പാവയ്ക്ക മാങ്ങാക്കറി

പാവയ്ക്ക മാങ്ങാക്കറി
ചേരുവകൾ
പാവയ്ക്ക -1ഇടത്തരം
പച്ചമാങ്ങ -ഒന്നിന്റെ പകുതി
മഞ്ഞൾപ്പൊടി -1/2tspn
പച്ചമുളക് -2എണ്ണം
കടുക് -1tspn
വറ്റൽമുളക് -2എണ്ണം
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -കുറച്ചു
ഉപ്പ് -പാകത്തിന്
വെള്ളം -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഒരു കുക്കറിലേക്ക് പാവയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചതും മാങ്ങ തൊലി കളഞ്ഞു ചെറുതാക്കി മുറിച്ചതും പച്ചമുളകും മഞ്ഞൾപ്പൊടിയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് മൂടിവെച്ചു മൂന്ന് വിസിൽ വരുന്നതു വരെ വേവിക്കുക .ഒരു മൺചട്ടി അടുപ്പിൽ വെച്ച് ചൂടാക്കി കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക .അതിലേക്ക് കടുകിട്ട് പൊട്ടി വരുമ്പോൾ വറ്റൽമുളക് രണ്ടായി മുറിച്ചതും കറിവേപ്പിലയും ചേർത്തിളക്കുക .അതിലേക്ക് വേവിച്ച പാവയ്ക്ക ചേർത്തു നന്നായി ഉടച്ചെടുക്കുക .തിളച്ചു കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക .ചൂടോടെ ചോറിനൊപ്പം വിളമ്പാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Piles (മൂലക്കുരു )

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)