ബ്രെഡ്‌ കുൾഫി

ബ്രെഡ്‌ കുൾഫി

പരമ്പരാഗത ഇന്ത്യൻ ഐസ്ക്രീം ആണ് കുൾഫി. ബ്രെഡ്‌ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു കുൾഫി തയ്യാറാക്കാം.

ഫുൾ ക്രീം മിൽക്ക് - 2 കപ്പ്‌

വെളുത്ത ബ്രെഡ്‌ - 2 സ്ലൈസ്

പാൽപ്പൊടി -1/2 കപ്പ്‌ അല്ലെങ്കിൽ കണ്ടൻസ്ഡ് മിൽക്ക് -1/2 കപ്പ്‌

പഞ്ചസ്സാര - 3 - 4 ടേബിൾ സ്പൂണ്‍ (രുചിച്ചു നോക്കിയിട്ട് ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം )

ഏലക്ക പൊടി - ഒരു നുള്ള്

പിസ്ത - ഒരു സ്പൂണ്‍

ബ്രെഡിന്റെ വശങ്ങളിലെ മൊരിഞ്ഞ ഭാഗം മുറിച്ചു കളയുക . വെളുത്ത ഭാഗം മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക

പാൽപ്പൊടി അല്പം വെള്ളത്തിലോ തണുത്ത പാലിലോ കലക്കി വയ്ക്കുക

പാൽ അടി കട്ടിയുള്ള പാത്രത്തിൽ തിളപ്പിക്കുക

അതിലേക്കു പൊടിച്ച ബ്രെഡ്‌ ചേർക്കുക

പാൽപ്പൊടി കലക്കി വച്ചത് ചേർക്കുക

ഇനി പഞ്ചസ്സാരയും ഇടുക ( കണ്ടൻസ്ഡ് മിൽക്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ പാകം നോക്കി മാത്രം വീണ്ടും പഞ്ചസ്സാര ചേർത്താൽ മതിയാകും )

എല്ലാം ചേർത്താൽ ചെറുതായി കുറുകുന്നത് വരെ , ചെറുതീയിൽ 7-8 മിനിട്ട് ഇളക്കിക്കൊണ്ടു പാകം ചെയ്യുക

കുറുകിയാൽ തീ കെടുത്തി ഏലക്കായും പിസ്തയും ചേർത്ത് തണുക്കാൻ വയ്ക്കുക

തണുത്ത പാൽക്കൂട്ട് കുല്ഫി മോൾഡുകളിൽ ഒഴിച്ച് 8-10 മണിക്കൂർ ഫ്രീസ് ചെയ്യാൻ വയ്ക്കുക

ഫ്രീസറിലെ തണുപ്പ് കൂട്ടി വയ്ക്കണം

10 മണിക്കൂർ കഴിയുമ്പോഴേക്കും കുൾഫി തയ്യാറാകും

പാൽ കുറുക്കാൻ കട്ടിയുള്ള നോണ്‍ സ്റ്റിക്ക് പാത്രം ഉപയോഗിക്കുന്നത് ആയിരിക്കും നല്ലത് . അല്ലെങ്കിൽ, ഇളക്കുന്നത് ശരിയായില്ലെങ്കിൽ അടിയിൽ കരിഞ്ഞു പിടിക്കാൻ സാധ്യത ഉണ്ട്

ഞാൻ അമൂൽ ഗോൾഡ്‌ മിൽക്ക് ആണ് ഉപയോഗിച്ചത് . ഐസ്ക്രീമിന് ഫുൾ ക്രീം മിൽക്കുപയോഗിക്കാൻ ശ്രദ്ധിക്കുക , എന്നാലേ നല്ല ഐസ്ക്രീം ഉണ്ടാക്കാൻ സാധിക്കൂ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )