വീട്

  വീട്

മനുഷ്യർ സ്ഥിരമായി താമസിക്കാനായി ഉണ്ടാക്കിയെടുക്കുന്ന നിർമ്മിതിയാണു വീട്. മഴയിൽനിന്നും വെയിലിൽനിന്നും ദ്രോഹകാരികളായ വിവിധതരം ജീവികളിൽ നിന്നും ഒരളവോളം അവന്റെ തന്നെ ഗണത്തില്പെട്ട ശത്രുക്കളിൽ നിന്നും ഇത് അവനു പരിരക്ഷ നൽകുന്നു. മെച്ചപ്പെട്ട ആരോഗ്യപരിപാലനവും തന്റെ ഭാവി തലമുറകളെ ചിട്ടയിൽ വളർത്തിയെടുക്കാനുള്ള സൗകര്യവും കൂടി ഇത് അവനു നൽകുന്നു. സാധാരണയായി ഇത് ഒരു കുടുംബത്തിനു താമസിക്കാനുതകുന്ന വിവിധസൗകര്യങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടായിരിക്കും. വീടിന് മനുഷ്യന്റെ സാമൂഹ്യചരിത്രത്തിൽ വളരെ വലിയ സ്ഥാനമുണ്ട് ആദിമകാലത്ത് ഗുഹകളിലായിരുന്നു പ്രകൃതിശക്തികളിൽനിന്ന് രക്ഷനേടാനായി മനുഷ്യർ താവളമുറപ്പിച്ചിരുന്നത്.. പിന്നീട് മനുഷ്യരാശിയുടെ പുരോഗമന പാതയിൽ വീടിനും മാറ്റം വരുന്നു എന്നു പറയാം.[1]

മനുഷ്യൻ തന്റെ സുരക്ഷയ്ക്കും താമസത്തിനുമാണ് ആദ്യ കാലങ്ങളിൽ വീട് നിർമിച്ചിരുന്നത് ,മനുഷ്യൻ നദീ തടങ്ങളിൽ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ആണ് വീടുകൾ നിർമ്മിക്കാൻ തുടങ്ങിയത് .ആദ്യകാലങ്ങളിൽ മരത്തിന്റെ മുകളിൽ വീട് വച്ചിരുന്നു . ഇത്തരം വീടുകളെ ഏറുമാടങ്ങൾ എന്ന് വിളിക്കുന്നു. വെള്ളപ്പൊക്കത്തിൽ നിന്നും, വന്യ മൃഗങ്ങളിൽ നിന്നും രക്ഷനേടാനും ഗൃഹ നിർമ്മാണം ആരംഭിച്ചു. ഇപ്പോഴും കേരളത്തിലെ കാടുകളിലെ ആദിവാസികളിൽ ചിലർ ഏറു മാടങ്ങളിൽ താമസിക്കുന്നു .പിന്നീടു ഭൂമിയുടെ ഉപരിതലത്തിൽ ചെറിയ കുടിലുകൾ ( പുല്ലും മുളയും മറ്റും കൊണ്ട് നിർമ്മിക്കുന്ന വീട് ) നിർമ്മിക്കാൻ തുടങ്ങി . നമുക്ക് വിവിതതരം വീടുകളെ കുറിച്ച് അറിയാം.

  വിവിധതരം വീടുകൾ

  കുടിൽ

വൈക്കോൽ കൊണ്ടോ തെങ്ങിന്റെയൊ ,പനയുടേയൊ ഓല ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ വീടുകൾ , കേരളത്തിലെ ഗ്രാമങ്ങളിൽ സാധാരണ കാഴ്ചയായിരുന്നു..ഇത്തരം വീടുകളെ മലയാളികൾ ചെറ്റപ്പെര എന്നും ചെറ്റവീട് എന്നൊക്കെ സാധാരണ പറയാറുണ്ട്.കേരളത്തിന്റെ തീര ദേശങ്ങളിലും മലയോര മേഖലകളിലുമാണ് ഇത്തരം വീടുകൾ ധാരാളമായി കാണപ്പെടുന്നത്. ഓടിന്റെയും കോണ്ക്രീറ്റുകളുടെയും സമൃദ്ധിക്ക് മുമ്പ് കേരളീയ ഭവനങ്ങൾ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു. കുടിലിനുള്ളിൽ ഓല കൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ അടുക്കളയും കിടപ്പു മുറിയും തമ്മിൽ വിഭജിക്കപ്പെടാറുണ്ട്.

  ഓടിട്ട വീട്

ഓട് :- ചെളി കുഴച്ച് പരത്തി അച്ചിൽ വെച്ച് രൂപഭംഗി നൽകി ചുട്ടു നിർമ്മിക്കുന്ന വസ്തു . ഇഷ്ടികയോ മറ്റു കല്ലുകളോ ഉപയോഗിച്ച് നിർമ്മിക്കുന്ന ചുമരിൻ മുകളിൽ ഓടു മേയുന്നു .ഓല മേയുന്നതു പോലെ . കേരളത്തിൽ വിവിതതരം ഓടിട്ട വീടുകൾ ഉണ്ട്

- നാലുകെട്ട് വീട്
- എട്ടുകെട്ട് വീട്
- പതിനാറുകെട്ടുവീട്

  ആധുനിക വീടിന്റെ ഘടകങ്ങൾ

കോലായി
അടുക്കള
ഭക്ഷണ മുറി
കിടപ്പു മുറി

  വീട് നിർമ്മാണ രീതികൾ

ഓല
ഓടും ഇഷ്ടികയും ഉപയോഗിച്ച്
കോൺക്രീറ്റ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )