പോസ്റ്റുകള്‍

അറിവുകൾ അദ്ഭുതങ്ങൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

DISHA

DISHA O471 2552056 Toll Free 1056 പ്രിയരേ ഈ രണ്ട് phone No ക ളും നമ്മൾ Maximum share ചെയ്യുകയും ഒപ്പം തന്നെ നമ്മുടെ Mobൽ Save ചെയ്യുകയും ചെയ്യേണ്ട വളരേ പ്രധാനപ്പെട്ട  ഫോൺ നമ്പരുകളാണ് ദിശ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ബന്ധിപ്പിച്ചിട്ടുള്ള ഒരു Network  ശൃംഗലയാണിത് ഇതിൽ നിങ്ങൾക്ക് 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾ സംസാരിക്കാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്താണോ ആ രംഗത്തെ വിദഗ്ദ മറുപടി നിങ്ങൾക്ക് ലഭിക്കും ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടാവുന്നു നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കും പ്രശ്നങ്ങൾ മനസ്സിലാക്കും എന്ത് ചെയ്യണം എന്ന നിർദ്ദേശവും തരും 2 രാത്രി വീട്ടിൽ ഒരാൾക്ക് Heart Problem വന്നു എന്ന് വിചാരിക്കുക ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു വിദഗ്ദ Cardiologist നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കുകയും ചെയ്യും 3 രാത്രി നിങ്ങടെ വീട്ടിലെ കു

ഓരോ മനുഷ്യനും ഓരോ ഗന്ധം ഉണ്ടെന്നറിയാമോ?

ഓരോ മനുഷ്യനും ഓരോ ഗന്ധം ഉണ്ടെന്നറിയാമോ? ഇത് നമ്മുടെ വിരൽ അടയാളം പോലെ തിരിച്ചറിയാനുള്ള സവിശേഷതയാണ്. ഫിംഗർ പ്രിൻറ്  എന്ന് വിരലടയാളയത്തിനു പറയുമ്പോലെ ഇതിനെ ഓഡർ പ്രിന്റ് (odorprint) എന്നാണ് വിളിക്കുന്നത്.  ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് പോലും പ്രത്യേകം, പ്രത്യേകം  ഗന്ധമായിരിക്കും. (ഇതും ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാവും.) ഭക്ഷണത്തിന്റെ വ്യതിയാനം അനുസരിച്ചു ചില മാറ്റങ്ങൾ ഉണ്ടാവാം. നമ്മുടെ ശരീരം പുറപ്പെടുവിക്കുന്ന അമിനോ ആസിഡുകൾ ആണ് ഓരോരുത്തർക്കും ഓരോ പ്രത്യേക ഗന്ധം നൽകുന്നത് (ഉദാഹരണത്തിന് E-3-methyl-2-hexenoic acid, 3-hydroxy-3-methyl-hexanoic acid,  3-methyl-3-sulfanylhexan-1-ol.). കൂടാതെ ശരീരത്തിലെ ബാക്റ്റീരിയയും ശരീര ഗന്ധത്തെ സ്വാധീനിക്കും. ഓരോരുത്തർക്കും ഒരു സ്ഥായിയായ ഗന്ധം ഉണ്ട്. ഈ ഗന്ധം കൊണ്ടാണ് വളർത്തു നായ്ക്കൾ നമ്മളെ തിരിച്ചറിയുന്നത്. കൂടാതെ 'പോലീസ് നായ' കൃത്യമായി വസ്ത്രങ്ങൾ മണപ്പിച്ചിട്ട് കൃത്യമായി ആളെ കണ്ടെത്തുന്നതും ഈ ഗന്ധ വ്യതിയാനം കൊണ്ടാണ്. വേറൊരു രസകരമായ വസ്തുത പ്രായത്തിന് അനുസരിച്ചു ശരീര ഗന്ധം മാറുമത്രേ! അമേരിക്കയിലെ ഫിലാഡൽഫിയ യിൽ ഉള്ള Monell Chemical Senses C

