പോസ്റ്റുകള്‍

അറിവുകൾ അദ്ഭുതങ്ങൾ എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

തേനീച്ചക്കൂട്ടിലെ പ്രണയം.

തേനീച്ചക്കൂട്ടിലെ പ്രണയം. തേനീച്ചകളുടെ ഇണചേരലും പ്രത്യുത്പാദനരീതിയും വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ്. ഈ ഇത്തിരിക്കുഞ്ഞൻമാരുടെ കഥകേട്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോകും. കഥ മനസ്സിലാകണമെങ്കിൽ ഈ കുഞ്ഞൻമാരെക്കുറിച്ച് കുറച്ചുകാര്യങ്ങൾ അറിഞ്ഞിരിക്കണം.... ഒരു തേനീച്ചകോളനിയിൽ മൂന്നുതരം ഈച്ചകൾ ഉണ്ടായിരിക്കും. 'വേലക്കാരികൾ' എന്നു വിളിക്കുന്ന പെണ്ണീച്ചകളും 'മടിയൻമാർ' എന്നു വിളിക്കുന്ന ആണീച്ചകളും പിന്നെ ഒരു റാണിയീച്ചയും. ഇതിൽ റാണിയീച്ചയ്ക്കു മാത്രമേ മുട്ടയിട്ട്  അടുത്ത തലമുറയയ്ക്ക് ജന്മംകൊടുക്കുന്നതിനുള്ള കഴിവുള്ളു. വേലക്കാരികൾ പ്രത്യകതരത്തിലുള്ള ഭക്ഷണമെല്ലാം (റോയൽ ജെല്ലി) കൊടുത്താണ് ആവശ്യംവരുമ്പോൾ ഒരു റാണിയെ രൂപപ്പെടുത്തിയെടുക്കുന്നത്. ഒരു കോളനിയിൽ ഒന്നിൽകൂടുതൽ റാണിമാർ ഉണ്ടായാൽ, ഒരു റാണി കുറെ ഈച്ചകളുമായി കൂടുവിട്ടിറങ്ങി മറ്റൊരു കോളനി രൂപീകരിക്കുന്നു.  ഒരു റാണിയീച്ച പ്രായപൂർത്തിയായാൽ ഒരിക്കൽമാത്രം ഇണചേരുകയും തുടർന്ന് ജീവിതകാലം മുഴുവൻ മുട്ടയിടുകയും ചെയ്യും. ഇണചേരുന്ന ആണീച്ച അപ്പോൾത്തന്നെ ചത്തുപോകും. പുതുതായി ഒരു റാണിയീച്ച  വിരിഞ്ഞിറങ്ങിക്കഴിയുമ്പോൾ ഒരു തേനീച്ചകോളനിയിൽ സംഭവിക്കുന

ടൈറ്റാനിക്കില്‍നിന്നു പുതിയ ബാക്ടീരിയ

ടൈറ്റാനിക്കില്‍നിന്നു പുതിയ ബാക്ടീരിയ ടൈറ്റാനിക് സിനിമ കണ്ടിട്ടുള്ളവരെല്ലാം ഓര്‍മിക്കുന്നുണ്ടാവും തുടക്കത്തിലെ ആ സീന്‍. കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിനുള്ളിലേക്ക് ക്യാമറ ഘടിപ്പിച്ച ഒരു ചെറിയ യന്ത്രവാഹനം കടന്നുചെല്ലുന്നത്. സിനിമയ്ക്കുവേണ്ടിയുള്ള വെറും സെറ്റ് ആയിരുന്നില്ല അത്. യഥാര്‍ഥത്തിലെടൈറ്റാനിക്കിനെത്തന്നെയാണ് നമ്മള്‍ 'അക്കാഡെമിക് മിസ്റ്റിസ്ലാവ് കേല്‍ഡിഷ്' എന്ന സോവിയറ്റ് പര്യവേഷണ കപ്പലില്‍നിന്ന് അയച്ച യന്ത്രവാഹനമായിരുന്നു ആഴങ്ങളിലെടൈറ്റാനിക്കിനെ നമ്മുടെ കണ്‍മുന്നിലെത്തിച്ചത്. ടൈറ്റാനിക്കിന്റെ സംവിധായകനായ ജെയിംസ് കാമറോണാണ് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ അനുമതിയോടെയാണ് 1996-ല്‍ തന്റെ ചിത്രത്തിനായി ഈ രംഗങ്ങള്‍ ചിത്രീകരിച്ചത്. അതിനിടെ ശാസ്ത്രജ്ഞരുടെ സംഘവും അവരുടെ പ്രവര്‍ത്തനം നടത്തുന്നുണ്ടായിരുന്നു. ടൈറ്റാനിക്കിലെ ഇരുമ്പുനിര്‍മിത ഭാഗങ്ങളില്‍നിന്ന് തുരുമ്പിനു സമാനമായ ചില അവശിഷ്ടം കണ്ടെടുത്തതായിരുന്നു അതില്‍ പ്രധാനം. 14 വര്‍ഷ പഠനത്തിനുശേഷം അത് വെറും തുരുമ്പല്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. അതൊരു 'ജീവനുള്ള തുരുമ്പാ'ണത്രേ! അതായത് ഇരുമ്പിനെ തുരുമ്പാക്കിമാറ്റാന്‍

മഹാ പ്രപഞ്ചത്തിലെ മണൽത്തരി...

മഹാ പ്രപഞ്ചത്തിലെ മണൽത്തരി... സൗരയൂഥത്തിൽ നമ്മൾ ഒറ്റക്കാണോ ? ഈ ചോദ്യത്തിനുത്തരം തേടി 40 വർഷങ്ങൾക്കുമുൻമ്പ് നാസയുടെ വോയേജർ 1, വോയേജർ 2, എന്നീ പേടകങ്ങൾ കുതിച്ചുയർന്നു. കൃത്യമായി പറഞ്ഞാൽ ഫ്ലോറിഡയിലെ കേപ്പ്കാനവരിൽ നിന്ന് 1977 ഓഗസ്റ്റ് 20 , സെപ്റ്റംബർ 5 നായിരുന്നു അത്. വ്യാഴം, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെക്കുറിച്ചറിയാനാണ് വോയജർ ദൗത്യം ഉപയോഗിച്ചത്, പക്ഷെ  ഭൂമിക്കപ്പുറമുള്ള, ശാസ്ത്രലോകത്തിന് അജ്ഞാതമായ വിലപ്പെട്ട അറിവുകളാണ് ഇവ നമുക്ക് പകർന്നു തന്നത്. ഭൂമിക്ക് വെളിയിലുള്ള സജീവമായ അഗ്നിപർവ്വതത്തെ ആദ്യമായി കണ്ടെത്തിയത് വോയേജർ ആണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോ ഇൽ ആണ് ഇത്. ഇതിൽ നിന്നുള്ള പൊടിയും പുകയും നമ്മുടെ എവറസ്റ്റ്  കൊടുമുടിയുടെ 30 മടങ്ങു പൊക്കത്തിൽ ഉയരുന്നു എന്ന് ഇവ ചിത്രങ്ങളിലൂടെ വ്യക്തമാക്കിത്തന്നു. ശനിയുടെ വലയങ്ങളിൽ ആയിരക്കണക്കിന് ചെറു വസ്തുക്കളും ഹിമ ധൂളികളുമുണ്ടെന്നും കണ്ടെത്തി. സൗരയൂഥത്തിൽ ഏറ്റവും സംഗീർണ്ണമായ ഗ്രഹ പ്രതലം, യുറാനസിന്റെ ഉപഗ്രഹമായ മിറാൻഡയില് ആണെന്നും കണ്ടെത്തി. സൗരയൂഥത്തിൽ ഏറ്റവും വേഗത്തിൽ കാറ്റു വീശുന്നത് ഭൂമിയിലല്ലെന്നും നെപ്ട്യൂണിലാണെന്നും അതിനു മണിക്കൂറിൽ 2100 ക

