ഇഞ്ചിയിട്ട ചായ

ഇഞ്ചിയിട്ട ചായ പതിവാക്കിയാല്‍ ഈ രോഗങ്ങള്‍ ഓടിയൊളിക്കും

ഇന്ന് പലയിടത്തും സാധാരണമായ ഒന്നാണ് ഇഞ്ചിയിട്ട ചായ. ആരോഗ്യത്തിനും ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ മരുന്നു കൂടിയാണ് ഇത്.
ദിവസവും ഇഞ്ചി കഴിയ്‌ക്കുന്നത്‌ മനംപിരട്ടല്‍, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്‌. ഭക്ഷണത്തിലെ വിഷാംശം, ഗര്‍ഭകാലം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുള്ള ഛര്‍ദി ഒഴിവാക്കാം.
എന്നാല്‍ ഇഞ്ചി ചായയുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ ആരും ശ്രമിക്കാറില്ല. ആമാശയത്തിനുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അകറ്റി ദഹന പ്രക്രീയ വേഗത്തിലാക്കാനും വിശപ്പില്ലായ്മ പരിഹരിക്കാനും ഇഞ്ചി ചായ കേമനാണ്.
മടുപ്പും ക്ഷീണവും അകറ്റാനും ശരീര വണ്ണം കുറയ്ക്കുന്നതിനും ഇഞ്ചിചായ ഉത്തമാണെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന പലതരത്തിലുള്ള ബാക്‍ടീരിയകളില്‍ നിന്നും രക്ഷ നേടുന്നതിനും ഈ ശീലം സഹായിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )