പോസ്റ്റുകള്‍

കരിനൊച്ചി

കരിനൊച്ചി വൈറ്റെക്സ് നെഗുണ്ടോ (Vitex Negundo Linn.) എന്നാണ് കരിനൊച്ചിയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ വില്ലോ ലീവ്ഡ് ജസ്റ്റിസിയ (Willow-leaved justicia) എന്നാണ് ഇതറിയപ്പെടുന്നത്. ഔഷധഗുണത്തിനോടൊപ്പം വിശ്വാസങ്ങളുടെ പരിവേഷവുമുള്ള ഒരു ചെറുമരമാണ് കരിനൊച്ചി. നൊച്ചികള്‍ പലതരമുണ്ട്. അതില്‍ നീലപ്പൂവുകള്‍ ഉണ്ടാകുന്നവയാണ് കരിനൊച്ചി. ഇലകളുടെ അടിഭാഗം നീലകലര്‍ന്ന പച്ചനിറമായിരിക്കും. കരിനെച്ചി പരമ്പരാകൃതമായി മലയോര പ്രദേശത്ത് കാണപ്പെടുന്ന ഔഷധ മരമാണ്. ഇതൊരു പരമ്പരാഗത ഒറ്റമൂലിയാണ്. 4-5 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന മരമാണിത്. ഇലയും തൊലിയും ഔഷധമായി ഉപയോഗിച്ചുവരുന്നു. ബാഷ്പശീലത്വമുള്ള സുഗന്ധതൈലം ഇലയില്‍ അടങ്ങിയിട്ടുണ്ട്. ക്ഷയം ആദിയായ ശ്വാസകോശരോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. അപൂര്‍വ്വഗുണവിശേഷമുള്ള കരിനൊച്ചി മരങ്ങളുണ്ടെന്നും അവയ്ക്ക് അസാധാരണമായ ഔഷധ-ഭാഗ്യദായക ഗുണങ്ങളുണ്ടെന്നും വിശ്വാസമുണ്ട്. ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമ

കുട്ടികൾക്കുള്ള ആഹാരം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്

കുട്ടികൾക്കുള്ള ആഹാരം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത ആരോഗ്യകരമായ ഭക്ഷണശീലം കുട്ടിക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിനായി മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നീണ്ടനേരത്തെ ഫാസ്റ്റിംഗിനുശേഷം കഴിക്കുന്ന ആഹാരമാണ് പ്രാതല്‍. അതിനാല്‍ തന്നെ പ്രഭാതഭക്ഷണം സമ്പൂര്‍ണമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍ ഇവയൊക്കെ പ്രഭാത ഭക്ഷണത്തില്‍ ഉണ്ടാവണം. സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ ഊണിനു മുമ്പ് ലഘുഭക്ഷണം നിര്‍ബന്ധമാക്കണം. പഴങ്ങളോ, പുഴുങ്ങിയ പയറുവര്‍ഗങ്ങളോ കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കാം. ഇടയ്ക്കിടെ തിളപ്പിച്ച് ആറ്റിയ വെള്ളം കുട്ടികള്‍ക്ക് നല്‍കണം. വീട്ടില്‍ ഉണ്ടാക്കുന്ന ജ്യൂസ്, കരിക്കിന്‍ വെള്ളം എന്നിയവും കുടിക്കാന്‍ നല്‍കാം. ഉച്ചഭക്ഷണത്തില്‍ പച്ചക്കറികള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അമിതമായി ഉച്ചഭക്ഷണം നല്‍കരുത്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാണെങ്കില്‍ ഉച്ചയ്ക്കുശേഷം ക്ലാസില്‍ ശ്രദ്ധ കുറയാന്‍ അമിത ഭക്ഷണം കാരണമാകും. അവല്‍, പുഴുങ്ങിയ കിഴങ്ങുകള്‍, ഇലയട, പുഴുങ്ങിയ പയറുവര്‍ഗങ്ങള്‍, നവധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ വൈകുന്നേരം

