പോസ്റ്റുകള്‍

അധ്യാപനരീതികൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

6.വിനെറ്റ്ക പദ്ധതി. (winnetka plan)

6.വിനെറ്റ്ക പദ്ധതി. (winnetka plan) ഈ പദ്ധതിയുടെ ജനയിതാവ് കാൾട്ടൻ വാഷ്ബേൺ (Carleton Washburne) ആണ്. ഇതിലെ പാഠപദ്ധതിക്ക് രണ്ടു വിഭാഗങ്ങളുണ്ട്. ഒന്നാം വിഭാഗത്തിൽ വായന, എഴുത്ത്, ഗണിതം തുടങ്ങിയ അടിസ്ഥാനവിഷയങ്ങളും രണ്ടാം വിഭാഗത്തിൽ സർഗാത്മകവും സാമൂഹികവുമായ പ്രവർത്തനങ്ങളും മോഡൽ നിർമ്മാണം, പ്രോജക്ടുകൾ, നാടകം, സംഗീതം, കളികൾ മുതലായവയും ഉൾപ്പെടുന്നു. ഒന്നാം വിഭാഗം നിർബന്ധിതവും രണ്ടാം വിഭാഗം ഐച്ഛികവുമാണ്. പാഠവസ്തുക്കളെ ക്രമമായി തരംതിരിച്ച യൂണിറ്റുകളായി വിഭജിച്ചിരിക്കും. ഓരോ യൂണിറ്റിനേയും ലക്ഷ്യം (goal) എന്നു വിളിക്കുന്നു. സ്വയം ബോധകഗ്രന്ഥങ്ങളുടെ സഹായത്തോടെ പടിപടിയായി സ്വയം ശിക്ഷണം നടത്തുന്നു. ഓരോ വിഷയത്തിലും ഒരു യൂണിറ്റിൽ നിന്ന് അടുത്ത യൂണിറ്റിലേക്കും ഒരു ഗ്രേഡിൽ നിന്ന് അടുത്ത ഗ്രേഡിലേക്കും കയറ്റം നൽകുന്നു. അതിനാൽ ഒരു കുട്ടി വിവിധ വിഷയങ്ങളിൽ വിവിധ ഗ്രേഡുകളിലായിരിക്കും പഠിക്കുക. ഓരോ വിഷയത്തിലും വ്യക്തിയുടെ കഴിവിനൊത്ത് പുരോഗമിക്കാം.

5.ഡാൾട്ടൻ പദ്ധതി (Dalton plan)

5.ഡാൾട്ടൻ പദ്ധതി - (Dalton plan) മോണ്ടിസോറിയുടെ സിദ്ധാന്തങ്ങളിൽനിന്നും പ്രചോദനം നേടിയ ഹെലൻ പാർക്ക്ഹേസ്റ്റ് (Helon parkhurst) 1920-ൽ മാസച്യൂസെറ്റ്സിൽ ഡാൾട്ടൻ (ഉമഹീി) നഗരത്തിലെ ഹൈസ്കൂളിൽ നടപ്പാക്കിയ വ്യക്തികേന്ദ്രിതാധ്യാപനരീതിയാണ് ഡാൾട്ടൻ പദ്ധതി അഥവാ ഡാൾട്ടൻ ലാബറട്ടറി പദ്ധതി. ഇവിടെ ക്ലാസുകൾക്കുപകരം ഗ്രന്ഥങ്ങൾ, അധ്യയനോപകരണങ്ങൾ എന്നിവകൊണ്ട് സജ്ജീകൃതമായ ഓരോ പരീക്ഷണശാല, ഓരോ വിഷയത്തിനുമുണ്ട്. നിശ്ചിത സമയങ്ങളിൽ അതതു വിഷയത്തിന്റെ അധ്യാപകൻ അവിടെ സന്നിഹിതനായിരിക്കും. ഓരോ വർഷവും കുട്ടികൾ ചെയ്തുതീർക്കേണ്ട പഠനപ്രവർത്തനങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നു. ഇതിനെ കോൺട്രാക്റ്റ് (contract) അതായത് കരാർ എന്നു പറയുന്നു. കോൺട്രാക്റ്റിനെ ഓരോ മാസത്തേക്കുള്ള അസൈൻമെന്റ് (assignment)കളായും ഓരോ ആഴ്ചത്തേക്കുള്ള പീരിയേഡ് (period)കളായും ഓരോ ദിവസത്തേക്കുള്ള യൂണിറ്റുകളായും വിഭജിച്ചിരിക്കും. ഇവ നിർദിഷ്ട സമയത്തിനുള്ളിൽ ചെയ്തുതീർത്തിരിക്കണം. എന്തെല്ലാം, എപ്പോഴെല്ലാം പഠിക്കുന്നു എന്നതു കുട്ടിയുടെ ഇഷ്ടത്തിനു വിടുന്നു. അധ്യാപകൻ പഠിപ്പിക്കുന്നില്ല. ആവശ്യമുള്ള സഹായം നല്കുകമാത്രം ചെയ്യുന്നു. പൂർവാഹ്നം കുട്ടികൾക്കു ഇഷ്ടമുള്

4.മോണ്ടിസോറി രീതി (Montessori Method)

4.മോണ്ടിസോറി രീതി - (Montessori Method) സ്വതന്ത്രവും വ്യക്തിഗതവുമായുള്ള സ്വാധ്യയനത്തിൽക്കൂടി മാത്രമേ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് മോണ്ടിസോറിയുടെ അടിസ്ഥാനസിദ്ധാന്തം. കുട്ടികളുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രബോധനോപകരണങ്ങൾ (didactic apparatus) യഥേഷ്ടം കൈകാര്യം ചെയ്ത് സ്വാധ്യയനം നടത്തുന്നതിനുള്ള സാഹചര്യമാണ് മോണ്ടിസോറി സ്കൂളിൽ നല്കുന്നത്. മോണ്ടിസോറിയുടെ പ്രശസ്തിക്കു മുഖ്യനിദാനം ബോധേന്ദ്രിയ പരിശീലന സിദ്ധാന്തമാണ്. ജഞാനസമ്പാദനത്തിന്റേയും സുഖജീവിതത്തിന്റേയും അടിസ്ഥാനം സംവേദനക്ഷമതയാണെന്നും അതിനാൽ ബോധേന്ദ്രിയങ്ങളെ ശരിയായി പരിശീലിപ്പിച്ച് അവയുടെ കൂർമതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കേണ്ടതാണെന്നും മോണ്ടിസോറി ഊന്നിപ്പറഞ്ഞു. ഇതിനുവേണ്ടി പ്രത്യേകോപകരണങ്ങൾ അവർ നിർമിച്ചിട്ടുണ്ട്. മോണ്ടിസോറി സ്കൂളിൽ ടൈംടേബിളില്ല, അധ്യാപകരില്ല, ബോധനമില്ല; കളിക്കുവാനുള്ള ചില ഉപകരണങ്ങൾ മാത്രമുണ്ട്. അവ സ്വയംശോധക(self-correcting)ങ്ങളായ പ്രബോധനോപകരണങ്ങളാണ്. കുട്ടികൾ അവകൊണ്ടു കളിക്കുന്നു. കളിയിൽക്കൂടി പഠനം നടക്കുന്നു. അധ്യാപികയുടെ സ്ഥാനത്ത് നിർദ്ദേശിക(directress)യാണ് ഉള്ളത്. അവർ

3.കിൻഡർഗാർട്ടൻ രീതി (Kindergarten Method)

3.കിൻഡർഗാർട്ടൻ രീതി - (Kindergarten Method) വിദ്യാലയത്തെ ആരാമമായും വിദ്യാർഥികളെ അതിലെ ചെടികളായും അധ്യാപകനെ തോട്ടക്കാരനായും വിഭാവന ചെയ്തുകൊണ്ട് ഫ്രോബൽ സംവിധാനം ചെയ്ത ശിശുവിദ്യാലയമാണ് കിൻഡർഗാർട്ടൻ അഥവാ കുട്ടികളുടെ പൂന്തോട്ടം. തോട്ടത്തിലെ ചെടികളെപ്പോലെ നൈസർഗികമായും സ്വതന്ത്രമായും കുട്ടികൾ വളരണം. തോട്ടക്കാരനെപ്പോലെ അധ്യാപകൻ അതിനുള്ള സാഹചര്യം സൃഷ്ടിക്കണം. അധ്യയനം എന്നത് നൈസർഗികമായ വികസനമാണ്. വിദ്യാഭ്യാസത്തിൽ കളിയുടേയും കളിയിൽക്കൂടിയുള്ള വിദ്യാഭ്യാസത്തിന്റേയും സൈദ്ധാന്തികവും പ്രായോഗികവുമായ സ്ഥാനം വ്യക്തമാക്കിയത് ഫ്രോബൽ ആണെന്നു പറയാം. അദ്ദേഹം തന്റെ അധ്യയനരീതിയെ സ്വതഃപ്രവൃത്തി (self activity)എന്ന പദത്തിൽ സംക്ഷേപിച്ചിരിക്കുന്നു. സ്വതഃപ്രവൃത്തി എന്നത് നൈസർഗികാവേശങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്നതിന് പരപ്രേരണ കൂടാതെയുള്ള പ്രവർത്തനമാണ്. ആത്മസാക്ഷാത്കാരവും സമൂഹവത്കരണവും സ്വതഃപ്രവർത്തനത്തിൽകൂടിയാണ് സാധ്യമാവുക. പ്രകൃതിയുമായുള്ള സംസർഗത്തിൽകൂടിയാണ് വികസനം നടക്കുന്നത്. ബാല്യകാലത്തിൽ ഈ പ്രവണതകൾക്ക് കൈക്കൊള്ളാവുന്ന ഉചിതമായ രൂപം ഒന്നേയുള്ളു-കളി. അതിനാൽ കളിയിൽക്കൂടിയുള്ള പഠനത്തിനു ഫ്രോബൽ മുഖ്യസ്ഥാനം

2.ചോദ്യോത്തര രീതി

2.ചോദ്യോത്തര രീതി ഭാഷണരീതിയുടെ ന്യൂനതകൾ പരിഹരിക്കുന്നതിനും പഠനത്തെ കൂടുതൽ ഫലപ്രദമാക്കുന്നതിനും ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്. ചോദ്യങ്ങൾ ബോധനപരവും ശോധനപരവുമാകാം. ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങൾ പാഠാരംഭത്തിലും വികസന പ്രശ്നങ്ങൾ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു. കുട്ടികളുടെ മുൻ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭപ്രശ്നങ്ങളുടെ ഉദ്ദേശ്യം. പാഠാവതരണഘട്ടത്തിൽ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളിൽകൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങൾ നല്കുന്നു. കുട്ടികൾ ഊർജ്ജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങൾ കൂടിയേ തീരു. പാഠാവസാനത്തിൽ കുട്ടികൾ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന് ഉതകുന്നതരം ചോദ്യങ്ങൾ ചോദിക്കുന്നു. ചോദ്യങ്ങൾ എപ്പോൾ, എങ്ങനെ ഏതുവിധത്തിൽ ആരോടു ചോദിക്കണം ഉത്തരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം ഇത്യാദി കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ദ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതൽ ഫലപ്രദമാക്കുന്നു. സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്. സോക്രട്ടീസിന്റെ അഭിപ്രായത്തിൽ കേവലജ്ഞാനം മനുഷ്യന്റെ ഉള്ളിൽതന്നെ സ്ഥിതിചെയ്യുന്നു. എന്നാൽ ഓരോ പുനർജന്മത്തോടുംകൂടി അവ വിസ്മൃതമാകുന്നു. ബോധനത്തിൽകൂടിയല്ല നാം ജ്ഞാനം സമ്പാദിക്കുന്നത്.

1.വാചിക രീതി (Oral Method)

1.വാചിക രീതി - (Oral Method) ആദികാലം മുതൽ നിലവിലുള്ളതും കുടിപ്പള്ളിക്കൂടം മുതൽ സർവകലാശാല വരെ പ്രയോഗത്തിലിരിക്കുന്നതുമായ ബോധനരീതിയാണിത്. ഇതിൽ ഭാഷണരീതിയും (telling) പ്രസംഗരീതിയും (lecture) ഉൾപ്പെടുന്നു. അറിവുള്ളവർ അറിവില്ലാത്തവർക്ക് പറഞ്ഞു കൊടുക്കുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാന തത്ത്വം. കുടിപ്പള്ളിക്കൂടത്തിൽ ആശാൻ ചൊല്ലിക്കൊടുക്കുന്നത് കുട്ടികൾ ഏറ്റുചൊല്ലുന്നു. പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി. ഉയർന്ന ക്ലാസ്സുകളിൽ പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം അധികമായതിനാൽ തുടർച്ചയായുള്ള ഭാഷണമാണ് സർവസാധാരണമായിട്ടുള്ളത്. ഇതിനെ പ്രസംഗരീതിയെന്നോ പ്രഭാഷണരീതിയെന്നോ പറയാം. കുട്ടികളും അധ്യാപകരും തമ്മിൽ അഭിമുഖമായുള്ള പ്രവർത്തനംമൂലം കുട്ടികളുടെ ആവശ്യാനുസരണം പാഠം കൈകാര്യം ചെയ്യുവാൻ കഴിയുമെന്നതാണ് ഭാഷണരീതിയുടെ മേന്മ. തന്നെയുമല്ല അനേകം കുട്ടികളെ ഒരു സമയത്ത് ഒരധ്യാപകൻ പഠിപ്പിക്കേണ്ടിവരുമ്പോൾ ഇത്രത്തോളം സൌകര്യമുള്ള മറ്റൊരു രീതിയില്ല. ഉയർന്ന ക്ലാസ്സുകളിൽ പ്രസംഗരീതിക്ക് ഗണനീയമായ സ്ഥാനമുണ്ട്. പാഠങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധമുണ്ടായിരിക്കുക, പ്രസംഗപാഠത്തിനുവേണ്ടി അവർ മുൻകൂട്ട

അധ്യാപനരീതികൾ

അധ്യാപനരീതികൾ ഒരു കാലത്ത് പഠനമെന്നത് വെറും ഹൃദിസ്ഥീകരണമായിരുന്നു. അതായത്, അധ്യാപകൻ നിർദിഷ്ടവിഷയങ്ങൾ പഠിപ്പിക്കുകയും കുട്ടികൾ പഠിക്കുകയും, പഠിച്ചതിനെ അധ്യാപകൻ പരിശോധിക്കുകയും ചെയ്യുക മാത്രം. പുതിയ കാഴ്ചപ്പാട് അനുസരിച്ച്, അനുഭവങ്ങളിൽകൂടി പെരുമാറ്റത്തിന് ഉണ്ടാകുന്ന പരിവർത്തനമാണ് പഠനം. പഠനവസ്തുവും പഠനക്രിയകളും തിരഞ്ഞെടുത്ത് സംഘടിപ്പിച്ച് കുട്ടികളെ അവയുമായി പ്രതിപ്രവർത്തിപ്പിച്ച് അവരിൽ പെരുമാറ്റ പരിവർത്തനങ്ങൾ വരുത്തുന്നു. ഈ പ്രതിപ്രവർത്തനത്തെ അനുഭവം (experience) എന്നു പറയാം. സമൂഹം അംഗീകരിക്കുന്ന രീതിയിലുള്ള പെരുമാറ്റ പ്രരൂപങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി കുട്ടികളെ സഹായിക്കുക എന്നതാണ് അധ്യാപകധർമം. ഈ ലക്ഷ്യപ്രാപ്തിക്കായി അധ്യാപകൻ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് അധ്യാപനത്തിന്റെ ഉള്ളടക്കം. ഈ ഉള്ളടക്കത്തെ കുട്ടികൾക്ക് നൽകുന്നതിനുള്ള ഉത്തമമാർഗങ്ങളാണ് അധ്യാപനരീതികൾ. അധ്യാപനം ഒരു കലയായും ശാസ്ത്രമായും വളർച്ച പ്രാപിച്ചെങ്കിലും അതിന് ഗണ്യമായ വികാസമുണ്ടായത് 20-ആം നൂറ്റാണ്ടിൽ ആണ്. ഈ നൂറ്റണ്ടിന്റെ പൂർവാർധത്തിൽ ഹെർബാർട്ടിയൻ രീതിക്ക് പ്രചാരം സിദ്ധിച്ചു. അതിനുശേഷം ഡാൾട്ടൻ പദ്ധതി, പ്രശ്നരീതി, പ്രായോജനാരീതി (p