ബാലൻ

  ബാലൻ

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമാണ് ബാലൻ. 1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച സേലം മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പട്ടതാണ്. കൂടാതെ തന്നെ മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം കൂടിയാണ് ബാലൻ. 1938-ജനുവരി 19 ന് കൊച്ചിയിലെ സെലക്ട് തിയേറ്ററിൽ ഈ ചലച്ചിത്രം അദ്യമായി പ്രദർശിപ്പിച്ചു. ഈ ചിത്രത്തിന്റെ സംവിധായകൻ പാഴ്സി വംശജനായ ഷെവാക്രാം തെച്കാന്ത് നൊട്ടാണി  എന്ന എസ്. നെട്ടാണി ആണ്. നാഗർകോവിൽ സ്വദേശിയും അർദ്ധ മലയാളിയുമായ എ. സുന്ദരൻ പിള്ളയാണ് ഇതിന് തുടക്കമിട്ടത്.എ. സുന്ദരത്തിന്റെ "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥ രചിച്ചത്.ഛായാഗ്രഹണം ജർമ്മൻകാരനായ ബോഡോ ഗുഷ്കറും ചിത്ര സന്നിവേശം വർഗ്ഗീസ്, കെ. സി. ജോർജ് എന്നിവരും നിർവ്വഹിച്ചു.

  അഭിനേതാക്കൾ

കെ.കെ. അരൂർ – ബാലൻ
എം.കെ. കമലം – സരസ്സ
മാസ്റ്റർ മദനഗോപാൽ – ബാലന്റെ ചെറുപ്പം
എം.വി. ശങ്കു – ഡോ. ഗോവിന്ദൻ നായർ
കെ. ഗോപിനാഥ് – കിട്ടുപ്പണിക്കർ
ആലപ്പി വിൻസന്റ് – ശങ്കു
സി.ഒ.എൻ. നമ്പ്യാർ – പ്രഭാകരമേനോൻ
കെ.എൻ. ലക്ഷ്മിക്കുട്ടി – മീനാക്ഷി
ബേബി മാലതി – സരസ്സയുടെ ചെറുപ്പം
എ.ബി. പയസ്
സുഭദ്ര
ശിവാനന്ദൻ
പാറുക്കുട്ടി
എ.വി. പദ്മനാഭൻ നായർ
ബേബി കൗസല്യ
നിർമ്മാണം തിരുത്തുക

ഈ ചലച്ചിത്രം കേരളത്തിനു പുറത്തുവെച്ചാണ് ചിത്രീകരിച്ചത്. ഇതിന്റെ പ്രധാന ലോക്കേഷൻ തിരുനെൽവേലിയായിരുന്നു. ഈ ചലച്ചിതം നിർമ്മിക്കുവാൻ ആവശ്യമായ ചെലവ് 50,000 രൂപ ആയിരുന്നു. 1937 ഓഗസ്റ്റ് 17-ന് സേലം മോഡൺ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രീകരണം ആരംഭിച്ചത്. മദിരാശിയിലെ ശ്യാമളാ പിക്ചേഴ്സ് ആയിരുന്നു ഈ ചിത്രം വിതരണം നടത്തിയിരുന്നത്.ആദ്യ പ്രദർശനത്തിൽ 18 രൂപ ലഭിക്കുകയുണ്ടായി.

  സംഗീതം

ചിത്രത്തിൽ 23 ഗാനങ്ങളുണ്ടായിരുന്നു. നായകവേഷം ചെയ്ത കെ.കെ. അരൂരും ഇബ്രാഹിമും ചേർന്നാണ് മുതുകുളം രാഘവൻപിള്ള രചിച്ച ഗാനങ്ങൾക്ക് സംഗീതം പകർന്നത്. പിന്നണി പാടുക എന്നത് സാധ്യതമല്ലാതിരുന്നതിനാൽ പാടാൻ കഴിവുള്ള നടീനടന്മാർ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്. അപ്പോഴുണ്ടായിരുന്ന പ്രശസ്ത ഹിന്ദി, തമിഴ് ഗാനങ്ങളുടെ ഈണങ്ങൾ പകർത്തിയാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കാർഡുകൾ നിർമ്മിച്ചിരുന്നില്ല. ചെഞ്ചുരുട്ടി രാഗത്തിൽ ചിട്ടപ്പെടുത്തി ചിത്രത്തിലെ നായിക കൂടിയായ എം.കെ. കമലം ആലപിച്ച "ജാതകദോഷത്താലേ" എന്ന ഗാനമായിരുന്നു ഏറ്റവും ജനപ്രീതി ആകർഷിച്ചത്. തമിഴ് ചിത്രമായ സതി ലീലാവതിയിലെ (1936) "തേയില തോട്ടത്തിലെ" എന്ന ഗാനത്തിന്റെ തനിപകർപ്പായിരുന്നു അത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)