പോസ്റ്റുകള്‍

ഭക്ഷണം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

കോൺഫ്ലോർ ഹൽവ

ഇമേജ്
   കോൺഫ്ലോർ ഹൽവ കോൺഫ്ലോർ - ഒരു കപ്പ് പഞ്ചസാര - ഒരു കപ്പ് വെളളം - രണ്ടര കപ്പ് നാരങ്ങാനീര് - 2 tsp ഏലക്കാപ്പൊടി - മുക്കാൽ tsp ഫുഡ് കളർ (ഗ്രീൻ ) - 2 തുള്ളി നെയ്യ് - മുക്കാൽ കപ്പ് കശുവണ്ടി - 10 എണ്ണം തയ്യാറാക്കുന്ന വിധം രണ്ട് കപ്പ് വെള്ളത്തിൽ കോൺഫ്ലോർ കട്ടയില്ലാതെ ഇളക്കി വയ്ക്കുക.പാനിൽ അര കപ്പ് വെള്ളവും, പഞ്ചസാരയും ചേർത്തിളക്കി തിള വരുമ്പോൾ നാരങ്ങാ നീരൊഴിച്ച് കോൺഫ്ലോർ മിക്സ് (ഒന്നുകൂടി ഇളക്കി) പാതിലോട്ടോഴിച്ച് ചെറുതീയിലിട്ട് ഇളക്കി കൊണ്ടിരിക്കുക. ഇടയിൽ 1tbsp നെയ്യ് വീതം ഒഴിച്ച് കൊടുത്ത് ഇളക്കുക. ഫുഡ് കളർ, (നിങ്ങൾക്കിഷ്ടമുള്ളത്) ഏലക്കാപ്പൊടിയും ചേർത്തിളക്കുക. പാനിൽ നിന്ന് വിട്ട് വരുന്ന പാകമാവുമ്പോൾ തീ ഓഫാക്കി നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റി 1-2 മണിക്കുർ വയ്ക്കുക. ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്ത്, കശുവണ്ടി കൊണ്ടലങ്കരിച്ച് വിളമ്പാവു ന്നതാണ്.

ബ്രെഡ് പോള

ഇമേജ്
  ബ്രെഡ് പോള എഗ്ഗ് -4 മിൽക്ക് -1/2 കപ്പ് സവാള -3 ഇഞ്ചി വെളുത്തുള്ളി -1 സ്പൂൺ പച്ചമുളക് -4 മഞ്ഞൾ പൊടി -1tsp കുരുമുളക് പൊടി -1tsp ഗരം മസാല പൊടി -1/2 ഉപ്പ് ആവശ്യത്തിന് ചിക്കൻ -200gm ബ്രെഡ് -10 പീസ് ചിക്കൻ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക .ഇനി പാൻ വെച്ച്‌ ചൂടായി വരുമ്പോൾ ഓയിൽ ഒഴിച്ച് സവാള ഇട്ടു വയറ്റി ഇതിലേയ്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് മല്ലിയില എന്നിവചേർക്കുക .ഇനി പൊടികൾ എല്ലാം ചേർക്കാം ഇനി ചിക്കൻ ഒന്നു പൊടിച്ചു ചേർത്ത് ഉപ്പുനോക്കി മാറ്റിവയ്ക്കാം ഫില്ലിംഗ് റെഡി എഗ്ഗ് പാൽ ഉപ്പ് കുരുമുളക് പൊടി കുറച്ചു എന്നിവചേർത്തു മിക്സ്‌ ചെയുക ഇനി അടി കട്ടിയുള്ള ഒരു പാൻ വെച്ച്‌ കുറച്ചു ഓയിൽ ഒഴിച്ച് ബ്രഡ് എഗ്ഗൽ മുക്കി നിരത്തി വെയ്ക്കുക മുകളിൽ ഫുൾ ഫില്ലിംഗ് വെച്ച്‌ വീണ്ടും ബ്രഡ് എഗ്ഗ് കൂട്ടിൽ മുക്കി വെയ്ക്കുക ഇനി അടച്ചു വെച്ച്‌ 20മിനുട്സ് വേവിക്കുക .ബ്രെഡ് പോള റെഡി

