ഗുജറാത്തി വിഭവങ്ങൾ

  എരിവും പുളിയും അല്‍പം മധുരവും ചേര്‍ന്ന ഗുജറാത്തി വിഭവങ്ങൾ

മധുരവും എരിവും പുളിയും നിറഞ്ഞ ഏതാനും ഗുജറാത്തി വിഭവങ്ങളാണ് മസാല ചപ്പാത്തി, ദാല്‍ മഖ്‌നി , കാജു കത്രി, ഗുജറാത്തി ബേഗണ്‍, മധുരസേവ, ഫാഫ്ഡ, ദോഖ്‌ല, സേമിയ കേസരി തുടങ്ങിയവ.

    മസാല ചപ്പാത്തി

ഗോതമ്പ് മാവ് രണ്ട് കപ്പ്കടലമാവ് കാല്‍ കപ്പ്മുളകുപൊടി ഒരു ടീസ്പൂണ്‍മല്ലിപ്പൊടി ഒരു ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍ജീരകം കാല്‍ ടീസ്പൂണ്‍കായപ്പൊടി കാല്‍ ടീസ്പൂണ്‍എണ്ണ ഒരു ടേബിള്‍ സ്പൂണ്‍ഉപ്പ് ആവശ്യത്തിന്ഉലുവച്ചീര അരിഞ്ഞത് കാല്‍ കപ്പ്നെയ്യ് ആവശ്യത്തിന്

നെയ്യ് ഒഴികെയുള്ള ചേരുവകള്‍ നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി പരത്തി ചപ്പാത്തിപോലെ ചുട്ടെടുക്കുക. മേലെ നെയ്യ് ചേര്‍ത്ത് ഉപയോഗിക്കാം.

    ദാല്‍മഖ്‌നി

കാലാദാല്‍ ഒരു കപ്പ്രാജ്മ ഒരു കപ്പ്ചനാദാല്‍ കാല്‍കപ്പ്ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍സവാള അരിഞ്ഞത് രണ്ട് ടേബിള്‍സ്പൂണ്‍മുളക്‌പൊടി ഒരു ടീസ്പൂണ്‍ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍തക്കാളി അരച്ചത് രണ്ട് ടേബിള്‍സ്പൂണ്‍ക്രീം ഒരു ടേബിള്‍സ്പൂണ്‍ബട്ടര്‍ രണ്ട് ടേബിള്‍സ്പൂണ്‍ഉപ്പ് ആവശ്യത്തിന്

കാലാദാല്‍, രാജ്മ, ചനാദാല്‍ എന്നിവ കുതിര്‍ത്ത് വേവിക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ പാതി ബട്ടര്‍ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. ശേഷം മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം തക്കാളി അരച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴന്ന് കഴിയുമ്പോള്‍ വേവിച്ച പയറും ബാക്കി ബട്ടറും ചേര്‍ത്തിളക്കുക. ക്രീം ചേര്‍ത്ത് വിളമ്പാം.

   കാജു കത്രി

അണ്ടിപ്പരിപ്പ് രണ്ട് കപ്പ്പഞ്ചസാര ഒരു കപ്പ്നെയ്യ് ആവശ്യത്തിന്

അണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുക്കുക. ചീനച്ചട്ടിയില്‍ പഞ്ചസാര ചൂടാകുമ്പോള്‍ അണ്ടിപ്പരിപ്പ് ചേര്‍ത്ത് ചെറുതീയില്‍ തുടരെയിളക്കുക. രണ്ടും കുഴഞ്ഞുവരുമ്പോള്‍ വാങ്ങുക. ചൂടോടെ നെയ്യ് തടവി ഇഷ്ടമുള്ള ആകൃതിയില്‍ ഉരുട്ടിയെടുക്കാം.

    ഗുജറാത്തി ബേഗൺ

നീല വഴുതനങ്ങ അരിഞ്ഞത് ഒരു കപ്പ്ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍വെളുത്തുള്ളി അരിഞ്ഞത് ഒരു ടീസ്പൂണ്‍സവാള അരിഞ്ഞത് മൂന്ന് ടേബിള്‍സ്പൂണ്‍മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍ജീരകപ്പൊടി കാല്‍ ടീസ്പൂണ്‍നാരങ്ങാനീര് അര ടീസ്പൂണ്‍തക്കാളി അരിഞ്ഞത് കാല്‍ കപ്പ്ഉപ്പ് ആവശ്യത്തിന്എണ്ണ ആവശ്യത്തിന്മുളക്‌പൊടി ഒരു ടീസ്പൂണ്‍

ചതുരത്തില്‍ അരിഞ്ഞ വഴുതനങ്ങ എണ്ണയില്‍ വറുത്ത് കോരുക. ചീനച്ചട്ടിയില്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ശേഷം സവാള വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് വഴന്ന് കഴിയുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ജീരകപ്പൊടി എന്നിവയിട്ട് വഴന്ന ശേഷം നാരങ്ങാനീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി വാങ്ങുക.

