മാളൂട്ടി (ചലച്ചിത്രം)

മാളൂട്ടി(ചലച്ചിത്രം)

ഭരതന്റെ സംവിധാനത്തിൽ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാളൂട്ടി. സുപ്രിയ ഇന്റർനാഷണലിന്റെ ബാനറിൽ അജിത ഹരി നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഗാന്ധിമതി ആണ്. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ജോൺപോൾ ആണ്.

  അഭിനേതാക്കൾ

ബേബി ശ്യാമിലി – മാളൂട്ടി
ജയറാം – ഉണ്ണികൃഷ്ണൻ
നെടുമുടി വേണു – രാഘവൻ
ഇന്നസെന്റ് – ശങ്കരൻ
ദേവൻ – വിത്സൻ ചെറിയാൻ
ശ്രീനാഥ് – രാഘവൻ
പ്രതാപചന്ദ്രൻ
ബഹദൂർ – കുട്ടൻ പിള്ള
കഞ്ഞാണ്ടി – ഗോവിന്ദൻ നായർ
എൻ.എൽ. ബാലകൃഷ്ണൻ – കുശനിക്കാരൻ
ഉർവശി – രാജി
കെ.പി.എ.സി. ലളിത – സരസ്വതി

  സംഗീതം

പഴവിള രമേശൻ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

  ഗാനങ്ങൾ

മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – സുജാത മോഹൻ, കെ.ജെ. യേശുദാസ്

മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – കെ.ജെ. യേശുദാസ്

മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം – സുജാത മോഹൻ

സ്വർഗ്ഗങ്ങൾ സ്വപ്നം കാണും – ജി. വേണുഗോപാൽ, സുജാത മോഹൻ

  അണിയറ പ്രവർത്തകർ

ഛായാഗ്രഹണം: വേണു
ചിത്രസം‌യോജനം: ബി. ലെനിൻ, വി.ടി. വിജയൻ
കല: ഭരതൻ
ചമയം: കൃഷ്ണൻ
വസ്ത്രാലങ്കാരം: ഭാസ്കരൻ
ലാബ്: വിജയ കളർ ലാബ്
നിശ്ചല ഛായാഗ്രഹണം: എൻ.എൽ. ബാലകൃഷ്ണൻ
വാർത്താപ്രചരണം: എബ്രഹാം ലിങ്കൻ
റീ റെക്കാർഡിങ്ങ്: രാജഗോപാൽ
വാതിൽ‌പുറ ചിത്രീകരണം: ശ്രീമൂവീസ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)