Mirage

എന്തുകൊണ്ട് മിറാഷ്( Mirage ) ഉണ്ടാകുന്നു? വളരെ ചൂടുകൂടിയ സമയങ്ങളിൽ, റോഡിലൂടെ സഞ്ചരിക്കുമ്പോൾ ദൂരെ ഒരു ചെറിയ കുളം റോഡിന്റെ നടുക്ക് ഉണ്ടെന്നു തോന്നിയവരുണ്ടോ?ആ കുളത്തിൽ റോഡിനു മുകളിലെ ആകാശവും, സമീപത്തായി കാണപ്പെടുന്ന വസ്തുക്കളുടെയും പ്രതിഫലനം  അതിൽ കാണാം.എന്നാൽ നമ്മൾ ആ സ്ഥലത്ത് എത്തികഴിയുമ്പോൾ കുളം ഒന്നും അവിടെ കാണുകയില്ല.വെറും തോന്നലായി നമ്മൾ മുൻപ് കണ്ട ആ ദൃശ്യത്തെ സ്ഥിതീകരിക്കും.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഇതിന്റെ പിന്നിലെ ശാസ്ത്രം എന്താണ്?     ചൂടു കൂടുതലുള്ള സമയങ്ങളിൽ , നീളമുള്ള റോഡിലൂടെ സഞ്ചരിക്കുമ്പോൾ, അല്ലെങ്കിൽ മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന ഒരു പ്രകാശ പ്രതിഭാസമാണ് മിറാഷ്.ഇതിന്റെ ഫലമായി, റോഡിലൂടെ സഞ്ചരിക്കുമ്പോൾ മുകളിൽ പറഞ്ഞ കാഴ്ചകൾ കാണാൻ കഴിയും.മരുഭൂമിയിലും അവസ്ഥ ഇതു തന്നെ.എന്നിൽ എന്തുകൊണ്ടാണ് മിറാഷ് ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?    മിറാഷിനെപ്പറ്റി കൂടുതൽ അറിയുന്നതിനു മുൻപ് ഈ പ്രതിഭാസത്തിനു കാരണമായ, പ്രകാശത്തിന്റെ പൂർണ്ണ ആന്തരിക പ്രതിഫലനം (Total internal reflection) എന്ന പ്രതിഭാസത്തെ പറ്റി അറിയേണ്ടതുണ്ട്.   ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേ

ഡിഫ്യൂഷൻ

ഇമേജ്
ചുക്കിചുളിയുന്ന മാങ്ങ അച്ചാറിടുന്ന മാങ്ങയുടെ തൊലി ചുക്കിചുളിഞ്ഞിരിക്കുന്നത് കാണാം. മാങ്ങ നീരിലുള്ളതിനേക്കാൾ ഉപ്പിന്റെ ഗാഢത ഏറെ കൂടുതലായിരിക്കും പുറത്തുള്ള ഉപ്പുവെള്ളത്തിൽ. ഇവയ്ക്കു രണ്ടിനുമിടയിൽ ഒരു കോശസ്തരമായി അല്ലെങ്കിൽ അർദ്ധതാര്യ സ്തരമായി മാങ്ങാത്തൊലിയെ കണക്കാക്കാം. ഇത്തരത്തിലുള്ളൊരു സ്തരത്തിനപ്പുറവും ഇപ്പുറവും ഉള്ള ലായനികളിൽ ലവണാംശം ഒരേ അളവിലായിരിക്കണമെന്ന് ഒരു പ്രകൃതിനിയമമുണ്ട്.ഇത് പാലിക്കുവാനായി ഉപ്പുവെള്ളത്തിൽ വീണ മാങ്ങയിലെ മാങ്ങാനീർ തൊലിയിലൂടെ പുറത്തേക്ക് കടക്കാൻ തുടങ്ങും. അതായത് ഗാഢത കുറഞ്ഞ ഭാഗത്തുനിന്ന് കൂടിയ ഭാഗത്തേക്കാണ് സഞ്ചരിക്കുക.മാങ്ങയുടെ ഉള്ളിലേയും പുറത്തേയും ലായനിയുടെ ഗാഢത ഒരുപോലെയാവുന്നതു വരെ ഇത് തുടരും. ഇതിനെ ഓസ്മോസിസ് എന്നാണ് പറയുക. മാങ്ങയ്ക്കകത്തേക്ക് ഉപ്പ് കയറുന്നത് അന്തർവ്യാപനത്തിലൂടെയാണ്.അതായത് മാങ്ങാതൊലിക്കപ്പുറവും ഇപ്പുറവും ഉള്ള ലായനികളിൽ അലിഞ്ഞുചേർന്നിരിക്കുന്ന വസ്തുക്കൾ കൂടുതലുള്ള ഭാഗത്തുനിന്നും കുറവുള്ള ഭാഗത്തേക്കും സഞ്ചരിക്കും. ഉപ്പ് മാങ്ങയ്ക്കകത്തേക്ക് കയറുന്നത് ഇപ്രകാരമാണ്.ഇതിനെ ഡിഫ്യൂഷൻ എന്നാണ് പറയുക.

സൂസന്‍ ജോസലിന്‍ബെല്‍

സൂസന്‍ ജോസലിന്‍ ബെല വടക്കന്‍ അയര്‍ലണ്ടിലെ ലുര്‍ബാനില്‍ ഒരു ആര്‍ക്കിടെക്റ്റിന്റെ മകളായാണ് അവള്‍ ജനിച്ചത്, 1943 ജൂലൈ 15ന്. അറിവിനോട് വലിയ ആദരവുള്ള ഒരു ക്വേക്കര്‍ കുടുംബമായിരുന്നു അവരുടേത്. (17-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, ജോര്‍ജ് ഫോക്‌സിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ചര്‍ച്ചില്‍ നിന്നു വേര്‍പെട്ടുപോയ ഒരു മതവിഭാഗമാണ് ക്വേക്കേര്‍ഴ് – Quakers അഥവാ, Friends church. പുരോഹിതരില്ലാത്ത, പട്ടാളത്തില്‍ സേവനമനുഷ്ഠിക്കാന്‍ കൂട്ടാക്കാത്ത, ആദര്‍ശവാദികളുടെ ഒരു കൂട്ടായ്മയാണത്.) പിതാവിന്റെ ഗ്രന്ഥശേഖരത്തിലെ ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങളും ഇടയ്ക്കിടെ വാനനിരീക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രകളും സൂസനെ ജ്യോതിശ്ശാസ്ത്രതല്‍പ്പരയാക്കിയിരുന്നു. പക്ഷേ എന്തുചെയ്യാം, ലുര്‍ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രം പഠിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. പാചകവും കൈത്തുന്നലും ഒക്കെയായിരുന്നു സ്‌കൂളിലെ മുഖ്യ വിഷയങ്ങള്‍. സൂസനതിലൊന്നും താല്‍പ്പര്യമുണ്ടായിരുന്നില്ല. 11-ാം ക്ലാസ്സില്‍ സൂസന്‍ തോറ്റു. തുടര്‍ന്ന് ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ക്വേക്കര്‍മാർ നടത്തുന്ന മൗണ്ട് സ്‌കൂളില്‍ അവളെ ചേര്‍ത്തു. അവിടെ സൂസന് ഒരു നല്ല ഫിസിക്‌സ് അധ്യാപകനെ കി