    മധുരസേവ

മൈദ ഒരു കിലോഡാള്‍ഡ ആവശ്യത്തിന്പഞ്ചസാര 750 ഗ്രാംവെള്ളം ഒന്നര കപ്പ്പാല്‍ കാല്‍ കപ്പ്

200 ഗ്രാം ഡാല്‍ഡ ചൂടാകുമ്പോള്‍ മൈദ ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് ചപ്പാത്തിമാവിന്റെ പാകത്തില്‍ കുഴയ്ക്കുക. ഇത് അല്പം കനത്തില്‍ ഡയമണ്ട് ആകൃതിയില്‍ മുറിച്ചെടുക്കുക. ശേഷം തിളച്ച ഡാല്‍ഡയില്‍ ബ്രൗണ്‍ നിറമാകുംവരെ വറുത്ത് കോരുക. പഞ്ചസാര വെള്ളംചേര്‍ത്ത് നൂല്‍പരുവത്തില്‍ പാനിയാകുന്ന സമയത്ത് പാലൊഴിച്ച് നന്നായി ഇളക്കുക. വലിയ പാത്രത്തില്‍ നേരത്തേ നിരത്തിയിട്ട ഡയമണ്ട് കട്‌സിന് മുകളിലേക്ക് ചൂടോടെ പഞ്ചസാരപ്പാനി ഒഴിച്ച് തുടരെയിളക്കി യോജിപ്പിക്കുക.

     ഫാഫ്ഡ

കടലമാവ് രണ്ട് കപ്പ്ബേക്കിങ് സോഡ രണ്ട് നുള്ള്അയമോദകം ഒരു നുള്ള്മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍എണ്ണ ആവശ്യത്തിന്ഉപ്പ് ആവശ്യത്തിന്

ചേരുവയില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചേര്‍ത്ത് ചപ്പാത്തിമാവിനെന്നപോലെ കുഴയ്ക്കുക. ഇത് ചെറിയ ഉരുളയാക്കി എണ്ണ തടവിയ പ്രതലത്തില്‍ വെച്ച് കനത്തില്‍ പരത്തുക. ശേഷം രണ്ടായി മുറിച്ച് തിളച്ച എണ്ണയിലിട്ട് ചെറുതീയില്‍ വറുത്ത് കോരുക. അല്പം എരിവുള്ള ചമ്മന്തിക്കൊപ്പം വിളമ്പാം.

   ദോഖ്‌ല

കടലമാവ് രണ്ട് കപ്പ്തൈര് ഒരു കപ്പ്പച്ചമുളക് അരിഞ്ഞത് ഒരു ടീസ്പൂണ്‍ഇഞ്ചി അരിഞ്ഞത് ഒരു ടീസ്പൂണ്‍ഉപ്പ് ആവശ്യത്തിന്സോഡപ്പൊടി ഒരു നുള്ള്നാരങ്ങാനീര് ഒരു ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍കറിവേപ്പില രണ്ട് തണ്ട്കടുക് ഒരു ടീസ്പൂണ്‍മല്ലിയില അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍നീളത്തില്‍ അരിഞ്ഞ പച്ചമുളക് രണ്ട്

പാത്രത്തില്‍ കടലമാവ്, തൈര്, ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് അല്പം കട്ടിയുള്ള മാവ് തയ്യാറാക്കുക. ഇത് നാലുമണിക്കൂര്‍ വെക്കുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കുക. ശേഷം നാരങ്ങാനീര്, സോഡപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ എന്നിവ ഒഴിച്ച് ഇളക്കി കുഴിഞ്ഞ പാത്രത്തില്‍ ഒഴിച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. തണുത്ത ശേഷം ഇത് ചെറിയ ചതുരക്കഷ്ണമാക്കി മുറിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില എന്നിവ താളിച്ച് ദോഖ്‌ലയ്ക്ക് മുകളിലിടുക. പച്ചമുളക്, മല്ലിയില എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.

  സേമിയ കേസരി

സേമിയ ഒരു കപ്പ്പഞ്ചസാര മുക്കാല്‍ കപ്പ്നെയ്യ് അഞ്ച് ടേബിള്‍ സ്പൂണ്‍വെള്ളം ആവശ്യത്തിന്ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍ഓറഞ്ച് കളര്‍ ഒരു നുള്ള്അണ്ടിപ്പരിപ്പ് നുറുക്കിയത് ഒരു ടേബിള്‍ സ്പൂണ്‍കിസ്മിസ് അര ടേബിള്‍ സ്പൂണ്‍

തവ ചൂടാകുമ്പോള്‍ പാതി നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ വറുത്ത് കോരുക. ഇതിലേക്ക് സേമിയ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ തിളച്ച വെള്ളവും കളറും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ വേവിക്കുക. വെള്ളം തോര്‍ന്ന് സേമിയ വേവുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. പഞ്ചസാര ഉരുകി സേമിയയോട് ചേരുമ്പോള്‍ ബാക്കി നെയ്യ് ചേര്‍ത്ത് ചെറുതീയില്‍ തോര്‍ത്തിയെടുക്കുക. ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കി വാങ്ങുക. അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേര്‍ത്ത് അലങ്കരിക്കാം.

   സിംപിള്‍ പനീര്‍ മസാല

പനീര്‍ കഷ്ണമാക്കിയത് രണ്ട് കപ്പ്സവാള രണ്ട്തക്കാളി രണ്ട്ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍കസ്‌കസ് രണ്ട് ടീസ്പൂണ്‍അണ്ടിപ്പരിപ്പ് ഒരു ടേബിള്‍ സ്പൂണ്‍ബട്ടര്‍ ആവശ്യത്തിന്മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍മുളകുപൊടി ഒരു ടീസ്പൂണ്‍ഗരം മസാല അര ടീസ്പൂണ്‍മല്ലിയില ഒരു ടേബിള്‍ സ്പൂണ്‍ഉപ്പ് ആവശ്യത്തിന്

തിളച്ച വെള്ളത്തിലിട്ട തക്കാളി തൊലി നീക്കിയ ശേഷം അരച്ചെടുക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ ബട്ടറിട്ട് സവാള അരച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റിയ ശേഷം തക്കാളി അരച്ചത് ചേര്‍ക്കുക. അണ്ടിപ്പരിപ്പ്-കസ്‌കസ് മിശ്രിതം ചേര്‍ത്തിളക്കുക. ഇതിലേക്ക് ബാക്കി ചേരുവകളിട്ട് തോര്‍ന്നുവരുമ്പോള്‍ പനീര്‍ കഷ്ണം ചേര്‍ത്ത് വാങ്ങാം. (തിളച്ച വെള്ളത്തില്‍ അല്പനേരമിട്ട ശേഷം വേണം പനീര്‍ ഉപയോഗിക്കാന്‍)

   ബദാം ഫിര്‍നി

പാല്‍ രണ്ടര കപ്പ്ബദാം 12 എണ്ണംഅരിപ്പൊടി നാല് ടേബിള്‍ സ്പൂണ്‍പഞ്ചസാര നാല് ടേബിള്‍ സ്പൂണ്‍ഏലയ്ക്കാപ്പൊടി ഒരു ടീസ്പൂണ്‍കുങ്കുമപ്പൂവ് ഒരു നുള്ള്

അല്പം പാല്‍ ചേര്‍ത്ത് ബദാം അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി ചേര്‍ത്ത് കുഴയ്ക്കുക. പാല്‍ തിളയ്ക്കുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ചെറുതീയില്‍ ഇളക്കി പഞ്ചസാര അലിഞ്ഞാല്‍ ബദാം മിശ്രിതം ചേര്‍ത്ത് ഇളക്കുക. ചെറുതീയില്‍ ഇളക്കി കസ്റ്റാര്‍ഡ് ക്രീമിന്റെ പാകത്തില്‍ കുറുകിവരുമ്പോള്‍ ഏലയ്ക്കാപ്പൊടി ചേര്‍ത്ത് വാങ്ങുക. ചൂടുള്ള പാലില്‍ കുങ്കുമപ്പൂവ് കലക്കി ചേര്‍ത്ത് ഇളക്കി വിളമ്പാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )