ഓരോ മനുഷ്യനും ഓരോ ഗന്ധം ഉണ്ടെന്നറിയാമോ?
ഓരോ മനുഷ്യനും ഓരോ ഗന്ധം ഉണ്ടെന്നറിയാമോ?
ഇത് നമ്മുടെ വിരൽ അടയാളം പോലെ തിരിച്ചറിയാനുള്ള സവിശേഷതയാണ്.
ഫിംഗർ പ്രിൻറ് എന്ന് വിരലടയാളയത്തിനു പറയുമ്പോലെ ഇതിനെ ഓഡർ പ്രിന്റ് (odorprint) എന്നാണ് വിളിക്കുന്നത്.
ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് പോലും പ്രത്യേകം, പ്രത്യേകം ഗന്ധമായിരിക്കും. (ഇതും ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാവും.)
ഭക്ഷണത്തിന്റെ വ്യതിയാനം അനുസരിച്ചു ചില മാറ്റങ്ങൾ ഉണ്ടാവാം.
നമ്മുടെ ശരീരം പുറപ്പെടുവിക്കുന്ന അമിനോ ആസിഡുകൾ ആണ് ഓരോരുത്തർക്കും ഓരോ പ്രത്യേക ഗന്ധം നൽകുന്നത് (ഉദാഹരണത്തിന് E-3-methyl-2-hexenoic acid, 3-hydroxy-3-methyl-hexanoic acid, 3-methyl-3-sulfanylhexan-1-ol.).
കൂടാതെ ശരീരത്തിലെ ബാക്റ്റീരിയയും ശരീര ഗന്ധത്തെ സ്വാധീനിക്കും.
ഓരോരുത്തർക്കും ഒരു സ്ഥായിയായ ഗന്ധം ഉണ്ട്.
ഈ ഗന്ധം കൊണ്ടാണ് വളർത്തു നായ്ക്കൾ നമ്മളെ തിരിച്ചറിയുന്നത്.
കൂടാതെ 'പോലീസ് നായ' കൃത്യമായി വസ്ത്രങ്ങൾ മണപ്പിച്ചിട്ട് കൃത്യമായി ആളെ കണ്ടെത്തുന്നതും ഈ ഗന്ധ വ്യതിയാനം കൊണ്ടാണ്.
വേറൊരു രസകരമായ വസ്തുത പ്രായത്തിന് അനുസരിച്ചു ശരീര ഗന്ധം മാറുമത്രേ!
അമേരിക്കയിലെ ഫിലാഡൽഫിയ യിൽ ഉള്ള Monell Chemical Senses Center ഉം സ്വീഡനിലെ സ്റ്റോക്ഹോമിലുള്ള Clinical Neuroscience, Karolinska Institute ലെയും ശാസ്ത്രജ്ഞൻ മാർ കൂടി സംയുക്തമായി ഇതേ ക്കുറിച്ചു പഠനം നടത്തി.
ചെറുപ്പക്കാർ (20–30 yവയസ്സുള്ളവർ), മധ്യവയസ്കർ (45–55), പ്രായം ചെന്നവർ (75–95) എന്നിവർ അടങ്ങുന്ന ആൾക്കാരിൽ നടത്തിയ പഠനത്തിൽ ഓരോ പ്രായത്തിലും ശരീര ഗന്ധം മാറും എന്ന് കണ്ടെത്തി.
രസം എന്താണെന്നു വച്ചാൽ രൂക്ഷവും, ദുർഗന്ധം വമിക്കുന്നതുമായ ശരീര ഗന്ധം കൂടുതലും ചെറുപ്പക്കാരിൽ ആണത്രേ കണ്ടത്.
പ്രായം ആയവരിൽ ഗന്ധത്തിന്റെ രൂക്ഷത കുറഞ്ഞതായി കണ്ടു.
കൂടാതെ പ്രായം ആയവരിൽ ചെറുപ്പക്കാരിൽ നിന്നും വ്യത്യസ്തമായൊരു ഗന്ധം ആണത്രേ കണ്ടെത്തിയത്.
(ഇത് എനിക്കും പലപ്പോളും തോന്നിയിട്ടുണ്ട്.).
ഇതിന്റെ വ്യക്തമായ കാരണം കണ്ടെത്താനായി കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ.
അതായത് ഗന്ധത്തിന്റെ രൂക്ഷതയും, പ്രത്യേകതയും കൊണ്ട് പ്രായം കണ്ടെ ത്താ മത്രെ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