ചക്കകഴിക്കാന്‍ മടിക്കേണ്ട,കൊളസ്‌ട്രോള്‍ പറപറക്കും
ചക്കകഴിക്കാന്‍ മടിക്കേണ്ട,കൊളസ്‌ട്രോള്‍ പറപറക്കും
ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്ന ചില രോഗങ്ങളുണ്ട്. ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങി പല വിധത്തിലുള്ള രോഗങ്ങള്‍ നമുക്കെല്ലാം പരിചിതമാണ്. എന്നാല്‍ ഇനി ഇത്തരം എന്നും നമ്മളെ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം നമുക്ക് പെട്ടെന്ന് പരിഹാരം കാണാം. അതിനായി ചക്ക ഉപയോഗിക്കാം. ചക്ക കൊണ്ട് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ചക്കയുടെ ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. ചക്ക കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.
ചക്കയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, പൊട്ടാസ്യം, കാല്‍സ്യം, അയേണ്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ധാരാളം നാരുകളും ധാതുക്കളും ഇതിലുണ്ട്. ചക്ക സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നമുക്കുള്ളത്. ഇത് കൊളസ്‌ട്രോള്‍ കുറക്കും ബിപി കുറക്കും പ്രമേഹത്തിന് പരിഹാരം കാണും തുടങ്ങി നിരവധി ഗുണങ്ങളാണ് നല്‍കുന്നത്. എന്തൊക്കെയാണ് ചക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
കൊളസ്‌ട്രോള്‍ കുറക്കുന്നു
കൊളസ്‌ട്രോള്‍ കുറക്കുന്ന കാര്യത്തില്‍ ചക്കക്കുള്ള പങ്ക് വളരെ വലുതാണ്. ഇത് എല്ലാ വിധത്തിലും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ചക്ക കഴിക്കുന്നത് നല്ലതാണ്.
ഹൃദയാരോഗ്യം
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ചക്ക നല്ലൊരു പരിഹാരമാണ്. ചക്ക സ്ഥിരമായി കഴിയ്ക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഹൃദയത്തെ സംരക്ഷിക്കാന്‍ ചക്ക എങ്ങനെയെല്ലാം കഴിക്കാം എന്നത് തന്നെ അറിയേണ്ടതാണ്.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ചക്കയെ വെല്ലാന്‍ മറ്റു ഫലങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെ ചക്കയെ വ്യത്യസ്തമാക്കുന്നു. ഇതിലൂടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
എല്ലുകള്‍ക്ക് ബലം
എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും ചക്കയുടെ ഉപയോഗം സഹായിക്കുന്നു. ധാരാളം കാല്ഡസ്യവും മഗ്‌നീഷ്യവും ചക്കയില്‍ അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കാര്യം. എല്ല് തേയ്മാനത്തേയും പ്രതിരോധിയ്ക്കുന്നു.
പനിയും ജലദോഷവും
പനിയും ജലദോഷവും പോലെ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ചക്ക കഴിയ്ക്കുന്നത് നല്ലതാണ്. ബാക്ടീരിയ മൂലമുണ്ടാകുന്ന ഇത്തരം അസുഖങ്ങള്‍ പ്രതിരോധിയ്ക്കുന്നതില്‍ ചക്കയ്ക്ക് പ്രത്യേക സ്ഥാനമാണുള്ളത്.
ആസ്ത്മ തടയുന്നു
ആസ്ത്മയെ പ്രതിരോധിയ്ക്കാനും ചക്കയ്ക്കു കഴിയും. ഇന്നത്തെ കാലത്ത് നിരവധി പേരാണ് ആസ്ത്മ മൂലം കഷ്ടപ്പെടുന്നത്. ഇതിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു ചക്ക.
രക്ത സമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിയ്ക്കുന്നതിനും ചക്ക സഹായിക്കുന്നു. ഇത് ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൃത്യമായ അളവില്‍ രക്തം സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചക്കക്ക് കഴിയുന്നു.
ഊര്‍ജ്ജം നല്‍കുന്നു
ഊര്‍ജ്ജം നല്‍കുന്ന കാര്യത്തിലും ചക്ക തന്നെ മുന്നില്‍. ചക്കയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും കലോറിയും അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫ്രക്ടോസും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന കാര്യത്തിലും വളരെ മുന്നിലാണ് ചക്ക.
മലബന്ധം ഇല്ലാതാക്കുന്നു
മലബന്ധം ഇല്ലാതാക്കുന്നതിനും ചക്ക സഹായിക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന്റെ പിന്നിലെ സൂത്രം.
ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു
ക്യാന്‍സറിനെ പ്രതിരോധിക്കാനും ചക്കയ്ക്ക് കഴിയും. ചക്ക കൂടുതല്‍ കഴിയ്ക്കുന്നത് ഡി എന്‍ എയില്‍ ക്യാന്‍സര്‍ കോശങ്ങളില്‍ മാറ്റം വരുത്തുന്നു. പല തരത്തിലുള്ള ഡാമേജുകളില്‍ നിന്ന് ഡി എന്‍ എയെ സംരക്ഷിക്കാനും ചക്കയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ക്ക് കഴിയുന്നു.
തൈറോയ്ഡ് രോഗം
തൈറോയ്ഡ് രോഗമുള്ളവര്‍ക്കും ചക്ക ധൈര്യമായി കുറയ്ക്കാം. ഇത് രോഗത്തിന്റെ കാഠിന്യത്തെ കുറയ്ക്കുകയും പലപ്പോഴും രോഗാവസ്ഥ തന്നെ ഇല്ലാതാക്കുകയും ചെയ്യുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