അയുര്‍വേദത്തില്‍ പ്രമേഹത്തിനെ നേരിടാന്‍ ഒട്ടേറെ മരുന്നുകളുണ്ട്. അവയില്‍ ചില ഒറ്റമൂലികളാണ് താഴെ പറഞ്ഞിരിക്കുന്നത്

അയുര്‍വേദത്തില്‍ പ്രമേഹത്തിനെ നേരിടാന്‍ ഒട്ടേറെ മരുന്നുകളുണ്ട്. അവയില്‍ ചില ഒറ്റമൂലികളാണ് താഴെ പറഞ്ഞിരിക്കുന്നത് 1. പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും കൂടി മൂന്ന് ഔണ്‍സ് വീതം അതിരാവിലെ വെറും വയറ്റില്‍ കുടിക്കുക.. 2. അര ഗ്രാം ശുദ്ധി ചെയ്ത കന്മദം കാച്ചിയ പാലില്‍ കഴിക്കുക. പച്ച പാവയ്ക്കയോ നീരോ പതിവായി കഴിക്കുക. 3. മുരിക്കിന്‍ തൊലികഷായം തേന്‍ ചേര്‍ത്ത് കഴിക്കുക. മുഞ്ഞ വേരിന്‍ തൊലി കഷായം വെച്ചു കഴിക്കുക. 4. ബ്രഹ്മി അരച്ചെടുത്ത് കാച്ചിയ പാലില്‍ കലക്കി കഴിക്കുക. 5. കുമ്പളങ്ങ നീരില്‍ തുളസിയില, തഴുതാമയില, കൂവളത്തില, ചെറൂള എന്നിവ അരച്ചു പിഴിഞ്ഞ നീര് ചേര്‍ത്ത് കഴിക്കുക. 6. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക. 7. ഉലുവ മുളപ്പിച്ചത് കഴിക്കുക. 8. അര ഗ്ലാസ് വാഴപ്പിണ്ടി നീരില്‍ 5 ഗ്രാം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുക. 9. ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂട് വെള്ളത്തില്‍ കഴിക്കുക. 10. തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് പാല്‍ ചേര്‍ത്ത് നിത്യവും രാവിലെ കുടിക്കുക. 11. വെള്ളക്കൂവ ഉണക്കിപ്പൊടിച്ചത് പശുവിന്‍ പാലില്‍ കലക്കി കാച്ചി ക്കുടിക്കുക. 12. ചിറ്റമൃതിന്റെ നീര് തേന്‍ ചേര്‍ത്

ചിക്കൻ പോക്സ് മാറാൻ

ചിക്കൻ പോക്സ് മാറാൻ തുളസിയില പിഴിഞ്ഞനീര് ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്. ചുമ, കഫക്കെട്ട് എന്നിവക്ക് തുളസിയില നീര്, ചുവന്നുള്ളിനീര്, തേൻ എന്നിവ ഓരോ സ്പൂൺ സമം ചേർത്ത് രണ്ടു നേരം കുടിച്ചാൽ മതി. തുളസിനീരിൽ കുരുമുളക് ചേർത്തു കഴിച്ചാൽ പനി മാറും. നീരിറക്കത്തിന് തുളസിനീരും പുളിയിലയും ചെമ്പരത്തിയും ചേർത്ത് എണ്ണയുണ്ടാക്കി തലയിൽ തേച്ചാൽ മതി. ചിക്കൻപോക്‌സിന് തുളസിയില നീര് 10മില്ലി അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിക്കുക. തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ്മാറും. തലവേദനക്ക് തുളസിയില അരച്ചു തേച്ചാൽ മതി.

