പോസ്റ്റുകള്‍

എന്തുകൊണ്ട് സിനിമകൾ റീലീസിനായി വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുന്നു

എന്തുകൊണ്ട് സിനിമകൾ റീലീസിനായി വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുന്നു സിനിമകള്‍ മനുഷ്യന്റെ വിനോദത്തിനു ഭൂഷണമായി കൂടെക്കൂടിയിട്ടു പതിറ്റാണ്ടുകള്‍ കടക്കുന്നു.എഡ്വിന്‍ എസ് പോട്ടര്‍ എന്ന മഹാരഥന്‍ കഥാചിത്രങ്ങള്‍ എന്ന ആശയം മുന്നോട്ടു വച്ച നാള്‍ മുതല്‍ സിനിമ അതിന്റെ ശൈശവത്തില്‍ നിന്നു ഇരുകാലില്‍ നില്‍ക്കാന്‍ തുടങ്ങി.അന്ന് മുതല്‍ ഒരു കലയുടെയും, ലോക സമ്പത്ഘടനയ്ക്ക് കൈത്താങ്ങു നല്‍കാന്‍ പ്രാപ്തമായ ഒരു വ്യവസായത്തിന്റെയും വളര്‍ച്ച ദ്രുതഗതിയിലായി.നാട്ടിലെങ്ങും സിനിമ കൊട്ടകകള്‍ ഉയർന്നു.സിനിമ, മാലോകര്‍ക്ക് ഉത്സവമായി.ആഘോഷങ്ങള്‍ക്കും ഒതുകൂടലുകള്‍ക്കും മാത്രം തന്റെ കാത്തിരിപ്പുകള്‍ മാറ്റിവയ്ക്കാറുള്ള മനുഷ്യന് ഓരോ സിനിമയുടെയും റിലീസ് നാളുകള്‍ പോലും മനപ്പാഠമായ ദിനങ്ങൾ സന്നിഹിതമാകാന്‍ താമസമുണ്ടായില്ല.റിലീസ് ദിനങ്ങള്‍ പൂരത്തിന് സമാനമാകുമ്പോള്‍ അതിനു വേദിയൊരുക്കുന്ന ദിവസങ്ങള്‍ പൊതുവേ വെള്ളിയാഴ്ചയാകാറാണ് പതിവ്.എന്തുകൊണ്ടാകാം വെള്ളിയാഴ്ച ദിവസത്തിന് സിനിമാകൊട്ടകകളുമായി ഇത്ര അഭേദ്യമായ ഒരു ബന്ധം? ആ ചോദ്യത്തിനു ഉത്തരം തെടുന്നതാകട്ടെ ഇന്നത്തെ പോസ്റ്റ്‌ : ഒരു ചെറു ചോദ്യം നല്‍കി അവസാന ഖണ്ഡിക അവസാനിച്ചു.എന്നാല്‍ അതിനുത

അല്പം ജിറാഫ് വിശേഷങ്ങൾ!

ഇമേജ്
  അല്പം ജിറാഫ് വിശേഷങ്ങൾ! ജീവലോകത്ത് ഏവർക്കും പരിചിത നാമമാണ് ജിറാഫ്. ജിറാഫിഡെ ആണ് കുടുംബം കുടുംബക്കാരനായി 'ഒകാപി' മാത്രം. ജന്തുലോകത്തെ വിസ്മയ കഥാപാത്രമാണ് ജിറാഫ് . ജന്തുലോകത്തെ പൊക്കക്കാരൻ. പ്രായപൂർത്തിയായ ആൺ ജിറാഫിന് ശരാശരി അഞ്ചര മീറ്റർ വരെ ഉയരം ഉണ്ടാകും. 1700 കിലോ ഭാരവും കാണും. ഇത്രയധികം ശരീര ഭാരമുണ്ടെങ്കിലും മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ അനായാസം ഓടാൻ ജിറാഫിനാകും. ഉയരമേറിയ ബലിഷ്ഠമായ കാലുകൾ തന്നെയാണ് ഇവക്ക് വേഗത നൽകുന്നത്. നിഷ്കളങ്കമായ മുഖമാണ് ജിറാഫിന് നീണ്ട് കൂർത്ത ചെവി. ശരീരവുമായി യാതൊരു ബന്ധവുമില്ലാത്ത മെലിഞ്ഞുണങ്ങിയ കുഞ്ഞു കൊമ്പുകൾ. നീളമേറിയ കൺപീലികൾ. മൊത്തത്തിൽ ആരും നോക്കി നിന്നു പോകും ഈ അപൂർവ്വ ജീവിയെ. മുള്ളുകൾ നിറഞ്ഞ അക്കേഷ്യ പോലുള്ള പച്ചിലകളാണ് ഇഷ്ടഭക്ഷണം. ഒരു ദിവസം 130 കിലോ ഭക്ഷണം വരെ ഈസിയായി ആശാൻ ശാപ്പിടും. മൂന്നോ നാലോ മണിക്കൂർ മാത്രമേ ഉറങ്ങാറുള്ളൂ. മറ്റൊരു പ്രത്യേകത കാഴ്ച്ച ശക്തിയാണ്. ഒന്നര കിലോമീറ്റർ വരെ ദൂരക്കാഴ്ച്ചയുണ്ട് ജിറാഫിന് . കൂടെ മേയുന്ന സീബ്ര , ഇംപാല പോലുള്ള സഹജീവികളുടെ ബോഡി ഗാർഡാണ് ജിറാഫ് . ജിറാഫുള്ള ഇടങ്ങളിൽ ഇവക്ക് ധൈര്യമായി തീറ്റ

ഡെസിബെല്ലും ചരിത്രത്തിലെ ഏറ്റവും തീവ്രതയാർന്ന ശബ്ദവും

ഇമേജ്
ഡെസിബെല്ലും ചരിത്രത്തിലെ ഏറ്റവും തീവ്രതയാർന്ന ശബ്ദവും ലോകത്തിലെ ഏറ്റവും വലിയ ശബ്ദം നമുക്ക്‌ കേൾക്കാൻ സാധിക്കുമോ?   ശബ്ദ-തീവ്രത അനുപാതങ്ങളുടെയും ശബ്ദ-മർദ അനുപാതങ്ങളുടെയുൻ അളവ്‌ സൂചിപ്പിക്കുന്ന ഏകകമാണല്ലോ ഡെസിബെൽ എന്നത്‌. ശബ്ദതീവ്രദയുടെ അടിസ്ഥാന ഏകകമായ 'ബെൽ' ന്റെ പത്തിൽ ഒരു ഭാഗമാണിത്‌. ടെലിഫോൺ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായ അലക്സാണ്ടർ ഗ്രഹാം ബെലിന്റെ പേരിൽ നിന്നാൺ ഈ സംജ്ഞ നിഷ്പന്നമായിട്ടുള്ളത്‌. ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്നതാണ്‌ dB എന്നത്‌.   നമ്മുടെ സംഭാക്ഷണങ്ങളുടെ ശബ്ദതീവ്രത 50 മുതൽ 60 വരെ ഡെസിബെലുകൾക്കിടയിൽ ഉള്ളവയാണ്‌. 25 അടി ദൂരത്തുള്ള ഒരു മോട്ടോർ സൈക്കിളിന്റെ ശബ്ദം നമ്മുടെ ചെവിയിലെത്തുമ്പോൾ അത്‌ 90 ഡെസിബെൽ തീവ്രതയെങ്കിലും ഉണ്ടായിരിക്കും. ആകാശത്തെ ഒരു തീവ്രതയേറിയ ഇടിമുഴക്കം നമ്മുടെ കർണ്ണപുടങ്ങളിലെത്തുമ്പോൾ 120 ഡെസിബെൽ ശബ്ദത്തിലായിരിക്കും. 120 dB ക്ക്‌ മേലെയുള്ള ശബ്ദം മനുഷ്യരിൽ അസ്വസ്ഥതയുണ്ടാക്കുമെന്നാൺ ശാസ്ത്രം പറയുന്നത്‌. ഭൂമിയിൽ വെച്ച്‌ ഏതൊരു ജീവിയും ഉണ്ടാക്കുന്നതിൽ വെച്ച്‌ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത്‌ സ്പേം തിമിംഗലമാണ്‌. 230 ഡെസിബെൽ ശ

ച്യൂയിങ് ഗം

ഇമേജ്
    ച്യൂയിങ് ഗം   രണ്ടാം നൂറ്റാണ്ടിൽ മായന്മാർ ചിക്കിൾ എന്നു പിന്നീട് വിളിക്കപ്പെട്ട സാപോഡില്ല മരത്തിന്റെ കട്ടിയാക്കിയ പശ ചവക്കാറുണ്ടായിരുന്നു. പുരാതന എസ്കിമോകൾ മുറ്റക് അഥവാ തിമിംഗിലത്തിന്റെ അസംസ്കൃതചർമ്മം ചവച്ചിരുന്നു. ആഫ്രിക്കക്കാർ കോല മരങ്ങളുടെ വേരും മുളപൊട്ടിയ അണ്ടികളും ചവച്ചപ്പോൾ ദക്ഷിണ അമേരിക്കക്കാർ കൊക്കോയുടെ ഇലകൾ ചവക്കുന്നതാണ് ശീലമാക്കിയിരുന്നത്. ഗ്രീക്കുകാർ മാസ്റ്റിക് മരത്തിന്റെ കട്ടിപ്പശയിൽ നിന്നും വേർതിരിച്ചെടുത്ത മാസ്റ്റിക് ഗം അഥവ മാസ്റ്റിഷ് ആണ് ചവച്ചിരുന്നത്. ഒന്നാം നൂറ്റണ്ടിലെ ഗ്രീക്ക് വൈദ്യനായിരുന്ന ഡയോസോറിഡസ് ഇതിന്റെ രോഗനിവാരണശേഷിയെക്കുറിച്ച് പ്രസ്താവിച്ചിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെയാണ് ച്യൂയിങ് ഗമിന്റെ ആധുനികചരിത്രം ആരംഭിക്കുന്നത്. 1845-ൽ ടെക്സാസിലെ അമേരിക്കക്കാർ, മെക്സിക്കൻ ജനറൽ സാന്റാ അന്നായെ തോൽപ്പിച്ച് ന്യൂയോർക്കിലേക്ക് നാടു കടത്തി. സാധാരണ മെക്സിക്കോക്കാരെപ്പോലെ സാന്റാ അന്നാക്കും ചിക്കിൾ ചവക്കുന്ന ശീലമുണ്ടായിരുന്നു. അദ്ദേഹം ഇത് തോമസ് ആഡംസ് എന്ന ഒരു ശാസ്ത്രജ്ഞനു പരിചയപ്പെടുത്തി. ചിക്കിളിൽ രുചിക്കൂട്ടുകൾ ചേർത്ത് ഒരു മിഠായി രൂപത്തിൽ കച്ചവടം നടത

ഒരു കൊച്ചു ഈസ്റ്റര്‍ മുട്ടക്കഥ

ഇമേജ്
   ഒരു കൊച്ചു ഈസ്റ്റര്‍ മുട്ടക്കഥ ഈസ്റ്റർ എന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ കൊണ്ടാടുന്ന വിശുദ്ധദിനമാണ്‌. ഈസ്റ്റർ 'ഉയിർപ്പ് പെരുന്നാൾ' എന്ന പേരിലും അറിയപ്പെടുന്നു. ഈസ്റ്റർ എന്ന പുണ്യദിനം യേശുദേവന്റെ ത്യാഗത്തെയും പീഡാനുഭവത്തെ കുറിച്ച് മാത്രമല്ല തിന്മയുടെയും അസത്യത്തിന്റെയും ജയം താത്‌കാലികം മാത്രമെന്നും നമ്മെ ഓർമിപ്പിക്കുന്നു. ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്ന യാഥാർഥ്യങ്ങളാണ് മുകളിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് വിവിധ രാജ്യങ്ങളിൽ ഈസ്റ്റർ സമയത്തുള്ള ആഘോഷങ്ങളെ ചുറ്റിപ്പറ്റി പല കൗതുകവസ്തുതകളും ഉണ്ട്. ഇവയാണ് ഇന്നത്തെ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. ഈസ്റ്റർ മുട്ട വിദേശ രാജ്യങ്ങളിൽ ഈസ്റ്റർ മുട്ടകൾ (അലങ്കരിച്ച മുട്ടകൾ), അല്ലെങ്കിൽ കുട്ടികൾക്കായി നടത്തുന്ന ഈസ്റ്റർ എഗ്ഗ് ഹണ്ട് (ഈസ്റ്റർ മുട്ട കണ്ടുപിടിക്കുക), ഈസ്റ്റർ എഗ്ഗ് എ റോൾ എന്നിവ ഈസ്റ്റർ ആഘോഷങ്ങളുടെ അഭേദ്യമായ ഭാഗമാണ്. മുട്ട എന്നത് പുരാതന കാലഘട്ടത്തിൽ പുതുജീവന്റെ ചിഹ്നമായിട്ടാണ് കണ്ടിരുന്നത്. വസന്തത്തെ വരവേൽക്കാനുള്ള (സൂര്യദേവന്റെ തിരിച്ചു വരവായും) പുരാതന പേഗൻ ആഘോഷങ്ങളുമായി മുട്ടയെ ബന്ധപെടുത്ത