സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഹാച്ചി

സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഹാച്ചി.

ഈ ലോകത്തില്‍ സ്നേഹം, പോലുള്ള വികാരങ്ങള്‍ ഇല്ലെന്നും അത് മനുഷ്യന്റെ വെറും കല്‍പ്പനകള്‍ മാത്രമാണെന്നും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ഹാച്ചിക്കോ എന്ന സിനിമ കാണേണ്ടതു തന്നെയാണ്. ഹാച്ചിക്കോ ഒരു നായ്ക്കുട്ടിയാണ്. ഹാച്ചിക്കോയുടെ കഥ പറഞ്ഞ രണ്ട് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് 1987 ല്‍ ഇറങ്ങിയ ഹാച്ചിക്കോ എന്ന ചലച്ചിത്രം. രണ്ടാമത് അത് പുനര്‍ നിര്‍മ്മിച്ച് ലാസ്സി ഹാള്‍സ്റോമിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ഹാച്ചി: എ ഡോഗ്സ് ടെയില്‍ എന്ന ചിത്രവും.

എന്താണ് ഹാച്ചിക്കോയ്ക്ക് മാത്രം ഒരു പ്രത്യേകതയെന്ന് ചോദിച്ചാല്‍ അത് മനുഷ്യ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു എന്ന് നമുക്ക് മറുപടി പറയാന്‍ കഴിയും. അസ്വാഭാവികവും, അനതിസാധാരണവുമായ സ്വഭാവ സവിശേഷതകള്‍ ഒന്നും തന്നെ ഹാച്ചിക്കോയ്ക്ക് ഇല്ല. പക്ഷേ അതിന് പാര്‍ക്കര്‍ വില്‍സണ്‍ എന്ന യജമാനനോട് പിരിയാന്‍ കഴിയാത്ത സ്നെഹബന്ധമാണുള്ളത്. ഈ സ്നേഹോഷ്മളമായ ബന്ധമാണ് സിനിമ വരച്ചുകാട്ടാന്‍ ശ്രമിക്കുന്നത്.

പാര്‍ക്കര്‍ വില്‍സന്റെ കൊച്ചുമകന്‍ ക്ളാസ്സില്‍ അവരവരുടെ ഹീറോകളെപ്പറ്റി സംസാരിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെടുമ്പോഴാണ് ഈ നായ്ക്കുട്ടിയെക്കുറിച്ച് പറയുന്നത്. ആദ്യമെല്ലാവരും ചിരിക്കുമെങ്കിലും ക്ളാസ്സ് മുഴുവനും ഹാച്ചിക്കോയുടെ കഥ കേള്‍ക്കുന്നു. ഇങ്ങനെ ഒരു ഫ്ളാഷ് ബാക്കാണ് ഹാച്ചിക്കോയുടെ കഥ ചുരുള്‍ നിവര്‍ത്തുന്നത്.
എന്തുകൊണ്ട് ഹാച്ചി ആ ചെറിയ കുട്ടിയ്ക്ക് ഹീറോ ആയി എന്നാണ് പിന്നീട് സിനിമ വെളിവാക്കുന്നത്. റെയില്‍വേ സ്റേഷില്‍ നിന്നും പാര്‍ക്കര്‍ വില്‍സണിന് കളഞ്ഞ് കിട്ടുന്നതാണ് ഹാച്ചിയെ. അവനെ ആരും തിരക്കി വരാതിരിക്കുമ്പോള്‍ പാര്‍ക്കര്‍ വളര്‍ത്താന്‍ തീരുമാക്കുന്നു. സാധാരണ പട്ടികളെ പരിശീലിപ്പിക്കുന്നതുപോലെ എറിഞ്ഞ് പിടിക്കുന്ന കളികളൊന്നും ശീലിക്കാന്‍ വശമില്ലാത്ത ഹാച്ചിയെ പാര്‍ക്കര്‍ സ്നേഹിച്ച് തുടങ്ങുകയാണ്.

യുണിവേഴ്സിറ്റിയിലേക്ക് ദിവസേന പോകുന്ന പ്രൊഫസര്‍ യുനോയെ തൊട്ടടുത്തുള്ള ഷിബുയാ റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിക്കുക അദ്ദേഹം തിരിച്ചുവരുന്നതുവരെ അവിടെ അദ്ദേഹത്തെ കാത്തു നില്‍ക്കുക ഇതായിരുന്നു ഹാച്ചിയുടെ ദിനചര്യ.

യുനോ തിരികെ എത്തുമ്പോള്‍ ഉള്ള ഹാച്ചിയുടെ സ്നേഹപ്രകടനം ആ സ്റ്റേഷനില്‍ സ്ഥിരം വന്നു പോകുന്ന ചിലര്‍ക്കെങ്കിലും കണ്ണിനു കുളിരേകുന്ന കാഴ്ച ആയിരുന്നു.

ഒരു ദിവസം യുനോ മടങ്ങി വന്നില്ല.
തന്‍റെ യജമാനന്‍ ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന് അറിയാതെ അടുത്ത ദിവസവും അവന്‍ റെയില്‍വേ സ്റ്റേഷനില്‍ പതിവുപോലെ യൂനോയെ കാത്തു നിന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാം ആ കാത്തിരുപ്പ് തുടര്‍ന്നു.
ഒന്നും രണ്ടും ദിവസമല്ല
ഒന്‍പതു വര്‍ഷം!
കാറ്റും, മഴയും, മഞ്ഞും ഒന്നും വക വക്കാതെ ഒന്‍പതു വര്‍ഷം അവന്‍ തന്‍റെ യജമാനന്‍ മടങ്ങിവരുന്നതും കാത്ത് അവിടെ നിന്നു.പാര്‍ക്കറേയും ഹാച്ചിയേയും നന്നായി അറിയാവുന്ന വീട്ടുകാര്‍ക്കും, റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ളവര്‍ക്കും, എല്ലാം ഹാച്ചിയുടെ ആ കാത്തിരിപ്പ് ഓരു വേദനയേറുന്ന കാഴ്ച്ചയായി മാറി. വീട്ടുകാര്‍ ഹാച്ചിയെ പലതവണ മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാര്‍ക്കറുടെ മകള്‍ ഹാച്ചിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിട്ടും റെയില്‍വേസ്റ്റേഷന്‍ തേടി എത്തി ഹാച്ചി കാത്തിരിപ്പ് തുടർന്നു. കണ്ണ് നനയ്ക്കാതെ ഒരാള്‍ക്കും ഈ സിനിമ കണ്ട് അവസാനിപ്പിക്കാനാവില്ല.
ജപ്പാനിലെ ടോക്യോയില്‍ 1923 ല്‍ ജീവിച്ചിരുന്ന യാഥാര്‍ത്ഥ ഹാച്ചിക്കോയുടെ കഥയാണ് ഈ സിനിമ എന്നറിയുമ്പോഴാണ് നമ്മള്‍ കുറച്ചു കൂടി ഞെട്ടുന്നത്. അസംഭവ്യം എന്ന് തോന്നുന്ന ഒരു സ്നേഹമാണ് ഹാച്ചി നമുക്ക് കാട്ടിത്തരുന്നത്.

ഒരിക്കലും തിരിച്ചു വരാത്ത യജമാനന് വേണ്ടിയുള്ള അവന്‍റെ അനന്തമായ കാത്തിരുപ്പ് കണ്ടു നിന്നവര്‍ക്കെല്ലാം വേദനയായി.

പത്രവാര്‍ത്തകളിലൂടെ രാജ്യം മുഴുവന്‍ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി.

അവന്‍റെ നിസ്തുലമായ സ്നേഹത്തിന് അംഗീകാരമായി ഷിബുയാ റെയില്‍വേ സ്റ്റേഷനില്‍ അവന്‍റെ ഒരു ലോഹ പ്രതിമ സ്ഥാപിക്കപ്പെട്ടു. ഹാച്ചിയുടെ മരണത്തിനു ഒരു വര്‍ഷം മുന്‍പ്.

അവന് ആകെ അറിയാമായിരുന്നത് സ്നേഹിക്കാന്‍ മാത്രമായിരുന്നു. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ അവസാന ശ്വാസം വരെ അവന്‍ അത് തുടര്‍ന്നു.

1935 മാര്‍ച്ച് 8. നീണ്ട ഒന്‍പതു വര്‍ഷത്തെ വിഫലമായ കാത്തിരുപ്പിനൊടുവില്‍ ഒരിക്കലും മടങ്ങി വരാത്ത തന്‍റെ യജമാനനെ ഓര്‍ത്തു വേദനയോടെ അവന്‍ മരണത്തിനു കീഴടങ്ങി.

ഷിബുയാ റെയില്‍വേ സ്റ്റേഷനിലെ ഒരു പ്രവേശന കവാടം ഇന്ന് ഹാച്ചിയുടെ പേരിലാണ് അറിയപ്പെടുന്നത്.

ഹാച്ചി തന്‍റെ യജമാനനെയും കാത്ത് ഒന്‍പതു വര്‍ഷം ചിലവഴിച്ച അതേ സ്ഥലത്ത് അവന്‍റെ ബഹുമാനാര്‍ത്ഥം അവന്‍റെ "ലോഹ നിര്‍മിത കാല്‍പ്പാടുകള്‍" കാണാം.

മനുഷ്യരില്‍ പോലും കാണാന്‍ കഴിയാത്ത അവന്‍റെ ആത്മാര്‍ഥതയെ എല്ലാ വര്‍ഷവും April 8 ന് ഹാച്ചി ദിനം ആചരിച്ച് ഇന്നും ജപ്പാന്‍കാര്‍ ബഹുമാനത്തോടെ സ്മരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )