പോസ്റ്റുകള്‍

അവിയല്‍

ഇമേജ്
  അവിയല് ‍ നേന്ത്രക്കായ് – 1 എണ്ണം ചേന – 200 gm മുരിങ്ങക്കായ് – 1 എണ്ണം കുമ്പളങ്ങ – 150 gm ഉരുളകിഴങ്ങ് – 1 എണ്ണം ബീന്‍സ്‌ – 4 എണ്ണം പടവലങ്ങ – 100 gm കാരറ്റ് – 1 എണ്ണം (ചെറുത്) പച്ചമുളക് – 4 എണ്ണം മഞ്ഞള്‍പൊടി – 1 നുള്ള് തേങ്ങ ചിരണ്ടിയത് – 1 കപ്പ്‌ ജീരകം – ½ ടീസ്പൂണ്‍ തൈര് – ½ കപ്പ്‌ കറിവേപ്പില – 2 ഇതള്‍ ചെറിയ ഉള്ളി – 5 എണ്ണം വെളിച്ചെണ്ണ – 1½ ടേബിള്‍സ്പൂണ്‍ വെള്ളം – 1½ കപ്പ്‌ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചക്കറികള്‍ കഴുകി 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക. അരിഞ്ഞ പച്ചക്കറികള്‍, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1½ കപ്പ്‌ വെള്ളം ഒഴിച്ച് അടച്ചു വച്ച് ചെറിയ തീയില്‍ വേവിക്കുക. (അധികം വെന്ത് പോകാതെയും കരിയാതെയും സൂക്ഷിക്കുക) തേങ്ങയും ജീരകവും അല്പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. (അധികം അരയ്ക്കേണ്ട ആവശ്യമില്ല) ചെറിയ ഉള്ളി ചതച്ച് അതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കുക. അരച്ച തേങ്ങയും കറിവേപ്പിലയും വേവിച്ച പച്ചക്കറിയില്‍ ചേര്‍ത്തിളക്കി 2-3 മിനിറ്റ് ചൂടാക്കുക. പിന്നീട് തൈര് ചേര്‍ത്തിളക്കി തീയണയ്ക്കുക. അതിനുശേഷം ചെറിയ ഉള്ളി-എണ്ണ മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക.

ഇഞ്ചിയിട്ട ചായ

ഇമേജ്
ഇഞ്ചിയിട്ട ചായ പതിവാക്കിയാല്‍ ഈ രോഗങ്ങള്‍ ഓടിയൊളിക്കും ഇന്ന് പലയിടത്തും സാധാരണമായ ഒന്നാണ് ഇഞ്ചിയിട്ട ചായ. ആരോഗ്യത്തിനും ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ മരുന്നു കൂടിയാണ് ഇത്. ദിവസവും ഇഞ്ചി കഴിയ്‌ക്കുന്നത്‌ മനംപിരട്ടല്‍, ഛര്‍ദി പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്‌. ഭക്ഷണത്തിലെ വിഷാംശം, ഗര്‍ഭകാലം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടുള്ള ഛര്‍ദി ഒഴിവാക്കാം. എന്നാല്‍ ഇഞ്ചി ചായയുടെ ഗുണങ്ങള്‍ തിരിച്ചറിയാന്‍ ആരും ശ്രമിക്കാറില്ല. ആമാശയത്തിനുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അകറ്റി ദഹന പ്രക്രീയ വേഗത്തിലാക്കാനും വിശപ്പില്ലായ്മ പരിഹരിക്കാനും ഇഞ്ചി ചായ കേമനാണ്. മടുപ്പും ക്ഷീണവും അകറ്റാനും ശരീര വണ്ണം കുറയ്ക്കുന്നതിനും ഇഞ്ചിചായ ഉത്തമാണെന്ന് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന പലതരത്തിലുള്ള ബാക്‍ടീരിയകളില്‍ നിന്നും രക്ഷ നേടുന്നതിനും ഈ ശീലം സഹായിക്കും.

