പോസ്റ്റുകള്‍

സൈക്കോളജി എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹിപ്നോട്ടിസം ആവിര്‍ഭവിച്ച കാലഘട്ടം

ഹിപ്നോട്ടിസത്തെ കുറിച്ചുള്ള ചില തെറ്റിധാരണകളെയും, തെറ്റായ അവകാശവാദങ്ങളെയും കുറിച്ചുള്ള വിശദീകരണം ആണ് ഈ ലേഘനം. ഹിപ്നോട്ടിസം ആവിര്‍ഭവിച്ച 1700 കാലഘട്ടം മുതല്‍ തന്നെ അതിനെ കുറിച്ചുള്ള ധാരാളം അബദ്ധ ധാരണകളും പ്രചരിച്ചിരുന്നു.അതിന്ദ്രിയവും, അമാനുഷികവും ആയ ചില സിദ്ധികളിലൂടെയാണ് ഒരു വ്യക്തിയെ ഹിപ്നോസിസിനു വിധേയമാക്കുന്നത് എന്നാണ് ഇന്നും പലരും ധരിച്ചിരിക്കുന്നത്‌.ജാലവിദ്യകളിലെ ചില പ്രകടനങ്ങളും, കെട്ടു കഥകളില്‍ കേട്ടിട്ടുള്ള സംഭവങ്ങളും ഒക്കെ തന്നെയാണ് ഇത്തരം തെറ്റിദ്ധാരണകള്‍ക്ക് കാരണം.ചില തന്ത്രങ്ങള്‍ (techniq), ഉപകരണങ്ങള്‍ (equipments) , രാസ പദാര്‍ഥങ്ങള്‍ (chemicals) എന്നിവ എല്ലാമാണ് വാസ്തവത്തില്‍ ഇത്തരം പ്രകടനങ്ങളുടെ എല്ലാം പിന്നില്‍ ഉള്ളത്. ഇവയെ കുറിച്ചുള്ള അജ്ഞത കൊണ്ട് തന്നെയാണ് ഇന്നും പലരും ഹിപ്നോട്ടിസത്തെ ഭയപ്പാടോടു കൂടി നോക്കി കാണുന്നത്. ജാല വിദ്യയുടെ ആധുനിക പരിവേഷം അണിഞ്ഞ ചിലരെങ്കിലും ഇന്നും ഹിപ്നോട്ടിസത്തെ തെറ്റിദ്ധാരണജനകമായി അവതരിപ്പിച്ചു കാണുന്നുണ്ട്.മുകളില്‍ സൂചിപ്പിച്ച പോലെയുള്ള മാര്‍ഗങ്ങളിലൂടെ അവതരിപ്പിക്കുന്ന പല ജാലവിദ്യകള്‍ക്കും ഹിപ്നോട്ടിസത്തിന്റെ പരിവേഷം നല്‍കി കാണാറുണ്ട്‌.

ഹിപ്നോസിസ്

ഹിപ്നോസിസ് ഹിപ്നോസിസ്, ഹിപ്നോട്ടിസം എന്നെല്ലാം കേൾക്കുമ്പോൾ മിക്കവാറും പേരും അതിനെ അതിഭാവുകത്വത്തോടെയാണ് ചിന്തിക്കുന്നത്, മന്ത്രവാദം, ജാലവിദ്യ, കൺകെട്ട് എന്നീ നിലകളിലാണ് ഇതിനെ കാണുന്നത്, അതിന്റെ പ്രധാന കാരണം ചില സ്റ്റേജ് ഷോകളാണ്, മാന്ത്രികൻ/ജാലവിദ്യക്കാരൻ കാണികളിലാരെയെങ്കിലും വിളിച്ച് അംഗവിക്ഷേപങ്ങളിലൂടെയും ചില ഉച്ചാരണങ്ങളിലൂടെയും അയാളെ മയക്കി ആജ്ഞകൾ അനുസരിപ്പിക്കുകയും കോമാളി കളിപ്പിക്കുകയുമാെക്കെ ചെയ്യുന്ന ഭാവന ചിത്രം അതുമല്ലെങ്കിൽ സിനിമ/സീരിയൽ കഥളിൽ ഒരാളെ മയക്കി കിടത്തി അയാളുടെ മനസ്സിലെ രഹസ്യങ്ങൾ ചോർത്തുന്ന നിറംപിടിപ്പിച്ച കഥകൾ ഹിപ്നോസിസിനെയും, ഹിപ്നോട്ടിസത്തെയും പറ്റി ആളുകളിൽ അബദ്ധ ധാരണകളുണ്ടാക്കുന്നു. ഹിപ്നോസിന് പലരും കേട്ടിട്ടുള്ള വാക്കാണ്, പലരും അതെപ്പറ്റി വായിച്ചിട്ടുണ്ടാകും,സ്റ്റേജിൽ കണ്ടിട്ടുണ്ടാകും പക്ഷേ ഹിപ്നോസിസ് രോഗനിവാരണത്തിന് ഉപയോഗപ്പെടുത്താത്താമെന്നത് മിക്കവർക്കും പുതിയ അറിവാകും, ഹിപ്നോസിസ് ഉപയോഗിച്ചുള്ള ചികിത്സാരീതിയെ ഹിപ്നോ തെറാപ്പി എന്നു പറയുന്നു,ഹിപ്നോസിസ് അഥവാ മോഹനിദ്രയിലൂടെ രോഗങ്ങളുടെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിചെല്ലാനും അതിന്റെ ഉത്ഭവസ്ഥാനത്തു നിന്നു തന്നെ അതിനെയി

ബിഹേവിയറല്‍ സര്‍ജറി

അറിയാമോ? സ്വഭാവം നന്നാക്കാനും സര്‍ജറി ഉണ്ട് സര്‍ജറി, ഓപ്പറേഷന്‍ തിയേറ്റര്‍ തുടങ്ങിയ വാക്കുകള്‍ കേള്‍ക്കാത്തവരുണ്ടാവില്ല. സ്വന്തം അനുഭവത്തിലൂടേയോ വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ചെയ്യേണ്ടിവന്നതിലൂടേയോ സര്‍ജറി എന്നത് എന്തെന്ന് നമുക്ക് വ്യക്തവുമാണ്. ലഘുശസ്ത്രക്രിയയും അത്ര ലഘുവല്ലാത്ത സര്‍ജറിയും ഉണ്ട്. ശരീരത്തിന് ഹാനികരമായതും ഒഴിവാക്കേണ്ടതുമായ പരു, മുഴ, കുരു, വളര്‍ച്ചകളെ പിഴുതെറിയാന്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ശരീരത്തിനകത്തേക്ക് തുറന്നുകയറി ചെയ്യുന്ന ഓപ്പണ്‍ സര്‍ജറികളും തുരന്നു കയറി ചെയ്യുന്ന ലാപ്പറോസ്‌കോപ്പിക് സര്‍ജറികളുമെല്ലാം ശരീരത്തിന് ആരോഗ്യം വീണ്ടുനല്‍കാനുള്ള ഉപാധികളാണ്. അതുപോലെ മനസ്സിനും പെരുമാറ്റങ്ങള്‍ക്കും ആരോഗ്യം വീണ്ടെടുക്കാന്‍ പലപ്പോഴും ചില സര്‍ജറികള്‍ വേണ്ടിവരും. എന്നാല്‍ ഇത്തരത്തിലുള്ള സ്വഭാവദൂഷ്യങ്ങള്‍ പരിഹരിക്കാനും ചില സര്‍ജറികളുണ്ട്. ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിക്കാതെ സര്‍ജറി ഉപകരണങ്ങളൊന്നും ഉപയോഗിക്കാതെയുള്ള ബിഹേവിയല്‍ സര്‍ജറി ആണെന്നു മാത്രം. മനസ്സ് തുറന്ന് സ്വഭാവത്തെ മാറ്റിയെടുക്കുന്ന ശസ്ത്രക്രിയ. അനാവശ്യമായ ദേഷ്യം, വെറുപ്പ്, ശത്രുതാ മനോഭാവം, കുറ്റം പറയ