കട്ടന്‍ ചായയുടെ ചില ആരോഗ്യഗുണങ്ങള്‍

കട്ടന്‍ ചായയുടെ ചില ആരോഗ്യഗുണങ്ങള്‍ 1. ഹൃദയധമനിയുടെ ആരോഗ്യം ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായകുടിക്കുന്നത്‌ സഹായിക്കുമെന്നാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌. ഇതില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡൈസ്‌ഡ്‌ ആകുന്നതില്‍ നിന്നും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും. രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും. എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്‌ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത്‌ സഹായിക്കും. രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഫ്‌ളേവനോയിഡ്‌സ്‌ വളരെ ഫലപ്രദമാണ്‌. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്‌ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും. 2.അര്‍ബുദം തടയും കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത്‌ തടയാന്‍ സഹായിക്കും. ഇത്‌ പ്രോസ്‌റ്റേറ്റ്‌, കുടല്‍, ഗ

വെറും പതിനഞ്ചു ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം,കിടിലൻ ജ്യൂസ്..!

വെറും പതിനഞ്ചു ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം,കിടിലൻ ജ്യൂസ്..! ഈ കുടവയർ എങ്ങിനെ കുറയ്ക്കാം എന്നതാണ് യുവജനതയുടെ ഇന്നത്തെ പ്രധാന ചിന്താ വിഷയം.ശൈലികളുടെ മാറ്റത്തിനൊപ്പം കുടവയറെന്ന പ്രശ്നം വ്യാപകമായി.വ്യായാമത്തിൻ്റെ കുറവും പതിവായി ഒരിടത്തുതന്നെ ഇരുന്നുളള ജോലിയുമൊക്കെ കൂടുതൽ കുടവയറൻമാരെ സൃഷ്ടിച്ചു... വെറും പതിനഞ്ച് ദിവസം കൊണ്ട്.അധികം ചിലവില്ലാതെ പ്രകൃതിദത്തമായി തന്നെ കുടവയർ കുറയ്ക്കാൻ കഴിഞ്ഞാൽ അത് നല്ലതല്ലെ..? അതിനുളള ഒരു ജ്യൂസാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത്... *ആവശ്യമായ സാധനങ്ങൾ* ചെറുനാരങ്ങ-2എണ്ണം സലാഡ് കുക്കമ്പർ- 2 എണ്ണം പുതീന ഇല- ഒരു പിടി ഇഞ്ചി - ഒരെണ്ണം ശുദ്ധ ജലം- 1 കപ്പ് രാത്രി കിടക്കുന്നതിന് മുൻപാണ് ജ്യൂസ് ഒരുക്കേണ്ടത്.കുടിക്കേണ്ടത് പിറ്റെ ദിവസം രാവിലെയും. കുക്കമ്പറും,ഇഞ്ചിയും തൊലികളഞ്ഞ് ചെറുതായി അരിയുക.പുതിന ഇലയും ചെറുതായി അരിയണം.ഇവയിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കുക.ഇവ ഒരു കപ്പ് വെളളത്തിൽ ചെർത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം.തണുപ്പ് പ്രശ്നമുളളവർ ഫ്രിഡ്ജിൽ വെക്കണമെന്നില്ല.രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കഴിക്കുക.ഇഞ്ചിയും മറ്റു കഷണങ്ങളും ചവച്ചരച്ച് കഴിക്കാനായാൽ ഏറ്റവു

തോളിന്റെയും കഴുത്തിന്റെയും സൗന്ദര്യത്തിന്

തോളിന്റെയും കഴുത്തിന്റെയും സൗന്ദര്യത്തിന് തണ്ണിമത്തങ്ങാനീര് കഴുത്തിലും തോളിലും പുരട്ടുത് വേനല്‍ക്കാലത്ത് വളരെ നല്ലതാണ്. ഒരു കപ്പ് ഗോതമ്പ് മാവില്‍ കാല്‍കപ്പ് തൈര്, 1 ടീസ്പൂണ്‍ ബദാം എണ്ണ ഇവ ചേര്‍ത്ത് കുഴമ്പാക്കി കഴുത്തില്‍ പുരട്ടി 15 മിനിറ്റിനുശേഷം ഇളം ചൂടുവെളളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ 3 പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ കഴുത്ത് മനോഹരമാകും. നിത്യവും രാത്രി കഴുത്തില്‍ നെക്ക് ക്രീമുകള്‍ പുരട്ടുത് വളരെ നല്ലതാണ്.