7.പ്രായോജനാ രീതി (project method)

7.പ്രായോജനാ രീതി (project method)

ജെ.എ. സ്റ്റീവൻസന്റെ (J.A.Stevenson) അഭിപ്രായത്തിൽ പ്രശ്നബദ്ധമായ ഒരു കൃത്യം യഥാർഥ പരിതഃസ്ഥിതിയിൽ പൂർണമാക്കുക എന്നതത്രെ പ്രായോജനാരീതി. കിൽപാട്രിക് (kilpatrick) ആകട്ടെ, ഇതിനെ സാമൂഹിക പരിസരത്തിൽ ശ്രദ്ധാപൂർവം നടത്തുന്ന സോദ്ദേശ്യപ്രവർത്തനം എന്നു നിർവചിക്കുന്നു.

സ്കൂളിൽവച്ച് തത്ത്വങ്ങളും സിദ്ധാന്തങ്ങളും പഠിച്ചിട്ട് അവയെ പുതിയ സംസ്ഥിതികളിൽ പ്രയോഗിക്കുകയല്ല ചെയ്യുന്നത്. പുതിയ പ്രശ്നപരമായ സംസ്ഥിതികളെ കൈകാര്യം ചെയ്തു ക്രിയാത്മകമായ പ്രവർത്തനങ്ങളിൽക്കൂടി തത്ത്വങ്ങളിൽ എത്തിച്ചേരുകയാണ്. അങ്ങനെയുള്ള പഠനം അർഥവത്തും പ്രയോഗക്ഷമവും ചിരസ്ഥായിയുമായിരിക്കും. പ്രശ്നങ്ങൾ തിരഞ്ഞെടുക്കുക, ലക്ഷ്യങ്ങൾ സ്പഷ്ടമാക്കുക, പ്രവർത്തനപദ്ധതി ആസൂത്രണം ചെയ്യുക, അതു നടപ്പിലാക്കുക എന്നിവയെല്ലാം കുട്ടികൾ തന്നെ ചെയ്യുന്നു. അധ്യാപകൻ ഉപദേശകനും മാർഗദർശകനുമായി വർത്തിക്കുന്നു.

കിൽപാട്രിക്, പ്രോജക്റ്റുകളെ നാലായി തരംതിരിക്കുന്നു: ഉത്പാദന (production) പ്രോജക്റ്റ്, പഠന (study) പ്രോജക്റ്റ്, ഉപഭോക്തൃ (consumer) പ്രോജക്റ്റ്, പ്രശ്ന (problem) പ്രോജക്റ്റ്. എന്നാൽ കോളിങ്സിന്റെ വിഭജനം കഥാപ്രോജക്റ്റ്, ഹസ്തപ്രോജക്റ്റ്, കളി പ്രോജക്റ്റ്, പഠനയാത്രാ പ്രോജക്റ്റ് എന്നിങ്ങനെയാണ്.

സാധാരണയായി വിദ്യാലയങ്ങളിൽ നടത്താവുന്ന പ്രോജക്റ്റുകളുടെ കൂട്ടത്തിൽ തപാലാപ്പീസ്, സഹകരണ സ്റ്റോർ, കാഴ്ചബംഗ്ലാവ്, തോട്ടം, കളിസ്ഥലം, റോഡ് എന്നിവയുടെ നിർമ്മാണം, ആരോഗ്യസർവേ, നാടകാവതരണം മുതലായവ ഉൾപ്പെടുത്താം. പ്രോജക്റ്റുകളുടെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതികൾപോലും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )