ഇഡ്ഡലി സോഫ്റ്റാവും
അല്‍പം നല്ലെണ്ണ ഇഡ്ഡലി മാവില്‍, ഇഡ്ഡലി സോഫ്റ്റാവും
വീട്ടില്‍ തന്നെ നമുക്ക് ചില പൊടിക്കൈകള്‍ ഉപയോഗിച്ച് സോഫറ്റ് ഇഡ്ഡലി ഉണ്ടാക്കാവുന്നതാണ്
എല്ലാ വീട്ടമ്മമാരുടേയും തലവേദനയാണ് പലപ്പോഴും കല്ലു പോലുള്ള ഇഡ്ഡലി. എത്രയൊക്കെ ശ്രമിച്ചിട്ടും ഇതിന് പരിഹാരം കാണുന്നതിനും സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കുന്നതിനും കഴിഞ്ഞില്ലേ? എന്നാല്‍ ഇനി പ്രയാസപ്പെടേണ്ട. കാരണം ഇനി നല്ല സോഫ്റ്റ് ആയ പൂ പോലുള്ള ഇഡ്ഡലി നമുക്ക് തയ്യാറാക്കാം. അതിനായി ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
എപ്പോഴും നല്ല സോഫ്റ്റ് ആയ ഇഡ്ഡലി ലഭിക്കാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. ചില സൂത്രപ്പണികളിലൂടെ നമുക്ക് സോഫ്റ്റ് ആയ ഇഡ്ഡലി ഉണ്ടാക്കിയെടുക്കാവുന്നതാണ്. അതിനായി ചില കാര്യങ്ങള്‍മാത്രം ശ്രദ്ധിച്ചാല്‍ മതി. ഇതി നല്ല പൂപോലുള്ള ഇഡ്ഡലി ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സ്വാദ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. എന്നും ഇഡ്ഡലി തന്നെ കഴിക്കാന്‍ തോന്നുന്ന വിധത്തില്‍ കാര്യങ്ങള്‍ മാറി മറിയും. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് എന്ന് നോക്കാം.
ഐസ് വെള്ളം ഉപയോഗിക്കാം
ഇഡ്ഡലിയ്ക്ക് മാവ് അരയ്ക്കുമ്പോള്‍ അല്‍പം ഐസ് വെള്ളം ഒഴിച്ച് മാവ് അരച്ചെടുക്കാം. ഇത് ഇഡ്ഡലിയ്ക്ക് മാര്‍ദ്ദവം നല്‍കുന്നു. മാത്രമല്ല ഇ്ഡ്ഡലിയുടെ എല്ലാ സ്വാദും നമുക്ക് ലഭിക്കുന്നു.
നല്ലെണ്ണ
ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ ഇഡ്ഡലി മാവില്‍ അല്‍പം നല്ലെണ്ണ ചേര്‍ത്ത് ഇളക്കി വെച്ചാല്‍ മതി. ഇത് ഇഡ്ഡലി നല്ല സോഫ്റ്റ് ആക്കുന്നു. മാത്രമല്ല നല്ല സ്വാദും വര്‍ദ്ധിപ്പിക്കുന്നു.
ഉഴുന്നിടുമ്പോള്‍
ഇഡ്ഡലി ഉണ്ടാക്കാന്‍ ഉഴുന്ന് കുതിര്‍ക്കുമ്പോള്‍ അരിയും ഉഴുന്നും വേറെ വേറെ അരച്ചെടുക്കുക. ഇത് ഇഡ്ഡലി മാവ് സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ഇഡ്ഡലി സോഫ്റ്റ് ആവാന്‍ സഹായിക്കുന്നു.
ഇളക്കിയെടുക്കാന്‍
ഇഡ്ഡലി ഇഡ്ഡലിത്തട്ടില്‍ നിന്നും ഇളക്കിയെടുക്കുക എന്നത് പലപ്പോഴും വീട്ടമ്മമാരെ പൊല്ലാപ്പിലാക്കുന്ന ഒന്നാണ്. എന്നാല്‍ ഇഡ്ഡലി വെന്ത ശേഷം ഇഡ്ഡലി തട്ടില്‍ അല്‍പം വെള്ളം തളിച്ച് മൂന്ന് മിനിട്ടിനു ശേഷം ഇളക്കിയെടുത്ത് നോക്കൂ.
നാരങ്ങത്തൊലി
നാരങ്ങ മാത്രമല്ല നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ചതും ഇഡ്ഡലിയില്‍ ചേര്‍ക്കാവുന്ന പൊടിക്കൈ ആണ്. നാരങ്ങത്തൊലി വെയിലത്തിട്ട് ഉണക്കിപ്പൊടിച്ച് ഇഡ്ഡലി മാവില്‍ ചേര്‍ത്താല്‍ ഗുണവും ണവും മയവും ഇഡ്ഡലിയ്ക്കുണ്ടാവും.
അരക്കുന്ന പാകം
അരക്കുന്ന പാകം നോക്കിയും ഇഡ്ഡലിക്ക് മയം വരുത്താം. പലപ്പോഴും കൃത്യമായ പാകത്തില്‍ ആവാത്തതാണ് ഇഡ്ഡലി കല്ല് പോലെ ആവാന്‍ കാരണം.
അടിയില്‍ പിടിക്കാതിരിക്കാന്‍
ഇഡ്ഡലി തട്ടില്‍ ഇഡ്ഡലി അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുക. ഇത് ഇഡ്ഡലി പാത്രത്തിന്റെ അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ഇഡ്ഡലിക്ക് സ്വാദ് വര്‍ദ്ധിപ്പിച്ച് അടിയില്‍ പിടിക്കാതെ ഇളക്കിയെടുക്കാന്‍ സഹായിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