തേനില്‍ കുതിര്‍ത്ത ബദാം; ഗുണങ്ങളേറെ.

തേനില്‍ കുതിര്‍ത്ത ബദാം; ഗുണങ്ങളേറെ.

ബദാം ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷണവസ്തുവാണ്. നല്ല കൊളസ്‌ട്രോളിന്റെ ഉറവിടം. പലതരം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയ ഒന്ന്. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ബദാം സഹായകമാണെന്നെന്നതാണ് ഒരു വസ്തുത. ഇതിന് ബദാമിനെ സഹായിക്കുന്ന ഘടകങ്ങള്‍ പലതുമുണ്ട്. ബദാം പാലില്‍ കുതിര്‍ത്തും തേനില്‍ കുതിര്‍ത്തും വെള്ളത്തില്‍ കുതിര്‍ത്തുമെല്ലാം ഉപയോഗിയ്ക്കാം. തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

വയറും തടിയും  കുറയാനുള്ള നല്ലൊരു വഴിയാണ് തേനില്‍ കുതിര്‍ത്ത ബദാം. തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ സഹായിക്കും. ബദാമുമായി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കും.ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ഹൃദയാരോഗ്യത്തിന് മികച്ചൊരു വഴിയാണിത്.

ഇതിലെ പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവയെല്ലാം ഹൃദയത്തിന ഉത്തമം.
ഈ രീതിയില്‍ കുതിര്‍ത്ത ബദാമില്‍ ധാരാളം ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി 17നും ധാരാളം. ഇത് പ്രോസ്‌റ്റേറ്റ്, സ്തനാര്‍ബുദങ്ങള്‍ തടയാനുള്ള നല്ലൊരു വഴിയുമാണ്.തേനില്‍ കുതിര്‍ത്ത ബാദാം ഫോളിക് ആസിഡിന്റെ ഉറവിടമാണ്. ഇത് ഗര്‍ഭകാലത്ത് ഏറെ ഗുണം ചെയ്യുകയും ചെയ്യും.

ആരോഗ്യത്തിനു മാത്രമല്ല,  ചര്‍മത്തിനും മുടിയ്ക്കുമെല്ലാം തേനില്‍ കുതിര്‍ന്ന ബദാം ഗുണകരമാണ്. ഇവ ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കുന്നു. ചര്‍മത്തിന് ചെറുപ്പം നല്‍കുന്നു. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യുത്തമം. ബദാം അരച്ചു തേനില്‍ ചാലിച്ചു മുഖത്തിടുന്നതും കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)