യസുനാറി കവാബത്ത

   യസുനാറി കവാബത്ത

നോബൽ പുരസ്ക്കാരത്തിനു അർഹനായ ആദ്യത്തെ ജപ്പാൻകാരനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു യസുനാറി കവാബത്ത(14 ജൂൺ 1899 – 16 ഏപ്രിൽ 1972).അദ്ദേഹത്തിന്റെ കൃതികൾ ജനപ്രീതിയാർജ്ജിച്ച് ഇന്നും നിലകൊള്ളുന്നു.

  ജീവിത രേഖ

ജപ്പാനിലെ ഒസാക്കയിൽ ഭിഷഗ്വരന്മാരുടെ കുടുംബത്തിലാണ് യസുനാറി ജനിച്ചത്. നാലു വയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ അന്തരിച്ചു.പിൽക്കാലജീവിതം യസുനാറി മുത്തച്ഛനോടൊപ്പം ആയിരുന്നു.ഏക സഹോദരി പതിനൊന്നു വയസ്സുള്ളപ്പോൾ മരണമടഞ്ഞിരുന്നു. ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട കവാബത്ത തന്റെ അമ്മയുടെ നാടായ കുറോഡാസിലേയ്ക്കും,,പിന്നീട് പഠനാവശ്യം പ്രമാണിച്ചു ടോക്യോയിലേയ്ക്കും താമസം മാറ്റുകയാണുണ്ടായത്. 1924ൽ ബിരുദം പൂർത്തിയാക്കിയ യസുനാറി എഴുത്തിലേയ്ക്കും,പത്രപ്രവർത്തനത്തിലേയ്ക്കും തിരിഞ്ഞു.'മെയ്നിച്ചി ഷിംബുൺ" എന്ന പത്രത്തിനുവേണ്ടി പ്രവർത്തിച്ചു.യുദ്ധകാലത്തെ രാഷ്ട്രീയത്തെക്കുറിച്ചോ,സൈനിക നടപടികളുടെ ആശാസ്യതയെക്കുറിച്ച് തെല്ലും താത്പര്യം കാണിയ്ക്കാതിരുന്ന യസുനാറി,എന്നാൽ തന്റെ കൃതികളിൽ അതിന്റെ സ്വാധീനം പ്രകടമാണെന്നു സൂചിപ്പിയ്ക്കുകയുണ്ടായി.

  കലാജീവിതം

യസുനാറി വിദ്യാർത്ഥിയായിരുന്ന കാലത്ത് മുടങ്ങിക്കിടന്നിരുന്ന ടോക്യോ സർവ്വകലാശാലാമാസികയായ'ഷിൻ- ഷിചോ' ("New Tide of Thought") വീണ്ടും പ്രസിദ്ധീകരിയ്ക്കുകയുണ്ടായി.ആദ്യത്തെ ചെറുകഥയായിരുന്ന "A View from Yasukuni Festival" 1921 ൽ പ്രസിദ്ധീകരിച്ചു. പിക്കാലത്തു പ്രസിദ്ധീകരിച്ച ചെറുകഥകളെല്ലാം തന്നെ ജനശ്രദ്ധ ആകർഷിച്ചു. 1968 ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്ക്കാരം നേടി

  അന്ത്യം

യസുനാറി കവാബത്ത ദുരൂഹസാഹചര്യത്തിൽ മരണമടയുകയാണുണ്ടായത്.അപകടമാണെന്നും എന്നാൽ ഇത് ആത്മഹത്യയാണെന്നും കരുതുന്നവരുണ്ട്.തന്റെ ആത്മമിത്രമായ യുകിയോ മിഷിമയുടെ ആത്മഹത്യ യസുനാറിയെ ആകെ ഉലച്ചുകളഞ്ഞതിനാൽ അദ്ദേഹം സ്വയമേവ മരണം വരിച്ചതാണെന്നുള്ള വാദം ശക്തമാക്കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)