ആധുനിക വാസ്തുവിദ്യ

  ആധുനിക വാസ്തുവിദ്യ

കെട്ടിടങ്ങളുടെ ആകൃതിയിലെ ലാളിത്യവും ഘടനയെ അടിസ്ഥാനമാക്കിയുള്ള നിർമ്മാണരീതിയുമാണ് ആധുനിക വാസ്തുവിദ്യ (Modern architecture) എന്ന വാസ്തുകലാപ്രസ്ഥാനത്തിന്റെ മുഖമുദ്ര. എല്ലാറ്റിനും ഉപരിയായ വാസ്തുവിദ്യാ പ്രസ്ഥാനമായും ആധുനിക വാസ്തുവിദ്യയെ കണക്കാക്കുന്നു. ആധുനിക വാസ്തുവിദ്യയുടെ നിർവചനവും വ്യാപ്തിയും ദേശംതോറും വ്യത്യാസപ്പെടുന്ന ഒന്നാണ്.'ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വാസ്തുവിദ്യാ സിദ്ധാന്തങ്ങളും ശാസ്ത്രസാങ്കേതികവിദ്യയും ഇടകലർന്നപ്പോഴാണ് ആധുനിക വാസ്തുവിദ്യ രൂപംകൊള്ളുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് ആധുനിക വാസ്തുവിദ്യയ്ക്ക് കൂടുതൽ പ്രചാരം സിദ്ധിച്ചത്. തുടർന്ന് 21ആം നൂറ്റാണ്ടിൽ നിർമ്മിക്കപെട്ട വ്യാപാര, സഹകരണ ആവശ്യങ്ങൾക്കായുള്ള പല മന്ദിരങ്ങളുടെയും നിർമ്മാണശൈലി ആധുനികരീതിയിലായിരുന്നു.

ആധുനികത ഒരൊറ്റ ശാഖയായി അല്ല നിലനിന്നത്, അതിനോടനുബന്ധിച്ച് അനവധി പ്രസ്ഥാനങ്ങളും ആശയങ്ങളും ജന്മംകൊണ്ടു. ആധുനികാനതര വാസ്തുവിദ്യ(Postmodern Architecture) അവയിൽ ഒന്നാണ്. ആധുനികതയുടെ ആവിർഭാവത്തോടെ പ്രാധാന്യം നഷ്ടപ്പെട്ട നിർമ്മാണശൈലികളെ പുനഃരുദ്ധരിക്കുക എന്ന ആവശ്യം മുന്നിർത്തിയാണ് ഈ പ്രസ്ഥാനം രൂപംകൊണ്ടത്. അതേസമയം ഭവിഷ്യവാദ വാസ്തുവിദ്യ(Futurist Architecture), അപനിർമ്മാണവാദം(Deconstructivism), ബ്രൂട്ടലിസം(Brutalism) തുടങ്ങിയവ ആധുനിക വാസ്തുവിദ്യയുടെ ഉപവിഭാഗങ്ങളായ് പിൽകാലത്ത് രൂപംകൊണ്ട പ്രസ്ഥാനങ്ങളാണ്

ഫ്രാങ്ക് ലോയ്ഡ് റൈറ്റ്, ലുഡ്വിഗ് മീസ് വാൻ ഡെ റോഹ്, വാൾട്ടാർ ഗ്രൂപിയസ്, ലെ കൂർബസിയേ, ഓസ്കാർ നീമെൻ, ആൾവർ ആൾടോ തുടങ്ങിയവർ ആധുനിക വാസ്തുവിദ്യാ പ്രസ്ഥാനത്തിന് വളരെയേറെ സംഭാവനകൾ നൽകിയ വാസ്തുശില്പികളാണ്.

