പോസ്റ്റുകള്‍

ആരോഗ്യം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഛര്‍ദി ഒഴിവാക്കാൻ

ഇമേജ്
  ഛര്‍ദി ഒഴിവാക്കാൻ ഛര്‍ദി ഉണ്ടാവുന്ന കാരണങ്ങള്‍ നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ, ഓരോരുത്തര്‍ക്കും പ്രത്യേകതരം കാരണങ്ങളാണെന്നതുകൊണ്ട് അതോരോന്നും കൈകാര്യംചെയ്യേണ്ട രീതിയും വ്യത്യസ്തമാണെന്നുകൂടി അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്. ഛര്‍ദിക്കുള്ള കാരണങ്ങള്‍ പലതാണ്. നമുക്ക് ഇഷ്ടമില്ലാത മണം, വൃത്തിയില്ലാത്ത കാഴ്ചകള്‍, വയറ്റിലെ പലതരം അസ്വസ്ഥതകള്‍, യാത്ര, ഗര്‍ഭാവസ്ഥ, ക്യാന്‍സര്‍, കീമോതെറാപ്പിയിലെ മരുന്ന് ഉപയോഗിക്കുന്നതിന്റെ അനുബന്ധ പ്രശ്നം, വേഗത്തിലുള്ള ചലനം, തലയ്ക്കുള്ളില്‍ ഏല്‍ക്കുന്ന പരിക്ക്, കരളിനുണ്ടാകുന്ന തകരാറ്, സഹിക്കാനാകാത്ത വേദന (കൊടിഞ്ഞിപോലുള്ള തലവേദന), റേഡിയേഷന്‍, ഓപ്പറേഷന്‍ എന്നിവയുടെ അനുബന്ധ പ്രശ്നങ്ങള്‍, ആശങ്ക എന്നിങ്ങനെ ഒട്ടനവധി കാരണങ്ങള്‍മൂലം ഛര്‍ദി ഉണ്ടാകാം. മൂന്നു ഘടകങ്ങളാണ് ഛര്‍ദിക്കുന്ന പ്രക്രിയയില്‍ ഉള്ളത്. ഛര്‍ദിക്കുമെന്നുള്ള തോന്നലാണ് ഒന്നാംഘട്ടം. ഛര്‍ദിക്കാന്‍ ശരീരം ശ്രമിക്കുന്നുണ്ടെങ്കിലും വയറ്റില്‍നിന്ന് ഒന്നും പുറത്തേക്കു പോകാനാകാത്ത അവസ്ഥയാണ് രണ്ടാമത്തേത്. ആമാശയത്തിന്റെയും കുടലിന്റെയും എതിര്‍ദിശയിലേക്കുള്ള ചലനരീതിമൂലം ദഹനവ്യൂഹത്തിലുള്ള ഭക്ഷണം വായിലൂടെ പുറത്തേക്കു പ

ഉരുക്ക് വെളിച്ചെണ്ണ

  ഉരുക്ക് വെളിച്ചെണ്ണ നിർമ്മിക്കുന്ന വിധം: 2തേങ്ങ ചിരവി അരകപ്പ് വെള്ളം ചേർത്ത് നന്നായി പിഴിഞ്ഞ് പാൽ എടുക്കുക, ശേഷം അരകപ്പ് വെള്ളം ചേർത്ത് രണ്ടാം പാൽ കൂടി പിഴിഞ്ഞെടുക്കുക. തേങ്ങാപ്പാൽ ചീനച്ചട്ടിയിൽ ഒഴിച്ച് ചെറുതായി ചൂടാക്കുക. പാലിലെ വെള്ളം വറ്റി ബ്രൗൺ കളർ ആവുന്നത് വരെ ഒരു മരത്തവി കൊണ്ടോ മറ്റോ ഇളക്കിക്കൊണ്ടിരിക്കുക. നല്ല ബ്രൗൺ കളർ ആവുമ്പോൾ തീയിൽ നിന്നും ഇറക്കി വച്ച് ചൂടാറിയ ശേഷം ഒരു പരുത്തിതുണി ഉപയോഗിച്ച് പിഴിഞ്ഞെടുക്കുക. ഉരുക്ക് വെളിച്ചെണ്ണ (വെന്ത വെളിച്ചെണ്ണ)യുടെ ഗുണങ്ങൾ: ഇന്ന് നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്തുന്നത്  എല്ല എണ്ണകളുടെയും മാതാവ് എന്നറിയപ്പെടുന്ന ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങളെപ്പറ്റിയാണ്. 5000 വർഷങ്ങൾക്കു മുന്നേ ആയൂർവേദം ശുപാർശ ചെയ്യ്തിട്ടുള്ള ഒരു അപൂർവ്വ ഔഷധമാണിത്.അവയുടെ ഗുണങ്ങൾ എന്തെല്ലമാണെന്ന് നോക്കാം.   തലമുടിയുടെ വളർച്ചയ്ക്ക് വളരെ ഫലപ്രദമാണ്   കുട്ടികൾക്കുണ്ടാവുന്ന എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ഗുണകരമാണ്   മുറിവുകൾ ഉണങ്ങാൻ ഫലപ്രദമാണ്   കൊച്ചുകുഞ്ഞുങ്ങളെ തേച്ചുകുളിപ്പിക്കാൻ അത്യുത്തമം   ഉരുക്ക് വെളിച്ചെണ്ണകൊണ്ടുള്ള തേച്ചുകുളി തൊലിയിൽ ചുളിവുകൾ ഉണ്ടാകുന്നത് തടയു

DISHA

DISHA O471 2552056 Toll Free 1056 പ്രിയരേ ഈ രണ്ട് phone No ക ളും നമ്മൾ Maximum share ചെയ്യുകയും ഒപ്പം തന്നെ നമ്മുടെ Mobൽ Save ചെയ്യുകയും ചെയ്യേണ്ട വളരേ പ്രധാനപ്പെട്ട  ഫോൺ നമ്പരുകളാണ് ദിശ എന്ന പേരിൽ കേരള ആരോഗ്യ വകുപ്പിലെ മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും ബന്ധിപ്പിച്ചിട്ടുള്ള ഒരു Network  ശൃംഗലയാണിത് ഇതിൽ നിങ്ങൾക്ക് 24 മണിക്കൂറും ആരോഗ്യവുമായി ബന്ധപ്പെട്ട ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങൾ സംസാരിക്കാം നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്താണോ ആ രംഗത്തെ വിദഗ്ദ മറുപടി നിങ്ങൾക്ക് ലഭിക്കും ഉദാ:- നിങ്ങളുടെ വീട്ടിലെ ഒരു ഗർഭിണിക്ക് അർദ്ധരാത്രി ഒരു ചെറിയ പ്രശ്നം ഉണ്ടാവുന്നു നിങ്ങൾക്ക് എന്ത് ചെയ്യണം എന്ന് ഒരു ഊഹവും ഇല്ല ഉടനെ നിങ്ങൾ ഈ നമ്പറിൽ ബന്ധപെട്ട് പ്രശ്നം പറഞ്ഞാൽ അതേ സമയം തന്നെ ഒരു വിദഗ്ദ ഗൈനക്കോളജിസ്റ്റ് നിങ്ങളോട് സംസാരിക്കും പ്രശ്നങ്ങൾ മനസ്സിലാക്കും എന്ത് ചെയ്യണം എന്ന നിർദ്ദേശവും തരും 2 രാത്രി വീട്ടിൽ ഒരാൾക്ക് Heart Problem വന്നു എന്ന് വിചാരിക്കുക ഉടനെ ഈ നമ്പറിൽ ബന്ധപ്പെടുക ഒരു വിദഗ്ദ Cardiologist നിങ്ങളോട് സംസാരിക്കുകയും എന്ത് ചെയ്യണം എന്ന് നിർദ്ദേശിക്കുകയും ചെയ്യും 3 രാത്രി നിങ്ങടെ വീട്ടിലെ കു

ഓരോ മനുഷ്യനും ഓരോ ഗന്ധം ഉണ്ടെന്നറിയാമോ?

