പോസ്റ്റുകള്‍

പ്രൊഫൈൽ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുത്തയ്യ മുരളീധരൻ

ഇമേജ്
  മുത്തയ്യ മുരളീധരൻ ഒരു ശ്രീലങ്കൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ് മുത്തയ്യ മുരളീധരൻ. 1972 ഏപ്രിൽ 17ന് ശ്രീലങ്കയിലെ കാന്റിയിൽ ജനിച്ചു. മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത്. 2002ൽ വിസ്ഡൻ ക്രിക്കറ്റേർസ് അൽ‌മനാക്ക് ഇദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളറായി തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റ് മുരളീധരൻ നേടിയിട്ടുണ്ട്. ഗോളിൽ നടന്ന ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ പ്രഗ്യാൻ ഓജയെ പുറത്താക്കിക്കൊണ്ടാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. തന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിലാണ് മുരളീധരൻ ഈ നേട്ടം കൈവരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് മുരളി. 2007 ഡിസംബർ 3നാണ് മുൻ റെക്കോർഡുടമയായ ഷെയിൻ വോണിനെ ഇദ്ദേഹം മറികടന്നത്. ഇതിനുമുമ്പ്, 2004ൽ കോട്ണി വാഷിന്റെ 519 വിക്കറ്റുകൾ മറികടന്നപ്പോഴും ഇദ്ദേഹം ഈ റെക്കോർഡിന് ഉടമയായിരുന്നു. എന്നാൽ ആ വർഷംതന്നെ മുരളിക്ക് തോളിൽ ഒരു പരിക്ക് പറ്റുകയും വോൺ റെക്കോർഡ് മറികടക്കുകയും ചെയ്തു.ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിലും ആദ്യ സ്ഥാനത്താണ് മുരളി. ഒരു ടെസ്റ്റ് മത്സരത്തിൽ ആറ് വിക്കറ്റ് എന്ന ശരാ

ഡോ. ബി.ആർ. അംബേദ്കർ

ഇമേജ്
  ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ.  ബി.ആർ. അംബേദ്കർ (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). ഒരു [[ബുദ്ധമതം|] അടിസ്ഥാനവർഗ്ഗ ജനതയുടെ ] നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു. സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറ

വേണു നാഗവള്ളി

ഇമേജ്
   വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലെ ഒരു ചലച്ചിത്രകാരനായിരുന്നു വേണു ഗോപാൽ എന്ന വേണു നാഗവള്ളി ( 1949 ഏപ്രിൽ 16- 2010 സെപ്റ്റംബർ 9 ). അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളിത്തമുള്ള ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.12 മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹംസംവിധാനം ചെയ്‌തിട്ടുണ്ട്. ഏകദേശം 32-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും,10ഓളം ചിത്രങ്ങൾക്ക് വേണ്ടി രചന നിർവഹിക്കുകയും ചെയ്തു. എഴുത്തുകാരനും പ്രക്ഷേപണ കലയിലെ മുൻനിരക്കാരിൽ ഒരാളുമായിരുന്നു നാഗവള്ളി. ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവും വ്യാഖ്യാതാവും നാടകകൃത്തും സംവിധായകനുമായിരുന്ന നാഗവള്ളി ആർ. എസ് കുറുപ്പിന്റെ മകനാണ് വേണു.മാതാവ്: രാജമ്മ. 2010 സെപ്റ്റംബർ 9-നു് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വേണു നാഗവള്ളി അന്തരിച്ചു.   തുടക്കം വിദ്യാഭ്യാസം തിരുവനന്തപുരം മോഡൽ സ്‌കൂൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു. പിതാവിന്റെ പാത പിന്തുടർന്ന് ആൾ ഇന്ത്യാ റേഡിയോയിൽ അനൗൺസറായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ടു. തുടർന്ന് സിനിമയിലെത്തുകയും ആദ്യം

യസുനാറി കവാബത്ത

ഇമേജ്
   യസുനാറി കവാബത്ത നോബൽ പുരസ്ക്കാരത്തിനു അർഹനായ ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു യസുനാറി കവാബത്ത(14 ജൂൺ 1899 – 16 ഏപ്രിൽ 1972).അദ്ദേഹത്തിന്റെ കൃതികൾ ജനപ്രീതിയാർജ്ജിച്ച് ഇന്നും നിലകൊള്ളുന്നു.   ജീവിത രേഖ ജപ്പാനിലെ ഒസാക്കയിൽ ഭിഷഗ്വരന്മാരുടെ കുടുംബത്തിലാണ് യസുനാറി ജനിച്ചത്. നാലു വയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ അന്തരിച്ചു.പിൽക്കാലജീവിതം യസുനാറി മുത്തച്ഛനോടൊപ്പം ആയിരുന്നു.ഏക സഹോദരി പതിനൊന്നു വയസ്സുള്ളപ്പോൾ മരണമടഞ്ഞിരുന്നു. ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട കവാബത്ത തന്റെ അമ്മയുടെ നാടായ കുറോഡാസിലേയ്ക്കും,,പിന്നീട് പഠനാവശ്യം പ്രമാണിച്ചു ടോക്യോയിലേയ്ക്കും താമസം മാറ്റുകയാണുണ്ടായത്. 1924ൽ ബിരുദം പൂർത്തിയാക്കിയ യസുനാറി എഴുത്തിലേയ്ക്കും,പത്രപ്രവർത്തനത്തിലേയ്ക്കും തിരിഞ്ഞു.'മെയ്നിച്ചി ഷിംബുൺ" എന്ന പത്രത്തിനുവേണ്ടി പ്രവർത്തിച്ചു.യുദ്ധകാലത്തെ രാഷ്ട്രീയത്തെക്കുറിച്ചോ,സൈനിക നടപടികളുടെ ആശാസ്യതയെക്കുറിച്ച് തെല്ലും താത്പര്യം കാണിയ്ക്കാതിരുന്ന യസുനാറി,എന്നാൽ തന്റെ കൃതികളിൽ അതിന്റെ സ്വാധീനം പ്രകടമാണെന്നു സൂചിപ്പിയ്ക്കുകയുണ്ടായി.   കലാജീവിതം യസുനാറി വിദ്യാർത്ഥിയായിരുന്ന കാല