പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങളെ തടയും

പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങളെ തടയും

ധാന്യങ്ങള്‍ മുളപ്പിച്ച്‌ കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ പയര്‍ വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച്‌ കഴിക്കുന്നത് പോഷകഗുണം ഇരട്ടിയിലധികമാണന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ ഉണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകള്‍ ഇവയിലുണ്ട്.
സ്ഥിരമായുണ്ടാകുന്ന ദഹനക്കേടും വായൂ കോപവും ഉണ്ടാക്കുന്ന എന്‍സൈമുകളെ തടയുന്നതിനും ഇത്തരത്തില്‍ പയര്‍ മുളപ്പിച്ച്‌ കഴിക്കുന്നതിലൂടെ സാധിക്കുന്നു. അര്‍ബുദ കാരണമാകുന്ന ഏജന്റുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എന്‍സൈമായ ഗ്ലൂക്കോറാഫനിന്‍, മുളപ്പിച്ച പയര്‍വര്‍ഗങ്ങളില്‍ 10 മുതല്‍ 100 ഇരട്ടിവരെ ഉണ്ട്.
പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം ചെറുപയര്‍ മുളപ്പിച്ചു കഴിക്കുന്നതില്‍ ഒരു രഹസ്യമുണ്ട്. ശരീര പോഷണത്തിനുള്ള വിറ്റമിനുകളുടെ ഒരു കലവറ തന്നെ ആണ് പ്രകൃതി അതില്‍ ഒരുക്കി വച്ചിരിക്കുനത്. സ്റ്റര്‍ചു ,അല്‍ബുമിനൊയ് എന്നിവ യഥാക്രമം 54,22 % വീതമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ദേഹത്തിന്റെ ഓക്സിജനും കഫ-പിത്തങ്ങളെ ശമിപിക്കുന്നതിനും, രക്ത വര്‍ദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്.
നേത്ര രോഗികള്‍ക്കും, മഞ്ഞ പിത്തം ബാധിച്ചവര്‍ക്കും നല്ലതാണെങ്കിലും വാതരോഗികള്‍ക്ക്‌ ഹിതകരമല്ലെന്നാണ് പറയുന്നത്.
പയര്‍ മുളപ്പിച്ച്‌ കഴിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ നോക്കാം.
അസിഡിറ്റി കുറയ്ക്കാന്‍
മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച്‌ പി എച്ച്‌ നില നിയന്ത്രിച്ചു നിര്‍ത്തുന്നുതില്‍ സഹായിക്കുന്നു. ഇന്ന് മിക്കവര്‍ക്കിടയിലും കണ്ടുവരുന്ന പ്രശ്‌നം കൂടിയാണ് അസഡിറ്റി. ഇത് ഇല്ലാതാക്കാന്‍ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ തന്നെയാണ്. കാലറി കുറവും പോഷകങ്ങള്‍ കൂടുതലും ആകയാല്‍ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകള്‍ ധാരാളം ഉണ്ട്.ഇവ ദീര്‍ഘ നേരത്തേക്ക് വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.
ദഹനത്തിന്
മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഭക്ഷണം വിഘടിപ്പിക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നതിനാല്‍ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു.
ചര്‍മ്മത്തിന്
അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്‌സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. വാര്‍ധക്യത്തിന് കാരണമാകുന്ന ഡി എന്‍ എ കളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്‌സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. മുളപ്പിച്ച പയറില്‍ അടങ്ങിയ ജീവകം സി കൊളാജന്റെ നിര്‍മ്മാണത്തിനു സഹായിക്കുക വഴി ചര്‍മത്തിനു തിളക്കവും ആരോഗ്യവും ഏകുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)