  പ്രത്യേകതകൾ

ആധുനിക വാസ്തുവിദ്യയുടെ പ്രധാന സവിശേഷതകൾ ഇവയാണ്

ഫ്രാങ്ക് ലോയ്ഡ് റൈറ്റിന്റെ മുൻഗാമിയായിരുന്ന ലൂയിസ് സള്ളിവന്റെ ആകൃതി ആവശ്യത്തെ അനുഗമിക്കുന്നു എന്ന സങ്കല്പം. രൂപകല്പനയുടെ ഉദ്ധിഷ്‌ടഫലം അതിന്റെ ആവശ്യത്തിൽ നിന്നും നേരിട്ട് വ്യുൽപാദിക്കുന്നതായിറിക്കണം എന്നാണിത് അർത്ഥമാക്കുന്നത്.
അനാവശ്യ വിശദാംശങ്ങളുടെ(അലങ്കാരങ്ങൾ കൊത്തുപണികൾ തുടങ്ങിയവ) നിഷ്കാസനം കെട്ടിടങ്ങളുടെ രൂപത്തിൽ മിതത്വവും സ്വച്ഛതയും കൊണ്ടുവന്നു.
ഘടനയുടെ(structure) ദൃശ്യമായ ആവിഷ്കാരം
നിർമ്മാണ സാമഗ്രികളോടുള്ള നേര്(Truth to Materials) എന്ന ആശയം
വ്യാവസായികമായ് ഉല്പാദിക്കുന്ന നിർമ്മാണ സാമഗ്രികളുടെ ഉപയോഗം(ഗ്ലാസ്, സ്റ്റീൽ മുതലായവ)

  പൂർവ്വ ആധുനികത

ആധുനികതയുടെ ഉദ്ഭവത്തെ നാനവിധത്തിൽ വിവക്ഷിക്കാവുന്നതാണ്. ചില ചരിത്രകാരന്മാർ ആധുനികത സാമൂഹികപരിഷ്കരണത്തിന്റെയും ഫലമായുദ്ഭവിച്ചതാണെന്ന് അനുമാനിക്കുന്നു. [2] മറ്റൊരുകൂട്ടർ ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയെയാണ് ആധുനികവാസ്തുവിദ്യയുടെ ഉദ്ഭവത്തിന് കാരണമായ് കരുതുന്നത്. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായ് പുതിയ പുതിയ നിർമ്മാണ സാമഗ്രികൾ (building materials) രംഗത്തെത്തി. ഗ്ലാസ്, സ്റ്റീൽ, ഫൈബർ തുടങ്ങിയവ ചില ഉദാഹരണം. പുതിയ നിർമ്മാണ വസ്തുക്കൾ പുതിയ നിർമ്മാണരീതികളിലേക്കും വഴിതെളിച്ചു.

1796-ൽ ഷ്യൂസ്ബെറി എന്ന മില്ലിന്റെ ഉടമസ്ഥനായിരുന്ന ചാൾസ് ബേജ് പുതിയൊരു അഗ്നിപ്രതിരോധ നിർമ്മിതിക്ക് രൂപം നൽകി. cast iron ഉം ഇഷ്ടികയും ഉപയോഗിച്ചുള്ളതായിരുന്നു അത്. ഈ പുതിയ നിർമ്മിതി അക്കാൽത്ത് നിലനിന്നിരുന്ന മറ്റു ധാന്യശാലകളേക്കാൾ വളരെയേറെ ബലിഷ്ടമയിരുന്നു. ആയതിനാൽ കൂടുതൽ യന്ത്രങ്ങളെ ഉൾക്കൊള്ളാനും അതിനു സാധിച്ചു. ഇതു നിർമ്മാണസാമഗ്രി എന്നനിലയിൽ ഉരുക്കിന്റെ ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ച്ത്.

1851-ൽ ജോസഫ് പാക്സ്റ്റൺ(Joseph Paxton) നിർമ്മിച്ച പളുങ്കു കൊട്ടാരം(The Crystal Palace) ഉരുക്കും സ്ഫടികവും ഉപയോഗിച്ചുള്ള ആദ്യകാല നിർമിതികളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്. അതിനെ തുടർന്ന് 1890-നോടടുത്ത് ലൂയിസ് സള്ളിവെനും വില്യം ലെ ബാരോൺ ജെന്നിയും കൂടിച്ചേർന്ന് അമേരിക്കയിലെ ഉരുക്കു ഘടനയോടുകൂടിയ ആദ്യത്തെ അംബരചുംബികൾക്ക് രൂപം നൽകി. ഏതാണ്ട് 1900-മാണ്ടായപ്പോഴേക്കും പുതിയ നിർമ്മാണരീതിയിൽ പരമ്പരാഗത ശൈലികളെ(ഗോത്തിക് തുടങ്ങിയവ) സംയോജ്ജിപ്പിക്കുവാൻ ലോകവ്യാപകമായ് പല വാസ്തുവിദ്വാന്മാരും ശില്പികളും ശ്രമമാരംഭിച്ചു. ലൂയിസ് സള്ളിവെൻ, ഫ്രാങ്ക് ലോയ്ഡ് റൈറ്റ്, വിക്ടർ ഹോർടാ, ആന്റണി ഗൗഡി, ഓട്ടോ വാഗ്നെർ, തുടങ്ങിയവരുടെ സൃഷ്ടികൾ പുതിയതും പഴയതും തമ്മില്ലുള്ള മാറ്റങ്ങൾ വിളിച്ചോതുന്നവയാണ്. ഇവയിൽ ചിലത് നവ കല എന്നർത്ഥം വരുന്ന ആർട് നൂവ്വേ (Art Nouveau) എന്ന കലാപ്രസ്ഥാനത്തിന്റെ ഭാഗമായ് കണക്കാക്കുന്നവയാണ്.

   ആധുനികത വിവിധ രാജ്യങ്ങളിൽ

  അമേരിക്ക

റൈറ്റിന്റെ ലാർകിൻ ഭരണമന്ദിരം, യുണിറ്റി ക്ഷേത്രം, ഓക് പാർക്, റൂബി ഹൗസ് തുടങ്ങിയവ അമേരിക്കയിലെ ആദ്യകാല ആധുനിക വാസ്തുവിദ്യക്ക് ഉദാഹരണങ്ങളാണ്. മിക്ക യൂറോപ്പ്യൻ വാസ്തുശില്പികളും ഫ്രാങ്ക് ലോയ്ഡ് റൈറ്റിൽനിന്ന് പ്രേരണ ഉൾക്കൊണ്ടവരാണ്. വ്വാൾട്ടർ ഗ്രൂപിയസ്, വാൻ ദെ റോ എന്നുതുടങ്ങി ആ പട്ടിക നീളുന്നു.

  ഇറ്റലിയിലെ ഭവിഷ്യവാദം

20ആം നൂറ്റാണ്ടിലാണ് ഭവിഷ്യവാദം ഉദ്ഭവിക്കുന്നത്. വാസ്തുശില്പികളെ മാത്രമല്ല നിരവധി ചിത്രകാരന്മാരെയും കലാ- സാഹിത്യകാരന്മാരേയും ഈ പ്രസ്ഥാനം ആകർഷിച്ചു. ഫിലിപ്പൊ തൊമസ്സോ മാരിനേറ്റി എന്ന ഇറ്റാലിയൻ കവിയാണ് ഈ കലാപ്രസ്ഥാനത്തിനു ചുക്കാൻ പിടിച്ചത്. മാനിഫെസ്റ്റോ ഓഫ് ഫ്യൂചറിസം എന്ന ഗ്രന്ഥവും 1909-ൽ അദ്ദേഹം പുറത്തിറക്കി.

  റഷ്യയിലെ നിർമ്മാണവാദം

1920-30കളിൽ സോവിയറ്റ് യൂണിയനിൽ അഭിവൃദ്ധിപ്രാപിച്ച അധുനിക വാസ്തുരീതിണ് നിർമ്മാണവാദം(Constructivist architecture). ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയും കമ്യൂണിസ്റ്റ് ചിന്താധാരകളും ഈ വാസ്തുവിദ്യയെ വളരെയേറെ സ്വാധീനിച്ചു. ഈ ശൈലിയനുഗമിച്ച് നിരവധി മന്ദിരങ്ങൾ സോവിയറ്റ് രാഷ്ട്രങ്ങളിൽ അക്കാലയളവിൽ പണിതുയർത്തി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)