കരിനൊച്ചി

കരിനൊച്ചി

വൈറ്റെക്സ് നെഗുണ്ടോ (Vitex Negundo Linn.) എന്നാണ് കരിനൊച്ചിയുടെ ശാസ്ത്രീയനാമം. ഇംഗ്ലീഷില്‍ വില്ലോ ലീവ്ഡ് ജസ്റ്റിസിയ (Willow-leaved justicia) എന്നാണ് ഇതറിയപ്പെടുന്നത്. ഔഷധഗുണത്തിനോടൊപ്പം വിശ്വാസങ്ങളുടെ പരിവേഷവുമുള്ള ഒരു ചെറുമരമാണ് കരിനൊച്ചി. നൊച്ചികള്‍ പലതരമുണ്ട്. അതില്‍ നീലപ്പൂവുകള്‍ ഉണ്ടാകുന്നവയാണ് കരിനൊച്ചി. ഇലകളുടെ അടിഭാഗം നീലകലര്‍ന്ന പച്ചനിറമായിരിക്കും.
കരിനെച്ചി പരമ്പരാകൃതമായി മലയോര പ്രദേശത്ത് കാണപ്പെടുന്ന ഔഷധ മരമാണ്. ഇതൊരു പരമ്പരാഗത ഒറ്റമൂലിയാണ്. 4-5 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളായി വളരുന്ന മരമാണിത്. ഇലയും തൊലിയും ഔഷധമായി ഉപയോഗിച്ചുവരുന്നു. ബാഷ്പശീലത്വമുള്ള സുഗന്ധതൈലം ഇലയില്‍ അടങ്ങിയിട്ടുണ്ട്. ക്ഷയം ആദിയായ ശ്വാസകോശരോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി പ്രദാനം ചെയ്യുന്നതാണ് കരിനൊച്ചി. അപൂര്‍വ്വഗുണവിശേഷമുള്ള കരിനൊച്ചി മരങ്ങളുണ്ടെന്നും അവയ്ക്ക് അസാധാരണമായ ഔഷധ-ഭാഗ്യദായക ഗുണങ്ങളുണ്ടെന്നും വിശ്വാസമുണ്ട്. ഇലയും തണ്ടുമിട്ടു തിളപ്പിച്ച വെള്ളം ജ്വരം, നീരിളക്കം, വാതം എന്നീ രോഗങ്ങള്‍ക്കെതിരെ ആവിപിടിക്കാന്‍ നല്ലതാണ്. തലവേദന മാറുവാന്‍ കരിനൊച്ചിയില നിറച്ച തലയിണ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കും. കരിനൊച്ചിയില പിഴിഞ്ഞെടുത്ത നീര് ഏതാനും തുള്ളി മൂക്കിലൊഴിച്ചാല്‍ അപസ്മാര രോഗിയെ ബോധക്കേടില്‍ നിന്നും ഉണര്‍ത്താന്‍ കഴിയും.

ചെറിയക്കുട്ടികള്‍ക്ക് അപസ്മാരം, പനി എന്നിവ ഉണ്ടാകുന്ന സമയത്ത് കരിനെച്ചി മരത്തിന്റെ ഇലയിലെ നീര് എടുത്ത് കൊമ്പന്‍ജാതി ഗുളികയില്‍ ചേര്‍ത്ത് കൊടുത്താല്‍ പനി, അപസ്മാരം എന്നിവ ഭേദപ്പെടും. കൊമ്പന്‍ജാതി എന്നാല്‍‍ ആയുര്‍‍വേദ മരുന്നുകളുടെ ഒരുമിശ്രിതമാണ്. ഇത് കൂടാതെ കരിനെച്ചി നീര് മാത്രം കൊടുത്താലും രോഗം തടയാന്‍ സാധിക്കുന്നു. കരിനെച്ചിയില കഷായം വെച്ച് ചൂടോടെ കവിള്‍ കൊള്ളുക. ഇത് വായ് പുണ്ണിന് നല്ലതാണ്. കരിനെച്ചിയില പിഴിഞ്ഞെടുത്ത നീര് 5-10 തുള്ളി രണ്ടു മൂക്കിലും ഒഴിക്കുന്നത് പെട്ടെന്നുണ്ടാകുന്ന അബോധാവസ്ഥ വീണ്ടെടുക്കാന്‍ നല്ലതാണ് അപസ്മാര രോഗികള്‍ക്ക്. തൊണ്ടക്കകത്തും കഴുത്തിനുചുറ്റുമുള്ള ലസികാ ഗ്രന്ഥികള്‍ വീര്‍ത്താല്‍ കരിനെച്ചിലയുടെ നീര് 10.മി.ലി. വീതം രാവിലെയും വൈകീട്ടും പതിവായി കുടിക്കുക. നടു വേദന, മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നീ അസുഖങ്ങള്‍ക്ക് കരിനെച്ചിയില അരച്ചിടുക. കരിനെച്ചി വേരും ഇലയുമിട്ട് വെന്ത കഷായത്തില്‍ ആവണക്കെണ്ണ ഒഴിച്ച് കഴിച്ചാല്‍ നടുവേദന, മുട്ടുകളിലുണ്ടാകുന്ന നീര്, വേദന എന്നിവ പൂര്‍ണ്ണമായും വിട്ടുമാറും. തുളസിയില, കരിനെച്ചിയില, കുരുമുളക് എന്നിവ മൂന്നും സമമെടുത്ത് കഷായം വച്ചു കുടിക്കുന്നത് പനി, മലമ്പനി എന്നിവ ശമിക്കും. തുളസിയില, കരിനെച്ചിയില, കുരുമുളക് എന്നിവ സമമെടുത്ത് കഷായം വെച്ച് കഴിക്കുന്നത് ഇന്‍ഫ്ലുവന്‍സ പിടിപെടാതിരിക്കാന്‍ സഹായിക്കും. കരിനെച്ചിലയുടെ നീരില്‍ ആവണക്കെണ്ണ ഒഴിച്ച് വയറിളക്കിയാല്‍ നട്ടെല്ല് സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും. കഫക്കെട്ടിനും, ശ്വാസംമുട്ടിനും, ജലദോഷത്തിനും ഇലയിട്ട വെള്ളം ആവി പിടിക്കുന്നു. മൂത്രതടസ്സത്തിന് നല്ല മരുന്നാണ്. മലേറിയ ചികിത്സക്കും ഉപയോഗിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)