അതിന്ത്രിയ മനശാസ്ത്രവുമായി ബന്ധപ്പെട്ട ചില നിഗമനങ്ങൾ
നിത്യജീവിതത്തിലെ പല അവസരങ്ങളിലും നാം അഭിമുഘീകരിക്കുന്ന ചില സംഭവങ്ങള്‍, സാഹചര്യങ്ങള്‍, വ്യക്തികള്‍ എന്നിവയെ അതേപടി തന്നെ മുന്‍പ് എന്നോ,എവിടെയോ കണ്ടതുപോലെയുള്ള അനുഭവങ്ങള്‍ നമ്മളില്‍ ചിലര്‍ക്ക് എങ്കിലും ഉണ്ടായിട്ടുണ്ടാകും. എന്താണ് അതിലെ വാസ്തവം എന്ന് ആലോചിച്ചു ഉത്തരം കിട്ടാത്ത ഒരു സമസ്യയായി മനസിന്റെ അകത്തളങ്ങളില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും.ഈ വിഷയത്തില്‍ പഠനങ്ങളിലൂടെയും, അനുഭവങ്ങളിലൂടെയും ആര്‍ജ്ജിച്ച ചില നിഗമനങ്ങളാണ് ഇവിടെ പങ്കുവക്കുന്നത്. യുക്തിപൂര്‍വ്വം വിശകലനങ്ങള്‍ക്ക് വിധേയമാക്കി ഉചിതമെന്ന് തോന്നുന്ന പക്ഷം സ്വീകരിക്കുകയോ, തിരസ്കരിക്കുകയോ ആവാം.
ഈ പ്രപഞ്ചത്തില്‍ ഇന്നലെ കഴിഞ്ഞു പോയതും, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും, ഇനി നടക്കാനിരിക്കുന്നതുമായ എല്ലാ സംഭവങ്ങളും, അറിവുകളും എഴുതപ്പെട്ട ഒരു തിരക്കഥയിലെന്നപോലെ പ്രപഞ്ചത്തില്‍ തന്നെനിക്ഷിപ്തമാണ്. ഈ പ്രപഞ്ചവുമായി, താദാത്മ്യം പ്രാപിക്കുന്നതിലൂടെ അവയെ തിരിച്ചറിയുവാനും മനസിലാക്കുവാനും കഴിയുന്നു. അതായത് നിങ്ങള്‍ ഇത് വായിക്കുന്ന ഈ അവസരത്തില്‍ തന്നെ നിങ്ങള്ക്ക് ചുറ്റും, റേഡിയോ തരംഗങ്ങള്‍,വയര്‍ലെസ്സ് തരംഗങ്ങള്‍, ടെലിവിഷന്‍ തരംഗങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള തരംഗങ്ങള്‍ കടന്നു പോകുന്നുണ്ടല്ലോ..എന്നാല്‍ അതില്‍ ഏതെങ്കിലും ഒരു തരംഗത്തെ തിരിച്ചറിയുവാനോ അനുഭവിക്കുവാണോ കഴിയുന്നുണ്ടോ..?ഇല്ലല്ലോ..കാരണം അവ നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്കും അപ്പുറമാണ്.അതായത് പഞ്ചേന്ദ്രിയങ്ങളുടെ പരിധിക്കുള്ളിലുള്ള വിവരങ്ങള്‍ മാത്രമേ നമുക്ക് നേരിട്ട് അറിയുവാന്‍ സാധ്യമാകുന്നുള്ളൂ.അതായത് നമ്മുടെ മുന്നിലൂടെ കടന്നു പോകുന്ന ഒരു എഫ്.എം ഫ്രീക്വന്സി ലഭ്യമാകണമെങ്കില്‍ നമ്മുടെ പക്കല്‍ ഒരു എഫ്.എം റേഡിയോ ഉണ്ടാകണം. ഉണ്ടായാല്‍ മാത്രം പോര..അത് ആ പ്രത്യേക ഫ്രീക്വന്‍സി യില്‍ ട്യൂണ്‍ ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ ആ പ്രത്യേക ഫ്രീക്വന്സിയിലെ വിവരങ്ങള്‍ നമുക്ക് ലഭ്യമാവുകയുള്ളൂ.എന്നത് പോലെയാണ് ഏകദേശം ഈ കാര്യവും.
പ്രാപഞ്ചികമായ എല്ലാ വിവരങ്ങളും ഈ പ്രപഞ്ചത്തില്‍ തന്നെ രേഘപ്പെടുത്തിയിരിക്കുന്നു എന്ന് നേരത്തെ പറഞ്ഞുവല്ലോ.സാധാരണ മനുഷ്യരില്‍ ഉറക്കത്തിന്റെ ചില അഗാധമായ ഘട്ടങ്ങളില്‍ ബോധം/ ആത്മാവ് ശരീരം വിട്ടു പുറത്തേക്ക് പോവുകയും കുറച്ചു നേരത്തേക്ക് ഈ പ്രപഞ്ച ബോധവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു.ആ സമയം പ്രപഞ്ചത്തില്‍ നിക്ഷിപ്തമായതും,വരാനിരിക്കുന്നതുമായ പല വിവരങ്ങളും കാണുവാനും, അറിയുവാനും ഇടവരുന്നു.(പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പഴമക്കാര്‍പറയുന്നതിന്റെ കാരണവും ഇത് തന്നെയാണ്.പുലര്‍ച്ചെ രണ്ടു ..മൂന്നു മണിയൊക്കെ ആയിരിക്കുമല്ലോ ഉറക്കത്തിന്റെ അഗാധ തലങ്ങള്‍) എന്നാല്‍ ഇതിനെല്ലാം ഒടുവില്‍ ഈ ബോധം ശരീരത്തിലേക്ക് പ്രവേശിക്കുന്നതോടുകൂടി ശാരീരികവും, മാനുഷികവുമായ പരിമിതികള്‍ നിമിത്തം പലപ്പോഴും അവയെല്ലാം ഓര്‍മയില്‍ നിന്ന് പിന്‍വലിയുന്നു. എന്നാല്‍ ആ സാഹചര്യത്തില്‍ , യാധാര്തത്തില്‍ നമ്മള്‍ പ്രവേശിക്കുന്നതോടെ അവ നമ്മുടെ ബോധ മന്ധലത്തിലേക്ക് മടങ്ങിയെത്തുന്നു.അതായത് നേഴ്സറി സ്കൂളില്‍ പഠിച്ച ഒരു പാട്ട് പാടുവാന്‍ പറഞ്ഞാല്‍ ഇപ്പോള്‍ നമ്മളില്‍ എത്രപേര്‍ക്ക് ഓര്‍മയുണ്ടാകും? എന്നാല്‍ ആ ഒരു പാട്ട് എവിടെയെങ്കിലും കേള്‍ക്കുകയാണെങ്കില്‍, ആദ്യം മുന്‍പ് എവിടെയോ ഇത് കേട്ടിട്ടുള്ളതായും അല്പം ഒന്ന് ആലോചിച്ചു കഴിയുമ്പോള്‍ നേഴ്സറി സ്കൂളില്‍ അത് പഠിച്ചതും പാടിയതും വ്യക്തമായി ഓര്മ വരുന്നുമുണ്ടല്ലോ.ഇതും ഏകദേശം അതുപോലെ തന്നെയാണ്. അഗാധമായ ഉറക്കത്തില്‍ നിന്നും പെട്ടെന്ന് ആരെങ്കിലും വിളിച്ചു ഉണര്‍ത്തുമ്പോള്‍ അല്‍പ സമയത്തേക്ക് സ്ഥല കാല ബോധം ഉണ്ടാകാതിരിക്കുന്നതിനു കാരണം, മറ്റൊരു തലത്തില്‍ ആയിരുന്ന ബോധം പെട്ടെന്ന് നമ്മളിലേക്ക് എത്തപ്പെടുന്നത് കൊണ്ട് കൂടിയാണ്.
അഗാധമായ ധ്യാനത്തിലൂടെ ബോധപൂര്‍വം തന്നെ ഇതേ അവസ്ഥയില്‍ എത്തപ്പെടുവാനും പ്രാപഞ്ചിക അറിവുകള്‍ സ്വായത്തമാക്കുവാനും സാധിക്കും.എന്നാല്‍ അതിനു നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളെയും സമഭാവനയോട് കൂടി കാണുവാനും ഉള്‍ക്കൊള്ളുവാനും ഉള്ള മാനസീക അവസ്ഥ അനിവാര്യമാണ്.ഈ അവസ്ഥയില്‍ എത്തി ചേര്‍ന്നവരെ ആണ് ത്രികാല ജ്ഞാനികള്‍ എന്ന് കരുതപ്പെടുന്നത്.
അതിന്ത്രിയ മനശാസ്ത്രവുമായി ബന്ധപ്പെട്ട ചില നിഗമനങ്ങളാണ് ഇവ..എന്നാല്‍ ഇത് കൂടാതെ തികച്ചും ശാസ്ത്രീയമായ മറ്റു ചില വസ്തുതകളും ഇതിനു പിന്നില്‍ ഉണ്ട്.അവയെ കുറിച്ച് അറിവുള്ളവര്‍ ദയവായി അവ ഇവിടെ പങ്കുവെക്കുവാന്‍ താല്പര്യ പെടുന്നു.
സ്നേഹപൂർവം..
അശോക് നാരായൺ
ഹിപ്നോ തെറാപ്പിസ്റ്റ് & ട്രെയിനർ
9847089337
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