മാംഗോ ഹല്വ്

ഇമേജ്
  മാംഗോ ഹല്വ് മൈദ അര കിലോ മാങ്ങ ഒരു കിലോ തേങ്ങ രണ്ട് എണ്ണം പഞ്ചസാര ഒന്നര കിലോ പച്ച ഏലയ്ക്ക നാല് അണ്ടിപ്പരിപ്പ് നുറുക്കിയത് 100 ഗ്രാം നെയ്യ് 150 ഗ്രാം എസന്സ് കുറച്ച് പഞ്ചസാര ഉരുക്കുക. തേങ്ങാപ്പാല്‍ തയ്യാറാക്കുക. ഒരു പരന്ന പാത്രത്തില്‍ മൈദയും തേങ്ങാപ്പാലും പഞ്ചസാരലായനിയും അരകിലോ മാങ്ങ ചതുരത്തില്‍ മുറിച്ചതും യോജിപ്പിക്കുക.നന്നായി ഇളക്കി തിളപ്പിക്കുക. ഇത് കട്ടിയായി വരുമ്പോള്‍ നെയ്യ് ചേര്ക്കു്ക. മാവ് പാത്രത്തില്‍ നിന്നും വേര്പെയട്ട് വരുമ്പോള്‍ ബാക്കിയുള്ള മാങ്ങാക്കഷ്ണങ്ങളും ചേരുവകളും കൂടി ചേര്ക്ക്ണം. നെയ്യ് പുരട്ടിയ പാത്രത്തില്‍ കൂട്ട് ചൂടോടെ ഒഴിക്കുക. തണുത്താല്‍ കഷ്ണങ്ങളായി മുറിച്ചെടുക്കുക.

ച്യൂയിങ് ഗം

ഇമേജ്
    ച്യൂയിങ് ഗം   രണ്ടാം നൂറ്റാണ്ടിൽ മായന്മാർ ചിക്കിൾ എന്നു പിന്നീട് വിളിക്കപ്പെട്ട സാപോഡില്ല മരത്തിന്റെ കട്ടിയാക്കിയ പശ ചവക്കാറുണ്ടായിരുന്നു. പുരാതന എസ്കിമോകൾ മുറ്റക് അഥവാ തിമിംഗിലത്തിന്റെ അസംസ്കൃതചർമ്മം ചവച്ചിരുന്നു. ആഫ്രിക്കക്കാർ കോല മരങ്ങളുടെ വേരും മുളപൊട്ടിയ അണ്ടികളും ചവച്ചപ്പോൾ ദക്ഷിണ അമേരിക്കക്കാർ കൊക്കോയുടെ ഇലകൾ ചവക്കുന്നതാണ് ശീലമാക്കിയിരുന്നത്. ഗ്രീക്കുകാർ മാസ്റ്റിക് മരത്തിന്റെ കട്ടിപ്പശയിൽ നിന്നും വേർതിരിച്ചെടുത്ത മാസ്റ്റിക് ഗം അഥവ മാസ്റ്റിഷ് ആണ് ചവച്ചിരുന്നത്. ഒന്നാം നൂറ്റണ്ടിലെ ഗ്രീക്ക് വൈദ്യനായിരുന്ന ഡയോസോറിഡസ് ഇതിന്റെ രോഗനിവാരണശേഷിയെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ച്യൂയിങ് ഗമിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്. 1845-ൽ ടെക്സാസിലെ അമേരിക്കക്കാർ, മെക്സിക്കൻ ജനറൽ സാന്റാ അന്നായെ തോൽപ്പിച്ച് ന്യൂയോർക്കിലേക്ക് നാടു കടത്തി. സാധാരണ മെക്സിക്കോക്കാരെപ്പോലെ സാന്റാ അന്നാക്കും ചിക്കിൾ ചവക്കുന്ന ശീലമുണ്ടായിരുന്നു. അദ്ദേഹം ഇത് തോമസ് ആഡംസ് എന്ന ഒരു ശാസ്ത്രജ്ഞനു പരിചയപ്പെടുത്തി. ചിക്കിളിൽ രുചിക്കൂട്ടുകൾ ചേർത്ത് ഒരു മിഠായി രൂപത്തിൽ കച്ചവടം നടത

