ഗോവൻ ഫിഷ്കറി

ഗോവൻ ഫിഷ്കറി

തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ

1.ദശക്ട്ടിയുള്ള മീൻ 300 g
2 .തേങ്ങ ചുരണ്ടിയത് 2 ടേമ്പിൾ സ്പൂൺ
3. സവാള അരിഞ്ഞത് 1 എണ്ണം
4. പച്ചമുളക് അരിഞ്ഞ് 4 എണ്ണം
5. ഇഞ്ചി 1 ചെറിയ കഷ്ണം
6. വെളുത്തുള്ളി 5 അല്ലി
7. മല്ലി 1 ടി സ്പൂൺ
8. നല്ല ജീരകം 1/4 ടി സ്പൂൺ
9. കുരുമുളക് 8 - 10 നണികൾ
10. വിനീഗർ 2 ടേബിൾ സ്പൂൺ '
11. തക്കാളി 1 എണ്ണം സീഡ് കളഞ്ഞ് ചെറുതായി അരിഞ്ഞത്
12.പുളി 1 ചെറുനാരങ്ങ വലിപ്പത്തിൽ ഉള്ളത് അല്പം വെള്ളത്തിൽ കുതിർത്ത് ജ്യൂസ് എടുക്കുക (ഓപ്ഷണൽ )
13 . മുളക് പൊടി 2 ടി സ്പൂൺ
14. മഞ്ഞൾപ്പൊടി 1 ടി സ്പൂൺ
15. കട്ടി തേങ്ങാപ്പാൽ 1/2 കപ്പ്
16. എണ്ണ 2 ടേബിൾ സ്പൂൺ
17. ഉപ്പ് ആവശ്യത്തിന്
18. കറിവേപ്പില ആവശ്യത്തിന്
19. വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
.......................................
2- 9 വരെയുള്ള ചേരുവകൾ മിക്സിയിലിട്ട് വിനിഗർ ഒഴിച്ച് നല്ല പോലെ അരച്ചെടുക്കുക
ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തക്കാളിയും, കറിവേപ്പിലയും ഇട്ട് വഴറ്റുക .വഴന്ന് വരുമ്പോൾ അരച്ച് വച്ചിരിക്കുന്ന മസാല ചേർത്തിളക്കി 4,5 മിനിറ്റ് അരപ്പ് ഒന്ന് വേകാൻ തീ കുറച്ച് വയ്ക്കുക. ശേഷം മുളക് പൊടി, മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും ,പുളിയും,കുറച്ച് വെള്ളവും ഒഴിച്ചിളക്കി തിളച്ച് വരുമ്പോൾ മീൻ കഷ്ണങ്ങൾ ഇട്ട ശേഷം തേങ്ങാപ്പാൽ ഒഴിച്ച് പാൻ ഒന്ന് ചുറ്റിച്ച മീഡിയം തിയിൽ അടച്ച് വയ്ക്കുക. ഗ്രേവി കുറുകി എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യാം..
നല്ല ചൂട് ചോറ്, അപ്പം എന്നിവയക്കൊപ്പം കഴിക്കാൻ പറ്റിയ നല്ല ഒരു മീൻ കറിയാണ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

9.കളി രീതി (play way)