പോസ്റ്റുകള്‍

തച്ചു ശാസ്ത്രം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ശില്പശാസ്ത്രവും തച്ചുശാസ്ത്രവും

  ശില്പശാസ്ത്രവും തച്ചുശാസ്ത്രവും ശില എന്ന ധാതുവിൽ നിന്നാണ് ശില്പ ശബ്ദം നിഷ്പന്നമായത്. ശില സമാധൗ എന്നും ശീലയതി ശില്പം എന്നുമുള്ള പ്രമാണമനുസരിച്ച് ശീലിക്കുന്നതും ഏകാഗ്രതയോടെയും ദക്ഷതയോടെയും ചെയ്യുന്നതുമായ പ്രവൃത്തിയെ ശില്പമെന്നു വിളിക്കാം. ബ്രഹ്മാവിന്റെ അഞ്ച് മുഖങ്ങളിൽ നിന്ന് ആവിർഭവിച്ച മനു, മയൻ, ശില്പി, ത്വഷ്ടാവ്, വിശ്വജ്ഞൻ എന്നിവരാണ് ആദിമശില്പികൾ. മയൻ മരപ്പണിയും ശില്പി കല്പണിയും മനു കൊല്ലപ്പണിയും ത്വഷ്ടാവ് ലോഹപ്പണിയും വിശ്വജ്ഞൻ സ്വർണപ്പണിയും ചെയ്യുന്നവരിൽ വിദഗ്ദ്ധരാണ്. ശിലയിൽ നിർമ്മിക്കുന്ന പ്രതിമയാണ് ശില്പം. ശില്പം തീർക്കുന്നവൻ ശില്പിയും. കേരളത്തിലെ സമൃദ്ധമായ ദാരുസമ്പത്ത് ദാരുശില്പങ്ങൾക്കു പ്രചാരം ലഭിക്കുവാൻ ഇടയാക്കി. ദാരുവിൽ ശില്പം തീർക്കുന്നവനും ശില്പിയായി (ശില്പങ്ങളുടെ ആകരമാണ് ദേവാലയം). ദേവാലയത്തിൽ ശിലയിലും ദാരുവിലും പ്രതിമകൾ തീർക്കപ്പെട്ടു. ദേവാലയത്തിന്റെ ഓരോ അംഗവും ഓരോ ശില്പമായി മാറി. ദാരുവിലായാലും ശിലയിലായാലും ഓരോന്നും ശില്പ വേലകളുടെ ഉദാത്തമായ മാതൃകകളായി. ശില്പം ചെയ്യുന്നതിന് നിയതമായ അനുശാസനകളും വിധികളും ഉടലെടുത്തു. അത് ശില്പശാസ്ത്രമായി. ദാരുവിന്റെ സമൃദ്ധിയും അതിൽ ശില്പം ചെയ

തച്ചു ശാസ്ത്രം

  തച്ചു ശാസ്ത്രം ഗൃഹനിർമ്മാണ സംബന്ധിയായ ശാസ്ത്രം. ഗൃഹനിർമിതിയെ സംബന്ധിച്ച നിയമങ്ങളും പ്രവർത്തനരീതിയും വിധി-നിഷേധങ്ങളുമാണ് തച്ചുശാസ്ത്രം അനുശാസിക്കുന്നത്. മനുഷ്യാലയങ്ങൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള വിവിധയിനം ആലയങ്ങൾ; അവയുടെ നിർമ്മാണരീതി, ഉപയോഗിക്കുന്ന വസ്തുക്കൾ, ശില്പ വിദ്യകൾ എന്നിവയെപ്പറ്റിയെല്ലാം ഈ ശാഖയിൽ പ്രതിപാദിക്കുന്നു. വാസ്തുവിദ്യ, തച്ചുശാസ്ത്രം എന്നീ സംജ്ഞകൾ ചിലപ്പോൾ സമാനമായ അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. തച്ച് എന്ന പദം 'തക്ഷു' എന്ന സംസ്കൃത ധാതുവിന്റെ തദ്ഭവമാണ്. തക്ഷ് ധാതുവിന് തനൂകരണം എന്നർഥം. 'അതനു'വായ വസ്തുവെ തനുവാക്കി മാറ്റലാണ് തനൂകരണം. തനു എന്നതിന് ശരീരം എന്നും ചെറുത്, നേരിയത് എന്നും അർത്ഥമുണ്ട്. നിയതമായ ശരീരമില്ലാത്ത വസ്തുക്കളെ ചെത്തി ചെറുതാക്കി രൂപപ്പെടുത്തി ഗൃഹശരീരമാക്കി മാറ്റിയെടുക്കലാണ് തച്ചുപണി. ഗൃഹനിർമ്മാണവൃത്തി ചെയ്യുന്നവരിൽ മരപ്പണിയെടുക്കുന്ന ആശാരിമാരുടെ ജാതീയനാമം എന്ന നിലയിൽ തച്ചൻ എന്ന പദം രൂഢമാണ്. തച്ചുപണി ചെയ്യുന്ന ജാതീയ വംശജരല്ലാത്തവരേയും തച്ചൻ എന്നു വിളിക്കാം. മമ്മടന്റെ കാവ്യപ്രകാശത്തിൽ രണ്ടാം ഉല്ലാസത്തിൽ 'താത്കർമ്യാത് അതക്ഷാ തക്ഷാ' എന