നാൻ കത്തായി - ഇന്ത്യൻ ബിസ്കൂട്ട്‌

ഇമേജ്
  നാൻ കത്തായി - ഇന്ത്യൻ ബിസ്കൂട്ട്‌ വടക്കേ ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ബേക്കറികളിൽ കാണപ്പെടുന്ന ഒരു തരം ഉറച്ച കേക്കാണ്‌ നാൻ കത്തായി. നമ്മുടെ നെയ്യപ്പത്തിന്റെ വട്ടത്തിൽ കാണപ്പെടുന്ന നാൻ കത്തായി, ബ്രൗൺ നിറത്തിലും ഇളം മഞ്ഞ നിറത്തിലും ലഭിക്കാറുണ്ട്‌. തവിട്ട്‌ നിറത്തിലുള്ളവ കൂടുതൽ ക്രിസ്പിയും മഞ്ഞനിറത്തിലുള്ളത്‌ മൃദുവായതുമാണ്‌. നാൻ കത്തായി ഇന്ത്യയിൽ രൂപം കൊണ്ട ഒരു ബേക്കറി വിഭവമാണ്‌. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗുജറാത്തിലെ സൂറത്തിലായിരുന്നു നാൻ കത്തായിയുടെ ജനനം. റൊട്ടിയുടെ പേഷ്യൻ വാക്കായ 'നാൻ', പുളിപ്പ്‌ എന്നതിന്റെ ഉറുദു വാക്കായ 'കത്തായി' യും ചേർന്നുണ്ടായതാണ്‌ നാൻകത്തായി. ഇന്ത്യയിലെ വിദേശശക്തികളുടെ അധിനിവേശത്തോട്‌ ചേർന്ന് നിൽക്കുന്നതാണ്‌ നാൻ കത്തായിയുടെ ചരിത്രവും. പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഇന്ത്യയിലെ ഡച്ചുകാർക്ക് വേണ്ടി ഡച്ചുകാർ സൂറത്തിൽ ഒരു ബേക്കറി സ്ഥാപിച്ചിരുന്നു. സ്വാദൂറും പ്രാദേശിക ഡച്ച്‌ വിഭവങ്ങൾ ലഭിച്ചിരുന്ന ഈ ബേക്കറി അക്കാലത്ത്‌ പ്രശസ്തമായിരുന്നു. ഡച്ചുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ ഉടമകൾ, ഒരു പാഴ്‌സിക്ക് ബേക്കറി‌ വിൽക്കുകയായിരുന്നു. ഡച്ചുകാർ പനങ

ചക്കകഴിക്കാന്‍ മടിക്കേണ്ട,കൊളസ്‌ട്രോള്‍ പറപറക്കും

ഇമേജ്
  ചക്കകഴിക്കാന്‍ മടിക്കേണ്ട,കൊളസ്‌ട്രോള്‍ പറപറക്കും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ചില രോഗങ്ങളുണ്ട്. ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങി പല വിധത്തിലുള്ള രോഗങ്ങള്‍ നമുക്കെല്ലാം പരിചിതമാണ്. എന്നാല്‍ ഇനി ഇത്തരം എന്നും നമ്മളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പെട്ടെന്ന് പരിഹാരം കാണാം. അതിനായി ചക്ക ഉപയോഗിക്കാം. ചക്ക കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. ചക്ക കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ചക്കയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം നാരുകളും ധാതുക്കളും ഇതിലുണ്ട്. ചക്ക സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നമുക്കുള്ളത്. ഇത് കൊളസ്‌ട്രോള്‍ കുറക്കും ബിപി കുറക്കും പ്രമേഹത്തിന് പരിഹാരം കാണും തുടങ്ങി നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. എന്തൊക്കെയാണ് ചക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എ

നെയ്യപ്പം

ഇമേജ്
  നെയ്യപ്പം ചില ആളുകളുടെ ഒരു പരാതിയാണ് നെയ്യപ്പം എങ്ങനെ ഉണ്ടാക്കിയലും ശരിയാകുന്നില്ല എന്നു. നെയ്യപ്പത്തിന്റെ കൂട്ട് ശരിയായില്ലെങ്കിൽ നെയ്യപ്പം ശരിയാവില്ല എന്നൊക്കെ. പക്ഷെ എന്റെ അനുഭവത്തിൽ നെയ്യപ്പം ശരിയാകത്തിന്റെ കാരണം അതിന്റെ കൂട്ട് അല്ല. രണ്ടു കാരണങ്ങളാണ് . 1.ഫ്രൈ ചെയ്യാൻ എടുക്കുന്ന ചട്ടി. സാദാരണ വീടുകളിൽ ഉണ്ടാക്കുന്നത് ചീന ചട്ടിയാണ്.ഇതു ഒരു കാരണമാകാം.പക്ഷെ ചീനചട്ടിയിലും നല്ല അടിപൊളി നെയ്യപ്പം ഉണ്ടാക്കുന്നവർ ഉണ്ട്. ഞാൻ ഉപയോഗിക്കുന്നത് അടിഭാഗം കട്ടിയുള്ള പരന്ന ചട്ടിയാണ്.(വീഡിയോ കണ്ടാൽ മനസ്സിലാകും.) 2.എണ്ണയുടെ ചൂട്. സാദാരണ എണ്ണ പലഹാരം ഉണ്ടക്കുമ്പോൾ എണ്ണ നല്ല ചൂട് വേണം.പക്ഷെ നെയ്യപ്പത്തിന് മീഡിയം ചൂട് മതി. ചൂട് കൂടിയാൽ നെയ്യപ്പം തൊപ്പി പോലെ വരുകയും പുറം ഭാഗം കരിഞ്ഞു ഉൾഭാഗം വേവ് ആകുകയുമില്ല. ഈ രണ്ടു കാര്യങ്ങൾ}ശ്രദ്ദിച്ചാൽ നെയ്യപ്പത്തിന്റെ കൂട്ട് എങ്ങനെ ആയാലും പ്രശ്നമില്ല എന്നാണ് എന്റെ അനുഭവവും അഭിപ്രായവും. ചേരുവകൾ. ഞാൻ ഇവിടെ ഉപയോഗിച്ചത് തരിയുള്ള മില്ലിൽ നിന്നും നെയ്യപ്പത്തിന്റെ പൊടിയാണ് വാങ്ങിയത്.പച്ചരി വെള്ളത്തിൽ കുതിർത്തി വെള്ളം ചേർക്കാതെ അരച്ചെടുത്താലും മതി. പച്ചരി/പൊടി

തേനില്‍ കുതിര്‍ത്ത ബദാം; ഗുണങ്ങളേറെ.

തേനില്‍ കുതിര്‍ത്ത ബദാം; ഗുണങ്ങളേറെ. ബദാം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണ്. നല്ല കൊളസ്‌ട്രോളിന്റെ ഉറവിടം. പലതരം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയ ഒന്ന്. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ബദാം സഹായകമാണെന്നെന്നതാണ് ഒരു വസ്തുത. ഇതിന് ബദാമിനെ സഹായിക്കുന്ന ഘടകങ്ങള്‍ പലതുമുണ്ട്. ബദാം പാലില്‍ കുതിര്‍ത്തും തേനില്‍ കുതിര്‍ത്തും വെള്ളത്തില്‍ കുതിര്‍ത്തുമെല്ലാം ഉപയോഗിയ്ക്കാം. തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ, വയറും തടിയും  കുറയാനുള്ള നല്ലൊരു വഴിയാണ് തേനില്‍ കുതിര്‍ത്ത ബദാം. തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ സഹായിക്കും. ബദാമുമായി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ഹൃദയാരോഗ്യത്തിന് മികച്ചൊരു വഴിയാണിത്. ഇതിലെ പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവയെല്ലാം ഹൃദയത്തിന ഉത്തമം. ഈ രീതിയില്‍ കുതിര്‍ത്ത ബദാമില്‍ ധാരാളം ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 17നും ധാരാളം. ഇത് പ്രോസ്‌റ്റേറ്റ്, സ്തനാര്‍ബുദങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയുമാണ്.തേനില്‍ കുതിര്‍ത്

രക്തക്കുറവിന് പരിഹാരം കാണും സൂപ്പര്‍ഫുഡ്‌

രക്തക്കുറവിന് പരിഹാരം കാണും സൂപ്പര്‍ഫുഡ്‌ ഏതൊക്കെയാണ് രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം രക്തക്കുറവ് കൊണ്ട് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവും. തലചുറ്റല്‍ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഗുളിക വിഴുങ്ങുന്നവര്‍ക്ക് പ്രത്യേകം ഉപകാരപ്പെടുന്നതാണ് ഇനി പറയുന്ന കാര്യങ്ങള്‍. കാരണം രക്തക്കുറവ് പരിഹരിയ്ക്കാന്‍ മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഉണ്ട്. ഏതൊക്കെയാണ് രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല. മാതള നാരങ്ങ മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പാല് ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് പാല്‍. ഇതിലെ കാല്‍സ്യത്തിന്റെ അളവ് രക്തക്കുറവ് പരിഹരിയ്ക്കുന്നുണ്ട്. മാത്രമല്ല മുറിവോ മറ്റോ ഉണ്ടായാല്‍ രക്തം കട്ട പിടിയ്ക്കുന്നതിനും

