ ആണ്.   അഭിനേതാക്കൾ ബേബി ശ്യാമിലി – മാളൂട്ടി ജയറാം – ഉണ്ണികൃഷ്ണൻ നെടുമുടി വേണു – രാഘവൻ ഇന്നസെന്റ് – ശങ്കരൻ ദേവൻ – വിത്സൻ ചെറിയാൻ ശ്രീനാഥ് – രാഘവൻ പ്രതാപചന്ദ്രൻ ബഹദൂർ – കുട്ടൻ പിള്ള കഞ്ഞാണ്ടി – ഗോവിന്ദൻ നായർ എൻ.എൽ. ബാലകൃഷ്ണൻ – കുശനിക്കാരൻ ഉർവശി – രാജി കെ.പി.എ.സി. ലളിത – സരസ്വതി   സംഗീതം പഴവിള രമേശൻ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.   ഗാനങ്ങൾ മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – സുജാത മോഹൻ, കെ.ജെ. യേശുദാസ് മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – കെ.ജെ. യേശുദാസ് മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – സുജാത മോഹൻ സ്വർഗ്ഗങ്ങൾ സ്വപ്നം കാണും – ജി. വേണുഗോപാൽ, സുജ