നിറം മാറും ശലഭം (Blue Morpho Butterfly)

നിറം മാറും ശലഭം (Blue Morpho Butterfly)

Morpho (മോര്‍ഫോ ) ചിത്രശലഭ ജനുസില്‍ ഇരുപത്തി ഒന്‍പത് വിഭാഗങ്ങളും 147 ഉപ വിഭാഗങ്ങളും ഉണ്ട് . അതില്‍ ഒന്നാണ് Morpho peleides എന്ന നീല മോര്‍ഫോ ചിത്രശലഭം . The Emperor എന്നൊരു പേരും ഈ ബട്ടര്‍ഫ്ലൈക്ക് ഉണ്ട് . മധ്യ അമേരിക്കയിലും ദക്ഷിണ അമേരിക്കയുടെ ഉത്തര ഭാഗങ്ങളിലും ആണ് ഇവ കൂടുതലായും കാണപ്പെടുന്നത് . ഇവയുടെ ചിറകുകളില്‍ കാണപ്പെടുന്ന തിളങ്ങുന്ന നീല നിറമാണ് ഈ ചിത്രശലഭങ്ങളുടെ പ്രത്യേകത . സത്യത്തില്‍ ഇത് ഇവറ്റകളുടെ ചിറകുകളുടെ നിറമല്ല എന്നതാണ് ഏറ്റവും വലിയ അത്ഭുതം ! ശരിക്കും Iridescence (goniochromism) എന്ന പ്രതിഭാസം ആണ് ഈ ശലഭങ്ങളുടെ ചിറകുകള്‍ക്ക് നീല നിറമാണ് എന്ന് നമ്മുക്ക് തോന്നുവാന്‍ കാരണം . ചില പ്രതലങ്ങളുടെ പ്രത്യേകത കാരണം നമ്മുടെ വീക്ഷണ കോണിന് അനുസരിച്ച് ആ പ്രതലത്തിന്റെ നിറം മാറുന്നതായി നമ്മുക്ക് തോന്നാറുണ്ട് . ഉദാഹരണത്തിന് സോപ്പ് കുമിള ഒന്ന് ശ്രദ്ധിച്ചാല്‍ മതി . Structural coloration (microstructures that interfere with light) ആണ് ഇതിന് കാരണം . ദേശീയ പക്ഷിയായ മയിലിന്‍റെ ശരീരവും പീലികളും ഈ പ്രതിഭാസത്തിന് നല്ല ഉദാഹരണങ്ങള്‍ ആണ് .

ബ്ലൂ മോര്‍ഫോ ചിത്രശലഭങ്ങളുടെ ചിറകുകള്‍ക്ക് ശരിക്കും ഒരു തവിട്ടു നിറമാണ് ഉള്ളത് . ചിറകുകളിലെ ചെറിയ അടുക്കുകളില്‍ പ്രകാശം പതിക്കുമ്പോള്‍ പല കോണുകളില്‍ പ്രതിഫലനം ഉണ്ടാവുകളും അത് interference ഉണ്ടാക്കുകയും ചെയ്യും . അങ്ങിനെ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം, പതിക്കുന്ന പ്രകാശകോണിനെയും പ്രതിഫലിക്കുന്ന പ്രകാശകോണിനെയും ആശ്രയിച്ചാണ് ഇരിക്കുന്നത് . തല്ഫലമായ് , ഇവയുടെ ചിറകുകളുടെ നിറം മാറുന്നു . എന്നാല്‍ അതിശയകരം ആയ കാര്യം അതല്ല , പ്രതിഫലിക്കുന്ന പ്രകാശം ഇപ്പോഴും നീല നിറം ആയിരിക്കും എന്നതാണ് . ഇത് , ചിറകുകളിലെ ഡയമണ്ട് ആകൃതിയില്‍ ഉള്ള ചെറു പ്രതലങ്ങളുടെ സാന്നിദ്ധ്യം കൊണ്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)