പൈനാപ്പിള്‍ ജിലേബി

ഇമേജ്
പൈനാപ്പിള്‍ ജിലേബി മൈദ ഒന്നര കപ്പ് സോഡാപ്പൊടി ഒരു ടീസ്പൂണ്‍ പഞ്ചസാര രണ്ടര കപ്പ് പച്ച ഏലയ്ക്കാപ്പൊടി അരടീസ്പൂണ്‍ വറുക്കാനുള്ള നെയ്യ് ആവശ്യത്തിന് മൈദയും സോഡാപ്പൊടിയും കുഴയ്ക്കുക. ഇതില്‍ രണ്ട് കപ്പ് വെള്ളം ചേര്ത്ത് മാവാക്കുക. മാവ് കട്ട കെട്ടരുത്. രാത്രി മാവ് പുളിക്കാന്‍ വെക്കണം. തുല്യ അളവ് പഞ്ചസാരയും വെള്ളവുമെടുത്ത് ഷുഗര്‍ സിറപ്പുണ്ടാക്കുക. ഏലയ്ക്കാപ്പൊടി ചേര്ത്ത് 20 മിനുട്ട് വേവിക്കുക. പരന്ന ഫ്രൈയിങ്ങ് പാനില്‍ നെയ്യ് ചൂടാക്കുക. മാവ് ഒരു പാത്രത്തിലെടുക്കുക. മാവില്‍ സ്വല്പ്പം അരിപ്പൊടി ചേര്ത്താ ല്‍ ജിലേബിക്ക് നല്ല കരുകരുപ്പ് കിട്ടും. പൈനാപ്പിള്‍ കഷ്ണങ്ങള്‍ ഓരോന്നായി മാവില്‍ മുക്കി ചൂടായ നെയ്യില്‍ വറുക്കുക. സ്വര്ണാ നിറത്തില്‍ കരുകരുപ്പോടെ വറുത്തുകോരാം. കുറച്ചുനേരം കടലാസില്‍ വെച്ച് എണ്ണ വാര്ന്നക ശേഷം രണ്ട് മിനുട്ട് പഞ്ചസാര സിറപ്പിലിട്ട് വെക്കുക. ചൂടോടെ ഉപയോഗിക്കാം.

ബ്രിട്ടാനിയ - ഒരു ബിസ്കറ്റ് ചരിതം

ഇമേജ്
ബ്രിട്ടാനിയ - ഒരു ബിസ്കറ്റ്  ചരിതം മിക്‌സ്ച്ചറും ജിലേബിയുമൊക്കെ ചെറിയ പ്ലേറ്റുകളില്‍ നിറഞ്ഞിരുന്ന ആ കാലം ഒരിക്കലും മറക്കാനാവില്ല. അന്ന് വിവാഹ പാര്‍ട്ടികളടക്കമുള്ള ആഘോഷ വേളകളില്‍ മേശപ്പുറത്തെത്തുന്ന ചെറിയ സ്റ്റീല്‍ ഗ്ലാസുകളിലെ ചുടുചായക്കൊപ്പം അഞ്ചോ ആറോ ബിസ്‌ക്കറ്റുകളുമുണ്ടാവും. ഇരുതലയും പിരിച്ച കവറുകളിലെ കേക്കുകളും കപ്പ് കേക്കുകളുമൊക്കെയായിരുന്നു മറ്റു ആകര്‍ഷക വിഭവങ്ങള്‍.ബുഫെയും ചൈനീസ് വിഭവങ്ങളുമൊക്കെ നാട്ടില്‍ സാധാരണമായിക്കഴിഞ്ഞ ഇന്ന് ഇത്തരം സായാഹ്ന സത്ക്കാരങ്ങളെല്ലാം മലയാളിയുടെ ഗൃഹാതുരമായ ഓര്‍മയാണ്. എന്നാല്‍, ബിസ്‌ക്കറ്റുകള്‍ക്കുള്ള സ്ഥാനം ഇന്നും വേറെ തന്നെയെന്നതില്‍ സംശയമില്ല. ബിസ്‌ക്കറ്റെന്നാല്‍ ബ്രിട്ടാന്നിയ മാത്രമായിരുന്നു ഒരുകാലത്ത്. കമ്പനി പിന്നിട്ട ചരിത്രത്തിലൂടെയൊന്നു കണ്ണോടിച്ചാല്‍ ആരും അത്ഭുതപ്പെടുക തന്നെ ചെയ്യും. 1892ല്‍ കല്‍ക്കത്തയിലെ ഒരു ചെറിയ വീട്ടില്‍ 295 രൂപ മുതല്‍മുടക്കില്‍ തുടങ്ങിയ ബിസക്കറ്റ് കമ്പനി ഇതുപോലൊരു സ്ഥാനത്ത് എത്തുമെന്ന് ആരും കരുതാന്‍ വഴിയില്ല. യുദ്ധകാലത്തെ ആവശ്യങ്ങള്‍ക്കായി തട്ടിക്കൂട്ടിയ താത്ക്കാലിക ചട്ടക്കൂടില്‍ നിന്നും കമ്പനി അതിശയിപ്പിക്കുന്ന രീതിയില