അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെക്കുറിച്ച് രണ്ട് ഐതിഹ്യ കഥകൾ നിലവിൽ ഉണ്ട് .ആദ്യത്തേത് ഇതാണ് ..ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടുരാജ്യം ആയിരുന്നു .അവിടുത്തെ രാജാവിന്‍റെ പരദേവത ആയിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണന്‍.ചതുരംഗഭ്രാന്തന്‍ ആയിരുന്നു ചെമ്പകശ്ശേരി രാജാവ്. ഒരിക്കല്‍ മത്സരത്തിനായി അദ്ദേഹം ഒരു വെല്ലുവിളി നടത്തി.ആരും അത് ഏറ്റെടുത്തില്ല .അപ്പോൾ ഒരുസാധു മനുഷ്യന്‍ മുന്നോട്ടു വന്ന് ആ വെല്ലുവിളി ഏറ്റെടുത്തു.രാജാവ് കളിയില്‍ തോറ്റാല്‍ അറുപത്തിനാല് കളങ്ങള്‍ ഉള്ള ചതുരംഗ പലകയില്‍ ആദ്യത്തെ കളത്തില്‍ ഒരു നെന്മണി ,രണ്ടാമത്തേതില്‍ രണ്ട് ,മൂന്നാമത്തേതില്‍ നാല് ,നാലാമത്തേതില്‍ എട്ട്,ഇങ്ങനെ ഇരട്ടി ഇരട്ടി നെല്‍മണികള്‍ പന്തയം വച്ചു.കളിയില്‍ രാജാവ് തോറ്റു.രാജ്യത്തുള്ള നെല്ല് മുഴുവന്‍ അളന്നു വച്ചിട്ടും അറുപത്തിനാലാമത്തെ കളം എത്തിയില്ല.അപ്പോള്‍ സാധു മനുഷ്യന്‍റെ രൂപത്തില്‍ വന്ന കൃഷ്ണന്‍ തനി രൂപം കാണിച്ചു .രാജാവ് ക്ഷമ ചോദിക്കുകയും ..ദിവസവും പാല്‍പ്പായസം നിവേദിച്ചു കടം വീട്ടാന്‍ ആവശ്യപ്പെട്ടു കൃഷ്ണന്‍ അപ്രത്യക്ഷന്‍ ആകുകയും ചെയ്തു എന്ന് ഒരു കഥ .
ഇനി രണ്ടാമത് മറ്റൊരു കഥ കൂടിയുണ്ട് .ആനപ്രാംബാല്‍ എന്ന ദേശക്കാരനായ ഒരു തമിഴ് ബ്രാഹ്മണനില്‍ നിന്ന് രാജാവ് സൈനിക ചിലവിനായി കടം വാങ്ങിയ നെല്ല് പലിശ സഹിതം മുപ്പത്തിആറായിരം പറ ആയി.അത് കൊടുക്കാന്‍ തല്‍കാലം രാജാവിന്‍റെ കയ്യില്‍ ഉണ്ടായിരുന്നില്ല.ഒരു ദിവസം രാജാവ് ക്ഷേത്ര ദര്‍ശനത്തിനു വന്നപ്പോള്‍ എല്ലാവരുടെയും മുന്നില്‍വച്ച്"എന്‍റെ കടം വീട്ടാതെ തേവരെ കാണരുത് " എന്ന് ബ്രാഹ്മണന്‍ ശഠിക്കുകയും,രാജാവിന് അമ്പലത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും ചെയ്തു.എന്നാല്‍ ചെമ്പകശ്ശേരി മന്ത്രി പാറയില്‍ മേനോന്‍ കൌശലക്കാരന്‍ ആയിരുന്നു.മുഴുവന്‍ ജനങ്ങളോടും ഉള്ള നെല്ല് കൊണ്ടുവരാന്‍ പറയുകയും ,അത് ക്ഷേത്രത്തില്‍ കൂട്ടി ഇടുകയും ചെയ്തു .എന്നിട്ട് ഉച്ച ശീവേലിക്ക് മുന്‍പ് അതെടുത്തു കൊണ്ട് പോകാന്‍ ബ്രാഹ്മണനോട് ആജ്ഞാപിച്ചു .ഒരു ചുമട്ടുകാരും എടുക്കാന്‍ വരരുത് .വന്നാല്‍ തല കാണില്ല എന്ന് രഹസ്യ നിര്‍ദേശവും കൊടുത്തു.ബ്രാഹ്മണന്‍ പലരെയും സമീപിച്ചു.ആരും അടുത്തില്ല. അവസാനം കൊണ്ടുപോകാന്‍ നിവൃത്തി ഇല്ലാതെ ക്ഷേത്രത്തിലേക്ക് പാല്പ്പായസത്തിനായി ദാനം ചെയ്യുകയും അതിന്‍റെ പലിശ കൊണ്ട് ദിവസവും പാല്‍പ്പായസം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു .
എന്തായാലും അങ്ങനെ ഏറ്റവും രുചികരമായ ഒരു നിവേദ്യം നമുക്ക് കിട്ടി.ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ,പാല് 71..ലിറ്റർ ,വെള്ളം 284.ലിറ്റർ ,അരി .8.91.കിലോഗ്രാം ,പഞ്ചസാര .15.84...കിലോഗ്രാം എന്നിങ്ങനെ അളവ് കണക്കാക്കിയാണ് പായസം ഉണ്ടാക്കുന്നത്‌ .രാവിലെ 6.മണിക്ക് തന്നെ വലിയൊരു വാര്‍പ്പില്‍ വെള്ളം തിളപ്പിച്ച്‌ ഒരുമണിക്കൂറിന് ശേഷം പാല് ചേര്‍ത്ത്,സാവധാനത്തില്‍ വറ്റിച്ച്.വെള്ളം വറ്റി പാല് കുറുകിയ ശേഷം അരി ചേര്‍ത്ത് .അരി അതില്‍ വെന്ത് പാലിന്‍റെ പത്തില്‍ ഒന്ന് ഭാഗം വറ്റി കഴിയുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് പാകമാക്കും.ഇനി ഇത് വീട്ടില്‍ ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ഇവിടെ ഉണ്ടാക്കുന്ന രുചി കിട്ടില്ല എന്ന് പ്രത്യേകം ഉണ്ട് .അമ്പലപ്പുഴ പാല്പ്പായസത്തിന്‍റെ രുചി അനുഭവിച്ച തിരുവിതാംകൂര്‍ മഹാരാജാവായ മാര്‍ത്താന്ധവര്‍മ്മ കൃത്യമായ് ചേരുവകകള്‍ ചേര്‍ത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ അത് ഉണ്ടാക്കി എന്നൊരു ഐതിഹ്യം ഉണ്ട് .
ടിപ്പു സുല്‍ത്താന്‍റെ ഭരണ കാലത്ത്‌ ഗുരുവായൂര്‍ ക്ഷേത്രവിഗ്രഹം കൊള്ളയടിക്കപ്പെടാതിരിക്കാനായി അമ്പലപുഴ ക്ഷേത്രത്തില്‍ സൂക്ഷിച്ചുവെന്നു പറയപ്പെടുന്നു.പായസനിവേദ്യം സ്വീകരിക്കുവാന്‍ ശ്രീകൃഷ്ണന്‍ എല്ലാ ദിവസവും അമ്പലപ്പുഴക്ഷേത്രത്തിൽ എത്തുന്നുവെന്നു വിശ്വസിക്കുന്നു.കാലം എത്ര കഴിഞ്ഞിട്ടും അമ്പല പ്പുഴ പാല്‍പായസം അമ്പലത്തോളം തന്നെ പ്രസിദ്ധമായി നിലകൊള്ളുന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിറം മാറും ശലഭം (Blue Morpho Butterfly)

12.പ്രശ്നപരിഹരണ രീതി (Problem-Solving Method)

Piles (മൂലക്കുരു )