ഏപ്രിൽ 29

      ഏപ്രിൽ 29   ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 29 വർഷത്തിലെ 119(അധിവർഷത്തിൽ 120)-ാം ദിനമാണ്.   ചരിത്രസംഭവങ്ങൾ 1429 - ഓർലിയൻസിനെ മോചിപ്പിക്കാനായി ജോൻ ഓഫ് ആർക്ക് എത്തിച്ചേർന്നു. 1672 - ഫ്രാങ്കോ ഡച്ച് യുദ്ധം: ഫ്രാൻസിലെ ലൂയി പതിനാലാമാൻ നെതർലന്റിലേക്ക് അധിനിവേശം നടത്തി. 1770 - ജെയിംസ് കുക്ക്, ഓസ്ട്രേലിയയിലെ ബോട്ടണി ഉൾക്കടലിലെത്തിച്ചേർന്നു 1882 - ലോകത്തിലെ ആദ്യ ട്രോളിബസ് ആയ എലക്ട്റോമോട്ട് ബർലിനിൽ പരീക്ഷിക്കപ്പെട്ടു 1903 - കാനഡയിലെ ആൽബെർട്ടയിൽ ഏകദേശം മൂന്നു കോടി ഘനമീറ്റർ മണ്ണിടിഞ്ഞ് 70 പേർ മരണമടഞ്ഞു. 1916 - ഒന്നാം ലോകമഹായുദ്ധം: ബ്രിട്ടീഷുകാരുടെ ആറാം ഇന്ത്യൻ ഡിവിഷൻ കുത്തിൽ വച്ച് ഒട്ടോമാൻ പടയോട് കീഴടങ്ങി. 1945 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിൽ വച്ച് ജർമൻ സേന, സഖ്യകക്ഷികളോട് നിരുപാധികം കീഴടങ്ങി. 1945 - രണ്ടാം ലോകമഹായുദ്ധം: ബെർലിനിലെ ഒരു കിടങ്ങിൽ വച്ച് അഡോൾഫ് ഹിറ്റ്ലർ ഇവാ ബ്രൗണിനെ വിവാഹം ചെയ്തു. അഡ്മിറൽ കാൾ ഡോണിറ്റ്സിനെ തന്റെ പിൻ‌ഗാമിയായി ഹിറ്റ്ലർ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു. 1946 - ജപ്പാന്റെ പൂർ‌വപ്രധാനമന്ത്രി ഹിതേകി ടോജോയേയും മറ്റു

ലോക നൃത്തദിനം

ഇമേജ്
ലോക നൃത്തദിനം വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങൾ‍ ആസ്വദിക്കുന്നതിന് പ്രേരിപ്പിക്കുവാനും, ജനങ്ങളിൽ‍ നൃത്തത്തോടുളള ആഭിമുഖ്യം വളർ‍ത്തുന്നതിനുമായി ഇന്ന് ലോക നൃത്തദിനമായി ആചരിക്കുന്നു. ഫ്രഞ്ച്‌ നർ‍ത്തകനായ ജീൻ‍ ജോർ‍ജ്ജ്‌ നൊവേറുടെ ജന്മദിനമായ ഏപ്രിൽ‍ 29നാണ്‍ യുനെസ്‌കോയുടെ നേതൃത്വത്തിൽ‍ ഈ ദിനം ആഘോഷിക്കുന്നത്. വിവിധ സംഘടനകളും വിദ്യാലയങ്ങളും നൃത്തപരിപാടികൾ‍ അവതരിപ്പിച്ചും സെമിനാറുകളും എക്‌സിബിഷനുകളും നടത്തിയും ആഘോഷം കേങ്കേമമാക്കാറുണ്ട്‌. ഇക്കുറി ഈ ദിനം ലോകമെന്പാടുമുള്ള കുട്ടികൾ‍ക്കായാണ്‍ സമർ‍പ്പിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ വികസനത്തിന്‍റെ അടിസ്ഥാനപരമായ ഘടകമാണ് നൃത്തം. ലിംഗഭേദം ഇല്ലാതെയും എല്ലാതരത്തിലുള്ള വിവേചനങ്ങൾ‍ ഒഴിവാക്കിയും കുട്ടികൾ‍ക്ക് നൃത്ത അഭ്യസനം നൽ‍കണം. ഇത് പഠിക്കാൻ അവസരം ലഭിക്കാതെ ഒരാളും പഠനം പൂർ‍ത്തിയാക്കരുത്. ഉള്ളിലുള്ള ഉണ്മയെ പ്രകാശിപ്പിക്കാൻ ഇത് സഹായകമാവും. നൃത്തം ശരീരം കൊണ്ട് എഴുതുന്ന കവിതയാണ്‍. സംസ്‌കാരങ്ങൾ‍ ഉണ്ടായ കാലം മുതൽ‍ക്കേ നൃത്തത്തിന്‌ അതിന്റേതായ സ്ഥാനമുണ്ട്‌. ശരീരത്തിന്റെ ഭാഷയാണ് നൃത്തം. മുദ്രകളിലൂടെ, അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ, മുഖാ

രാജാ രവിവർമ്മ

ഇമേജ്
  രാജാ രവിവർമ്മ രാജാ രവിവർമ്മ(ചിത്രമെഴുത്തു കോയി തമ്പുരാൻ ഏപ്രിൽ 29, 1848 - ഒക്ടോബർ 2, 1906): രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചു.   കുട്ടിക്കാലം എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29ന്‌ കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചു. പൂരൂരുട്ടാതി നാളിൽ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു തുടങ്ങി. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും മാതുലനുമായിരുന്ന രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം ഗുര