ഗ്രാഫോളജി
ഗ്രാഫോളജി
ഒപ്പ് ഇടുമ്പോൾ അടിവരയിടാറുണ്ടൊ. ഞാനിടാറുണ്ട് എന്റെ പേരും ഒപ്പും ഏകദേശം ഒരുപോലെതന്നെയാണ്.അടിവരയോടൊപ്പം ഒന്നോ രണ്ടോ കുത്ത് കൂടി ഇടുന്നവരുമുണ്ട്. ചിലർ നേരെ ഒപ്പിടുമ്പോൾ മറ്റു ചിലർ വലത്തോട്ട് ചരിച്ചാണ് ഇടുന്നത്. പേര് മുഴുവനായി എഴുതി ഒപ്പിടുന്നവരുണ്ട്. ചിലരുടെ ഒപ്പിൽനിന്ന് പേര് എന്നല്ല ഒരക്ഷരം പോലും വായിച്ചെടുക്കാനും കഴിയില്ല. ദേഷ്യം വരുന്നസമയത്ത് നമ്മൾ എഴുതുന്നത് സമ്മർദത്തോടേയും കൂർത്തമുനകളോടുകൂടിയുമായിരിക്കും. ' t ' എന്നക്ഷരത്തിലെ മുകളിലെ വെട്ട് ചിലരെഴുതുന്നത് നേരെ മുകളിൽ തന്നെയാവും മറ്റു ചിലർ ഇടത്തോ വലത്തോ മാറിയുമായിരിക്കും ഇടുക. അതുപോലെ ' i ' എഴുതുമ്പോൾ മുകളിലെ കുത്ത് ഒഴിവാക്കുകയോ കുറച്ചധികം മുകളിലേക്ക് കയറ്റിയിടുകയോ വശങ്ങളിലേക്കൊക്കെ മാറിയിടുന്നവരുമുണ്ട്.ഇതുപോലെ ഒരുപാട് ഉദാഹരണങ്ങളുണ്ട്.
കയ്യക്ഷരം നോക്കി വ്യക്തിയുടെ സ്വഭാവവും പ്രത്യേകതകളും പഠിക്കുന്ന ശാസ്ത്രശാഖയാണ് ഗ്രാഫോളജി.കയ്യക്ഷരത്തെ സൂഷ്മപരിശോധന നടത്തിയാണ് ഇത് സാധ്യമാവുന്നതെന്നാണ് ഗ്രാഫോളജിസ്റ്റുകൾ പറയുന്നത്. ഓരോരുത്തരുടേയും കയ്യക്ഷരം അവരവരുടെ തലച്ചോറിന്റെ പൂർണനിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ എത്രമാറ്റങ്ങൾ വരുത്താൻ ശ്രമിച്ചാലും പൊതുവായ പ്രത്യേകതകൾ നിലനിൽക്കും. ഇതിനെയാണ് ഗ്രാഫോളജിസ്റ്റുകൾ സൂഷ്മപരിശോധന നടത്തുന്നത്.ശാസ്ത്ര സിദ്ധാന്തങ്ങളേയും മനശാസ്ത്രത്തേയും സാധ്യതാപഠനത്തേയും ആധാരമാക്കിയുള്ള വിലയിരുത്തലുകളായതിനാൽ കൈനോട്ടമോ പക്ഷിശാസ്ത്രമോ പോലെയല്ലിത്.
മുഖ്യമായും തന്ത്രപ്രധാനരേഖകളുടെ സൂഷ്മപരിശോധനയ്ക്കും തർക്കപരിശോധനയ്ക്കും ഫോറൻസിക് വിഭാഗത്തിന് വിലപ്പെട്ട തെളിവുനൽകാൻ ഗ്രാഫോളജിസ്റ്റുകൾക്കാവും. സ്വഭാവവൈകല്യമുള്ളവർക്ക് ചികിൽസയുടെ ഭാഗമായി പ്രത്യേകതരത്തിൽ എഴുതിപരിശീലിച്ചാൽ വൈകല്യങ്ങൾ കുറേയേറെ മാറുമെന്നും ഗ്രാഫോളജിസ്റ്റുകൾ പറയുന്നുണ്ട്. ഗ്രാഫോതെറാപ്പി എന്നാണിതിനെ പറയുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