പൊക്കിൾക്കൊടി രക്ത ബാങ്കിങ്

പൊക്കിൾക്കൊടി രക്ത ബാങ്കിങ് കുഞ്ഞ് ജനിക്കുമ്പോൾ പൊക്കിൾക്കൊടിയിൽ നിന്നും ലഭിക്കുന്ന രക്തം ഭാവിയിലുണ്ടാകാവുന്ന ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വെക്കുന്നതിനെയാണ് പൊക്കിൾക്കൊടി രക്ത ബാങ്കിങ് എന്നു പറയുന്നത്.പ്രസവത്തിനു ശേഷം മറുപിള്ളയും പൊക്കിൾക്കൊടിയും ഉപേക്ഷിക്കുകയായിരുന്നു പഴയ പതിവ്.പൊക്കിൾക്കൊടി രക്തം സൂക്ഷിച്ചുവെക്കാമെന്ന ആശയം ശാസ്ത്രലോകത്തിന് ലഭിക്കുന്നത് 1982 ഓടേയാണ്.ഫാൻകോനി അനീമിയ എന്ന പ്രത്യേകതരം രക്തകുറവിനാണ് ആദ്യത്തെ പൊക്കിൾക്കൊടി രക്തം മാറ്റിവെക്കൽ ചികിൽസ നടന്നത് ,1988ലായിരുന്നു അത്. *പൊക്കിൾക്കൊടി രക്തത്തിന്റെ പ്രാധാന്യം* ഈ രക്തത്തിലാണ് വിത്ത് കോശങ്ങളുടെ (Stem Cells) അളവ് കൂടുതലുള്ളത്. സ്വന്തമായി വിഭജിക്കാനും ശരീരത്തിലെ മറ്റു കോശങ്ങളായി രൂപാന്തരപ്പെടാനും കഴിവുള്ള കോശങ്ങളാണിവ. പല രോഗങ്ങളുടേയും ചികിൽസയിൽ ഈ വിത്ത് കോശങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. *രക്തം ശേഖരിക്കുന്ന വിധം.* കുഞ്ഞ് ജനിച്ചയുടനെ പൊക്കിൾക്കൊടിയിൽ നിന്ന് നേരിട്ട് ഇതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ട്യൂബുകളിലേക്ക് രക്തം ശേഖരിക്കുന്നു. ഇതുമൂലം അമ്മയ്ക്കോ കുഞ്ഞിനോ യാതൊരു ദോഷവും സംഭവിക്കുന്നില്ല. ഇതോടൊപ്പം അമ്മയുടെ ര

അലർജി

പഴയ കിടക്ക വിരി ഒന്നു കുടഞ്ഞ് നോക്കിയാൽ പാറിപ്പടരുന്ന പൊടി ഉള്ളിൽ കയറിയാൽ തുമ്മാത്തവർ ചുരുക്കമാണ്. ചിലർക്ക് ഉഗ്രൻ അലർജി ലക്ഷണങ്ങൾ തുടങ്ങും. തുമ്മലും ചീറ്റലും മാത്രമാവില്ല, ചിലപ്പോൾ ശരീരം ചൊറിച്ചിലും, തിണിർപ്പും, ശ്വാസതടസവും, ആസ്ത്മയും ഒക്കെയായി സംഗതി കൈവിട്ട അവസ്ഥയാകും. ചിലർ  മാരക ലക്ഷണങ്ങളുമായി  ആശുപത്രിയിൽ എത്തും. താത്കാലികാശ്വാസമായി ആന്റി ഹിസ്റ്റമിനുകൾ എന്ന വിഭാഗം മരുന്നുകൾ കഴിച്ച് പിടിച്ച് നിൽക്കും ചിലർ.  പൊടി അലർജി കൊണ്ട്   ജീവിതകാലം മുഴുക്കെ പേടിച്ച്  ജീവിക്കുന്ന അവസ്ഥയിലായവരും ഉണ്ടാകും.  ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന  ജീവിയാണ് ഈ അലർജിക്കഥയിലെ  പ്രധാന വില്ലൻ.  വെറും കണ്ണുകൊണ്ടു കാണാൻ പോലുമാകാത്ത ഇത്തിരികുഞ്ഞന്മാർ. വീടുണ്ടാക്കി വിരിപ്പു വിരിച്ച്  മനുഷ്യർ കിടന്നുറങ്ങാൻ തുടങ്ങിയ പുരാതന കാലം മുതൽ നമ്മുടെ കൂടെ സഹശയനം ആരംഭിച്ചവരാണ് ഈ ഡസ്റ്റ്  മൈറ്റുകൾ. കടിക്കില്ല, ചോരകുടിക്കില്ല, മറ്റ് ശല്യമൊന്നുമില്ല ഇവരെകൊണ്ട്. പക്ഷെ അലർജ്ജിക്കുഴക്കൽ ലോകമെങ്ങും  ഒരു  പ്രശ്നമാണുതാനും. നഖം വളർന്നു വരുന്നതുപോലെ നമ്മുടെ ശരീരത്തിൽ  പുതിയ തൊലിയും  അടിയിൽ നിന്നു വളർന്നുവരുന്നുണ്ടല്ലൊ, അതോടെ പുറം തൊലി മൃതമായി

