ഡെസിബെല്ലും ചരിത്രത്തിലെ ഏറ്റവും തീവ്രതയാർന്ന ശബ്ദവും
ഡെസിബെല്ലും ചരിത്രത്തിലെ ഏറ്റവും തീവ്രതയാർന്ന ശബ്ദവും
ലോകത്തിലെ ഏറ്റവും വലിയ ശബ്ദം നമുക്ക് കേൾക്കാൻ സാധിക്കുമോ?
ശബ്ദ-തീവ്രത അനുപാതങ്ങളുടെയും ശബ്ദ-മർദ അനുപാതങ്ങളുടെയുൻ അളവ് സൂചിപ്പിക്കുന്ന ഏകകമാണല്ലോ ഡെസിബെൽ എന്നത്. ശബ്ദതീവ്രദയുടെ അടിസ്ഥാന ഏകകമായ 'ബെൽ' ന്റെ പത്തിൽ ഒരു ഭാഗമാണിത്. ടെലിഫോൺ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായ അലക്സാണ്ടർ ഗ്രഹാം ബെലിന്റെ പേരിൽ നിന്നാൺ ഈ സംജ്ഞ നിഷ്പന്നമായിട്ടുള്ളത്. ഡെസിബെല്ലിനെ പ്രതിനിധാനം ചെയ്യാൻ ഉപയോഗിക്കുന്നതാണ് dB എന്നത്.
നമ്മുടെ സംഭാക്ഷണങ്ങളുടെ ശബ്ദതീവ്രത 50 മുതൽ 60 വരെ ഡെസിബെലുകൾക്കിടയിൽ ഉള്ളവയാണ്. 25 അടി ദൂരത്തുള്ള ഒരു മോട്ടോർ സൈക്കിളിന്റെ ശബ്ദം നമ്മുടെ ചെവിയിലെത്തുമ്പോൾ അത് 90 ഡെസിബെൽ തീവ്രതയെങ്കിലും ഉണ്ടായിരിക്കും. ആകാശത്തെ ഒരു തീവ്രതയേറിയ ഇടിമുഴക്കം നമ്മുടെ കർണ്ണപുടങ്ങളിലെത്തുമ്പോൾ 120 ഡെസിബെൽ ശബ്ദത്തിലായിരിക്കും.
120 dB ക്ക് മേലെയുള്ള ശബ്ദം മനുഷ്യരിൽ അസ്വസ്ഥതയുണ്ടാക്കുമെന്നാൺ ശാസ്ത്രം പറയുന്നത്. ഭൂമിയിൽ വെച്ച് ഏതൊരു ജീവിയും ഉണ്ടാക്കുന്നതിൽ വെച്ച് ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത് സ്പേം തിമിംഗലമാണ്. 230 ഡെസിബെൽ ശബ്ദത്തിലുള്ള ഈ തിമിംഗലത്തിന്റെ അലർച്ച നമുക്ക് കേൾക്കാവുന്നതല്ല. കടലിനടിയിൽ വെച്ചുണ്ടാവുന്ന ഈ കഠോരമായ ശബ്ദം വെള്ളത്തിന്ന് മേലെ 175 ഡെസിബെലിലായിരിക്കും. ഇങ്ങനെയുണ്ടാക്കുന്ന 'ക്ലിക്' ശബ്ദത്തിന്റെ പ്രതിധ്വനി ഉപയോഗിച്ചാൺ ഈ സ്പേം തിമിംഗലം ഇരയെ കണ്ടെത്താർ.
1883 ആഗസ്റ്റ് 27 ന്ന് ഉണ്ടായ ഒരു അഗ്നിപർവ്വത സ്ഫോടനത്തിന്റെ ശബ്ദമാണ്, ലോക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും തീവ്രതയാർന്ന ശബ്ദം. ഇന്നത്തെ ഇന്തൊനീഷ്യയിലെ ക്രാക്കത്തോവ ദ്വീപിലെ ക്രാക്കത്തോവ പർവ്വതം പൊട്ടിത്തെറിച്ച ശബ്ദം 3500 കിലോമീറ്ററുകൾക്കപ്പുറമുള്ള ആസ്ത്രേലിയയിലെ ആലിസ് സ്പ്രിംഗ്സിലെ ആട്ടിടയന്മാർക്ക് വരെ കേൾക്കാൻ പറ്റി. ആൾത്താമസമില്ലാതിരുന്ന ദ്വീപായ 'ക്രാക്കത്തോവ' മൊത്തത്തിൽ തകർന്ന് പോയ ഈ അഗ്നിസ്ഫോടനത്തിന്റെ തീവ്രത 160 കിലോ മീറ്റർ അകലത്തിൽ 180 ഡെസിബെൽ അനുഭവപ്പെട്ടു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്പോടനം നടന്ന ദ്വീപിന്റെ പരിസരത്ത് ഇതിന്റെ എത്രയോ അധികം മടങ്ങ് തീവ്രതയാർന്ന ശബ്ദമായിരിക്കും ഉണ്ടായിരിക്കുക. 180 ഡെസിബെൽ ശബ്ദം തന്നെ ഒരു മനുഷ്യകർണ്ണപുടത്തിന്ന് താങ്ങാവുന്നതിലധികമാണ്. ഈ ശബ്ദം കേൾക്കാനിട വന്നാൽ തന്നെ മരണം സംഭവിക്കുമെന്നാൺ പറയുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