ഡിഫ്യൂഷൻ
ചുക്കിചുളിയുന്ന മാങ്ങ
അച്ചാറിടുന്ന മാങ്ങയുടെ തൊലി ചുക്കിചുളിഞ്ഞിരിക്കുന്നത് കാണാം. മാങ്ങ നീരിലുള്ളതിനേക്കാൾ ഉപ്പിന്റെ ഗാഢത ഏറെ കൂടുതലായിരിക്കും പുറത്തുള്ള ഉപ്പുവെള്ളത്തിൽ. ഇവയ്ക്കു രണ്ടിനുമിടയിൽ ഒരു കോശസ്തരമായി അല്ലെങ്കിൽ അർദ്ധതാര്യ സ്തരമായി മാങ്ങാത്തൊലിയെ കണക്കാക്കാം. ഇത്തരത്തിലുള്ളൊരു സ്തരത്തിനപ്പുറവും ഇപ്പുറവും ഉള്ള ലായനികളിൽ ലവണാംശം ഒരേ അളവിലായിരിക്കണമെന്ന് ഒരു പ്രകൃതിനിയമമുണ്ട്.ഇത് പാലിക്കുവാനായി ഉപ്പുവെള്ളത്തിൽ വീണ മാങ്ങയിലെ മാങ്ങാനീർ തൊലിയിലൂടെ പുറത്തേക്ക് കടക്കാൻ തുടങ്ങും. അതായത് ഗാഢത കുറഞ്ഞ ഭാഗത്തുനിന്ന് കൂടിയ ഭാഗത്തേക്കാണ് സഞ്ചരിക്കുക.മാങ്ങയുടെ ഉള്ളിലേയും പുറത്തേയും ലായനിയുടെ ഗാഢത ഒരുപോലെയാവുന്നതു വരെ ഇത് തുടരും. ഇതിനെ ഓസ്മോസിസ് എന്നാണ് പറയുക. മാങ്ങയ്ക്കകത്തേക്ക് ഉപ്പ് കയറുന്നത് അന്തർവ്യാപനത്തിലൂടെയാണ്.അതായത് മാങ്ങാതൊലിക്കപ്പുറവും ഇപ്പുറവും ഉള്ള ലായനികളിൽ അലിഞ്ഞുചേർന്നിരിക്കുന്ന വസ്തുക്കൾ കൂടുതലുള്ള ഭാഗത്തുനിന്നും കുറവുള്ള ഭാഗത്തേക്കും സഞ്ചരിക്കും. ഉപ്പ് മാങ്ങയ്ക്കകത്തേക്ക് കയറുന്നത് ഇപ്രകാരമാണ്.ഇതിനെ ഡിഫ്യൂഷൻ എന്നാണ് പറയുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