റേഡിയോ

ഇമേജ്
കണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം .ലോക ഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുതങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു .1874 ഏപ്രില്‍ 25 നാണ്  ഇറ്റലിക്കാരനായ മാര്‍ക്കോണി റേഡിയോ കണ്ടെത്തിയത് .1909ല്‍ റേഡിയോയുടെ കണ്ടുപിടുത്തത്തിന് ഫിസിക്സില്‍ മാര്‍ക്കോണി നോബല്‍ സമ്മാനം നേടി .തുടര്‍ന്ന് അദ്ദേഹം ഇറ്റലിയുടെസെനറ്റിലേക്ക് നാമനിര്‍ദേശം  ചെയ്യപ്പെടുകയും ചെയ്തു .ഇന്ത്യന്‍ ശാസ്ത്രജ്ഞനായ ജഗദീഷ് ചന്ദ്ര ബോസ്സും ഇതിന്‍റെ കണ്ടുപിടുത്തത്തില്‍ മുഖ്യ സംഭാവനകള്‍ നല്‍കി . റേഡിയോയുടെ ചരിത്രം സാംസ്‌കാരിക പുരോഗതിയില്‍ ചരിത്രത്തിനു ശാസ്ത്രം നല്‍കിയ വലിയ സംഭാവന ആയിരുന്നു റേഡിയോയുടെ  കണ്ടു പിടുത്തം .റേഡിയോയുടെ പിതാവായി അറിയപ്പെടുന്നത് മാര്‍ക്കോണിയാണ്‌ .എന്നാല്‍ 1920ല്‍ ബ്രിട്ടിഷ് ശാസ്ത്രഞ്ഞനായ അംബ്രോസ് ഫ്ലെമിംഗ് താപ അയോണിക വാല്‍വ് കണ്ടുപിടിച്ചതോടെ, പ്രഭാഷണങ്ങള്‍ വ്യക്തമായി പ്രക്ഷേപണം ചെയ്യാന്‍ സാധിച്ചതിലൂടെ  ഒരു വിജ്ഞാന ഉപാധിയായി റേഡിയോക്ക്  വളരാന്‍ സാധിച്ചു.1920ല്‍  എസെക്സിലെ ചെംസ്ഫോര്‍ഡില്‍ മാര്‍ക്കോണി വര്‍ക്സില്‍ നിന്നും വിശ്വ പ്രസിദ്ധ ഗായകന്‍ ആയിരുന്ന