ഓരോ മനുഷ്യനും ഓരോ ഗന്ധം ഉണ്ടെന്നറിയാമോ? ഇത് നമ്മുടെ വിരൽ അടയാളം പോലെ തിരിച്ചറിയാനുള്ള സവിശേഷതയാണ്. ഫിംഗർ പ്രിൻറ്  എന്ന് വിരലടയാളയത്തിനു പറയുമ്പോലെ ഇതിനെ ഓഡർ പ്രിന്റ് (odorprint) എന്നാണ് വിളിക്കുന്നത്.  ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് പോലും പ്രത്യേകം, പ്രത്യേകം  ഗന്ധമായിരിക്കും. (ഇതും ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാവും.) ഭക്ഷണത്തിന്റെ വ്യതിയാനം അനുസരിച്ചു ചില മാറ്റങ്ങൾ ഉണ്ടാവാം. നമ്മുടെ ശരീരം പുറപ്പെടുവിക്കുന്ന അമിനോ ആസിഡുകൾ ആണ് ഓരോരുത്തർക്കും ഓരോ പ്രത്യേക ഗന്ധം നൽകുന്നത് (ഉദാഹരണത്തിന് E-3-methyl-2-hexenoic acid, 3-hydroxy-3-methyl-hexanoic acid,  3-methyl-3-sulfanylhexan-1-ol.). കൂടാതെ ശരീരത്തിലെ ബാക്റ്റീരിയയും ശരീര ഗന്ധത്തെ സ്വാധീനിക്കും. ഓരോരുത്തർക്കും ഒരു സ്ഥായിയായ ഗന്ധം ഉണ്ട്. ഈ ഗന്ധം കൊണ്ടാണ് വളർത്തു നായ്ക്കൾ നമ്മളെ തിരിച്ചറിയുന്നത്. കൂടാതെ 'പോലീസ് നായ' കൃത്യമായി വസ്ത്രങ്ങൾ മണപ്പിച്ചിട്ട് കൃത്യമായി ആളെ കണ്ടെത്തുന്നതും ഈ ഗന്ധ വ്യതിയാനം കൊണ്ടാണ്. വേറൊരു രസകരമായ വസ്തുത പ്രായത്തിന് അനുസരിച്ചു ശരീര ഗന്ധം മാറുമത്രേ! അമേരിക്കയിലെ ഫിലാഡൽഫിയ യിൽ ഉള്ള Monell Chemical Senses C

