7.കണ്ണാംപൊത്തിക്കളി
7.കണ്ണാംപൊത്തിക്കളി
ശ്രദ്ധയും അന്വേഷണബുദ്ധിയും വേണ്ട ഒരു കളിയാണിത്. ചെറിയ ഒരു ഇലക്കീറെടുത്ത് ഒരു കുട്ടിയുടെ കൈക്കുള്ളില്‍ വച്ച് മണ്ണുകൊണ്ടു മൂടും. പിന്നീട് ആ കുട്ടിയുടെ കണ്ണുകള്‍ പൊത്തിപ്പിടിച്ച് തിരിച്ചും മറിച്ചും പല ഭാഗത്തേക്കായി നടത്തിക്കും.
''കണ്ണാംപൊത്തീലേ
കാട്ടിക്കുറിഞ്ചിലേ
ഞാന്‍ വിട്ട കള്ളനെ
ഓടിച്ചാടി പിടിച്ചോണ്ടുവാ''
എന്നു പാടിക്കൊണ്ടാണ് കുട്ടിയെ നടത്തിക്കുക. ഇതിനിടയില്‍ കൈയിലെ മണ്ണും ഇലയും എവിടെയെങ്കിലും ഉപേക്ഷിപ്പിക്കും. പിന്നീട് കുട്ടിയെ കളി തുടങ്ങിയ സ്ഥലത്തുതന്നെ എത്തിച്ച് കണ്ണു തുറക്കാന്‍ അനുവദിക്കും. കുട്ടി ഈ ഇല കണ്ടെത്തുന്നതാണ് കളി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