ഗ്രാഫോളജി

ഇമേജ്
ഗ്രാഫോളജി ഒപ്പ് ഇടുമ്പോൾ അടിവരയിടാറുണ്ടൊ. ഞാനിടാറുണ്ട് എന്റെ പേരും ഒപ്പും ഏകദേശം ഒരുപോലെതന്നെയാണ്.അടിവരയോടൊപ്പം ഒന്നോ രണ്ടോ കുത്ത് കൂടി ഇടുന്നവരുമുണ്ട്. ചിലർ നേരെ ഒപ്പിടുമ്പോൾ മറ്റു ചിലർ വലത്തോട്ട് ചരിച്ചാണ് ഇടുന്നത്. പേര് മുഴുവനായി എഴുതി ഒപ്പിടുന്നവരുണ്ട്. ചിലരുടെ ഒപ്പിൽനിന്ന് പേര് എന്നല്ല ഒരക്ഷരം പോലും വായിച്ചെടുക്കാനും കഴിയില്ല. ദേഷ്യം വരുന്നസമയത്ത് നമ്മൾ എഴുതുന്നത് സമ്മർദത്തോടേയും കൂർത്തമുനകളോടുകൂടിയുമായിരിക്കും. ' t ' എന്നക്ഷരത്തിലെ മുകളിലെ വെട്ട് ചിലരെഴുതുന്നത് നേരെ മുകളിൽ തന്നെയാവും മറ്റു ചിലർ ഇടത്തോ വലത്തോ മാറിയുമായിരിക്കും ഇടുക. അതുപോലെ ' i ' എഴുതുമ്പോൾ മുകളിലെ കുത്ത് ഒഴിവാക്കുകയോ കുറച്ചധികം മുകളിലേക്ക് കയറ്റിയിടുകയോ വശങ്ങളിലേക്കൊക്കെ മാറിയിടുന്നവരുമുണ്ട്.ഇതുപോലെ ഒരുപാട് ഉദാഹരണങ്ങളുണ്ട്. കയ്യക്ഷരം നോക്കി വ്യക്തിയുടെ സ്വഭാവവും പ്രത്യേകതകളും പഠിക്കുന്ന ശാസ്ത്രശാഖയാണ് ഗ്രാഫോളജി.കയ്യക്ഷരത്തെ സൂഷ്മപരിശോധന നടത്തിയാണ് ഇത് സാധ്യമാവുന്നതെന്നാണ് ഗ്രാഫോളജിസ്റ്റുകൾ പറയുന്നത്. ഓരോരുത്തരുടേയും കയ്യക്ഷരം അവരവരുടെ തലച്ചോറിന്റെ പൂർണനിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ എത്രമാറ്റ

ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കാം?

  ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കാം? സത്യം പറഞ്ഞാൽ ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എന്നൊരു സംഭവം ഇല്ല.. ആദ്യം ആ തെറ്റിദ്ധാരണ മാറണം.. വിദേശരാജ്യങ്ങളിൽ വാഹനമോടിക്കാൻ ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് (IDP) ആണ് വേണ്ടത്.. ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് സ്വന്തം രാജ്യത്ത് വാലിഡ്‌ ലൈസൻസ് ഉണ്ടെന്ന് സ്ഥാപിക്കുന്ന ഒരു രേഖ മാത്രമാണ് IDP.. IDP യിൽ നിങ്ങളുടെ ലൈസൻസ് വിവരങ്ങൾ English, French, Spanish, Chinese, Russian, German, Arabic, Italian, Portuguese and the Scandinavian languages എന്നീ ഭാഷകളിൽ ലഭ്യമാക്കും.. പോകുന്ന രാജ്യങ്ങളിലെ അധികാരികൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്.. ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ ഏത് രാജ്യത്ത് പോയാലും ഒരു നിശ്ചിത കാലയളവ് വരെ അവിടെ വാഹനമോടിക്കാൻ ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരമുള്ള ഈ പെർമിറ്റ് മതിയാവും.. നിശ്ചിത കാലയളവ് വരെ എന്ന് പറഞ്ഞത് എന്താണ് എന്ന് വഴിയേ പറയാം.. നമ്മൾ ഏത് രാജ്യത്താണോ ജീവിക്കുന്നത്, ആ രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിൽ അവിടുന്ന് നമുക്ക് IDP എടുക്കാൻ സാധിക്കും.. പക്ഷേ നമ്മളെല്ലാം ഭാരതീയരായതുകൊണ്ട് ആ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിവരിക്കാം.. ഇന്ത്യൻ ലൈ