അയുര്‍വേദത്തില്‍ പ്രമേഹത്തിനെ നേരിടാന്‍ ഒട്ടേറെ മരുന്നുകളുണ്ട്. അവയില്‍ ചില ഒറ്റമൂലികളാണ് താഴെ പറഞ്ഞിരിക്കുന്നത്

അയുര്‍വേദത്തില്‍ പ്രമേഹത്തിനെ നേരിടാന്‍ ഒട്ടേറെ മരുന്നുകളുണ്ട്. അവയില്‍ ചില ഒറ്റമൂലികളാണ് താഴെ പറഞ്ഞിരിക്കുന്നത്

1. പച്ചനെല്ലിക്കയുടെ നീരും പച്ചമഞ്ഞളിന്റെ നീരും കൂടി മൂന്ന് ഔണ്‍സ് വീതം അതിരാവിലെ വെറും വയറ്റില്‍ കുടിക്കുക..

2. അര ഗ്രാം ശുദ്ധി ചെയ്ത കന്മദം കാച്ചിയ പാലില്‍ കഴിക്കുക. പച്ച പാവയ്ക്കയോ നീരോ പതിവായി കഴിക്കുക.

3. മുരിക്കിന്‍ തൊലികഷായം തേന്‍ ചേര്‍ത്ത് കഴിക്കുക. മുഞ്ഞ വേരിന്‍ തൊലി കഷായം വെച്ചു കഴിക്കുക.

4. ബ്രഹ്മി അരച്ചെടുത്ത് കാച്ചിയ പാലില്‍ കലക്കി കഴിക്കുക.

5. കുമ്പളങ്ങ നീരില്‍ തുളസിയില, തഴുതാമയില, കൂവളത്തില, ചെറൂള എന്നിവ അരച്ചു പിഴിഞ്ഞ നീര് ചേര്‍ത്ത് കഴിക്കുക.

6. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.

7. ഉലുവ മുളപ്പിച്ചത് കഴിക്കുക.

8. അര ഗ്ലാസ് വാഴപ്പിണ്ടി നീരില്‍ 5 ഗ്രാം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കഴിക്കുക.

9. ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂട് വെള്ളത്തില്‍ കഴിക്കുക.

10. തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് പാല്‍ ചേര്‍ത്ത് നിത്യവും രാവിലെ കുടിക്കുക.

11. വെള്ളക്കൂവ ഉണക്കിപ്പൊടിച്ചത് പശുവിന്‍ പാലില്‍ കലക്കി കാച്ചി ക്കുടിക്കുക.

12. ചിറ്റമൃതിന്റെ നീര് തേന്‍ ചേര്‍ത്ത് കഴിക്കുക.

പ്രമേഹ രോഗികള്‍ ഒട്ടും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് വ്യായാമം. രാവിലെയും വൈകിട്ടും അര മണിക്കൂര്‍ വീതമെങ്കിലും നടക്കണം. നീന്തല്‍, ഓട്ടം, കായികവിനോദങ്ങള്‍ എന്നിവയും ആകാം. ഇതൊന്നും സാധിക്കാത്തവര്‍ സൂര്യ നമസ്‌കാരം ദിവസവും 10 പ്രാവശ്യം ചെയ്യുക. അമിത ഭോജനവും അല്പാഹാരവും ഒഴിവാക്കണം. ചിട്ടയോടെ ഭക്ഷണ ക്രമം പാലിക്കുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക.

പഞ്ചസാര, മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്തവ, ഐസ്‌ക്രീം, ലഘുപാനീയങ്ങള്‍ എന്നിവ കഴിക്കാതിരിക്കുക. നാരുകള്‍ കൂടുതല്‍ ഉള്ള പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പുഴുങ്ങിയതോ ആവിയില്‍ വേവിച്ചതോ ആയ പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക. മധുരം പോലെ തന്നെ ഉപ്പിന്റെ അളവും കുറക്കുക.(ഉദാ:ഉണക്കമത്സ്യം, കൊണ്ടാട്ടം, ഉപ്പിലിട്ടത് തുടങ്ങിയവയുടെ ഉപയോഗം) വേവിക്കാത്ത ‘പച്ചടി’ പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും, പച്ചക്കറികള്‍ കൊണ്ടുള്ള സലാഡും ഉച്ചയൂണിനും അത്താഴത്തിനും ഉള്‍പ്പെടുത്തുക. ഇത്രയും ചെയ്താല്‍തന്നെ ഒരു പ്രമേഹരോഗിക്ക് രോഗശമനത്തിനും ആയുസ് വര്‍ധിപ്പിക്കാനും സാധിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )