കുട്ടികൾക്കുള്ള ആഹാരം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത്
കുട്ടികൾക്കുള്ള ആഹാരം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടത
ആരോഗ്യകരമായ ഭക്ഷണശീലം കുട്ടിക്കളില്‍ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിനായി മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
നീണ്ടനേരത്തെ ഫാസ്റ്റിംഗിനുശേഷം കഴിക്കുന്ന ആഹാരമാണ് പ്രാതല്‍. അതിനാല്‍ തന്നെ പ്രഭാതഭക്ഷണം സമ്പൂര്‍ണമാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍ ഇവയൊക്കെ പ്രഭാത ഭക്ഷണത്തില്‍ ഉണ്ടാവണം.
സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ ഊണിനു മുമ്പ് ലഘുഭക്ഷണം നിര്‍ബന്ധമാക്കണം. പഴങ്ങളോ, പുഴുങ്ങിയ പയറുവര്‍ഗങ്ങളോ കുട്ടികള്‍ക്ക് കഴിക്കാന്‍ നല്‍കാം.
ഇടയ്ക്കിടെ തിളപ്പിച്ച് ആറ്റിയ വെള്ളം കുട്ടികള്‍ക്ക് നല്‍കണം. വീട്ടില്‍ ഉണ്ടാക്കുന്ന ജ്യൂസ്, കരിക്കിന്‍ വെള്ളം എന്നിയവും കുടിക്കാന്‍ നല്‍കാം.
ഉച്ചഭക്ഷണത്തില്‍ പച്ചക്കറികള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അമിതമായി ഉച്ചഭക്ഷണം നല്‍കരുത്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളാണെങ്കില്‍ ഉച്ചയ്ക്കുശേഷം ക്ലാസില്‍ ശ്രദ്ധ കുറയാന്‍ അമിത ഭക്ഷണം കാരണമാകും.
അവല്‍, പുഴുങ്ങിയ കിഴങ്ങുകള്‍, ഇലയട, പുഴുങ്ങിയ പയറുവര്‍ഗങ്ങള്‍, നവധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ വൈകുന്നേരം നല്‍കാം.
രാത്രി എട്ടുമണിക്കു മുമ്പ് അത്താഴം നല്‍കണം. ധാരാളം കൊഴുപ്പടങ്ങിയ ഭക്ഷണം രാത്രിയില്‍ നല്‍കരുത്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