പൊക്കിൾക്കൊടി രക്ത ബാങ്കിങ്

പൊക്കിൾക്കൊടി രക്ത ബാങ്കിങ് കുഞ്ഞ് ജനിക്കുമ്പോൾ പൊക്കിൾക്കൊടിയിൽ നിന്നും ലഭിക്കുന്ന രക്തം ഭാവിയിലുണ്ടാകാവുന്ന ആവശ്യങ്ങൾക്കായി സൂക്ഷിച്ചു വെക്കുന്നതിനെയാണ് പൊക്കിൾക്കൊടി രക്ത ബാങ്കിങ് എന്നു പറയുന്നത്.പ്രസവത്തിനു ശേഷം മറുപിള്ളയും പൊക്കിൾക്കൊടിയും ഉപേക്ഷിക്കുകയായിരുന്നു പഴയ പതിവ്.പൊക്കിൾക്കൊടി രക്തം സൂക്ഷിച്ചുവെക്കാമെന്ന ആശയം ശാസ്ത്രലോകത്തിന് ലഭിക്കുന്നത് 1982 ഓടേയാണ്.ഫാൻകോനി അനീമിയ എന്ന പ്രത്യേകതരം രക്തകുറവിനാണ് ആദ്യത്തെ പൊക്കിൾക്കൊടി രക്തം മാറ്റിവെക്കൽ ചികിൽസ നടന്നത് ,1988ലായിരുന്നു അത്. *പൊക്കിൾക്കൊടി രക്തത്തിന്റെ പ്രാധാന്യം* ഈ രക്തത്തിലാണ് വിത്ത് കോശങ്ങളുടെ (Stem Cells) അളവ് കൂടുതലുള്ളത്. സ്വന്തമായി വിഭജിക്കാനും ശരീരത്തിലെ മറ്റു കോശങ്ങളായി രൂപാന്തരപ്പെടാനും കഴിവുള്ള കോശങ്ങളാണിവ. പല രോഗങ്ങളുടേയും ചികിൽസയിൽ ഈ വിത്ത് കോശങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്. *രക്തം ശേഖരിക്കുന്ന വിധം.* കുഞ്ഞ് ജനിച്ചയുടനെ പൊക്കിൾക്കൊടിയിൽ നിന്ന് നേരിട്ട് ഇതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ ട്യൂബുകളിലേക്ക് രക്തം ശേഖരിക്കുന്നു. ഇതുമൂലം അമ്മയ്ക്കോ കുഞ്ഞിനോ യാതൊരു ദോഷവും സംഭവിക്കുന്നില്ല. ഇതോടൊപ്പം അമ്മയുടെ ര

അലർജി

പഴയ കിടക്ക വിരി ഒന്നു കുടഞ്ഞ് നോക്കിയാൽ പാറിപ്പടരുന്ന പൊടി ഉള്ളിൽ കയറിയാൽ തുമ്മാത്തവർ ചുരുക്കമാണ്. ചിലർക്ക് ഉഗ്രൻ അലർജി ലക്ഷണങ്ങൾ തുടങ്ങും. തുമ്മലും ചീറ്റലും മാത്രമാവില്ല, ചിലപ്പോൾ ശരീരം ചൊറിച്ചിലും, തിണിർപ്പും, ശ്വാസതടസവും, ആസ്ത്മയും ഒക്കെയായി സംഗതി കൈവിട്ട അവസ്ഥയാകും. ചിലർ  മാരക ലക്ഷണങ്ങളുമായി  ആശുപത്രിയിൽ എത്തും. താത്കാലികാശ്വാസമായി ആന്റി ഹിസ്റ്റമിനുകൾ എന്ന വിഭാഗം മരുന്നുകൾ കഴിച്ച് പിടിച്ച് നിൽക്കും ചിലർ.  പൊടി അലർജി കൊണ്ട്   ജീവിതകാലം മുഴുക്കെ പേടിച്ച്  ജീവിക്കുന്ന അവസ്ഥയിലായവരും ഉണ്ടാകും.  ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന  ജീവിയാണ് ഈ അലർജിക്കഥയിലെ  പ്രധാന വില്ലൻ.  വെറും കണ്ണുകൊണ്ടു കാണാൻ പോലുമാകാത്ത ഇത്തിരികുഞ്ഞന്മാർ. വീടുണ്ടാക്കി വിരിപ്പു വിരിച്ച്  മനുഷ്യർ കിടന്നുറങ്ങാൻ തുടങ്ങിയ പുരാതന കാലം മുതൽ നമ്മുടെ കൂടെ സഹശയനം ആരംഭിച്ചവരാണ് ഈ ഡസ്റ്റ്  മൈറ്റുകൾ. കടിക്കില്ല, ചോരകുടിക്കില്ല, മറ്റ് ശല്യമൊന്നുമില്ല ഇവരെകൊണ്ട്. പക്ഷെ അലർജ്ജിക്കുഴക്കൽ ലോകമെങ്ങും  ഒരു  പ്രശ്നമാണുതാനും. നഖം വളർന്നു വരുന്നതുപോലെ നമ്മുടെ ശരീരത്തിൽ  പുതിയ തൊലിയും  അടിയിൽ നിന്നു വളർന്നുവരുന്നുണ്ടല്ലൊ, അതോടെ പുറം തൊലി മൃതമായി